Travel

ഇന്ത്യയുടെ കിഴക്കിന്റെ സൗന്ദര്യം ആസ്വദിച്ചിട്ടുണ്ടോ? പ്രത്യേക യാത്രാനുമതി ആവശ്യമുള്ള ഏഴ് ഇന്ത്യന്‍ സ്ഥലങ്ങള്‍

ഇന്ത്യയില്‍ മിക്കവാറും ആള്‍ക്കാര്‍ സഞ്ചാരത്തിനായി തെരഞ്ഞെടുക്കുന്ന സ്ഥലങ്ങള്‍ ദക്ഷിണേന്ത്യയും ഉത്തരേന്ത്യയുമാണ്. സുരക്ഷാ പ്രശ്‌നങ്ങളും അനുമതി പ്രശ്‌നങ്ങളും കാരണം പ്രകൃതിരമണീയമായ കിഴക്കന്‍ ഇന്ത്യ സഞ്ചാരം നടത്തുന്നവര്‍ താരതമ്യേനെ കുറവാണ്. ഇന്ത്യയ്ക്കുള്ളിലാണെങ്കിലും കിഴക്കന്‍ ഭാഗത്തേക്കുള്ള സഞ്ചാരത്തിന് പ്രത്യേക യാത്രാ അനുമതി നേടേണ്ട അനേകം പ്രദേശങ്ങള്‍ ഇന്ത്യയിലുണ്ട്. അരുണാചല്‍ പ്രദേശ്, മേഘാലയ, നാഗാലാന്‍ഡ്, മിസോറാം, ലക്ഷദ്വീപ്, മണിപ്പൂര്‍ എന്നിവിടങ്ങള്‍ക്ക് പുറമേ സിക്കിമിലെ ചിലപ്രദേശങ്ങളിലും സന്ദര്‍ശനം നടത്താന്‍ ഇന്നര്‍ ലൈന്‍ പെര്‍മിറ്റ് (ഐഎല്‍പി) നേടേണ്ടതുണ്ട്്. ഇന്ത്യയുടെ അന്താരാഷ്ട്ര അതിര്‍ത്തിക്കടുത്തുള്ള സെന്‍സിറ്റീവ് സ്ഥലങ്ങളാണിവ. ആ Read More…

Sports

അനിയന്മാരും ഏകദിനലോകകപ്പിന് ; അണ്ടര്‍ 19 ലോകകപ്പില്‍ ഇന്ത്യയുടെ റെക്കോഡ് ഇങ്ങിനെ

ഇന്ത്യയില്‍ ഫൈനലില്‍ കീഴടങ്ങിയ ചേട്ടന്മാര്‍ക്ക് പിന്നാലെ അനിയന്മാരും ഏകദിന ലോകകപ്പിന് ഇറങ്ങുകയാണ്. ഐസിസിയുടെ അണ്ടര്‍ 19 പുരുഷ ക്രിക്കറ്റ് ലോകകപ്പിന്റെ 15-ാമത് എഡിഷന്‍ ദക്ഷിണാഫ്രിക്കയില്‍ ഇന്ന് ആരംഭിക്കും, 16 രാജ്യങ്ങളില്‍ നിന്നുള്ള അടുത്ത തലമുറ താരങ്ങള്‍ പ്രധാന വേദിയില്‍ എത്തും. ടൂര്‍ണമെന്റിന്റെ 2022 എഡിഷനില്‍, യാഷ് ദുല്ലിന്റെ ഇന്ത്യ ഫൈനലില്‍ ഇംഗ്ലണ്ടിനെ മറികടന്നാണ് കപ്പുയര്‍ത്തിയത്. ഓരോ പതിപ്പിലും ഒരു കൂട്ടം പുതുമുഖങ്ങള്‍ പ്രത്യക്ഷപ്പെടുന്നുവെന്ന് ടൂര്‍ണമെന്റില്‍ കഴിഞ്ഞ ആറ് ടൂര്‍ണമെന്റുകളില്‍ മൂന്നെണ്ണം വിജയിക്കാന്‍ ഇന്ത്യക്ക് ഇപ്പോഴും കഴിഞ്ഞു. അഞ്ച് Read More…

Sports

രണ്ടാം പന്തില്‍ നായകന്‍ രോഹിത് ശര്‍മ്മ പൂജ്യത്തിന് പുറത്ത് ; ശിവം ദുബേയുടെ അര്‍ദ്ധശതകത്തില്‍ ഇന്ത്യയ്ക്ക് ജയം

