പുരുഷ സീനിയര്‍ ദേശീയ ടീമിന്റെ മുഖ്യ പരിശീലകനായുള്ള ദ്രാവിഡിന്റെ കരാര്‍ ടി20 ലോകകപ്പിന് ശേഷം അവസാനിക്കാനിരിക്കെ ഇന്ത്യന്‍ ടീമിന്റെ പുതിയ പരിശീലകന്‍ ആരാകുമെന്ന ആകാംക്ഷയിലാണ് ക്രിക്കറ്റ് പ്രേമികള്‍. ഐപിഎല്‍ ടീമായ ലഖ്നൗ സൂപ്പര്‍ ജയന്റ്സിന്റെ (എല്‍എസ്ജി) ഹെഡ് കോച്ച് ഓസ്‌ട്രേലിയക്കാരന്‍ ജസ്റ്റിന്‍ ലാംഗര്‍ വന്നേക്കും എന്നതരത്തില്‍ ഊഹാപോഹങ്ങള്‍ ശക്തമാകുന്നു. ബിസിസിഐ അപേക്ഷ ക്ഷണിച്ചിരിക്കേ ഹെഡ് കോച്ച് സ്ഥാനത്തെക്കുറിച്ച് തനിക്ക് താല്‍പ്പര്യമുണ്ടെന്ന് ലാംഗര്‍ പറഞ്ഞു. ” എനിക്ക് ജിജ്ഞാസയുണ്ട്. പക്ഷേ ഞാനൊരിക്കലും അതിനെക്കുറിച്ച് ചിന്തിച്ചിട്ടില്ല. പക്ഷേ ഇന്ത്യന്‍ ടീമിനെ Read More…

