Featured Hollywood

ആക്ഷന്‍കിംഗ് ജാക്കിചാന്‍ കുതിരയ്ക്ക് പിന്നാലെ പാണ്ടയുമായി എത്തുന്നു; ‘പാണ്ട പ്ലാന്‍’

ആക്ഷന്‍ ചിത്രങ്ങള്‍ക്കും സാഹസീക സിനിമകള്‍ക്കും പേരുകേട്ട ഹോങ്കോംഗ് സൂപ്പര്‍സ്റ്റാര്‍ ജാക്കിചാന്‍ കുതിരയ്ക്ക് പിന്നാലെ പാണ്ടയുമായി എത്തുന്നു. കഴിഞ്ഞ ഏപ്രിലില്‍ തന്റെ കുതിരപ്പന്തയ ചിത്രമായ റൈഡ് ഓണിലൂടെ ആരാധകരെ തേടിവന്ന ജാക്കി ചാന്‍ പാണ്ടകളെ കേന്ദ്രീകരിച്ച് ആക്ഷന്‍ കോമഡി ചിത്രം ‘പാണ്ട പ്ലാനു’ മായി വീണ്ടും തീയേറ്റര്‍ തേടിയെത്താന്‍ ഒരുങ്ങുകയാണ്. ദീര്‍ഘകാലത്തിന് ശേഷം ജാക്കിയുടെ ആക്ഷനും സാഹസീകരംഗങ്ങളും നിറഞ്ഞ സിനിമ ആരാധകര്‍ക്ക് മറ്റൊരു വലിയ സമ്മാനാകുമെന്നാണ് കരുതുന്നത്. ഒരു കണ്ണിന് ചുറ്റും ഇരുണ്ട വൃത്തമുള്ള അപൂര്‍വ പാണ്ടയെ കേന്ദ്രീകരിച്ചാണ് Read More…

Hollywood

എക്‌സ്പാന്‍ഡബിള്‍സ് 5 ല്‍ ജാക്കിചാന്‍ വരുമോ? ആരാധകരുടെ ചോദ്യത്തിന് ഉത്തരം

ഹോളിവുഡിലെ ഒട്ടുമിക്ക ആക്ഷന്‍ഹീറോകളെയും ഉള്‍പ്പെടുത്തിയാണ് സില്‍വെസ്റ്റര്‍ സ്റ്റാലന്‍ എക്‌സ്പാന്‍ഡബിള്‍സ് പരമ്പരചിത്രം വികസിപ്പിച്ചത്. നാലു ഭാഗങ്ങള്‍ വന്നിട്ടും ഹോങ്കോംഗ് ആക്ഷന്‍ സ്റ്റാര്‍ ജാക്കിച്ചാന്‍ എവിടെ എന്നാണ് ആരാധകരുടെ ചോദ്യം. 50 വര്‍ഷമായി അഭിനയരംഗത്തുള്ള സ്റ്റണ്ടിന്റെയും ആക്ഷന്‍ രംഗങ്ങളുടേയും കാര്യത്തില്‍ മറ്റാരേക്കാളും മുന്നിലുള്ള ജാക്കി എന്തുകൊണ്ടാണ് ഇതുവരെ ആക്ഷന്‍ ഹീറോകള്‍ ഒന്നിച്ച എക്‌സ്പാന്‍ഡബിള്‍സിന്റെ ഭാഗമായില്ല എന്നാണ് ആരാധകരുടെ ചോദ്യം. അര്‍നോള്‍ഡ് ഷ്വാസ്നെഗര്‍, ബ്രൂസ് വില്ലിസ്, ഹാരിസണ്‍ ഫോര്‍ഡ് എന്നിവരുള്‍പ്പെടെ മറ്റ് ആക്ഷന്‍ ഇതിഹാസങ്ങള്‍ ഉള്‍പ്പെട്ടിട്ടുള്ളതിനാല്‍ ജാക്കിയെ മനപ്പൂര്‍വ്വം അവഗണിക്കുകയാണെന്നും കരുതി. Read More…