നേരിട്ട രണ്ടാം പന്തില്‍ റണ്ണൗട്ടായി രോഹിത്ശര്‍മ്മ പൂജ്യത്തിന് പുറത്തായതിന് പിന്നാലെ ശിവംദുബേയുടെ അര്‍ദ്ധശതകത്തില്‍ പിടിച്ചുകയറിയ ഇന്ത്യ അഫ്ഗാനിസ്ഥാനെതിരേ ആദ്യ ടി20 മത്സരത്തില്‍ ഉജ്വല ജയം നേടി. 15 പന്തുകള്‍ ബാക്കി നില്‍ക്കേ ആറു വിക്കറ്റിനായിരുന്നു ഇന്ത്യയുടെ വിജയം. ശിവം ദുബേ 40 പന്തുകളില്‍ അഞ്ചു ബൗണ്ടറികളും രണ്ടു സിക്‌സറുകളുമായി 60 റണ്‍സ് എടുത്തു. കരിയറിലെ രണ്ടാം അര്‍ദ്ധശതകമാണ് ദുബേ കുറിച്ചത്. ഒപ്പം നിന്ന് തകര്‍ത്തടിച്ച് റിങ്കുസിംഗ് ഒമ്പത് പന്തുകളില്‍ 16 റണ്‍സ് നേടി. ജിതേഷ് ശര്‍മ്മ 20 Read More…

Sports

‘ഓസ്‌ട്രേലിയ ഇന്ത്യയെ 385 റണ്‍സിന് തോല്‍പ്പിക്കും; ആദ്യം ബാറ്റ് ചെയ്യുന്ന കങ്കാരുക്കള്‍ രണ്ടിന് 450 എടുക്കും; ഇന്ത്യ 65 ന് പുറത്താകും’

ലോകത്തെ ഏറ്റവും മികച്ച ഏകദിന ടീമിനെ അറിയാന്‍ ഇനി മണിക്കൂറുകള്‍ മാത്രമാണ് ബാക്കിയുള്ളത്. വെല്ലുവിളികള്‍ നിറഞ്ഞ ടൂര്‍ണമെന്റില്‍ എല്ലാ മത്സരങ്ങളും ജയിച്ച് കലാശപ്പോരിനിറങ്ങുന്ന ഇന്ത്യയ്ക്ക് എതിരാളികള്‍ പ്രൊഫഷണലിസത്തിന്റെ തമ്പുരാക്കന്മാരായ ഓസ്‌ട്രേലിയയാണ്. ഇന്ത്യ ഏറ്റവും ഫേവറിറ്റുകളായ ടൂര്‍ണമെന്റില്‍ ഓസ്‌ട്രേലിയയുടെ വിജയം പ്രവചിച്ച് ഓസീസ് താരം മിച്ചല്‍ മാഷ് നടത്തിയ ഒരു പഴയ പ്രവചനം സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായി ഓടുന്നുണ്ട്. ഓസ്‌ട്രേലിയ ഇന്ത്യയെ 385 റണ്‍സിന് പരാജയപ്പെടുത്തുമെന്ന് മാര്‍ഷ് പരിഹാസരൂപേണെ നടത്തിയ പ്രവചനമാണ് ശ്രദ്ധേയമാകുന്നത്. ആദ്യം ബാറ്റ് ചെയ്യുന്ന ഓസ്ട്രേലിയ 450-2 Read More…

Sports

ഫൈനലില്‍ ഇന്ത്യയ്ക്ക് കിട്ടേണ്ടത് കങ്കാരുക്കളെ; 2003 ലെ തോല്‍വിക്ക് പകരം വീട്ടാന്‍ അവസരം

കരുത്തരായ ഓസ്‌ട്രേലിയ സെമിയില്‍ കടന്നതോടെ ഇന്ത്യന്‍ ആരാധകര്‍ പ്രാര്‍ത്ഥിക്കുന്ന ഒരു കലാശപ്പോരുണ്ട്. ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മില്‍. 2003 ലെ ലോകകപ്പ് ഫൈനലിന്റെ കണക്കു തീര്‍ക്കാന്‍ ഇന്ത്യയ്ക്ക് ഇതിനേക്കാള്‍ വലിയൊരു അവസരമില്ല. നിലവിലെ സ്ഥിതിക്ക് മാറ്റം വന്നില്ലെങ്കില്‍ ഗ്രൂപ്പില്‍ ഒന്നാം സ്ഥാനക്കാരായ ഇന്ത്യ നാലാം സ്ഥാനക്കാരേയും രണ്ടാമന്മാരായ ദക്ഷിണാഫ്രിക്ക ഓസ്‌ട്രേലിയയെയും നേരിടും. ഒരു മത്സരം മാത്രം ശേഷിക്കുമ്പോള്‍ ടീമുകളുടെ മികച്ച ഫോം വെച്ചു പ്രവചിച്ചാല്‍ രണ്ടു ടീമും ഫൈനലില്‍ കടന്നേക്കാന്‍ സാധ്യതയുണ്ട്. അങ്ങിനെയാണെങ്കില്‍ 2003 ല്‍ ഓസീസിനോട് വന്‍ Read More…

