കുടിവെള്ളമില്ലാതെ രണ്ട് നൂറ്റാണ്ടിലേറെക്കാലം വടക്കുകിഴക്കന്‍ ബ്രസീലിലെ ഒരു ഒറ്റപ്പെട്ട ദ്വീപില്‍ ആടുകളുടെ കൂട്ടം അതിജീവിച്ചത് നിഗൂഡമാകുന്നു. ബഹിയ തീരത്ത് നിന്ന് 70 കിലോമീറ്റര്‍ അകലെയുള്ള അബ്രോള്‍ഹോസ് ദ്വീപസമൂഹം ഉള്‍ക്കൊള്ളുന്ന അഞ്ച് അഗ്‌നിപര്‍വ്വത ദ്വീപുകളിലൊന്നായ സാന്താ ബാര്‍ബറയിലാണ് ആടുകളുടെ വാസം ശാസ്ത്രജ്ഞര്‍ക്ക് കൗതുകമാകുന്നത്. സാന്താ ബാര്‍ബറ ദ്വീപിലെ ആടുകളുടെ സാന്നിധ്യം 250 വര്‍ഷത്തിലേറെയായി രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. ചരിത്രരേഖകള്‍ അനുസരിച്ച്, ഈ ചെറിയ ദ്വീപിന് അറിയപ്പെടുന്ന ശുദ്ധജല സ്രോതസ്സുകളൊന്നുമില്ല. എന്നാല്‍ നാട്ടുകാര്‍ ആടുകളെ അവിടെ ഉപേക്ഷിച്ചതാണെന്ന് ശാസ്ത്രജ്ഞര്‍ വിശ്വസിക്കുന്നു. അതേസമയം ഈ Read More…
Tag: island
ഈ ദ്വീപില്‍ വേനല്‍ക്കാലത്ത് 69 ദിവസം സൂര്യന്‍ അസ്തമിക്കില്ല ; ശൈത്യകാലത്ത് സൂര്യന്‍ ഉദിക്കുകയുമില്ല
വേനല്‍ക്കാലത്ത് 24 മണിക്കൂറും സൂര്യന്റെ തിളങ്ങുന്ന കിരണങ്ങള്‍ അനുഭവിക്കാന്‍ കഴിയുന്ന ഒരു ദ്വീപ് ഉണ്ടെന്ന് കേട്ടാല്‍ അത്ഭുതം തോന്നുമോ? ഇവിടെ 69 ദിവസത്തേക്ക് സൂര്യന്‍ മറഞ്ഞു പോകത്തേയില്ല. നോര്‍വേയുടെ വടക്കുഭാഗത്തും ആര്‍ട്ടിക് സര്‍ക്കിളിനടുത്തും സ്ഥിതി ചെയ്യുന്ന ചെറിയ ദ്വീപായ സോമറോയ് ആണ് ഈ അത്ഭുതദ്വീപ്. ഈ ചെറിയ ദ്വീപില്‍ വേനല്‍ക്കാലം മുഴുവന്‍ രാവും പകലും വേര്‍തിരിവില്ല. സൂര്യന്‍ ഒരിക്കലും അസ്തമിക്കാത്തതിനാല്‍ ആളുകള്‍ക്ക് ദിവസത്തില്‍ 24 മണിക്കൂറും സ്വാഭാവിക വെളിച്ചത്തില്‍ ജീവിക്കാന്‍ കഴിയും. ഈ പ്രതിഭാസം അവിടെ താമസിക്കുന്ന Read More…
ആള്‍താമസിമില്ല, ഒരു ദ്വീപ് മൊത്തമായി വിലയ്ക്ക് വാങ്ങാന്‍ പ്ലാനുണ്ടോ?
വീടും സ്ഥലവും പുരയിടങ്ങളുമൊക്കെ വാങ്ങുന്നത് സ്വാഭാവികമാണ്. എന്നാല്‍ ദ്വീപുകളും മറ്റും മൊത്തമായി വാങ്ങാനായി ആര്‍ക്കെങ്കിലും സാധിക്കുമോ? എന്നാല്‍ പറ്റും. പലപ്പോഴും ശതകോടീശ്വരന്‍മാരും മറ്റും ദ്വീപുകള്‍ വാങ്ങുന്നതായൊക്കെ വാര്‍ത്തകളില്‍ കേള്‍ക്കാറില്ലേ. ദ്വീപുകളുടെ വില്‍പ്പനയും വാങ്ങലും വാടയ്‌ക്കെടുക്കലുമൊക്കെ സാധ്യമായ വെബ്‌സൈറ്റുകളും ഏജന്‍സികളുമൊക്കെയുണ്ട്. സ്‌കോട്‌ലന്‍ഡിന്റെ തെക്കന്‍ തീരത്തിനടുത്തുള്ള വിദൂരവും ആള്‍താമസിമില്ലാത്തതുമായ ദ്വീപാണ് ബാല്‍ലൊക്കോ. 25 ഏക്കറോളം വിസ്തീര്‍ണം ഉള്ള ഈ ദ്വീപില്‍ കെട്ടിടങ്ങളോ മറ്റ് നിര്‍മിതികളോ ഇല്ല. ഇതിനുള്ളില്‍ ഒരു കുളമുണ്ട്. ദ്വീപിന്റെ തീരം വെള്ളാരങ്കല്ലുകള്‍ നിറഞ്ഞ ഒരു ബീച്ചാണ്. ഇവിടേക്ക് Read More…
ഈ ദ്വീപില്‍ ആകെ താമസക്കാര്‍ 20 പേര്‍; പക്ഷേ പക്ഷികള്‍ പത്തുലക്ഷത്തോളം
