1992-ലായിരുന്നു ആ ചരിത്രപരമായ രംഗം ചെന്നൈയിലെ ഓഫീസേഴ്സ് ട്രെയിനിംഗ് അക്കാദമിയിൽ (OTA) അരങ്ങേറിയത്. പ്രഭാത സൂര്യന്റെ പ്രകാശത്തിൽ പരേഡ് ഗ്രൗണ്ട് തിളങ്ങിനിൽക്കെ, ഇന്ത്യൻ സൈന്യത്തിൽ ഒരു പുതിയ യുഗത്തിന് തുടക്കം കുറിച്ചുകൊണ്ട് ഒരു യുവതി തന്റെ റാങ്ക് സ്വീകരിക്കാൻ മുന്നോട്ട് വന്നു. അവരുടെ പേര്: മേജർ പ്രിയ ജിംഗൻ. നോൺ-മെഡിക്കൽ റോളിൽ ഇന്ത്യൻ സൈന്യത്തിൽ ചേർന്ന ആദ്യ വനിത എന്ന നിലയിൽ ലേഡി കേഡറ്റ് നമ്പർ 1 എന്ന പദവിയിൽ അവരുടെ വ്യക്തിത്വം എന്നേക്കുമായി ആലേഖനം ചെയ്യപ്പെട്ടു. Read More…
Tag: indian army
10മാസത്തിനിടെ കിട്ടിയ പോക്കറ്റ്മണി പയ്യന്‍ സമ്പാദിച്ചു ; അത് സൈന്യത്തിന് സംഭാവന ചെയ്തു
പത്തുമാസത്തിലേറെ താന്‍ സ്വരൂപിച്ച തന്റെ സമ്പാദ്യം ഇന്ത്യന്‍ സൈന്യത്തിന് നല്‍കിയ തമിഴ്‌നാട്ടിലെ എട്ടുവയസ്സുകാരന്‍. തമിഴ്നാട്ടിലെ കരൂര്‍ സ്വദേശിയായ ഒരു കൊച്ചുകുട്ടിയാണ് സമ്പാദ്യം സായുധ സേനയ്ക്ക് സംഭാവന ചെയ്ത് വാര്‍ത്തകളില്‍ ഇടം നേടിയത്. സാമൂഹ്യമാധ്യമങ്ങളില്‍ ഇതിന്റെ വീഡിയോ വന്‍ ഹിറ്റാണ്. തുകയുടെ വലിപ്പത്തിലല്ല പയ്യന്റെ മനസ്സിലാണ് കാര്യമെന്നാണ് പലരുടേയും പ്രതികരണം. കഴിഞ്ഞ പത്തുമാസമായി, കൊച്ചുകുട്ടി തന്റെ അലവന്‍സ് മാറ്റിവെക്കുകയും കുടുംബാംഗങ്ങളില്‍ നിന്ന് കിട്ടിയ ചെറിയ തുകകള്‍ ശേഖരിക്കുകയും ചെയ്തു. പണത്തിന്റെ നിലവാരം കൊണ്ടല്ല അതിലെ ലക്ഷ്യവും വൈകാരികതയും അര്‍പ്പണബോധവും Read More…
ആരാണ് കേണല്‍ സോഫിയ ഖുറേഷി ? എന്തുകൊണ്ട് അവരുടെ യാത്ര ഇന്ത്യന്‍ സൈനിക ചരിത്രത്തിലെ നാഴികക്കല്ലായി?
