സിംബാബ്‌വെയ്‌ക്കെതിരായ മത്സരത്തിനുമുമ്പ് നെറ്റ്‌സിൽ അതീവ ആത്മവിശ്വാസത്തോടെ ബാറ്റ് ചെയ്യുന്ന സഞ്ജു സാംസന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ താരം ഇന്ത്യൻ ടീമിലേക്ക് തിരിച്ചെത്താൻ സാധ്യതയേറുന്നു. സൂപ്പർ എട്ടിലെ നിർണായക മത്സരങ്ങൾക്ക് മുൻപായി ടീമിലെ ഇടംകയ്യൻ ബാറ്റിംഗ് കോമ്പിനേഷൻ പൊളിക്കാനും ഫോമില്ലാതെ വിഷമിക്കുന്ന താരങ്ങളെ മാറ്റാനും മാനേജ്‌മെന്റ് ആലോചിക്കുന്നതായാണ് റിപ്പോർട്ടുകൾ. ഇതിനിടെ ജസ്‌പ്രിത് ബുംറയെപ്പോലെയുള്ള ലോകോത്തര ബൗളർക്കെതിരെ നെറ്റ്‌സിൽ സഞ്ജു തകർപ്പൻ ഷോട്ടുകൾ പായിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നത് ആരാധകർക്ക് ആവേശം നൽകുന്നുണ്ട്. ഇത്തവണ നമീബിയയ്‌ക്കെതിരായ മത്സരത്തിൽ എട്ടു പന്തിൽ 22 റൺസെടുത്ത് Read More…
Tag: Jasprit Bumrah
ബുംറയുടെ ‘സെഞ്ചറി’ വിക്കറ്റ് അംപയറിന്‍റെ ദാനമോ? നോ ബോളെന്ന് വാദം, കട്ടക്കിൽ വിവാദം!- വീഡിയോ
ദക്ഷിണാഫ്രിക്കയ്ക്കെതിരേ നടന്ന ഒന്നാം ട്വന്‍റി20യില്‍ 101 റണ്‍സിന്‍റെ കൂറ്റന്‍ വിജയമാണ് ഇന്ത്യ നേടിയത്. ബാറ്റുകൊണ്ടും ബോളുകൊണ്ടും ഇന്ത്യ ആധിപത്യം പുലര്‍ത്തിയ കളിയില്‍ ജസ്പ്രീത് ബുംറയുടെ ട്വന്‍റി20യിലെ നൂറാം വിക്കറ്റ് നേട്ടമാണിപ്പോള്‍ സമൂഹമാധ്യമങ്ങളിലെ ചര്‍ച്ച. പത്താം ഓവറിലെ രണ്ടാമത്തെ പന്തില്‍ ഡിയേവാള്‍ഡ് ബ്രെവിസിനെ പുറത്താക്കിയാണ് ബുംറ തന്‍റെ 100-ാം വിക്കറ്റ് ആഘോഷിച്ചത്. മൂന്ന് ഫോറും ഒരു സിക്സുമടക്കം 14 പന്തില്‍ 22 റണ്‍സെടുത്ത് നില്‍ക്കവേയായിരുന്നു ബ്രെവിസിന്‍റെ മടക്കം. ഓഫ് സ്റ്റംപ് ലക്ഷ്യമാക്കി ബുംറയെറിഞ്ഞ പന്ത് ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് Read More…
‘അയാള്‍ക്ക് ഉയരം കുറവാണ്’; ബുംറയുടെ വാക്കുകള്‍ പിടിച്ചെടുത്ത് സ്റ്റമ്പ് മൈക്ക്, ബാവുമയെ കളിയാക്കി – വിവാദം
ദക്ഷിണാഫ്രിക്കന്‍ നായകന്‍ തെംബ ബാവുമയെ ”കുള്ളന്‍” എന്നു വിളിച്ച് ബോഡി ഷെയ്മിങ് ചെയ്ത ഇന്ത്യന്‍ താരങ്ങളായ ഋഷബ് പന്തിനും ജസ്പ്രീത് ബുംറയ്ക്കുമെതിരേ രൂക്ഷ വിമര്‍ശനം. സ്റ്റമ്പ് മൈക്ക് പിടിച്ചെടുത്ത സംഭാഷണത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെയാണ് ബുംറയ്‌ക്കെതിരെ വിമര്‍ശനം ഉയര്‍ന്നത്. സംഭവത്തില്‍ ബുംറയ്ക്ക് ഐസിസി ശിക്ഷ നേരിടേണ്ടി വന്നേക്കാം. ദക്ഷിണാഫ്രിക്കയ്ക്കു ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് നേടിക്കൊടുത്ത ബാവുമയെ അപമാനിച്ചത് ശരിയായില്ലെന്നു സാമൂഹിക മാധ്യമങ്ങളിലൂടെ ആരാധകര്‍ ചൂണ്ടിക്കാട്ടി. ബാറ്റിങ്ങിനിടെയാണ് ബാവുമയെ വിക്കറ്റ് കീപ്പര്‍ പന്തും ബൗളര്‍ ബുംറയും ”കുള്ളന്‍” Read More…
ആ കടംകൂടിയങ്ങ് വീട്ടി! റൗഫിന്റെ ഓഫ് സ്റ്റംപ് പിഴുത് ‘വിമാനം വീഴ്ത്തി’ ബുംറയുടെ ആഘോഷം- വീഡിയോ
പാകിസ്താനെതിരെയുള്ള ഏഷ്യകപ്പ് ഫൈനൽ പോരിൽ ചെറിയൊരു കടം കൂടി വളരെ സിമ്പിളായി മടക്കി ഇന്ത്യൻ പേസർ ജസ്പ്രീത് ബുംറ. ഹാരിസ് റൗഫിന്റെ ഓഫ് സ്റ്റംപ് പിഴുതെറിഞ്ഞാണ് ബുംറ കൈകൊണ്ട് ഫ്ലൈറ്റ് രൂപത്തിൽ ആഘോഷം നടത്തിയത്. 18-ാം ഓവറിൽ റൗഫിനെ വെറും ആറ് റൺസ് എടുത്തു നിൽക്കെയാണ് ബൗൾഡാക്കിയത്. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലും വൈറലാണ്. ഇന്ത്യക്കെതിരായ പാക്കിസ്ഥാന്റെ സൂപ്പർ ഫോർ മത്സരത്തിൽ ഇന്ത്യൻ ആരാധകർക്ക് നേരെ റൗഫ് ഒരു ഫ്ലൈറ്റ് താഴെ പോകുന്ന തരത്തിലുള്ള ആംഗ്യം കാണിച്ചിരുന്നു. അതെ Read More…
ടെസ്‌റ്റ് റാങ്കിങ്ങില്‍ കുതിച്ച് ഇന്ത്യന്‍ പേസര്‍ മുഹമ്മദ് സിറാജ്, ഒന്നാമന്‍ ജസ്‌പ്രീത് ബുംറ തന്നെ
ഇംഗ്ലണ്ട് പരമ്പരയിലെ മികച്ച പ്രകടനത്തിന് പിന്നാലെ രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സിലിന്റെ ടെസ്‌റ്റ് റാങ്കിങ്ങില്‍ കുതിച്ച് ഇന്ത്യന്‍ പേസര്‍ മുഹമ്മദ് സിറാജ്. 12 സ്‌ഥാനങ്ങള്‍ കയറിയ സിറാജ് 15-ാം റാങ്കിലെത്തി. ഇംഗ്ലണ്ട് പര്യടനത്തിലെ പ്രകടനമാണ് താരത്തിന് നേട്ടമായത്. സിറാജിന്റെ കരിയറിലെ ഏറ്റവും മികച്ച ടെസ്‌റ്റ് റാങ്കിങ് ആണിത്. താരം 16-ാം സ്‌ഥാനത്തുവരെയെത്തിയിരുന്നു. കഴിഞ്ഞ വര്‍ഷം ജനുവരിയിലായിരുന്നു ഈ നേട്ടം. ടെസ്‌റ്റ് ബൗളര്‍മാരില്‍ ഇന്ത്യയുടെ ജസ്‌പ്രീത് ബുംറ തന്നെയാണ് ഒന്നാമത്. ദക്ഷിണാഫ്രിക്കയുടെ കാഗിസോ റബാഡ രണ്ടാമതും ഓസ്‌ട്രേലിയന്‍ നായകന്‍ പാറ്റ് Read More…
ഇംഗ്ലണ്ടിനെതിരായ ഒന്നാം ടെസ്റ്റ് തോൽവിക്കു പിന്നാലെ സ്റ്റാർ പേസറെ ഒഴിവാക്കി ടീം ഇന്ത്യ ?
