ഭക്തിയും വിശ്രമവുമായി ആള്‍ക്കാര്‍ വീട്ടില്‍ കഴിയുന്ന പ്രായത്തിലും പാട്ടും സൗന്ദര്യവും കൊണ്ട് ആരാധകരെ കീഴടക്കുന്ന താരമാണ് ജെന്നിഫര്‍ ലോപ്പസ്. ഗ്‌ളാമര്‍വേഷങ്ങള്‍ കൊണ്ട് ആരാധകരെ ഞെട്ടിച്ചുകൊണ്ടിരിക്കുന്ന ഈ 54 കാരിയുടെ പുതിയ മ്യൂസിക് വീഡിയോ വെറുമൊരു റിമിക്‌സിന് അപ്പുറത്താണ്. ടൂ പീസ് മാത്രമണിഞ്ഞ് ഏറെ ഗ്‌ളാമറസായിട്ടാണ് നടി വീഡിയോയില്‍ പ്രത്യക്ഷപ്പെടുന്നത്. മ്യൂസിക് വീഡിയോയുടെ ടീസര്‍ നടി തിങ്കളാഴ്ച ഇന്‍സ്റ്റാഗ്രാം വഴി പുറത്തുവിട്ടു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ‘കാണ്ട് ഗെറ്റ് ഇനഫ്’ എന്ന ഗാനവുമായി സിംഗിള്‍ ആല്‍ബം നടി റിലീസ് ചെയ്തത്. Read More…
Tag: Jennifer Lopez
ഇന്ത്യന്‍ ആത്മീയ ആചാര്യനായ സദ്ഗുരു ഹോളിവുഡില്‍, ജെന്നിഫര്‍ ലോപ്പസിന്റെ പുതിയ സിനിമയില്‍?
ഇന്ത്യന്‍ ആത്മീയ ആചാര്യനായ സദ്ഗുരു ഹോളിവുഡിലെ സൂപ്പര്‍താരം ജെന്നിഫര്‍ ലോപ്പസിന്റെ വരാനിരിക്കുന്ന ചിത്രമായ ‘ദിസ് ഈസ് മി നൗ: എ ലവ് സ്റ്റോറി’യില്‍ പ്രത്യക്ഷപ്പെടുന്നുണ്ടോ?. ഗായികയും നടിമായ ജെന്നിഫര്‍ ലോപ്പസ് അടുത്തിടെ പുറത്തിറക്കിയ തന്റെ സിനിമയുടെ ട്രെയിലറാണ് ഈ സൂചന നല്‍കുന്നത്. ട്രെയിലറിന്റെ അവസാനം ടൈറ്റില്‍ കാര്‍ഡില്‍ സദ്ഗുരുവിന്റെയും പേര് നല്‍കിയിട്ടുണ്ട്. പ്രമുഖ ഇന്ത്യന്‍ ആത്മീയ ആചാര്യന്‍ ജഗദീഷ് വാസുദേവിനെയാണ് പട്ടികയില്‍ പരാമര്‍ശിച്ചിരിക്കുന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ എത്ര സത്യമുണ്ടെന്ന സ്ഥിരീകരണം ആര്‍ക്കും കിട്ടിയിട്ടില്ല. നേരത്തെ, ജെന്നിഫര്‍ ലോപ്പസ് Read More…
ആദ്യ വേര്‍പിരിയലിന് ശേഷം ഏറെ അനുഭവിച്ചെന്ന് നടി ജന്നിഫര്‍ ലോപ്പസ് ; ബെന്‍ അഫ്‌ളക്കുമായുള്ള ബന്ധത്തെക്കുറിച്ച് നടി
