നായയെ സ്വന്തം മക്കളെ പോലെ കണ്ട് സ്നേഹിക്കുന്ന നിരവധി പേരെ നിങ്ങള്‍ കണ്ടിട്ടില്ലേ? അവയെ പരിപാലിക്കുന്നതിനായും അവര്‍ തുക ചിലവഴിക്കാറുണ്ട്. നിങ്ങളൊരു മൃഗസ്നേഹിയാണ് നിങ്ങള്‍ക്ക് നായയെ നടത്താന്‍ കൊണ്ടുപോകാനാകുമെങ്കില്‍ 8000 രൂപ മുതല്‍ 80000 രൂപവരെ തരാനായി ആളുകള്‍ തയ്യാറാണ്. വിദേശ രാജ്യത്ത് വീട്ടുമൃഗങ്ങളെ വളര്‍ത്താനും പരിപാലിക്കാനും ആളുകളെ ഏര്‍പാടാക്കുന്നത് സാധാരണമാണ്. എന്നാല്‍ ഇത്തരത്തിലുള്ള ഡോഗ് വാക്കര്‍മാര്‍ക്ക് ഇപ്പോള്‍ ഇന്ത്യയിലും ആവശ്യക്കാര്‍ ഏറുകയാണ്. ചിലപ്പോള്‍ തിരക്കേറിയ തങ്ങളുടെ ജീവിതത്തില്‍ വളര്‍ത്തു മൃഗങ്ങളെ നോക്കാനും പരിപാലിക്കാനും സമയം ലഭിച്ചെന്ന് Read More…
Tag: job
104ദിവസം തുടര്‍ച്ചയായി ജോലി; അവധിയെടുത്തത് ഒരുദിവസം ; ചൈനക്കാരന്‍ മരിച്ചു
ഒരുദിവസം മാത്രം അവധിയെടുത്ത് തുടര്‍ച്ചയായി 104 ദിവസം ജോലി ചെയ്തതിനെ തുടര്‍ന്ന് അവയവങ്ങള്‍ തകരാറിലായി 30 കാരനായ ചൈനക്കാരന്‍ മരിച്ചു. അയാളുടെ മരണത്തിന് 20 ശതമാനം ഉത്തരവാദിത്തം തൊഴിലുടമയാണെന്ന് കോടതി വിധിച്ചു. ചിത്രകാരനായിരുന്ന അബാവോ ശ്വാസകോശ അണുബാധയ്ക്ക് കീഴടങ്ങി, അത് ഒടുവില്‍ 2023 ജൂണിലായിരുന്നു മരണമടഞ്ഞത്. റിപ്പോര്‍ട്ട് അനുസരിച്ച്, സെജിയാങ് പ്രവിശ്യയിലെ ഷൗഷാനിലെ ഒരു വര്‍ക്ക് പ്രോജക്റ്റിലേക്ക് കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ അബാവോ ഒരു കരാര്‍ ഒപ്പിട്ടു. ഫെബ്രുവരി മുതല്‍ മെയ് വരെ എല്ലാ ദിവസവും അദ്ദേഹം Read More…
ബിഗ് സല്യൂട്ട്! ഈ പോലീസുകാരന്‍ ദത്തെടുത്തത് 350 പേരെ; 180 പേര്‍ക്കും സര്‍ക്കാര്‍ജോലി
ഹരിയാനയിലെ സോനിപത്തിലെ ഒരു പോലീസ് കോണ്‍സ്റ്റബിളായ അമിതിന്റെ അചഞ്ചലമായ പ്രതിബദ്ധതയില്‍ ഓരോ ദിവസവും 30ഓളം കുട്ടികള്‍ പുതിയ പ്രതീക്ഷയോടെയാണ് ഉണരുന്നത്. ദരിദ്രമായ സാഹചര്യത്തില്‍ വളര്‍ന്ന് ജീവിതത്തില്‍ ഏറെ ബുദ്ധിമുട്ട് സഹിച്ച് പോലീസുകാരനായി മാറിയ ആള്‍ മാറ്റിമറിച്ചത് പാവപ്പെട്ട 350ലധികം കുട്ടികളുടെ ജീവിതം . ഇവരില്‍ 185 പേര്‍ സര്‍ക്കാര്‍ ജോലി നേടുകയും ചെയ്തു. ഡല്‍ഹിയില്‍ പോലീസ് കോണ്‍സ്റ്റബിളായ അമിത് ലാത്തിയ പാവപ്പെട്ട കുട്ടികള്‍ക്ക് സര്‍ക്കാര്‍ ജോലി ഉറപ്പാക്കാന്‍ ആവശ്യമായ പരിശീലനവും പിന്തുണയും നല്‍കുന്നു. ഒരുകാലത്ത് റിക്ഷാ വലിക്കുന്നവരായോ Read More…
കറുത്തവര്‍ഗ്ഗക്കാരന്റെ പേരു വച്ചപ്പോള്‍ അഭിമുഖത്തിന് പോലും വിളിച്ചില്ല ; വെള്ളക്കാരുടെ വ്യാജപ്പേരിട്ടു, ജോലികിട്ടി
