Sports

ആരാധകര്‍ക്ക് തകര്‍പ്പന്‍ വീഡിയോയുമായി രചിന്‍ രവീന്ദ്ര; ഐപിഎല്ലില്‍ സിഎസ്‌കെയുടെ ആവേശമാകാന്‍

ഈ ലോകകപ്പിന്റെ ഏറ്റവും പുതിയ കണ്ടുപിടുത്തമായ ന്യൂസിലന്റ് താരം രചിന്‍ രവീന്ദ്രയെ ഐപിഎല്ലില്‍ ഫ്രാഞ്ചൈസിയായ ചെന്നൈ സൂപ്പര്‍ കിംഗ്സാണ് സ്വന്തമാക്കിയത്. ഐപിഎല്‍ 2024 ന്റെ കൗണ്ട്ഡൗണ്‍ ആരംഭിച്ചിരിക്കെ സിഎസ്‌കെ യുടെ ആവേശത്തിലേക്ക് വീണിരിക്കുകയാണ് രചിന്‍. ഒരു സിഎസ്‌കെ ആരാധകനുമായുള്ള റാച്ചിന്റെ ആശയവിനിമയം പകര്‍ത്തുന്ന ഹൃദയസ്പര്‍ശിയായ ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ തരംഗം ഉയര്‍ത്തുകയാണ്. സിഎസ്‌കെ ജേഴ്സി അലങ്കരിക്കുന്ന റാച്ചിന്‍ ഉള്‍പ്പെടെയുള്ള സിഎസ്‌കെ കളിക്കാരുടെ ചിത്രങ്ങളടങ്ങിയ പ്ലക്കാര്‍ഡ് പിടിച്ച് ഒരു ആരാധകന്‍ റാച്ചിനെ സമീപിക്കുന്നത് വീഡിയോയില്‍ കാണിക്കുന്നു. റാച്ചിന്‍ Read More…

Sports

ഐപിഎല്ലില്‍ ആര്‍ക്കും വേണ്ട ; തൊട്ടുപിന്നാലെ ഫില്‍സാള്‍ട്ട് ടി20യില്‍ രണ്ടാമന്‍ ; ആദില്‍ റഷീദ് ബൗളര്‍മാരില്‍ ഒന്നാമനും

ഐപിഎല്‍ താരലേലത്തില്‍ ആര്‍ക്കും വേണ്ടാതെ പോയ ഇംഗ്ലണ്ട് താരം ഫില്‍ സാള്‍ട്ട് ഐസിസി ടി20 റാങ്കിംഗില്‍ രണ്ടാമന്‍. താരലേലം നടന്നതിന് തൊട്ടുപിന്നാലെയാണ് റാങ്കിംഗില്‍ ഉയര്‍ച്ചയുണ്ടായത്. താരലേലത്തില്‍ ഇംഗ്‌ളീഷ് താരത്തിനായി ഒരു ഫ്രാഞ്ചൈസിയും രംഗത്ത് ഉണ്ടായിരുന്നില്ല. താരലേലത്തിന് പിന്നാലെ നടന്ന പരമ്പരയില്‍ ഇംഗ്‌ളണ്ട് ഓപ്പണര്‍ വെസ്റ്റ് ഇന്‍ഡീസിനെതിരായ പരമ്പരയില്‍ തകര്‍പ്പനടി പുറത്തെടുക്കുകയായിരുന്നു. ട്രിനിഡാഡിലെ ആദ്യ രണ്ടു മത്സരത്തില്‍ തുടര്‍ച്ചയായി നേടിയ സെഞ്ച്വറികളാണ് താരത്തെ 18 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്താന്‍ സഹായിച്ചത്. കരിയറിലെ ഉയര്‍ന്ന റേറ്റിംഗായ 802 ലേക്കാണ് താരം എത്തിയത്. Read More…

Sports

ഐപിഎല്ലില്‍ ബാറ്റിംഗ് വെടിക്കെട്ട് കാലം ; ഇന്ത്യയ്ക്കായി ഈ വര്‍ഷം സ്‌കോര്‍ ചെയ്തത് യുവതാരങ്ങള്‍

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ താരലേലം കഴിഞ്ഞതോടെ ഈ സീസണില്‍ ഏറ്റവും മികച്ച പ്രകടനം നടത്താന്‍ പോകുന്ന യുവതാരങ്ങളെ ആകാംഷയോടെയാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. കഴിഞ്ഞ ഒരു വര്‍ഷമായി ടി20 മത്സരങ്ങളില്‍ ഇന്ത്യയ്ക്കായി ഏറ്റവും കൂടുതല്‍ റണ്‍സ് അടിച്ചുകൂട്ടിയ യുവതാരങ്ങള്‍ ഇവരാണ്. കഴിഞ്ഞ വര്‍ഷത്തെ പോലെ ഈ വര്‍ഷവും ഇന്ത്യയുടെ ഏറ്റവും മികച്ച ടി20 ബാറ്റര്‍ സൂര്യകുമാര്‍ യാദവ് ആയിരുന്നു. 18 ടി20 മത്സരങ്ങള്‍ കളിച്ച അദ്ദേഹം 738 റണ്‍സ് നേടി. ശരാശരി 48.86. സ്‌ട്രൈക്ക് റേറ്റ് 155.05. രണ്ടു Read More…