ജെന്നിഫര്‍ ലോപ്പസിന്റെ വരാനിരിക്കുന്ന സിനിമ ബെന്‍ അഫ്‌ലെക്കുമായുള്ള അവളുടെ പ്രണയത്തെ രേഖപ്പെടുത്തും. ‘ദിസ് ഈസ് മി… നൗ’ എന്ന വരാനിരിക്കുന്ന സിനിമയില്‍ തങ്ങളുടെ ബന്ധം തുറന്നുകാട്ടുന്നുണ്ട്. എന്നാല്‍ ഭര്‍ത്താവ് ബെന്‍ അഫ്‌ളക്കുമായുള്ള ആദ്യ വേര്‍പിരിയലിന് ശേഷം താനും അദ്ദേഹവും പോസ്റ്റ് ട്രോമാറ്റിക് സ്‌ട്രെസ് ഡിസോര്‍ഡര്‍ അനുഭവിച്ചിരുന്നതായും നടി പറഞ്ഞു. 2022ല്‍ വിവാഹിതയായതിന് ശേഷം നിയമപരമായി തന്റെ അവസാന പേര് അഫ്‌ലെക്ക് എന്ന് മാറ്റിയ ലോപ്പസിന്റെ അഭിപ്രായത്തില്‍, അവരും ഭര്‍ത്താവും ആദ്യ വേര്‍പിരിയലിന്റെ ആഘാതത്തെക്കുറിച്ച് ഇപ്പോഴും ചിന്തിക്കാറുണ്ടെന്ന് പറഞ്ഞു. Read More…
ജെന്നിഫര്‍ ലോപ്പസിന്റെ ‘മദര്‍’ വന്‍ഹിറ്റ്; നെറ്റ്ഫ്‌ളിക്‌സില്‍ കഴിഞ്ഞവര്‍ഷം ഏറ്റവും കൂടുതല്‍പേര്‍ കണ്ട സിനിമ
മദ്ധ്യവയസ്സ് കഴിഞ്ഞെങ്കിലും ഇപ്പോഴും സൗന്ദര്യത്തിലും ആരാധകരുടെ ഇഷ്ടത്തിന്റെയും കാര്യത്തില്‍ പാട്ടുകാരിയും നടിയുമായ ജെന്നിഫര്‍ ലോപ്പസ് പുലിയാണ്. താരത്തിന്റെ ആല്‍ബം പോലെ തന്നെ സിനിമകള്‍ക്കും വലിയ പ്രചാരം കിട്ടുന്നു. കഴിഞ്ഞവര്‍ഷം നെറ്റ്ഫ്‌ളിക്‌സില്‍ റിലീസ് ചെയ്ത വിജയ ചിത്രങ്ങളില്‍ ഏറ്റവും മുന്നിലുള്ളത് താരത്തിന്റെ ‘ദി മദര്‍’. നെറ്റ്ഫ്‌ളിക്‌സില്‍ കഴിഞ്ഞ മെയ് മാസം റിലീസ് ചെയ്ത ചിത്രം ഇതുവരെ കണ്ടത് 249.9 ദശലക്ഷം മണിക്കൂറുകള്‍. ഹോളിവുഡില്‍ വന്‍ ഹിറ്റായ ബാര്‍ബിയ്ക്കും ഓപ്പണ്‍ ഹൈമറിനും ഒപ്പമാണ് ദി മദറും ഹിറ്റടിച്ചിരിക്കുന്നത്. 127 ദശലക്ഷം Read More…
എക്‌സ്ട്രാ നടിയില്‍ നിന്നും ഹോളിവുഡ് താരം; തന്റെ പ്രചോദനം ജെന്നിഫര്‍ ലോപ്പസെന്ന് ഇവാ ലോംഗോറിയ
വിനോദ വ്യവസായത്തില്‍ ഒരു കരിയര്‍ കണ്ടെത്താന്‍ തന്റെ പ്രചോദനം പാട്ടുകാരിയും നടിയുമായ ജെന്നിഫര്‍ ലോപ്പസെന്ന് നടി ഇവാ ലോംഗോറിയ. 48 കാരിയായ നടിയും ചലച്ചിത്ര നിര്‍മ്മാതാവുമായ ജെന്നിഫര്‍ ലോപ്പസിനെ കണ്ട ശേഷമാണ് ഹോളിവുഡില്‍ ഒരു കരിയര്‍ തുടരാന്‍ പ്രേരണയായതെന്ന് നടി പറഞ്ഞു. തടസ്സങ്ങള്‍ മറികടന്ന് ലാറ്റിനോ പ്രതിഭകള്‍ക്ക് വഴിയൊരുക്കിയ ഒരാളായി ജെ ലോയെ ലോംഗോറിയ ക്രെഡിറ്റ് ചെയ്തു. സെലീന ക്വിന്റാനില്ലയുടെ ദാരുണമായ മരണത്തെത്തുടര്‍ന്ന് 1997-ലെ ജീവചരിത്രമായ ‘സെലീന’യുടെ സെറ്റില്‍ വെച്ചാണ് ഇവാ ലോംഗോറിയ ജെന്നിഫര്‍ ലോപ്പസിനെ കാണുന്നത്. Read More…
