Featured Myth and Reality

ഒറ്റ അടുക്കള മാത്രം, 83 അംഗങ്ങൾ, 6 തലമുറകൾ! ഒരുമിച്ച് താമസം, അത്ഭുതമായി ഈ ഇന്ത്യന്‍ കുടുംബം !

ചെറിയ കുടുംബങ്ങൾ (Nuclear families) സാർവത്രികമായ ഇക്കാലത്ത്, കൂട്ടുകുടുംബത്തിന്റെ (Joint family) പാരമ്പര്യം ഒട്ടും ചോർന്നുപോകാതെ കാത്തുസൂക്ഷിക്കുകയാണ് ആന്ധ്രാപ്രദേശിലെ അനന്തപൂർ ജില്ലയിലുള്ള കുർലപ്പള്ളി ഗ്രാമത്തിലെ നാഗപ്പ കുടുംബം. അടുത്തടുത്തുള്ള നാല് വീടുകളിലായി താമസിക്കുന്ന ഇവർ ഒരുമിച്ച് ഒരു ഒരൊറ്റ കുടുംബമായാണ് ജീവിക്കുന്നത്. ആറ് തലമുറകളിലായി വ്യാപിച്ചുകിടക്കുന്ന ഈ കുടുംബത്തിൽ ആകെ 83 അംഗങ്ങളുണ്ട്. ഹനുമന്തരായഡു, മുത്യാലപ്പ എന്നിവരുടെ നേതൃത്വത്തിലുള്ള ഈ കുടുംബത്തിൽ ആറ് അമ്മായിയമ്മമാരും, 14 മരുമക്കളും, 20 കുട്ടികളും, മുത്തശ്ശീമുത്തശ്ശന്മാരും മറ്റ് മുതിർന്ന അംഗങ്ങളുമുണ്ട്. ഇത്രയും Read More…

Featured Good News

82-ാം വയസ്സിലും 12 മണിക്കൂർ അധ്വാനം, വരുമാനം വെറും 300 രൂപ! സോഷ്യൽ മീഡിയയെ ഈറനണിയിച്ച മുത്തശ്ശന്റെ കഥ- വീഡിയോ

മുംബൈയിലെ പ്രായമായ വഴിയോര കച്ചവടക്കാരന്റെ ഹൃദയസ്പർശിയായ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. പ്രായത്തിന്റെ ബുദ്ധിമുട്ടുകൾ മറന്നും കുറഞ്ഞ വരുമാനം മാത്രമുള്ളപ്പോഴും, മൻസുഖ് കാക്ക എന്ന 82-കാരൻ ദിവസവും മണിക്കൂറുകളോളമാണ് ഫുട്പാത്തിൽ ഇരുന്ന് വീട്ടിലുണ്ടാക്കിയ പലഹാരങ്ങൾ വിൽക്കുന്നത്. അദ്ദേഹത്തിന്റെ കഠിനാധ്വാനം നിരവധി ആളുകൾക്ക് പ്രചോദനമാകുന്നു. മുംബൈ സ്വദേശിയായ കണ്ടെന്റ് ക്രിയേറ്റർ ആരാധന ചാറ്റർജി പങ്കുവെച്ച ഒരു വീഡിയോയിലൂടെയാണ് ഈ മുത്തശ്ശന്റെ കഥ ലോകമറിഞ്ഞത്. റോഡരികിൽ വളരെ ശാന്തനായി പലഹാരപ്പൊതികൾ അടുക്കിവെക്കുന്ന അദ്ദേഹത്തെ കണ്ടതിനെത്തുടർന്നാണ് ആരാധന അദ്ദേഹത്തോട് സംസാരിച്ച് Read More…