കലയ്ക്ക് വേണ്ടിയായാലും വിനോദത്തിന് വേണ്ടിയായാലും മൃഗങ്ങളെ വെറും ഉപകരണങ്ങളായി കാണുന്നത് ശരിയല്ലെന്ന ചർച്ചകൾക്ക് വഴിതെളിച്ചിരിക്കുകയാണ് ജയ്പൂരിലെ ഒരു ഫോട്ടോഷൂട്ട്. വിദേശിയായ ആർട്ട് ഫോട്ടോഗ്രാഫർ ജൂലിയ ബുരുലേവ, ജയ്പൂർ യാത്രയ്ക്കിടയിൽ ഒരു ആനയെ പൂർണ്ണമായും പിങ്ക് നിറമടിച്ച് ഫോട്ടോഷൂട്ട് നടത്തിയതാണ് സോഷ്യൽ മീഡിയയിൽ വലിയ പ്രതിഷേധത്തിന് കാരണമായത്. രാജസ്ഥാനിലെ സംസ്കാരത്തിന്റെയും വാസ്തുവിദ്യയുടെയും അടയാളമായി ആനകളെ കാണുന്നതിനാലാണ് ഇത്തരമൊരു പരീക്ഷണം നടത്തിയതെന്നാണ് ജൂലിയയുടെ വിശദീകരണം. View this post on Instagram A post shared by Julia Buruleva Read More…
Tag: jaipur
ഗൂഗിൾ മാപ്പ് നോക്കി പോയ സഞ്ചാരിയുടെ കാർ ക്ഷേത്രസമുച്ചയത്തിനുള്ളിലേക്ക് പാഞ്ഞു കയറി, ഒഴിവായി ദുരന്തം – വീഡിയോ
റിപ്പബ്ലിക് ദിനത്തിൽ ജയ്പൂരിലെ പ്രശസ്തമായ ബിർള മന്ദിറിലുണ്ടായ അപ്രതീക്ഷിത സംഭവം ഭക്തരില്‍ പരിഭ്രാന്തി പരത്തി. ഗൂഗിൾ മാപ്പ് പിന്തുടർന്നെത്തിയ ഒരു വിനോദസഞ്ചാരിയുടെ കാർ ക്ഷേത്രസമുച്ചയത്തിനുള്ളിലേക്ക് കടക്കുകയും ഭക്തർ ഉപയോഗിക്കുന്ന പടവുകളിൽ കുടുങ്ങുകയുമായിരുന്നു. തിങ്കളാഴ്ച തിരക്കേറിയ സമയത്താണ് സംഭവം നടന്നതെങ്കിലും ആർക്കും പരിക്കേൽക്കാത്തത് വലിയ ആശ്വാസമായി. റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് നിരവധി ഭക്തർ ക്ഷേത്രത്തിൽ ഒത്തുകൂടിയ സമയത്താണ് കാർ പ്രവേശന കവാടത്തിലൂടെ അകത്ത് കടന്ന് താഴേക്കുള്ള പടവുകളിലേക്ക് ഇറങ്ങിയത്. അബദ്ധം മനസ്സിലായ ഡ്രൈവർ പെട്ടെന്ന് ബ്രേക്ക് ഇട്ടതിനാൽ വലിയൊരു അപകടം Read More…
221 വർഷമായി വെള്ളത്തിനടിയില്‍ ഒഴുകി നടക്കുന്ന ഇന്ത്യൻ കൊട്ടാരം ; കാണാം ജയ്പൂരിലേയ്ക്ക് പോരൂ…
നിങ്ങള്‍ ജയ്പൂർ-ആമേർ റോഡിലൂടെ യാത്ര ചെയ്തിട്ടുണ്ടെങ്കിൽ, ജയ്പൂരിലെ ഏറ്റവും ശ്രദ്ധേയമായ, നിഗൂഢമായ, ലാൻഡ്മാർക്കുകളിൽ ഒന്നായ ജൽ മഹൽ കണ്ട് അത്ഭുതപ്പെട്ടിട്ടുണ്ടാകാം. മനോഹരമായ മനോസാഗർ തടാകത്തിൽ ഒഴുകി നടക്കുന്നതുപോലെയാണ് ഇതിന്റെ ചുവന്ന മണൽക്കല്ലുകൊണ്ടുള്ള ചുമരുകൾ സൂര്യരശ്മിയിൽ തിളങ്ങുന്നത്. ഈ കൊട്ടാരം കേവലം ഒരു കാഴ്ച എന്നതിലുപരി നൂറ്റാണ്ടുകളുടെ ചരിത്രം, വാസ്തുവിദ്യാ വൈദഗ്ദ്ധ്യം, പാരിസ്ഥിതിക പുനരുജ്ജീവനം എന്നിവ ഉൾക്കൊള്ളുന്നതും വർഷംതോറും ആയിരക്കണക്കിന് വിനോദസഞ്ചാരികളെ ആകർഷിക്കുന്നതുമാണ്. എന്നാൽ, ഇതിന്റെ പിന്നിൽ ഒളിഞ്ഞുകിടക്കുന്ന കഥകൾ അധികമാർക്കും അറിയില്ല. എന്തുകൊണ്ടാണ് കൊട്ടാരത്തിന്റെ ഭൂരിഭാഗവും വെള്ളത്തിനടിയിലായത്? Read More…
ഒന്നും നോക്കേണ്ട, ആരേയും കാത്തുനില്‍ക്കേണ്ട ; ഹൃദയത്തെ പിന്തുടരുക : 70 കാരി ഒറ്റയ്ക്ക് യാത്ര ചെയ്തത് 80 രാജ്യങ്ങളിലേക്ക്
ഹൃദയത്തിന്റെ താളം പിന്തുടരാന്‍ തീരുമാനിച്ചാല്‍ പ്രായവും ആരോഗ്യവും ഒന്നും നോക്കേണ്ട ആരേയും കാത്തു നില്‍ക്കുകയും വേണ്ടെന്ന് 70 കാരിയായ നീരു സലൂജ പറയും. ജയ്പൂരില്‍ നിന്നുള്ള ഈ റിട്ടയേഡ് പ്രൊഫസര്‍ ഗാലപാഗോസ് ദ്വീപുകള്‍, ബൈക്കല്‍ തടാകം എന്നിവയുള്‍പ്പെടെ 80 രാജ്യങ്ങളിലാണ് ഒറ്റയ്ക്ക് യാത്ര ചെയ്തത്. 2010-ല്‍ തന്റെ ഭര്‍ത്താവും ഒരു മുന്‍ യാത്രാസുഹൃത്തും അന്തരിച്ചപ്പോള്‍ മുതലാണ് സാഹസികതയോടുള്ള അവരുടെ പ്രണയം തുടങ്ങിയത്. പസഫിക്കിലെ ഗാലപാഗോസ് ദ്വീപുകള്‍ മുതല്‍ അറ്റ്‌ലാന്റിക്കിന്റെ മഞ്ഞുമൂടിയ ചക്രവാളങ്ങള്‍ വരെ നീരു തന്റെ യാത്രകളിലൂടെ Read More…




