Sports

മെസ്സിക്ക് ജന്മദിനസമ്മാനമായി ലോകക്ലബ്ബ് ഫുട്‌ബോളില്‍ രണ്ടാം റൗണ്ട്; പക്ഷേ എതിരാളികള്‍ കടുപ്പക്കാര്‍, തന്റെ മുന്‍ ടീം പിഎസ്ജി

ഫുട്‌ബോള്‍ ഇതിഹാസം അര്‍ജന്റീനതാരം ലിയോണേല്‍ മെസ്സിയ്ക്ക് ജന്മദിന സമ്മാനമായി ലോകക്ലബ്ബ് ഫുട്‌ബോളില്‍ നോക്കൗട്ട് റൗണ്ട് പ്രവേശനം. ഫിഫ ക്ലബ് ലോകകപ്പില്‍ പക്ഷേ രണ്ടാം റൗണ്ടില്‍ ലയണല്‍ മെസ്സിയെ കാത്തിരിക്കുന്നത് തന്റെ പഴയ ക്ലബ്ബും നിലവിലെ ചാംപ്യന്‍സ് ലീഗ് ജേതാക്കളുമായ ഫ്രഞ്ച് ക്ലബ്ബ് പാരീസ് സെയ്ന്റ് ജെര്‍മെയ്‌നെ. ഗ്രൂപ്പ് എയില്‍ രണ്ടാമതായിപ്പോതാണ് തിരിച്ചടിയായത്. അവസാനഗ്രൂപ്പ്മാച്ചില്‍ ബ്രസീലിയന്‍ ക്ലബ്ബ് പല്‍മീറാസുമായി 2-2 സമനിലയില്‍ എത്തിയതാണ് തിരിച്ചടിയായത്. ഒരു ജയവും രണ്ടു സമനിലയുമായി അഞ്ചുപോയിന്റ് നേടിയെങ്കിലും അത്രയും പോയിന്റുള്ള പാല്‍മിറാസ് ഗോള്‍ശരാശരിയില്‍ Read More…

Sports

ഇന്റര്‍ മിയാമിയില്‍ മെസ്സിക്ക് എത്രയാണ് ശമ്പളം? അദ്ദേഹത്തിന്റെ ആഴ്ചശമ്പളം കേട്ടാല്‍ ഞെട്ടും…!

എക്കാലത്തെയും മികച്ച ഫുട്‌ബോള്‍ കളിക്കാരില്‍ ഒരാളായിട്ടാണ് അര്‍ജന്റീനയുടെ ഇതിഹാസതാരം ലയണല്‍ മെസ്സിയെ കണക്കാക്കപ്പെടുന്നത്. യൂറോപ്യന്‍ ഫുട്‌ബോള്‍ വിട്ട് 2023 ല്‍ ഇന്റര്‍ മിയാമിയിലേക്കുള്ള വരവ് അമേരിക്കന്‍ സോക്കറിന്റെ തലവര തന്നെ മാറ്റിയെഴുതുകയാണ്. അമേരിക്കയില്‍ ഫുട്‌ബോളിന്റെ നിലവാരം കൂട്ടിയ മെസ്സിയെ വന്‍തുക മുടക്കിയാണ് ഇന്റര്‍ മയാമി കൂടാരത്തില്‍ എത്തിച്ചത്. മുന്‍ ഫുട്‌ബോള്‍ താരവും മുന്‍ ഇംഗ്‌ളണ്ട് ഫുട്‌ബോള്‍ടീമിന്റെ നായകന്‍ കൂടിയായ ഡേവിഡ് ബെക്കാമിന്റെ ക്ലബ്ബ് കേട്ടാല്‍ ഞെട്ടുന്ന വമ്പന്‍ തുകയ്ക്കാണ് മെസ്സിയെ കൂടാരത്തില്‍ എത്തിച്ചത്. അദ്ദേഹത്തിന്റെ വരവ് ലീഗിന്റെ Read More…

Featured Sports

ഗോളടിച്ചത് മൈനസ് 9 ഡിഗ്രിയില്‍ നടന്ന മത്സരത്തില്‍; മെസ്സിയുടെ കരിയറിലെ ഏറ്റവും തണുത്ത മത്സരം

