കനത്ത മഴയെ തുടർന്ന് നഗരം മുഴുവൻ വെള്ളത്തിനടിയിലായിട്ടും, തന്റെ രോഗികൾക്ക് അടിയന്തര ചികിത്സ ആവശ്യമാണെന്ന് പറഞ്ഞ് ആശുപത്രിയിലേക്ക് യാത്ര തുടർന്ന് വടക്കുകിഴക്കൻ ചൈനയിലെ ഒരു ഡോക്ടർ. ലിയോണിംഗ് പ്രവിശ്യയിലെ ഷെന്യാംഗിൽ ജൂലൈ 13-നാണ് ക്രമാതീതമായ മഴ പെയ്തതെന്ന് സൗത്ത് ചൈന മോർണിംഗ് പോസ്റ്റ് റിപ്പോർട്ട് ചെയ്തു. ഇവിടെ 230 മില്ലീമീറ്റർ മഴയാണ് രേഖപ്പെടുത്തിയത്. 1951-ന് ശേഷമുള്ള ഏറ്റവും ശക്തമായ മഴയാണിതെന്ന് പ്രാദേശിക ഭരണകൂടം അറിയിച്ചു. പ്രധാന റോഡുകളെല്ലാം വെള്ളത്തിലാവുകയും പൊതുഗതാഗതം പൂർണ്ണമായും തടസ്സപ്പെടുകയും ചെയ്തു. തൊഴിൽ, പഠന Read More…

