ജപ്പാനിലെ ഏറ്റവും പിശുക്കിയെന്നാണ് 37-കാരിയായ റിയല്‍ എസ്റ്റേറ്റ് ഏജന്റ് സക്കി തമോഗാമിയെ വിളിക്കാന്‍ കഴിയുക. ഭക്ഷണം, വസ്ത്രം, സ്വയം പരിചരണം തുടങ്ങിയ കാര്യങ്ങള്‍ക്കായി കഴിയുന്നത്ര കുറച്ച് പണം ചെലവഴിക്കുന്ന ഇവര്‍ ജപ്പാനിലെ ഏറ്റവും മിതവ്യയമുള്ള ശീലം കൊണ്ട് വാങ്ങാന്‍ പദ്ധതിയിട്ടിരിക്കുന്നത് മൂന്ന് വീടുകള്‍. ഇവയില്‍ ആദ്യത്തേത് മിച്ചംപിടിച്ച് ഇവര്‍ കണ്ടെത്തിക്കഴിഞ്ഞു. തന്റെ ചെലവുചുരുക്കല്‍ പരിപാടി മൂലം. മൂന്ന് വീടുകള്‍ വാങ്ങാന്‍ ആവശ്യമായ പണം ലാഭിക്കാന്‍ സമാഹരിക്കാനായതായി അവള്‍ അവകാശപ്പെടുന്നു. 19 വയസ്സുള്ളപ്പോള്‍ മുതല്‍ തുടങ്ങിയ പിശുക്കില്‍ തമോഗാമിയുടെ Read More…
Tag: japan
ലോകത്തെ ഏറ്റവും പഴക്കംചെന്ന കമ്പനി: പ്രവര്‍ത്തിക്കാന്‍ തുടങ്ങിയിട്ട് 1500 വര്‍ഷം
ലോകത്തുടനീളമായ പതിനായിരക്കണക്കിന് കണ്‍സ്ട്രക്ഷന്‍ കമ്പനികള്‍ ഉണ്ട്. അവയില്‍ പലതും ഏതാനും വര്‍ഷമേ ആയിട്ടുള്ളൂ തുടങ്ങിയിട്ട്. സാങ്കേതിക വൈദ്യം മാറി മാറി വരുന്നതിനനുസരിച്ച് പിടിച്ചുനില്‍ക്കാന്‍ പല കമ്പനികള്‍ക്കും കഴിയാത്ത സാഹചര്യത്തില്‍ ജപ്പാനിലെ ഒരു കമ്പനി നൂറ്റാണ്ടുകള്‍ പിന്നിടുകയാണ്. ആയിരം വര്‍ഷമായി ജപ്പാനിലെ കോംഗോ ഗുമി ഇപ്പോഴും പ്രവര്‍ത്തിക്കുകയാണ്. ബുദ്ധക്ഷേത്രങ്ങളുടെ നിര്‍മ്മാണത്തിന് വിദഗ്ധനായിരുന്ന ആറാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന കൊറിയന്‍ കാര്‍പെന്റര്‍ സ്ഥാപിച്ച ജാപ്പനീസ് കെട്ടിട നിര്‍മ്മാണ കമ്പനി പ്രവര്‍ത്തിക്കാന്‍ തുടങ്ങിയിട്ട് 1446 വര്‍ഷമായി. കോംഗോ ഗുമിയുടെ ചരിത്രം ജപ്പാനിലെ ആദ്യത്തെ Read More…
നന്നായി പുഞ്ചിരിക്കുന്നതിലാണ് ഇനി കാര്യം; ചിരിയിലൂടെ ജോലിക്ക് യോഗ്യരാണോ എന്നറിയാന്‍ എ ഐ
