Health

ഇന്ത്യയിൽ വർദ്ധിച്ചുവരുന്ന ഹൃദയാഘാതത്തിന് കാരണം വായുമലിനീകരണം?

വായുമലിനീകരണം ശ്വാസകോശത്തെ മാത്രമല്ല, രാജ്യത്ത് വർദ്ധിച്ചുവരുന്ന ഹൃദയാഘാതത്തിനും കാരണമാകുന്നതായി പൊതുജനാരോഗ്യ വിദഗ്ധർ പറയുന്നു. വായുവിന്റെ ഗുണനിലവാരം സമീപ വർഷങ്ങളിൽ ഗുരുതരമായ പൊതുജനാരോഗ്യ പ്രശ്‌നമായി മാറിയിരിക്കുന്നു. ശ്വാസകോശം മുതൽ പ്രമേഹം, ഹൃദയം, അർബുദം വരെയുള്ള രോഗങ്ങളിൽ അതിന്റെ പങ്ക് പഠനങ്ങൾ സ്ഥിരീകരിച്ചിട്ടുണ്ട്. വായു മലിനീകരണം ശ്വാസകോശ രോഗങ്ങൾക്ക് കാരണമാകുന്നു . എങ്കിലും, ഹൃദയാരോഗ്യത്തിൽ വായു മലിനീകരണം ചെലുത്തുന്ന സ്വാധീനം വളരെ പ്രധാനമാണെന്ന് നാം മനസ്സിലാക്കേണ്ടതുണ്ട്. വായു മലിനീകരണം ഹൃദയ സംബന്ധമായ അസുഖങ്ങൾ വഴിവയ്ക്കുന്നതായി വിഎംഎംസി & സഫ്ദർജംഗ്, വെൽനെസ് Read More…

Featured Good News

ലോകത്തിലെ ഏറ്റവും സന്തുഷ്ട രാജ്യം ഫിൻലൻഡ്: എങ്ങനെയാണ് സന്തോഷം അളക്കുന്നത്?

വേൾഡ് ഹാപ്പിനസ് റിപ്പോർട്ട് 2025 പ്രകാരം ലോകത്തിലെ ഏറ്റവും സന്തുഷ്ട രാജ്യമായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ട് ഫിൻലൻഡ്. തുടർച്ചയായ എട്ടാം വർഷമാണ് നോർഡിക് രാജ്യമായ ഫിൻലാൻഡ് ഈ റെക്കോർഡ് സ്വന്തമാക്കിയത്. ഡെൻമാർക്ക്, ഐസ്‌ലൻഡ്, സ്വീഡൻ എന്നീ നോർഡിക് രാജ്യങ്ങളാണ് പട്ടികയിൽ ആദ്യ നാല് സ്ഥാനത്തുള്ളത്. 2024-ൽ 126-ൽ നിന്ന് ഈ വർഷം 118-ലേക്ക് ഉയർന്ന ഇന്ത്യ നേരിയ പുരോഗതിയും കൈവരിച്ചു. ഐക്യരാഷ്ട്രസഭയുടെ ഇന്റർനാഷണൽ ഡേ ഓഫ് ഹാപ്പിനസ് ദിനത്തിൽ പ്രസിദ്ധീകരിച്ച റിപ്പോർട്ട്, 147 രാജ്യങ്ങളിലെ നിവാസികൾ അവരുടെ ജീവിത Read More…

Sports

കപ്പടിച്ചത് ഒരേ വേദിയില്‍ കളിച്ചത് കൊണ്ടല്ല; ഏറ്റവും മികച്ച ടീം ഇന്ത്യ; ഈ കണക്കുകള്‍ കള്ളം പറയില്ല

ഇന്ത്യ കപ്പുയര്‍ത്തിയ 2025 ലെ ചാമ്പ്യന്‍സ് ട്രോഫിയിലെ വിജയത്തില്‍ നീലപ്പടയ്ക്ക് എതിരേ ഉയര്‍ന്നിരിക്കുന്ന ഏറ്റവും വലിയ വിമര്‍ശനം ഇന്ത്യ എല്ലാ മത്സരങ്ങളും ഒരേ വേദിയില്‍ കളിച്ചെന്നാണ്. മറ്റു ടീമുകള്‍ക്കൊന്നും കിട്ടാത്ത ഈ ആനുകൂല്യം ഗുണമായെന്നും ഇത് ഐസിസി ഇന്ത്യയെ ഇക്കാര്യത്തില്‍ ഇന്ത്യയെ തുണയ്ക്കുകയായിരുന്നു എന്നുമാണ്. എന്നാല്‍ കഴിഞ്ഞ 15 വര്‍ഷത്തെ കളികള്‍ പരിശോധിച്ചല്‍ വെള്ളപ്പന്തില്‍ ഏറ്റവും മികച്ച ക്രിക്കറ്റ് ഈ ഒന്നരദശകത്തിനകത്ത് അകത്തും പുറത്തുമായി കളിച്ചിട്ടുള്ളത് ഇന്ത്യയാണെന്ന് കണക്കുകള്‍ വെളിപ്പെടുത്തുന്നു. ദുബായ് ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ നടന്ന ഫൈനലില്‍ Read More…

Sports

ഇന്ത്യയ്ക്ക് നഷ്ടമായത് തുടര്‍ച്ചയായി പതിനാലാമത്തെ ടോസ് നഷ്ടം ; രോഹിത് പതിനൊന്നാം തവണയും പരാജയപ്പെട്ടു

ക്രിക്കറ്റില്‍ നിര്‍ണ്ണായകമായ ഒരു കാര്യമായിട്ടാണ് ടോസിനെ കളിക്കാര്‍ കണക്കാക്കുന്നത്. പിച്ചിന്റെ സ്വഭാവം അനുസരിച്ച് ആദ്യം ചെയ്യേണ്ട കാര്യത്തെക്കുറിച്ച് നയപരമായും തന്ത്രപരമായുമുള്ള തീരുമാനം എടുക്കാന്‍ ഇത് ടീമിന്റെ നായകനെയും പരിശീലകനെയും സഹായിക്കുന്നു എന്നതാണ് കാര്യം. ടോസിനെ ആദ്യ ഭാഗ്യമായി കണക്കാക്കുമ്പോള്‍ തീരെ ഭാഗ്യമില്ലാത്ത ആളായി ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ്മയെ കണക്കാക്കേണ്ടി വരും. ചാംപ്യന്‍സ്‌ട്രോഫി സെമിക്ക് മുമ്പായി 10 തവണയാണ് ഇന്ത്യന്‍ നായകന് ടോസ് നഷ്ടമായത്. ദുബായില്‍ ചാംപ്യന്‍സ് ട്രോഫി സെമിയിലും ഓസ്‌ട്രേലിയയ്ക്ക് എതിരേ ഇന്ത്യന്‍ നായകന് ടോസ് Read More…

Travel

ഇന്ത്യയിലെ ഏറ്റവും ചെലവേറിയ ട്രെയിന്‍യാത്ര; ഒരു ട്രിപ്പിന് 4,06,479.54 രൂപ നിരക്ക്

ഇന്ത്യയിലെ ഏറ്റവും ചെലവേറിയ ട്രെയിന്‍യാത്രയുടെ ഒരു ട്രിപ്പിന് ചാര്‍ജ്ജ് എത്രയാണെന്നറിയാമോ? ഒരു ട്രിപ്പിന് നാലുലക്ഷം രൂപയാണ് നിരക്ക്. ഇന്ത്യയുടെ ഏറ്റവും ആഡംബര ട്രെയിന്‍യാത്രയായി പരിഗണിക്കുന്നത് മഹാരാജാസ് എക്‌സ്പ്രസ് ആണ്. യാത്രക്കാരുടെ എല്ലാ ആഡംബര ആവശ്യങ്ങളും നിറവേറ്റുന്നതിനായി എല്ലാ കമ്പാര്‍ട്ടുമെന്റുകളിലും 2-2 മണിക്കൂറും വാലറ്റ് സേവനം, പാരാമെഡിക്കല്‍ സേവനങ്ങള്‍, സിസിടിവി ക്യാമറകള്‍, സ്‌മോക്ക് അലാറങ്ങള്‍, ശക്തമായ സുരക്ഷാ നടപടികള്‍ എന്നിവകൊണ്ട് ട്രെയിനില്‍ സജ്ജീകരിച്ചിരിക്കുന്നു, സുരക്ഷിതവും സുഖപ്രദവുമായ യാത്ര ഉറപ്പാക്കുന്നു. മഹാരാജാസ് എക്‌സ്പ്രസ് വിവിധ റൂട്ടുകളിലൂടെ സഞ്ചരിക്കുന്നു. രാജസ്ഥാനിലെ ഐതിഹാസികമായ Read More…