Sports

ലോകകപ്പ്: ഇന്ത്യാ പാകിസ്താന്‍ സെമിക്ക് സാധ്യതയുണ്ടോ? അതിന് ശ്രീലങ്കയും ഓസ്‌ട്രേലിയയും കനിയണം

ലോകകപ്പില്‍ നോക്കൗട്ട് ഘട്ടത്തില്‍ എവിടെയെങ്കിലും ഒരു ഇന്ത്യാ – പാകിസ്താന്‍ ഏറ്റുമുട്ടല്‍ കൊതിക്കാത്ത ഒരു ക്രിക്കറ്റ് ആരാധകന്‍ പോലും കാണില്ല. മഴനിയമത്തിന്റെ പിന്‍ബലത്തില്‍ പാകിസ്താന്‍ കഴിഞ്ഞ മത്സരത്തില്‍ ന്യൂസിലന്റിനെ കീഴടക്കിയതോടെ സെമിയിലോ ഫൈനലിലോ ഇങ്ങിനെയൊരു ഹൈവോള്‍ട്ടേജ് മത്സരം കാണാനാകുമെന്ന പ്രതീക്ഷ സജീവമായി. ഇന്ത്യയും ദക്ഷിണാഫ്രിക്കയും സെമി ഫൈനല്‍ ഉറപ്പിച്ച സാഹചര്യത്തില്‍ പാകിസ്താനോ ന്യൂസിലന്റോ എന്നാണ് ഇനി അറിയാനുള്ളത്. ടൂര്‍ണമെന്റിന്റെ സെമി ഫൈനല്‍ പ്രവേശന സാധ്യത സജീവമായി നിര്‍ത്താന്‍ ഇത് ജയിക്കേണ്ട ഒരു പോരാട്ടമായിരുന്നു. ജയത്തോടെ പാകിസ്ഥാന്‍ ഇപ്പോള്‍ Read More…

Featured Oddly News

ഹലോ മൈ ഡിയര്‍ റോംഗ് നമ്പര്‍… ഒരു ഇന്ത്യാ- പാക്കിസ്ഥാന്‍ പ്രണയ കഥ

സ്വതന്ത്ര രാജ്യമായതിനുശേഷം മൂന്ന് യുദ്ധങ്ങള്‍ നടത്തിയ ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ബന്ധം എപ്പോഴും പിരിമുറുക്കത്തിലാണ്. ഇരു രാജ്യങ്ങളിലെയും പൗരന്മാര്‍ തമ്മിലുള്ള പ്രണയകഥകളില്‍ വിജയകരമായവയും വളരെ വിരളമാണ്. പ്രണയത്തിനായി അതിര്‍ത്തി കടന്ന് നിരവധി ഇന്ത്യക്കാരും പാകിസ്ഥാനികളും പ്രശ്നങ്ങളില്‍ അകപ്പെട്ടിട്ടുണ്ട്. സമീപ വര്‍ഷങ്ങളില്‍, മാധ്യമശ്രദ്ധ നേടിയ നിരവധി കഥകളുണ്ട്. 2011ല്‍ അനധികൃതമായി ഇന്ത്യയില്‍ പ്രവേശിക്കുകയും കാമുകിയെ വിവാഹം കഴിക്കുകയും ചെയ്ത പാക്കിസ്ഥാനില്‍ നിന്നുള്ള ഗുല്‍സാര്‍ ഖാന്‍ അറസ്റ്റ് ചെയ്യപ്പെടുന്നതുവരെ എട്ട് വര്‍ഷത്തോളം താന്‍ പാകിസ്താന്‍കാരനാണെന്ന സത്യം ഭാര്യയില്‍ നിന്ന് മറച്ചുവെച്ച് Read More…