ജോലി സ്ഥലങ്ങളിലെ സമ്മര്‍ദ്ദം കരിയറില്‍ നമ്മള്‍ അഭിമുഖീകരിക്കേണ്ട പ്രധാന വെല്ലുവിളിയാണ്. അത്തരത്തിലുള്ള സാഹചര്യം എങ്ങനെയാണ് ഒരാള്‍ കൈകാര്യം ചെയ്യുന്നത് എന്നതിനെപറ്റിയുള്ള ചര്‍ച്ചകള്‍ നടക്കുന്ന സാഹചര്യത്തിലാണ് ജാപ്പനീസ് സൂപ്പര്‍മാര്‍ക്കറ്റ് ശൃംഖലയായ AEON ഒരു പുതിയ നീക്കവുമായി വരുന്നത്. അതായത് ജീവനക്കാരുടെ പുഞ്ചിരി വിലയിരുത്തുന്നതിനും ജോലിസ്ഥലത്തെ സമ്മര്‍ദ്ദങ്ങളെ അവര്‍ എങ്ങനെ നേരിടുന്നു എന്ന കാര്യങ്ങളിലെ നിലവാരം നിര്‍ണയിക്കാന്‍ ഒരു ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (AI) സംവിധാനം കൊണ്ടുവന്നിരിക്കുകയാണ്. ഒരു പുഞ്ചിരി വിലയിരുത്താന്‍ എ ഐ സംവിധാനം ഉപയോഗിക്കുന്ന ലോകത്തെ ആദ്യത്തെ കമ്പനിയായി Read More…
സ്റ്റാമിന വർദ്ധിപ്പിക്കുന്ന 9 ജാപ്പനീസ് ശീലങ്ങൾ
വായിക്കുമ്പോള്‍ നിസ്സാരമെന്ന് തോന്നാമെങ്കിലും നിങ്ങളുടെ സ്റ്റാമിന വർദ്ധിപ്പിക്കുന്നതിനുള്ള 9 ജാപ്പനീസ് ശീലങ്ങൾ ഇതാ. സമാധാനപരമായ ജീവിതം ആസ്വദിക്കാൻ ഈ ലളിതമായ നുറുങ്ങുകൾ പിന്തുടരുക. സ്ഥിരമായി വ്യായാമം ചെയ്യുക: ഏതെങ്കിലും തരത്തിലുള്ള ശാരീരിക പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നത് നിങ്ങളുടെ സ്റ്റാമിന വർദ്ധിപ്പിക്കും. ഈ പാനീയം നിരവധി ആരോഗ്യ ഗുണങ്ങൾ വാഗ്ദാനം ചെയ്യുന്നു. നല്ല ഉറക്കം: ആവശ്യത്തിന് ഉറക്കം ലഭിക്കുന്നത് നിർണായകമാണ്. ഇത് ഊർജ്ജ പരിപാലനത്തെ പിന്തുണയ്ക്കുന്നു. പ്രകൃതിദത്തമായ അന്തരീക്ഷത്തിൽ കുളിക്കുന്നത് മാനസികവും ശാരീരികവുമായ ക്ഷേമത്തിന് ഗുണം ചെയ്യും. ധാരാളം ശുദ്ധജലം Read More…
വധുവാകണം; പക്ഷേ ഭാര്യയാകേണ്ട; സോളോ വിവാഹങ്ങള്‍ ജപ്പാനിലും ട്രെന്‍ഡാകുന്നു
സോളോ വെഡിങ്ങുകള്‍ ഇപ്പോള്‍ ട്രെന്‍ഡ് ആയി മാറിയിരിക്കുകയാണ്. കല്ല്യാണം കഴിക്കാം എന്നാല്‍ ഭാര്യ ആകേണ്ട, ന്യൂജനറേഷന്റെ ട്രെൻഡ് ആയി മാറിയിരിക്കുകയാണ് സോളോ വെഡിങ്ങുകൾ. മറ്റൊരാളുമായി കുടുംബ ജീവിതം സാധ്യമല്ല. പൂർണ സ്വാതന്ത്ര്യം വേണം എന്നതൊക്കെയാണ് സോളോ വെഡിങ്ങ് തിരഞ്ഞെടുക്കാന്‍ യുവാക്കളെ പ്രേരിപ്പിക്കുന്നത്. എന്നാല്‍ വിവാഹം വസ്ത്രം ധരിക്കാനും ആഘോഷിക്കാനും വളരെ താല്പര്യമാണ്. ജാപ്പനീസ് സര്‍ക്കാരിന്റെ കണക്കുകള്‍ അനുസരിച്ച്കഴിഞ്ഞ വർഷം അഞ്ച് ലക്ഷം വിവാഹം മാത്രമാണ് രാജ്യത്ത് നടന്നത്. 