മനസ്സിന്റെ സന്തോഷം കൃത്യമായി പ്രകടിപ്പിക്കുന്ന ചിരി ആയുസ്സു കൂട്ടുമെന്നുള്ളത് പണ്ടേയുള്ള വിശ്വാസമാണ്. ജീവിതവേഗത്തിനിടയില്‍ ചിരിയുടെ പ്രാധാന്യം ഓര്‍മ്മിപ്പിക്കുകയാണ് ജപ്പാനിലെ യമഗത പ്രിഫെക്ചറിലെ ഒരു പ്രാദേശിക ഗവണ്‍മെന്റ്. എല്ലാ ദിവസവും ഒരിക്കലെങ്കിലും ചിരിക്കണമെന്നത് നിയമമാക്കി മാറ്റിയിരിക്കുകയാണ് ഇവര്‍. മാനസികാരോഗ്യവും അതുവഴി ശാരീരികാരോഗ്യവും പ്രോത്സാഹിപ്പിക്കാനാണ് നടപടി. ചിരി നല്ല ആരോഗ്യം പ്രോത്സാഹിപ്പിക്കുമെന്ന് സൂചിപ്പിക്കുന്ന ഒരു പ്രാദേശിക സര്‍വകലാശാലയുടെ ഗവേഷണത്തെ അടിസ്ഥാനമാക്കി കഴിഞ്ഞയാഴ്ച മുതലാണ് പുതിയ നിയമം നടപ്പാക്കിയത്. യമഗതയിലെ ബിസിനസ്സ് ഓപ്പറേറ്റര്‍മാരോട് ‘ചിരി നിറഞ്ഞ ഒരു അന്തരീക്ഷം തൊഴിലിടങ്ങളില്‍ വികസിപ്പിക്കാനും Read More…