Sports

ഐപിഎല്‍ ചരിത്രത്തിലെ തന്നെ ഏറ്റവും വിലകൂടിയ താരങ്ങള്‍ ; ഓസ്‌ട്രേലിയക്കാര്‍ രണ്ടുപേര്‍, ഇംഗ്‌ളീഷുകാരും രണ്ടുപേര്‍

അടുത്തിടെ ദുബായില്‍ നടന്ന ഐപിഎല്‍ 2024 ലേലം കളിക്കാരെ വാങ്ങുന്നതില്‍ ലീഗിന്റെ ചരിത്രത്തിലെ എല്ലാ മുന്‍ റെക്കോര്‍ഡുകളും തകര്‍ത്തു. ടൂര്‍ണമെന്റ് ആരംഭിച്ചതിന് ശേഷം ഐപിഎല്‍ ലേലത്തില്‍ രണ്ട് കളിക്കാര്‍ 20 കോടിയുടെ മാര്‍ക്ക് കടന്നു. ഇതുവരെ നടന്ന ഐപിഎല്‍ സീസണ്‍ ലേലത്തില്‍ ഏറ്റവും കുടുതല്‍ തുക കണ്ടെത്തിയ അഞ്ചു കളിക്കാര്‍ മിച്ചല്‍ സ്റ്റാര്‍ക്ക്, പാറ്റ് കുമ്മിന്‍സ്, സാംകരണ്‍, കാമറൂണ്‍ ഗ്രീന്‍, ബെന്‍ സ്‌റ്റോക്‌സ്, ക്രിസ് മോറിസ് എന്നിവരാണ്. ഓസ്‌ട്രേലിയന്‍ താരങ്ങളായ മിച്ചല്‍ സ്റ്റാര്‍ക്കും ലോകകപ്പ് നേടിയ നായകന്‍ Read More…

Sports

ഡല്‍ഹി ക്യാപ്പിറ്റല്‍ ആരാധകര്‍ക്ക് സന്തോഷം ; ഋഷഭ് പന്ത് നായകനായി ഐപിഎല്ലില്‍ തിരിച്ചുവരവിന്

കാര്‍ അപകടത്തെ തുടര്‍ന്ന് ക്രിക്കറ്റ് മൈതാനത്ത് നിന്നും അകന്നു നില്‍ക്കുന്ന ഋഷഭ് പന്ത് മടങ്ങിവരവിന്റെ പാതയില്‍. വരാനിരിക്കുന്ന ഐപിഎല്‍ സീസണില്‍ മടങ്ങിവരാമെന്നാണ് താരത്തിന്റെ പ്രതീക്ഷ. ശക്തമായ തിരിച്ചുവരവിനായി തയ്യാറെടുക്കുകയാണ് ഡല്‍ഹി ക്യാപിറ്റല്‍സ് മുന്‍ നായകന്‍. കഴിഞ്ഞദിവസം താരത്തിന്റെ തിരിച്ചുവരവ് വിഷയമാക്കി ഡല്‍ഹി ക്യാപ്പിറ്റല്‍സ് ഇന്‍സ്റ്റാഗ്രാമില്‍ വീഡിയോ പോസ്റ്റ് ചെയ്തിരുന്നു. ആരാധകരില്‍ നിന്നും സ്‌നേഹവും അഭിനന്ദനവുമായി വന്‍ പിന്തുണയാണ് താരത്തിന് കിട്ടിയത്. 26 കാരനായ ഇന്ത്യയുടെ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ 2023 സീസണില്‍ കാര്‍ അപകടത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. Read More…

Sports

20 കോടിക്ക് ഐപിഎല്ലില്‍ ചരിത്രമെഴുതി ഓസ്‌ട്രേലിയന്‍ നായകന്‍ ; ഏറ്റവും വിലയേറിയ താരം സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്

ന്യൂഡല്‍ഹി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റില്‍ ചരിത്രം കുറിച്ച് ഓസ്ട്രേലിയന്‍ ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സ്. ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും വിലകൂടിയ താരമായി മാറിക്കൊണ്ടാണ് താരം ലോകറെക്കോഡ് ഇട്ടത്. 20 കോടി രൂപയ്ക്ക് താരത്തെ സ്വന്തമാക്കി സണ്‍റൈസേഴ്‌സാണ് ചരിത്രമെഴുതിയത്. നേരത്തെ 18.50 കോടി രൂപയ്ക്ക് പഞ്ചാബ് കിങ്സിലേക്ക് ചേക്കേറിയ ഇംഗ്ലണ്ടിന്റെ സാം കരന്റെ റെക്കോര്‍ഡാണ് പാറ്റ് കമ്മിന്‍സ് തിരുത്തിയത്. ലോകകപ്പില്‍ ഓസീസിനെ വിജയത്തിലേക്ക് നയിച്ചതാണ് കമ്മിന്‍സിന് ഇത്രയും വില നല്‍കിയത്. ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ ചരിത്രത്തില്‍ 20 കോടി Read More…

Sports

ഐപിഎല്ലില്‍ ന്യൂസിലന്റിന്റെ രചിന്‍ രവീന്ദ്ര കിംഗ്‌സ് ഇലവന്‍ പഞ്ചാബിലെത്തുമോ?