90 വർഷത്തിനിടെ ഏറ്റവും കുറവ് വിവാഹം നടന്ന വർഷം Read More…
ഉപ്പ് കൂടുതല്‍ ഉപയോഗിക്കാന്‍ കഴിയില്ലേ…ജപ്പാനിലെ ഈ സ്പൂണ്‍ ആഹാരത്തെ കൂടുതല്‍ രുചികരമാക്കും
ആഹാരത്തില്‍ ഉപ്പ് ഒഴിച്ചുകൂടാന്‍ പറ്റാത്തതാണ്. പക്ഷേ ജീവിതശൈലീ രോഗങ്ങള്‍ ഒരു നിരന്തര സംഭവമായി മാറിയതോടെ ആഹാരത്തിന്റെ ഈ സ്വാദൊക്കെ മനുഷ്യര്‍ ത്യജിക്കുകയാണ്. എന്നാല്‍ ജപ്പാനിലെ സാങ്കേതിക വിദ്യ പ്രവര്‍ത്തകര്‍ അതിനും പരിഹാരം കണ്ടെത്തി. ഉപ്പ് ഉപയോഗിക്കാന്‍ കഴിയാത്തവര്‍ക്ക് ഭക്ഷണത്തിന് കൃത്രമമായ ഉപ്പ് തോന്നിപ്പിക്കുന്ന ഒരു സ്മാര്‍ട്ട് സ്പൂണ്‍ അവര്‍ വികസിപ്പിച്ചെടുത്തു. ജാപ്പനീസ് ടെക് കമ്പനിയായ കിരിന്‍ ഹോള്‍ഡിംഗ്സ് ആണ് ആഹാരത്തിന് രുചി കൂട്ടുന്ന സ്പൂണിന്റെ നിര്‍മ്മാതാക്കള്‍. ‘എലിസ്സ്പൂണ്‍’ എന്ന് പേരിട്ടിരിക്കുന്ന ഇത് രുചി മുകുളങ്ങളുടെ ഉപ്പിനെക്കുറിച്ചുള്ള ധാരണ Read More…
ലോഹത്തിനുപകരം തടികൊണ്ടുള്ള ആദ്യ ഉപഗ്രഹവുമായി ജപ്പാന്‍; ഉപയോഗിക്കുന്നത് മഗ്‌നോളിയ മരം
ലോഹങ്ങള്‍ക്ക് പകരം ലോകത്തിലെ ഏറ്റവും സവിശേഷമായ ഒരു ബഹിരാകാശ പേടകം വികസിപ്പിച്ചെടുത്തു ജപ്പാന്‍ വിക്ഷേപണത്തിന് ഒരുങ്ങുന്നു. പരിസ്ഥിതി സൗഹാര്‍ദ്ദപരമായ തടികൊണ്ടുള്ള ഉപഗ്രഹം ഉടന്‍ വിക്ഷേപിക്കാന്‍ ഒരുങ്ങുകയാണ് ജാപ്പനീസ് ശാസ്ത്രജ്ഞര്‍. ലിഗ്‌നോസാറ്റ് പേടകം മഗ്‌നോളിയ മരം കൊണ്ടാണ് നിര്‍മ്മിച്ചിരിക്കുന്നത്. ഇത് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ (ഐഎസ്എസ്) പഠനങ്ങളില്‍ വളരെ കരുത്തുറ്റതും വിള്ളലുകളെ പ്രതിരോധിക്കുന്നതുമാണ്. ഗാര്‍ഡിയനിലെ ഒരു റിപ്പോര്‍ട്ട് പ്രകാരം ഈ വര്‍ഷം യുഎസ് റോക്കറ്റില്‍ വിക്ഷേപിക്കുന്നതിനുള്ള പദ്ധതികള്‍ ഇപ്പോള്‍ പൂര്‍ത്തിയായിവരികയാണ്.നിലവില്‍ എല്ലാ ഉപഗ്രഹങ്ങളും നിര്‍മ്മിക്കാന്‍ ഉപയോഗിക്കുന്ന ലോഹങ്ങള്‍ക്ക് പരിസ്ഥിതി Read More…
