അമേരിക്കൻ രാഷ്ട്രീയ ചരിത്രത്തിൽ പുതിയൊരു അധ്യായം കുറിച്ചുകൊണ്ട് മിഷിഗണിൽ നിന്ന് യു.എസ്. സെനറ്റിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന ആദ്യ മുസ്ലിം വംശജനായി മാറിയിരിക്കുകയാണ് ഡെമോക്രാറ്റിക് നേതാവ് ഡോ. അബു അൽ സെയ്ദ്. ഈ ചരിത്രവിജയത്തിന്റെ ശോഭ അമേരിക്കൻ അതിരുകൾ കടന്ന് ഇന്ത്യയിലെത്തി നിൽക്കുന്നത് മംഗളൂരുവിനടുത്തുള്ള കർണാടകയിലെ ഭട്കലിലേക്കാണ്. അബു അൽ സെയ്ദിന്റെ ഭാര്യയും പ്രമുഖ മനോരോഗ വിദഗ്ധയുമായ ഡോ. സാറാ ജുകാകുവിന്റെ കുടുംബവേരുകൾ ഭട്കലിലെ മണ്ണിലാണ് സ്ഥിതി ചെയ്യുന്നത്. അമേരിക്കയിലെ മിഷിഗണിൽ ജനിച്ചുവളർന്ന ഡോ. സാറ ജുകാകു തൊഴിൽപരമായി ഒരു Read More…
Tag: IndianDiaspora
‘ഇവിടെ വല്ലാത്ത ഏകാന്തതയാണ്, അമേരിക്കയിലെ ജീവിതം മടുത്തു, ” ഇന്ത്യയിലേക്ക് മടങ്ങാൻ വെമ്പുന്ന എൻജിനീയറുടെ അനുഭവം
അമേരിക്കയിലേക്ക് കുടിയേറി 12 വർഷത്തിന് ശേഷം തന്റെ തീരുമാനത്തിൽ ഖേദിക്കുന്നതായി വെളിപ്പെടുത്തിയ 35 വയസ്സുള്ള ഇന്ത്യൻ എഞ്ചിനീയറുടെ സോഷ്യൽ മീഡിയ പോസ്റ്റ് ശ്രദ്ധ നേടുന്നു. ചെലവേറിയ നഗരത്തിലെ ജീവിതം “അതിരൂക്ഷമായ ഏകാന്തത” നിറഞ്ഞതാണെന്നും രാജ്യത്തെ ജീവിതനിലവാരം “വ്യാജ ആഡംബരം” മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. 3,60,000 ഡോളറിലധികം (ഏകദേശം 3 കോടിയിലധികം രൂപ) സമ്പാദ്യമുണ്ടായിട്ടും ഇന്ത്യയിലേക്ക് മടങ്ങുന്നതിനെക്കുറിച്ച് ആലോചിക്കുന്ന അദ്ദേഹം ഇന്റർനെറ്റിലൂടെ ആളുകളുടെ ഉപദേശം തേടുകയായിരുന്നു. സ്ഥിരതയുള്ള ജോലി ഉണ്ടായിരുന്നിട്ടും അമേരിക്കയിൽ താൻ ഒരു ചെറിയ വാടകവീട്ടിലാണ് കഴിയുന്നതെന്ന് Read More…
‘‘പോകാതിരിക്കാന് പറ്റില്ല അല്ലേ…..’; ഇന്ത്യൻ അയൽവാസികൾ നാട്ടിലേക്ക് മടങ്ങുമ്പോൾ കണ്ണീരണിഞ്ഞ് അമേരിക്കൻ വനിത; വൈറലായി വീഡിയോ!