ഈ ദ്വീപില്‍ താമസക്കാരായുള്ളത് ആകെപ്പാടെ 20 പേര്‍, പക്ഷികളുടെ എണ്ണമാകട്ടെ പതിനായിരവും. ഐസ്ലാന്‍ഡിന്റെ വടക്കന്‍ തീരത്ത് നിന്ന് ഏകദേശം 40 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന അനേകം കൗതുകങ്ങള്‍ നിറഞ്ഞ യൂറോപ്പിലെ ഏറ്റവും വിദൂര വാസസ്ഥലങ്ങളില്‍ ഒന്നാണ് ഗ്രിംസി. തഴച്ചുവളരുന്ന കടല്‍ പക്ഷികളുടെ ജനസംഖ്യയും അവയെ ശല്യം ചെയ്യാത്ത വളരെ ചെറുതുമാത്രമാത്രമായ ജനസംഖ്യയും പിങ്ക് ചക്രവാളവും 24 മണിക്കൂര്‍ നീണ്ടു നില്‍ക്കുന്ന പകലും അത്രയും ദൈര്‍ഘ്യമുള്ള രാത്രികളുമെല്ലാം ഇവിടെ കാണാം. 6.5 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയുള്ള ഒരു Read More…
ലോകത്തിലെ ഏറ്റവും ഏകാന്തമായ വീട് എവിടെയാണെന്നറിയാമോ? പക്ഷേ ഒറ്റപ്പെട്ട സന്ദര്‍ശകര്‍ക്ക് വിലക്ക്
ലോകത്തിലെ ഏറ്റവും ഏകാന്തമായ വീട് എവിടെയാണെന്നറിയാമോ? നോര്‍വേയിലെ അടുത്തുള്ള പട്ടണത്തില്‍ നിന്നോ വിമാനത്താവളത്തില്‍ നിന്നോ രണ്ട് മണിക്കൂര്‍ അകലെയുള്ള ഒരു ഒറ്റപ്പെട്ട ദ്വീപിലാണ്. ദ്വീപസമൂഹത്തിലെ ഏറ്റവും ദൂരെയുള്ള ദ്വീപാണ് സ്‌കാല്‍മെന്‍ ദ്വീപിലാണ് ലോകചരിത്രത്തിലെ നിലവിലുള്ള ഏറ്റവും ഒ്റ്റപ്പെട്ട വീട് സ്ഥിതി ചെയ്യുന്നത്. ഇവിടെ പക്ഷേ ഒറ്റപ്പെട്ട സന്ദര്‍ശകര്‍ക്ക് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നു. ട്രോന്‍ഡ്ഹൈമിന് പടിഞ്ഞാറ് പടിഞ്ഞാറന്‍ നോര്‍വേ മേഖലയുടെ വടക്കേ അറ്റത്താണ് ഇത് സ്ഥിതി ചെയ്യുന്നത്. പട്ടണത്തില്‍ നിന്നോ വിമാനത്താവളത്തില്‍ നിന്നോ ദ്വീപിലെത്താന്‍ സന്ദര്‍ശകര്‍ക്ക് രണ്ട് വ്യത്യസ്ത ഫെറികളില്‍ പോകേണ്ടതുണ്ട്, Read More…
രാത്രിയില്‍ പുറത്തു വന്ന് പക്ഷികളെ ജീവനോടെ തിന്നുന്നു ; സോംബി എലികളെ കൊല്ലാന്‍ പ്രത്യേക പദ്ധതി
രാത്രിയില്‍ കൂട്ടത്തോടെ പുറത്തു വന്ന് പക്ഷികളെ ജീവനോടെ തിന്നുന്ന ‘സോംബി എലികള്‍ ദ്വീപ് കീഴടക്കിയതിനെ തുടര്‍ന്ന് തെക്കന്‍ ഇന്ത്യന്‍ മഹാസമുദ്രത്തിലെ ഒരു വിദൂര ദ്വീപില്‍ പത്തുലക്ഷത്തോളം എലികളെ നശിപ്പിക്കാന്‍ ദക്ഷിണാഫ്രിക്കന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നു. മരിയോണ്‍ ദ്വീപിലാണ് എലികളുടെ കൂട്ടക്കശാപ്പ് നടത്താനൊരുങ്ങുന്നത്. ആറ് ഹെലികോപ്റ്ററുകളില്‍ നിന്നായി 550 ടണ്‍ വിഷം തളിച്ച് കൊല്ലാനാണ് പദ്ധതി. ആല്‍ബട്രോസ് പക്ഷികളുടെ വീട് എന്നറിയപ്പെടുന്ന ദ്വീപില്‍ പക്ഷികളെ കൂട്ടത്തോടെ ആക്രമിച്ച് എലികള്‍ കൊന്നു തിന്നാന്‍ തുടങ്ങിയതോടെയാണ് പക്ഷികളെ രക്ഷിക്കാന്‍ എലികളോട് യുദ്ധം പ്രഖ്യാപിച്ചിരിക്കുന്നത്. Read More…