ഇംഗ്ലണ്ടിനെതിരായ ഒന്നാം ടെസ്‌റ്റിലെ തോല്‍വിക്കു പിന്നാലെ ഇന്ത്യയ്‌ക്ക് വീണ്ടും തിരിച്ചടിരണ്ടാം ടെസ്‌റ്റില്‍ പേസര്‍ ജസ്‌പ്രീറ്റ് ബുമ്ര കളിച്ചേക്കില്ലെന്നാണു ബി.സി.സി.ഐയുമായി ബന്ധപ്പെട്ട വൃത്തങ്ങളില്‍ നിന്നു പുറത്തു വരുന്ന വിവരം. പരുക്കേല്‍ക്കാനുള്ള സാധ്യത മുന്നില്‍കണ്ട് പരമ്പരയിലെ മൂന്നു ടെസ്‌റ്റുകള്‍ മാത്രമായിരിക്കും ബുമ്ര കളിക്കുക. അതായത് രണ്ടും നാലും ടെസ്‌റ്റില്‍ നിന്ന് താരം പുറത്തിരിക്കും. ബര്‍മിങ്ങാമില്‍ ജൂലൈ രണ്ടു മുതല്‍ ആറു വരെയാണ് ഇന്ത്യ-ഇംഗ്ലണ്ട് രണ്ടാം ടെസ്‌റ്റ് നടക്കുന്നത്. ഒന്നാം ടെസ്‌റ്റിനു ശേഷമുള്ള വാര്‍ത്താ സമ്മേളനത്തില്‍ ഇന്ത്യന്‍ ക്യാപ്‌റ്റന്‍ ശുഭ്‌മന്‍ ഗില്ലിനോട് Read More…
ജസ്പ്രീത് ബുംറെ ഐസിസിയുടെ 2024 ലെ ക്രിക്കറ്റര്‍ ; ഇന്ത്യയില്‍ നിന്നും ബഹുമതി നേടുന്ന ആദ്യ ഇന്ത്യന്‍ പേസര്‍
ഐസിസിയുടെ 2024ലെ പുരുഷ ക്രിക്കറ്ററായി ജസ്പ്രീത് ബുംറ തിരഞ്ഞെടുക്കപ്പെട്ടു. ഈ ബഹുമതി നേടുന്ന ആദ്യ ഇന്ത്യന്‍ പേസറായിട്ടാണ് ബുംറെ മാറിയത്. കളിച്ച 13 മത്സരങ്ങളില്‍ നിന്ന് 71 വിക്കറ്റുകളാണ് അദ്ദേഹം നേടിയത്. ഫോമിലായിരുന്ന അദ്ദേഹം ഇംഗ്ലണ്ടിനെതിരേ ഹോം പരമ്പരയിലും ഓസ്ട്രേലിയയ്ക്കെതിരായ എവേ ടെസ്റ്റ് പരമ്പരയിലും ബാറ്റര്‍മാര്‍ക്കുള്ള വലിയ പോരാട്ടമാക്കി മാറ്റി. 2024 ജനുവരി 4 ന് ദക്ഷിണാഫ്രിക്കയ്ക്കെതിരെ നടന്ന കേപ്ടൗണ്‍ ടെസ്റ്റിന്റെ രണ്ടാം ഇന്നിംഗ്സില്‍ ആറ് വിക്കറ്റുമായി ബുംറ 2024 വര്‍ഷത്തിന് തുടക്കമിട്ടു. ഇംഗ്ലണ്ടിനെതിരായ നാല് ടെസ്റ്റ് Read More…
10 ഓവറില്‍ വഴങ്ങിയത് 81 റണ്‍സ് ; ബുംറെയുടെ കരയറിലെ ഏറ്റവും ചെലവേറിയ രണ്ടാമത്തെ സ്‌പെല്‍
ലോകകപ്പ് അടുത്തമാസം ആരംഭിക്കാനിരിക്കെ ഇന്ത്യന്‍ ബൗളിംഗിന്റെ പോരായ്മകള്‍ തുറന്നുകാട്ടി ഓസ്‌ട്രേലിയ. ഇന്ത്യയ്‌ക്കെതിരേ ഏകദിന പരമ്പരയിലെ അവസാന മത്സരത്തില്‍ ഇന്ത്യയുടെ കീ ബൗളര്‍ ജസ്പ്രീത് ബുംറെയെ ഓസ്‌ട്രേലിയന്‍ ബാറ്റ്‌സ്മാന്‍മാര്‍ തെരഞ്ഞുപിടിച്ച് ആക്രമിച്ചു. ആദ്യ രണ്ടു ഏകദിനത്തില്‍ നിന്നും വിഭിന്നമായി രാജ്‌കോട്ടിലെ മത്സരത്തിനായി ഇന്ത്യ ലോകകപ്പ് കളിക്കുന്ന ഫുള്‍ ടീമുമായിട്ടാണ് മത്സരത്തിനിറങ്ങിയത്. ആദ്യം ബാറ്റ് ചെയ്ത ഓസീസ് താരങ്ങള്‍ ഫ്‌ളാറ്റ് വിക്കറ്റില്‍ അടിച്ചു തകര്‍ത്തപ്പോള്‍ ബുംറ വഴങ്ങിയത് 10 ഓവറില്‍ 81 റണ്‍സായിരുന്നു. കരിയറില്‍ തന്നെ താരം ഏറ്റവും റണ്‍സ് Read More…