Sports

ഐസിസി- 2024 ഏകദിനം; ശ്രീലങ്കന്‍ താരം അസലങ്ക നായകന്‍ ; ഒരൊറ്റ ഇന്ത്യന്‍താരവും ടീമിലില്ല

കഴിഞ്ഞവര്‍ഷം കാര്യമായി ഏകദിനം കളിക്കാതിരുന്നത് ഇന്ത്യയ്ക്ക് വലിയ തിരിച്ചടിയാകുന്നു. ഐസിസിയുടെ 2024 ലെ ഏകദിന ടീമില്‍ ഇന്ത്യാക്കാരാരുമില്ല. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ ശ്രീലങ്കയ്ക്കെതിരെ ഇന്ത്യ മൂന്ന് ഏകദിനങ്ങള്‍ മാത്രം കളിച്ച ഇന്ത്യ ഒരു കളി പോലും ജയിച്ചില്ല. രണ്ടെണ്ണം തോറ്റപ്പോള്‍ ഒരു മത്സരം സമനിലയിലായി. 2023 ലെ ഏകദിന ലോകകപ്പിന്റെ സെമി ഫൈനലില്‍ ന്യൂസിലന്‍ഡിന് എതിരെ വാങ്കഡെയിലാണ് മെന്‍ ഇന്‍ ബ്ലൂ അവസാനമായി വിജയിച്ചത്. ഈ വര്‍ഷത്തെ ഏകദിന ടീമിന്റെ ക്യാപ്റ്റനായി ശ്രീലങ്കയുടെ ചരിത് അസലങ്ക തിരഞ്ഞെടുക്കപ്പെട്ടു. Read More…

Lifestyle

ഇന്ത്യയിലെ ഏറ്റവും ദൈര്‍ഘ്യമേറിയ ബസ് യാത്ര; 36 മണിക്കൂറിനുള്ളില്‍ നാലു സംസ്ഥാനങ്ങള്‍ കയറിയിറങ്ങും

ഗ്രാമങ്ങളായാലും പട്ടണങ്ങളായാലും ഇന്ത്യയിലെ പ്രധാന ഗതാഗത മാര്‍ഗ്ഗം ബസ് യാത്രയാണ്. ഇന്ത്യയുടെ സര്‍ക്കാര്‍, സ്വകാര്യ ബസ് സര്‍വീസുകള്‍ ഗ്രാമങ്ങളും പട്ടണങ്ങളും മഹാനഗരങ്ങളുമെല്ലാം പരസ്പരം ബന്ധപ്പെടുത്തിയിരിക്കുന്നു. ഇന്ത്യയുടെ വൈവിധ്യമാര്‍ന്ന ഭൂമിശാസ്ത്രം, സംസ്‌കാരം, സമൂഹം എന്നിവ അടുത്തറിയാനും കാണാനും ബസ് യാത്ര തുണയാകുമെന്നതില്‍ സംശയമില്ല. ഇന്ത്യയിലെ ഏറ്റവും ദൈര്‍ഘ്യമേറിയ ബസ് യാത്ര ഏതാണെന്ന് നിങ്ങള്‍ക്കറിയാമോ? ഇന്ത്യയിലെ ഏറ്റവും ദൈര്‍ഘ്യമേറിയ ബസ് യാത്ര ജോധ്പൂരില്‍ നിന്ന് ബാംഗ്ലൂരിലേക്കുള്ളതാണ്. ഇന്ത്യയിലെ ഏതൊരു ശരാശരി ബസ് യാത്രയേക്കാള്‍ 2000 കിലോമീറ്ററിലധികം ഇത് സഞ്ചരിക്കുന്നു. 36 Read More…

