Crime

അവിഹിതം എതിര്‍ത്തു; 15കാരനായ മകനെ കൊന്ന് കുഴിച്ചിട്ട് യുവതി; കാണാനില്ലെന്ന് പരാതി, ഒടുവില്‍ അറസ്റ്റില്‍

തന്റെ അവിഹിതബന്ധം എതിർത്ത പതിനഞ്ചുകാരനായ മകനെ കൊന്ന് കുഴിച്ചുമൂടിയ ശേഷം, മകനെ കാണാനില്ലെന്ന് പൊലീസിൽ പരാതി നൽകിയ യുവതി പിടിയിലായി. ആന്ധ്രാപ്രദേശിലെ കർണൂലിൽ നടന്ന ഈ കൊടുംക്രൂരതയുടെ ചുരുളഴിയുന്നത് കൊലപാതകം നടന്ന് ഒരു മാസം കഴിഞ്ഞപ്പോഴാണ്. വീരേന്ദ്ര എന്ന പതിനഞ്ചുകാരനാണ് അമ്മയുടെയും കാമുകന്റെയും ക്രൂരതയ്ക്ക് ഇരയായത്. വീരേന്ദ്രയുടെ അമ്മ ഗംഗമ്മയും ദർഗപ്പ എന്ന യുവാവും തമ്മിൽ പ്രണയത്തിലായിരുന്നു. ഈ ബന്ധം മനസ്സിലാക്കിയ മകൻ ഇതിനെ ചോദ്യം ചെയ്യുകയും വിവരങ്ങൾ ബന്ധുക്കളോടും അയൽവാസികളോടും പറയുകയും ചെയ്തു. ഇതേച്ചൊല്ലി ഗംഗമ്മ Read More…

Crime

ഭര്‍ത്താവ് മരിച്ചത് ഹൃദയാഘാതംമൂലമെന്ന് ഭാര്യ; കഥ പൊളിഞ്ഞു, ക്രൂരകൊലപാതകം, കൊന്നത് കാമുകനും കൂട്ടാളികളും

ശുചിമുറിയില്‍വച്ച് ഹൃദയാഘാതമുണ്ടായതിനെത്തുടര്‍ന്ന് കുഴഞ്ഞു വീണുവെന്ന് പറഞ്ഞ് ഭര്‍ത്താവിനെ ആശുപത്രിയിലെത്തിച്ച യുവതിയെ ദിവസങ്ങള്‍ക്ക് ശേഷം പോലീസ് അറസ്റ്റ് ചെയ്തു. ഹൈദരാബാദ് സ്വദേശിയായ യുവതിയാണ് പിടിയിലായത്. സ്വകാര്യ സര്‍വകലാശാലയിലെ ജീവനക്കാരനായിരുന്നു യുവതിയുടെ ഭര്‍ത്താവ്. 22കാരനായ കെട്ടിടനിര്‍മാണത്തൊഴിലാളിയുമായി തനിക്കുണ്ടായ പ്രണയബന്ധം ഭര്‍ത്താവ് കണ്ടെത്തുകയും ഇതേച്ചൊല്ലി കലഹിക്കുകയും ചെയ്തതോടെയാണ് അയാളെ വകവരുത്താന്‍ തീരുമാനിച്ചതെന്ന് ഇവര്‍ മൊഴി നല്‍കി. ബോധുപ്പാളിലെ വീട്ടില്‍ വച്ചായിരുന്നു യുവതി ഭര്‍ത്താവിനെ വകവരുത്തിയത്. ഭര്‍ത്താവിന്‍റെ ശല്യം ഒഴിവാക്കാന്‍ യുവതിയും കാമുകനും പദ്ധതിയിട്ടു. ഇതനുസരിച്ച് ഡിസംബര്‍ 11ന് ജോലി കഴിഞ്ഞ് വീട്ടിലെത്തിയ Read More…