ഐപിഎല്‍ പുതിയ സീസണില്‍ താരലേലം തുടങ്ങാനിരിക്കെ ന്യൂസിലന്റിന്റെ യുവ ബാറ്റ്‌സ്മാന്‍ രചിന്‍ രവീന്ദ്ര ഐപിഎല്ലില്‍ ഏതു ടീമിനൊപ്പം കളിക്കുമെന്ന ആകാംഷയിലാണ് ആരാധകര്‍. എന്നാല്‍ 50 ലക്ഷം അടിസ്ഥാനവിലയുള്ള രചിന്‍ കിംഗ്‌സ് ഇലവന്‍ പഞ്ചാബില്‍ എത്തിയേക്കുമെന്നാണ് മുന്‍ ഇന്ത്യന്‍ താരം അഭിനവ് മുകുന്ദ് കരുതുന്നത്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ മികച്ച പ്രകടനം നടത്തുന്ന കളിക്കാര്‍ക്കായി പണം കോരിയൊഴുക്കുന്ന പതിവ് കിംഗ്‌സ് ഇലവന്‍ പഞ്ചാബിനുണ്ടെന്ന് അഭിനവ് മുകുന്ദ് പറയുന്നു. ഇംഗ്‌ളണ്ടിന്റെ ബെയര്‍‌സ്റ്റോയും റാച്ചിനും തമ്മിലുള്ള പോരാട്ടമാണ്, പക്ഷേ മധ്യനിരയില്‍ ഇടംകൈയ്യന്‍ ഉണ്ടായിരിക്കുന്നത് Read More…

Sports

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ 30 ബില്യണ്‍ ഡോളറിന്റെ ഓഹരി വാങ്ങാന്‍ സൗദി; പ്രതികരിക്കാതെ ഇന്ത്യന്‍ ക്രിക്കറ്റ്‌ബോര്‍ഡ്

ലോക ക്രിക്കറ്റിലെ ഏറ്റവും പണംവാരി വിനോദോപാധിയായ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റ് വാങ്ങാന്‍ സൗദി അറേബ്യ. ഒരുപക്ഷേ കായികരംഗത്തെ ഏറ്റവും സമ്പന്നമായ ലീഗിനെ സ്വന്തമാക്കാന്‍ താല്‍പ്പര്യം ഉന്നയിച്ച് സൗദി ബിസിസിഐ യെ സമീപിച്ചതായിട്ടാണ് വിവരം. ബ്ലൂംബെര്‍ഗ് ന്യൂസിന്റെ റിപ്പോര്‍ട്ട് അനുസരിച്ച്, ഐപിഎല്ലില്‍ കോടിക്കണക്കിന് ഡോളര്‍ ഓഹരി വാങ്ങാന്‍ സൗദി അറേബ്യ താല്‍പ്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. ഐപിഎല്‍ 30 ബില്യണ്‍ ഡോളറിലധികം മൂല്യമുള്ള ഒരു ഹോള്‍ഡിംഗ് കമ്പനിയാക്കി മാറ്റുന്നതിനെക്കുറിച്ച് സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനും അദ്ദേഹത്തിന്റെ ഉപദേഷ്ടാക്കളും ഇന്ത്യാ Read More…

Sports

ധോണി – സഞ്ജു കൂടിക്കാഴ്ച? മലയാളിതാരം അടുത്ത സീസണില്‍ ചെന്നൈയിലോ?

രാജസ്ഥാന്‍ റോയല്‍സിനെ രണ്ടു തവണ പ്‌ളേഓഫില്‍ എത്തിച്ച മലയാളിതാരം സഞ്ജുസാംസണ്‍ ഐപിഎല്ലില്‍ അഞ്ചു തവണ കിരീടം നേടിയ മഹേന്ദ്രസിംഗ് ധോണിയുടെ ചെന്നൈ സൂപ്പര്‍കിംഗ്‌സില്‍ എത്തുമോ? സഞ്ജുസാംസണ്‍ മഹേന്ദ്രസിംഗ് ധോണി കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് ഈ അഭ്യുഹം. ലോകകപ്പ് ടീമില്‍ ഇടം നേടാതെ പോയ സഞ്ജു സാംസണെ പിന്നീട് കാണുന്നത്. സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ കേരളത്തെ നയിക്കുന്ന നിലയിലാണ്. എന്നാല്‍ ലോകകപ്പിന് എത്തിയിരിക്കുന്ന തന്റെ ക്ലബ്ബിലെ കളിക്കാരെ കാണാന്‍ രാജസ്ഥാന്‍ റോയല്‍സ് നായകന്‍ എത്തിയിരുന്നു. ഈ കൂട്ടത്തിലാണ് ധോണിയെയും Read More…