ജെന്നിഫര്‍ ലോപ്പസ് വിവാഹനിശ്ചയം നടത്തിയത് ആറ് തവണ ; വിവാഹമോതിരങ്ങളുടെ മൂല്യം കോടികള്‍
ലോകത്തിലെ ഏറ്റവും അറിയപ്പെടുന്ന പോപ്പ് താരങ്ങളില്‍ ഒരാളാണ് ജെന്നിഫര്‍ ലോപ്പസ്. ഗായിക, നടി, സംഗീതം, ഫാഷന്‍, സിനിമകള്‍ എന്നിങ്ങനെ ലോകമെമ്പാടും അറിയപ്പെടുന്ന അവരുടെ ഏകദൗര്‍ബല്യം പ്രണയമാണ്. ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആരാധകര്‍ക്ക് അറിയാവുന്നത് പോലെ 1997 നും 2023 നും ഇടയില്‍ ആറ് തവണയാണ് നടി വിവാഹനിശ്ചയം നടത്തിയത്. ഓരോ കാമുകന്മാരില്‍ നിന്നും നടി അണിഞ്ഞ വിവാഹ മോതിരങ്ങളുടെ വില കോടികളാണ്. അമേരിക്കന്‍ സുന്ദരിയുടെ ജീവിതത്തിലേക്ക് ആദ്യം കയറിവന്നത് റെസ്‌റ്റോറന്റ് ഉടമ ഓജാനി നോവയായിരുന്നു. വിവാഹിതരാകാന്‍ തീരുമാനിച്ചപ്പോള്‍ അക്കാര്യം Read More…
പഴയ ഭാര്യയുമായി കാറിനുള്ളില്‍ ഒളിച്ചുകളി; ബെന്‍ അഫ്‌ളക്ക് ജന്നിഫര്‍ലോപ്പസിനെ വഞ്ചിക്കുകയാണെന്ന് ആരാധകര്‍
നടിയും ഗായികയും 50 കളില്‍ നില്‍ക്കുമ്പോഴും ഗ്‌ളാമറിന്റെ പരിവേഷമായ ജെന്നിഫര്‍ ലോപ്പസ് നടന്‍ ബെന്‍ അഫ്‌ളക്കുമായി വിവാഹം കഴിച്ചിട്ട് ഒരു വര്‍ഷത്തിലേറെയായി. ഇരുവരും സന്തോഷകരമായ ജീവിതവും നയിക്കുന്നതിനിടയില്‍ അഫ്‌ളക്ക് ജെ ലോ യെ വഞ്ചിച്ചതായി ഹോളിവുഡ് മാധ്യമങ്ങള്‍ പറയുന്നു. മുന്‍ ഭാര്യ ജെന്നിഫര്‍ ഗാര്‍ണറുമായി ബെന്‍ അഫ്‌ളക്ക് ഒരു കാറിനുള്ളില്‍ ഊഷ്മളമായ ആലിംഗനം പങ്കിടുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. വേര്‍പിരിഞ്ഞെങ്കിലും ബെന്‍ അഫ്ലെക്കും ജെന്നിഫര്‍ ഗാര്‍ണറും മക്കളുടെ കാര്യത്തിനായി പലപ്പോഴും ഒരുമിച്ച് എത്താറുണ്ട്. 2005 മുതല്‍ 2018 വരെ Read More…