ലോകഫുട്‌ബോളിലെ ഇതിഹാസതാരം അര്‍ജന്റീനയുടെ ലയണേല്‍ മെസ്സി തന്റെ കരിയറിലെ ഏറ്റവും തണുത്ത മത്സരത്തില്‍ ബുധനാഴ്ച രാത്രി കളിച്ചു. സ്പോര്‍ട്ടിംഗ് കന്‍സാസ് സിറ്റിയില്‍ ഹെറോണ്‍സിന്റെ കോണ്‍കാകാഫ് ചാമ്പ്യന്‍സ് കപ്പ് ആദ്യ റൗണ്ട് പോരാട്ടത്തില്‍ കന്‍സാസ് സിറ്റിയ്‌ക്കെതിരേ മൈനസ് ഒമ്പത് ഡിഗ്രി തണുപ്പിലായിരുന്നു കളിച്ചത്. താരം തകര്‍പ്പന്‍ ഗോളുമിട്ട് ടീമിനെ മുന്നിലെത്തിക്കുകയും ചെയ്തു. ഗെയിമിനിടയില്‍ കഴുത്തില്‍ ചൂടുള്ള ഒരു വസ്ത്രം ധരിച്ചായിരുന്നു താരം എത്തിയത്. ചൊവ്വാഴ്ച മൈനസ് 25 ഡിഗ്രി വരെ മോശമായേക്കാവുന്ന മഞ്ഞുവീഴ്ചയും കാറ്റിന്റെ തണുപ്പും കന്‍സാസിലെ അതിരൂക്ഷമായ Read More…

Sports

മെസ്സി അടുത്തതായി നോട്ടമിട്ടിരിക്കുന്നത് ഡി മരിയയെ ? ഇന്റര്‍മിയാമിയിലേക്ക് ചേക്കേറുന്നു

അമേരിക്കന്‍ മേജര്‍ ലീഗ് സോക്കറിലേക്ക് ചേക്കേറിയ ലിയോണേല്‍ മെസ്സി ക്ലബ്ബിനെ ശക്തിപ്പെടുത്താനുള്ള നീക്കത്തിലാണ്. ഇതിനകം സെര്‍ജിയോ ബുസ്‌കെറ്റ്‌സിനെയും ജോര്‍ഡി ആല്‍ബയേയും ലൂയി സുവാരസിനെയും തന്റെ ക്ലബ്ബ് ഇന്റര്‍മയാമിയിലേക്ക് കൊണ്ടുവന്ന മെസ്സി തന്റെ ദേശീയടീമിലെ മറ്റൊരു കൂട്ടുകാരന്‍ ഏഞ്ചല്‍ ഡി മരിയയെയും എത്തിക്കാനുള്ള നീക്കത്തില്‍. താരവുമായി ക്ലബ്ബ് അധികൃതര്‍ ചര്‍ച്ച നടത്തുന്നു. നിലവില്‍ പോര്‍ച്ചുഗല്‍ ക്ലബ്ബ ബെന്‍ഫിക്കയുടെ താരമായ ഡി മരിയയുടെ കരാര്‍ ഈ വേനല്‍ക്കാലത്ത് അവസാനിച്ച് സ്വതന്ത്ര ഏജന്റായി മാറിയേക്കാം. ബെനഫിക്ക വിടുന്നതോടെ അര്‍ജന്റീനയിലെ റൊസാരിയോ സെന്‍ട്രലിലേക്ക് Read More…

Sports

മെസ്സിയേയും ഇന്റര്‍മിയാമിയെയും കൂകിവിളിച്ച് കാണികള്‍ ; ഹോങ്കോംഗില്‍ അര്‍ജന്റീന താരമിറങ്ങിയത് 10 മിനിറ്റ്