ഇന്ത്യന്‍ സൈന്യത്തില്‍ സ്ത്രീകളുടെ പങ്കാളിത്തം ഇപ്പോള്‍ 4.5 ശതമാനമാണ്. സൈനി ക പ്രവര്‍ത്തനങ്ങളുടെ എല്ലാ വശങ്ങളിലും സ്ത്രീകള്‍ ഇപ്പോള്‍ അവിഭാജ്യ ഘടകമായി മാറുകയും ചെയ്തിരിക്കുന്നത്. പഹല്‍ഗാം ഭീകരാക്രമണത്തിന് ശക്തമായി ഇന്ത്യ മറുപ ടി നല്‍കിയ 2025 മെയ് 7-ന് ‘ഓപ്പറേഷന്‍ സിന്ദൂരത്തെ’ക്കുറിച്ച് രാജ്യത്തെ അറിയിക്കാന്‍ കേണല്‍ സോഫിയാ ഖുറേഷി സ്‌ക്രീനില്‍ പ്രത്യക്ഷപ്പെട്ടപ്പോള്‍ ഇന്ത്യന്‍ സൈന്യത്തി ലെ സ്ത്രീകള്‍ക്ക് വേണ്ടിയുള്ള ആഖ്യാനം തിരുത്തിയെഴുതുക കൂടിയായിരുന്നു. ഇന്ത്യന്‍ സൈനികനീക്കം ചൂടുപിടിച്ചതോടെ സോഫിയാ ഖുറേഷിയും ചര്‍ച്ചയായി മാറിയിട്ടുണ്ട്. 2000-ല്‍ ഇന്ത്യന്‍ ആര്‍മിയുടെ Read More…
കൊറിയന്‍ യുദ്ധത്തില്‍ പരിക്കേറ്റ 2 ലക്ഷം സൈനികരെ ചികിത്സിച്ച ഇന്ത്യന്‍ ആര്‍മി ഡോക്ടര്‍
കൊറിയന്‍ യുദ്ധകാലത്ത് രണ്ടു ലക്ഷം മുറിവേറ്റ സൈനികരെ സഹായിച്ച ഇന്ത്യന്‍ സൈന്യത്തിലെ ഡോക്ടറെക്കുറിച്ച് കേട്ടിട്ടുണ്ടോ? ദക്ഷിണ കൊറിയന്‍ പേട്രിയേറ്റ്‌സ് ആന്റ് വെറ്ററന്‍ അഫയേഴ്‌സ് മന്ത്രാലയം 2020ജൂലൈയില്‍ ‘Hero of the Month’ ബഹുമതി നല്‍കി ആദരിച്ച അദ്ദേഹം ബ്രിട്ടീഷ ഇന്ത്യന്‍ ആര്‍മിയുടെ ഭാഗമായി ഇന്ത്യന്‍ മെഡിക്കല്‍ സര്‍വീസില്‍ സേവനം ചെയ്തയാളാണ്. ഇന്ത്യന്‍ ആര്‍മിയിലെ ലെഫ്റ്റനന്റ് കേണല്‍ ഡോ. ആര്‍ക്കോട്ട് രംഗരാജയാണ് കൊറിയയുടെ ഈ ഹീറോ. 1950 ജൂണ്‍ മുതല്‍ 1953 ജൂലൈ വരെയുള്ള കൊറിയന്‍ യുദ്ധകാലത്ത് സിക്‌സിറ്റിത്ത് Read More…
ചേരിയില്‍ പ്ലാസ്റ്റിക് ഷീറ്റു കൊണ്ടു മറച്ച വീട്ടില്‍ ജനനം ; പ്രതിസന്ധികളില്‍ തളരാതെ പോരാടി ഇന്ത്യന്‍ ആര്‍മിയില്‍ ഓഫീസറായി
ശനിയാഴ്ച ചെന്നൈയിലെ ഓഫീസേഴ്സ് ട്രെയിനിംഗ് അക്കാദമിയില്‍ ഇന്ത്യന്‍ ആര്‍മിയില്‍ കമ്മീഷന്‍ഡ് ഓഫീസറായി പാസിംഗ് ഔട്ട് പരേഡ് നടത്തിയ ലഫ്റ്റനന്റ് കീലുവിന്റെ ജീവിതം ഇന്ത്യയില്‍ ഉടനീളമുള്ള മോശം സാഹചര്യങ്ങളില്‍ പൊരുതി നേട്ടമുണ്ടാക്കാന്‍ കൊതിക്കുന്ന അനേകര്‍ക്ക് പ്രചോദനമാണ്. മുംബൈയിലെ ധാരാവി ചേരിയില്‍ ദുരിതത്തില്‍ ജനിച്ച് ദുരിതത്തില്‍ വളര്‍ന്ന ഉമേഷ് കീലു ജീവിതത്തില്‍ ഉടനീളം തന്നെ തകര്‍ക്കാനെത്തിയ പ്രതിസന്ധികളെ ഇഛാശക്തികൊണ്ടും ആത്മാര്‍പ്പണം കൊണ്ടും മറികടന്നയാളാണ്. ലെഫ്റ്റനന്റ് കീലുവിന്റെ വിജയത്തെ പിആര്‍ഒ ഡിഫന്‍സ് മുംബൈ എക്സില്‍ അഭിനന്ദിക്കുകയും പരേഡില്‍ നിന്നുള്ള ഒരു വീഡിയോ Read More…