ജപ്പാനിലെ സപ്പോറോ സ്‌നോ ഫെസ്റ്റിവലില്‍ സായി പല്ലവിയുടെ നൃത്തം ; വീഡിയോ വൈറലാകുന്നു
ജപ്പാനിലെ സപ്പോറോ സ്‌നോ ഫെസ്റ്റിവലില്‍ നിന്നുള്ള സായി പല്ലവിയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. ജപ്പാന്‍കാരുടെ പരമ്പരാഗത വസ്ത്രം ധരിച്ച് നാട്ടുകാരോടൊപ്പമാണ് നടി നൃത്തം ചെയ്യുന്നത്. കുറച്ച് നിമിഷങ്ങള്‍ നൃത്തം ചെയ്ത ശേഷം, അവള്‍ ബൂട്ടുമായി സ്റ്റേജില്‍ നിന്ന് ഇറങ്ങുന്നത് കാണാം. നടി തന്റെ കിടിലന്‍ ചുവടുകള്‍ സ്റ്റേജില്‍ പ്രദര്‍ശിപ്പിക്കുന്നത് കാണുമ്പോള്‍ ആമിര്‍ ഖാന്റെ മകന്‍ ജുനൈദ് ഖാനൊപ്പമുള്ള അവളുടെ വരാനിരിക്കുന്ന ചിത്രത്തിലെ ഒരു ഷോട്ട് ആണെന്ന രീതിയിലുള്ള ചര്‍ച്ചകള്‍ സാമൂഹ്യമാധ്യമത്തില്‍ കൊഴുക്കുന്നുണ്ട്. ക്ലിപ്പില്‍ പിന്നണിയില്‍ ക്ലാപ്പുകളും Read More…
ജപ്പാനില്‍ ഇറങ്ങിയ മെസ്സിയോട് ചൈന കലിപ്പ് തീര്‍ത്തു ; നൈജീരിയയും അര്‍ജന്റീനയുമുള്ള കളി റദ്ദാക്കി
ഹോങ്കോംഗില്‍ ഇന്റര്‍മിയാമിക്ക് വേണ്ടി കളത്തിലിറങ്ങാതെ മെസ്സി കാണികളെ കബളിപ്പിച്ചതിന്റെ ഫലം അനുഭവിക്കേണ്ടി വരുന്നത് അര്‍ജന്റീനയ്ക്ക്. സമീപകാല സംഭവങ്ങളില്‍, അര്‍ജന്റീനയും നൈജീരിയയും തമ്മില്‍ ചൈനയില്‍ നടക്കാനിരിക്കുന്ന സൗഹൃദ ഫുട്‌ബോള്‍ മത്സരം നിര്‍ത്തിവയ്ക്കാന്‍ ചൈനീസ് കായിക ഉദ്യോഗസ്ഥര്‍ തീരുമാനിച്ചു. ഹാങ്ഷൗവില്‍ കളിക്കാന്‍ ഷെഡ്യൂള്‍ ചെയ്തിരിക്കുന്ന മത്സരത്തെ തുടര്‍ന്ന് ബീജിംഗില്‍ ഐവറി കോസ്റ്റിനെതിരായ മത്സരവും അര്‍ജന്റീന കളിക്കുന്നുണ്ട്. മെസ്സി ഹോങ്കോംഗ് മത്സരത്തില്‍ പങ്കെടുക്കാത്തതിനെ തുടര്‍ന്ന് ആദ്യ മത്സരം റദ്ദാക്കിയേക്കുമെന്നാണ് സൂചനകള്‍. മെസ്സി കളിക്കുമെന്ന് കരുതി ഹോങ്കോംഗില്‍ വന്‍തുക മുടക്കി അനേകം ആരാധകരാണ് Read More…