ഗള്‍ഫിന് പിന്നാലെ ഹോങ്കോംഗില്‍ സൗഹൃദമത്സരം കളിക്കാനെത്തിയ ഇന്റര്‍മയാമിയെയും ലോകഫുട്‌ബോളര്‍ ലിയോണേല്‍ മെസ്സിയേയും കൂകി കാണികള്‍. 4-1 ന് ഇന്റര്‍മയാമി ജയിച്ച മത്സരത്തില്‍ മെസ്സി കളിക്കാന്‍ ഇറങ്ങാതിരുന്നതാണ് കാണികളെ ചൊടിപ്പിച്ചത്. മെസ്സി പന്തുതട്ടുന്നത് കാണാന്‍ എത്തി നിരാശരായവര്‍ 1000 ഹോങ്കോംഗ് ഡോളര്‍ കൊടുത്ത് വാങ്ങിയ ടിക്കറ്റിന്റെ കാശ് മടക്കിത്തരണമെന്ന് പറഞ്ഞു. അതേസമയം ലയണല്‍ മെസ്സിക്ക് ഹോങ്കോംഗ് സൗഹൃദ മത്സരത്തില്‍ 45 മിനിറ്റ് കളിക്കണമെന്നായിരുന്നു കരാറെന്നും എന്നാല്‍ താരത്തിന കാലിന് പരിക്കേറ്റതിനാലാണ് ഇറങ്ങാതിരുന്നതെന്നും കായിക മന്ത്രി അവകാശപ്പെടുന്നു. ഇന്റര്‍മയാമിയും ഹോങ്കോംഗ് Read More…

Sports

മെസ്സിയുടെ ഇന്റര്‍മയാമിയെ റൊണാള്‍ഡോയുടെ അല്‍ നസര്‍ പഞ്ഞിക്കിട്ടു…!

ലോകം ആകാംഷയോടെ കാത്തിരുന്ന ലിയോണേല്‍ മെസ്സി ക്രിസ്ത്യാനോ റൊണാള്‍ഡോ പോരില്‍ രണ്ടുപേരുടേയും സാന്നിദ്ധ്യം കാര്യമായി ഇല്ലാതിരുന്ന മത്സരത്തില്‍ മെസ്സിയുടെ ഇന്റര്‍മയാമിയെ റൊണാള്‍ഡോയുടെ അല്‍ നസര്‍ പഞ്ഞിക്കിട്ടു. ഏകപക്ഷീയമായ ആറു ഗോളിനായിരുന്നു അമേരിക്കന്‍ ക്ലബ്ബ് ഇന്റര്‍മയാമിയെ സൗദിക്ലബ്ബ് അല്‍ നസര്‍ വീഴ്ത്തിയത്. ഇതോടെ മെസ്സിയുടെ ടീമിന്റെ സൗദിയിലെ രണ്ടു മത്സരങ്ങളും ദുരന്തമായി. ആദ്യ മത്സരത്തില്‍ സൗദിലീഗില്‍ ഒന്നാം സ്ഥാനത്തുള്ള നെയ്മറിന്റെ ക്ലബ്ബ് അല്‍ ഹിലാല്‍ ഇന്റര്‍മയാമിയെ 4-3 ന് തോല്‍പ്പിച്ചതിന് പിന്നാലെയാണ് കൂറ്റന്‍ തോല്‍വി ഏറ്റുവാങ്ങിയത്. മെസ്സിയും ക്രിസ്ത്യാനോയും Read More…

Featured Sports

ഞാനും വിരമിക്കും; തന്റെ ഫുട്‌ബോള്‍ റിട്ടയര്‍മെന്റ് പ്ലാനിനെക്കുറിച്ച് മെസ്സി തന്നെ പറയുന്നു

അര്‍ജന്റീനയുടെ ലോകകപ്പ് ജേതാവായ നായകന്‍ ലയണല്‍ മെസ്സി ഒടുവില്‍ താന്‍ വിരമിക്കലിനെക്കുറിച്ച് തുറന്നു പറഞ്ഞു. ഇപ്പോള്‍ അമേരിക്കന്‍ മേജര്‍ സോക്കര്‍ ലീഗില്‍ ഇന്റര്‍മയാമിക്കായി കളിക്കുന്ന താരം എപ്പോള്‍ വിരമിക്കുമെന്നും ഏതായിരിക്കും തന്റെ അവസാന ക്ലബ്ബെന്നും വെളിപ്പെടുത്തുന്നു. ഈ സമ്മറിലായിരുന്നു മെസ്സി മേജര്‍ ലീഗ് സോക്കര്‍ ടീമായ ഇന്റര്‍ മിയാമിയിലേക്ക് മാറിയത്. 2025 വരെയാണ് മെസ്സിയുടെ നിലവിലെ ഇന്റര്‍ മിയാമി കരാര്‍. ഏഴ് തവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം പക്ഷേ അമേരിക്കയില്‍ നിന്ന് വിരമിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് Read More…