വ്യത്യസ്ത രാജ്യക്കാരും സംസ്കാരമുള്ളവരും തമ്മിൽ വളർന്നുവരുന്ന ഗാഢമായ സൗഹൃദത്തിന്റെ മനോഹരമായ ചിത്രം കാണിച്ചുതന്ന് ഒരു ഇൻഡോ-അമേരിക്കൻ അയൽക്കാരുടെ യാത്രയയപ്പ് വീഡിയോ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു. യുഎസിലെ വാസം അവസാനിപ്പിച്ച് ഇന്ത്യയിലേക്ക് മടങ്ങാൻ ഒരുങ്ങുകയായിരുന്ന ദമ്പതികൾക്ക് വിടപറയാൻ എത്തിയതായിരുന്നു അവരുടെ അമേരിക്കൻ അയൽക്കാരി. സന്തോഷത്തോടെ തുടങ്ങിയ യാത്രയയപ്പ് പെട്ടെന്നാണ് വികാരനിർഭരമായ നിമിഷങ്ങൾക്ക് വഴിമാറിയത്. വിജയ് കൊക്കെരഗഡ്ഡ എന്നയാൾ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച വീഡിയോയിൽ, ദമ്പതികൾ വീടിന് പുറത്തുനിൽക്കുമ്പോൾ അയൽക്കാരിയായ സ്ത്രീ അവരുടെ അടുത്തേക്ക് വരുന്നത് കാണാം. തുടർന്ന് അവരെ കെട്ടിപ്പിടിച്ച് Read More…
300 യു.എസ് നേവി കേഡറ്റുകളെ നയിക്കാൻ 17-കാരി റിദ്ധി ചൗഹാൻ! അഭിമാനമായി ഇന്ത്യന് പെൺകുട്ടി
ഭൂരിഭാഗം കൗമാരക്കാരും സ്കൂളിൽ പോകാൻ തയ്യാറെടുക്കുന്ന സമയത്ത്, 17 വയസ്സുകാരിയായ റിദ്ധി ചൗഹാൻ പ്രഭാത പരിശീലനത്തിനായി മുന്നൂറോളം കേഡറ്റുകളെ നയിച്ചുകൊണ്ട് പരേഡ് ഗ്രൗണ്ടിൽ എത്തിയിട്ടുണ്ടാകും. ക്വീൻസിലെ ബെഞ്ചമിൻ എൻ. കാർഡോസോ ഹൈസ്കൂളിലെ ഈ ഇന്ത്യൻ-അമേരിക്കൻ വിദ്യാർത്ഥിനി, തൻ്റെ സ്കൂളിലെ നേവി ജൂനിയർ റിസർവ് ഓഫീസേഴ്സ് ട്രെയിനിംഗ് കോർപ്സ് (NJROTC) യൂണിറ്റിലെ ഏറ്റവും ഉയർന്ന വിദ്യാർത്ഥി നേതൃപദവിയായ ബറ്റാലിയൻ കമാൻഡിംഗ് ഓഫീസറായി സേവനമനുഷ്ഠിക്കുകയാണ്. യുണൈറ്റഡ് സ്റ്റേറ്റ്സ് നേവിയിൽ ഓഫീസറാകുക എന്ന തന്റെ വലിയ സ്വപ്നത്തിലേക്കുള്ള ചുവടുവെപ്പായി നേവൽ അക്കാദമി Read More…
ഡിസ്കൗണ്ട് ! ഗ്രോസറി ഷോപ്പ് ഉദ്ഘാടനം കൂട്ടത്തല്ലിൽ കലാശിച്ചു! ഈ ഇന്ത്യക്കാരുടെ ഒരു കാര്യം! വീഡിയോ വൈറൽ!
ന്യൂജേഴ്സിയിൽ പുതുതായി തുടങ്ങിയ ഒരു ഇന്ത്യൻ പലചരക്ക് കടയുടെ ഉദ്ഘാടനത്തോടനുബന്ധിച്ച് ഉണ്ടായ വൻ തിരക്കിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്. ഉദ്ഘാടന ഓഫറിന്റെ ഭാഗമായി പച്ചക്കറികൾക്കും പഴങ്ങൾക്കും വൻ വിലക്കിഴിവ് പ്രഖ്യാപിച്ചതിനെ തുടർന്ന് സാധനങ്ങൾ വാങ്ങാൻ ആളുകൾ തള്ളിക്കയറുന്നതാണ് വീഡിയോയിലുള്ളത്. ഈ ദൃശ്യങ്ങൾ കണ്ട് ചിലർക്ക് പഴയകാലത്തെ ഓർമ്മകളാണ് ഉണ്ടായതെങ്കിൽ, മറ്റ് ചിലർ ഇത് തികച്ചും നാണംകെട്ട പെരുമാറ്റമാണെന്ന് വിമർശിച്ചു. സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്ന രണ്ട് മിനിറ്റോളം ദൈർഘ്യമുള്ള വീഡിയോയിൽ, ഉൾക്കൊള്ളാൻ കഴിയുന്നതിലും Read More…