കറുത്തവര്‍ഗ്ഗക്കാരനെന്ന് തോന്നിപ്പിക്കുന്ന യഥാര്‍ത്ഥ പേരില്‍ അപേക്ഷ അയച്ചിട്ട് നിരന്തരം ഒഴിവാക്കലിന് വിധേയനായ ആള്‍ വെളുത്തവര്‍ഗ്ഗക്കാരനെന്ന് തോന്നിപ്പിക്കുന്ന വ്യാജപ്പേരില്‍ അപേക്ഷിച്ചപ്പോള്‍ ജോലിക്കുള്ള അഭിമുഖത്തിന് ക്ഷണം. സംഭവത്തില്‍ സ്ഥാപനത്തിനെതിരേ വര്‍ണ്ണവിവേചനത്തിന് നിയമനടപടികള്‍ക്ക് ഒരുങ്ങുകയാണ് യുവാവ്. ഡിട്രോയിറ്റ് നിവാസിയായ ഡൈ്വറ്റ് ജാക്സണാണ് നിയമനടപടിക്ക് ഒരുങ്ങുന്നത്. ഷിനോല ഹോട്ടലിനെതിരെയാണ് കേസ് ഫയല്‍ ചെയ്തത്. 2024 ജനുവരിക്കും ഏപ്രിലിനും ഇടയിലായിരുന്നു ജാക്‌സണ്‍ റിസപ്ഷനിസ്റ്റ് സ്ഥാനത്തേക്ക് അപേക്ഷകള്‍ നല്‍കിയത്. പല തവണ അപേക്ഷകള്‍ സമര്‍പ്പിച്ചെങ്കിലും ഒരു തവണ പോലും അഭിമുഖ ഓഫറുകളൊന്നും ലഭിച്ചില്ല. എന്നാല്‍ മറ്റൊരു Read More…
ഒരു ജോലിയും ചെയ്യിക്കാതെ 20 വര്‍ഷം വെറുതേ ശമ്പളം ; കമ്പനിക്കെതിരേ തൊഴില്‍പീഡനത്തിന് കേസുമായി യുവതി
ഒരു ജോലിയും നല്‍കാതെ ശമ്പളം നല്‍കിക്കൊണ്ടിരിക്കുന്ന കമ്പനിക്കെതിരേ തൊഴില്‍ പീഡനത്തിനും വിവേചനത്തിനും യുവതി കേസുകൊടുത്തു. ടെലികോം ഭീമനായ ഓറഞ്ചിനെതിരേ ജീവനക്കാരിയായ ഒരു ഫ്രഞ്ച് വനിത വാന്‍ വാസന്‍ഹോവാണ് നിയമനടപടിയുമായി കോടതിയില്‍ എത്തിയത്. കമ്പനി തനിക്ക് ജോലികളൊന്നും നല്‍കാതെ 20 വര്‍ഷമായി ശമ്പളം നല്‍കിയെന്ന് ഇവര്‍ ആരോപിച്ചു. 1993-ല്‍ ഫ്രാന്‍സ് ടെലികോം കമ്പനിയെ ഓറഞ്ച് ഏറ്റെടുക്കുന്നതിന് മുമ്പ് ലോറന്‍സ് വാന്‍ വാസന്‍ഹോവിനെ റിക്രൂട്ട് ചെയ്തു. ജനനം മുതല്‍ തന്നെ അവള്‍ ഹെമിപ്ലെജിക് – മുഖത്തിന്റെയും കൈകാലുകളുടെയും ഭാഗിക പക്ഷാഘാതം Read More…
രാജി സമര്‍പ്പിച്ചശേഷം നൃത്തംചെയ്ത് ഓഫീസില്‍ യുവാവിന്റെ ആഘോഷം; ആശ്ചര്യപ്പെട്ട് ബോസ്
ആളുകള്‍ ജോലി രാജി വയ്ക്കുന്നത് തികച്ചും സ്വഭാവികമാണ് എന്നാല്‍ രാജിവെയ്ക്കൽ ഒരു ആഘോഷമാക്കുന്നിനെ പറ്റി നിങ്ങള്‍ കേട്ടിട്ടുണ്ടോ? എന്നാല്‍ അത്തരത്തിലുള്ള ഒരു വീഡിയോയാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നത്. പൂനെയിലെ ഒരു സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്തുവന്ന അനികേത് എന്ന യുവാവാണ് വ്യത്യസ്തമായ രാജി പ്ലാന്‍ ചെയ്തത്. മാനേജര്‍ക്ക് തന്റെ രാജി കത്ത് കൈമാറിയ യുവാവ് ജോലിയിലെ അവസാനദിവസം ബാന്റ് മേളത്തിന്റെ അകമ്പടിയോടെ മാനേജരുടെ മുന്നില്‍ നൃത്തം ചെയ്ത് ആഘോഷമാക്കി തീര്‍ക്കുകയായിരുന്നു. അനികേതിന്റെസുഹൃത്തായ അനീഷ് ഭഗട്ടാണ് ഈ Read More…