Oddly News

പ്രേതബാധയുള്ളവര്‍ക്കു വേണ്ടി ഒരു ക്ഷേത്രം, ദുഷ്ടാത്മാക്കള്‍ ബാധിച്ച ഭക്തര്‍ ചങ്ങലയില്‍, പ്രസാദം ക്ഷേ​‍ത്രത്തില്‍തന്നെ ഉപേക്ഷിക്കണം

പണ്ട് പറഞ്ഞ കേട്ട മുത്തശ്ശി കഥകളില്‍ ഒരു പ്രേതകഥയെങ്കിലും കേള്‍ക്കാത്തവര്‍ ചുരുക്കമാണെന്ന് തന്നെ പറയേണ്ടി വരും. പ്രേതത്തെ ഒരു മന്ത്രവാദി വന്ന് പിടിയ്ക്കുന്നതും തളയ്ക്കുന്നതുമൊക്കെ നമ്മള്‍ കേട്ട കഥകളിലൊക്കെ കാണും. ഭയമുണ്ടെങ്കിലും ഇത്തരം കഥകള്‍ കേള്‍ക്കാന്‍ നമുക്കൊക്കെ വളരെ ആകാംക്ഷ തന്നെയാണ് ചെറുപ്പത്തില്‍. അതുകൊണ്ട് തന്നെയാണ് പലര്‍ക്കും ഹൊറര്‍ ചിത്രങ്ങളും അത്തരം സ്ഥലങ്ങളുമൊക്കെ കാണാനും അവയെ കുറിച്ച് കൂടുതല്‍ അറിയാനും താല്പര്യം ഉള്ളതും. ഇത്തരത്തില്‍ ഇന്ത്യയിലെ ഏറ്റവും നിഗൂഢവും ശക്തവുമായ ക്ഷേത്രം ഏതാണെന്ന് നിങ്ങള്‍ക്കറിയാമോ?. രാജസ്ഥാനിലെ മെഹന്ദിപൂര്‍ Read More…

Sports

രോഹിത് വിരമിച്ചാല്‍ ചാംപ്യന്‍സ് ട്രോഫിയില്‍ ഇന്ത്യന്‍ നായകന്‍ ഹാര്‍ദിക് പാണ്ഡ്യ ?

സിഡ്‌നിയിലെ അവസാന ടെസ്റ്റില്‍ നായകന്‍ രോഹിത് ശര്‍മ്മയെ പ്ലെയിംഗ് ഇലവനില്‍ നിന്ന് ഒഴിവാക്കിയതിനെ തുടര്‍ന്ന് ഇന്ത്യന്‍ ടീമില്‍ കാര്യങ്ങള്‍ വഷളായിരിക്കുകയാണ്. ചാമ്പ്യന്‍സ് ട്രോഫി 2025 ആസന്നമായിരിക്കെ ഏകദിനത്തില്‍ ടീമിനെ ആരുനയിക്കുമെന്നതാണ് പ്രധാനമായി ഉയരുന്ന ചോദ്യം. രോഹിത് ഇല്ലെങ്കില്‍ ബിസിസിഐക്ക് ഒരു ബാക്കപ്പ് ഓപ്ഷന്‍ ആവശ്യമാണ്. സിഡ്‌നിയില്‍ രോഹിതിനെ ഒഴിവാക്കിയത് ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ചിരിക്കുകയാണ്. നിര്‍ണ്ണായക ടെസ്റ്റ് കളിക്കുന്നതില്‍ നിന്ന് അദ്ദേഹം ഒഴിവാകാന്‍ കാരണമെന്താണെന്ന് എല്ലാവരും ആശ്ചര്യപ്പെട്ടു. കോയിന്‍ ടോസില്‍, സ്റ്റാന്‍ഡ്-ഇന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ ജസ്പ്രീത് ബുംറ, രോഹിത് Read More…