Featured Spotlight

പാക് വിമാനത്തെ വെടിവെച്ചിട്ട ഇന്ത്യയുടെ വീരനായകൻ ഇനി യാത്രാവിമാനത്തിലേക്ക്, ‘ഫ്ലൈ91’ കോക്പിറ്റിൽ വിങ് കമാൻഡർ അഭിനന്ദൻ വർധമാൻ!

ന്യൂഡൽഹി ∙ ഇന്ത്യൻ വ്യോമാതിർത്തി ലംഘിച്ചെത്തിയ പാക്കിസ്ഥാൻ യുദ്ധവിമാനത്തെ ധീരമായി പിന്തുടർന്നു തുരത്തിയ പൈലറ്റ് ഗ്രൂപ്പ് ക്യാപ്റ്റൻ അഭിനന്ദൻ വർധമാൻ ഇനി യാത്രാവിമാനങ്ങളുടെ കോക്പിറ്റിലേക്ക്. വ്യോമസേനയിലെ നീണ്ട സേവനത്തിനു ശേഷം, മലയാളിയായ മനോജ് ചാക്കോ സ്ഥാപിച്ച ‘ഫ്ലൈ91’ എന്ന എയർലൈൻ കമ്പനിയിലാണ് അദ്ദേഹം പൈലറ്റായി ചേർന്നത്. എടിആർ 72–600 ടർബോപ്രോപ്പ് വിഭാഗത്തിൽപ്പെട്ട വിമാനങ്ങളാണ് അദ്ദേഹം ഇനി പ്രവർത്തിപ്പിക്കുക. പാക്കിസ്ഥാന്റെ അത്യാധുനിക എഫ് 16 യുദ്ധവിമാനത്തെ 2019 ഫെബ്രുവരി 27-നാണ് മിഗ് 21 ബൈസൺ വിമാനത്തിൽ കുതിച്ചെത്തിയ അഭിനന്ദൻ Read More…

Uncategorized

ചാരവലയിൽ വിങ് കമാൻഡർ: പാക് ഹണിട്രാപ്പ് കേസിൽ വ്യോമസേനാ ഉദ്യോഗസ്ഥൻ അറസ്റ്റിൽ

നിർണായക പ്രതിരോധ രഹസ്യങ്ങൾ ചോർത്തിയ സംഭവത്തില്‍ ഇന്ത്യൻ വ്യോമസേനയിലെ വിങ് കമാൻഡര്‍ അറസ്റ്റില്‍. മേയ് 31-ന് നടന്ന ഈ അറസ്റ്റിന്റെ വിവരങ്ങൾ രണ്ടു മാസത്തിന് ശേഷമാണ് പുറത്തുവന്നത്. വ്യോമസേനയുടെ ഇന്റലിജൻസ് വിഭാഗം നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് നടപടിയുണ്ടായത്. ഔദ്യോഗിക രഹസ്യ നിയമപ്രകാരം കേസെടുത്തിട്ടുള്ള ഉദ്യോഗസ്ഥൻ നിലവിൽ തിഹാർ ജയിലിൽ ജുഡീഷ്യൽ കസ്റ്റഡിയിലാണ്. പാകിസ്ഥാൻ രഹസ്യാന്വേഷണ വിഭാഗം നടപ്പിലാക്കിയ ‘ഹണിട്രാപ്പിൽ’ കുടുങ്ങിയാണ് ഉദ്യോഗസ്ഥൻ വിവരങ്ങൾ കൈമാറിയതെന്ന് ഡൽഹി പൊലീസ് അറിയിച്ചു. തന്ത്രപ്രധാനമായ സൈനിക വിവരങ്ങൾ ചോർത്താൻ ലക്ഷ്യമിട്ടുള്ള വലിയൊരു Read More…

Featured Good News

ചൈനയെ മറികടന്നു, ഇന്ത്യ ലോകത്തിലെ മൂന്നാമത്തെ ഏറ്റവും ശക്‌തമായ വ്യോമസേന, പാകിസ്‌താന്റെ റാങ്ക് അറിയണ്ടേ?

ന്യൂഡല്‍ഹി: ചൈനയെ മറികടന്ന്‌ ഇന്ത്യന്‍ വ്യോമസേന (എയര്‍ ഫോഴ്‌സ്‌) ലോകത്തിലെ ഏറ്റവും ശക്‌തമായ മൂന്നാമത്തെ വ്യോമസേനയായി മാറി. വേള്‍ഡ്‌ ഡയറക്‌ടറി ഓഫ്‌ മോഡേണ്‍ മിലിട്ടറി എയര്‍ക്രാഫ്‌റ്റിന്റെ (ഡബ്ല്യു.ഡി.എം.എം.എ) ഏറ്റവും പുതിയ റാങ്കിങ്‌ പ്രകാരമാണ്‌ ഈ നേട്ടം. യു.എസ്‌ വ്യോമസേന റാങ്കിങ്ങില്‍ ഒന്നാം സ്‌ഥാനത്ത്‌ തുടരുന്നു. റഷ്യയാണു രണ്ടാം സ്‌ഥാനത്ത്‌. ചൈന നാലാം സ്‌ഥാനത്താണ്‌. വ്യോമസേനയുടെ മൊത്തത്തിലുള്ള ശക്‌തിയും ശേഷിയും അളക്കുന്ന ട്രൂ വല്‍ റേറ്റിങ്‌ (ടി.വി.ആര്‍) യു.എസിന്‌ 242.9 ഉം റഷ്യയ്‌ക്ക്‌ 114.2 ഉം ഇന്ത്യയ്‌ക്ക്‌ 69.4 Read More…