ജയ്‌പൂർ: സ്വകാര്യ കമ്പനിയുമായി ഒത്തുകളിച്ചെന്ന ഗുരുതര ആരോപണത്തിൽ മുതിർന്ന ഐ.എ.എസ് ഉദ്യോഗസ്ഥൻ ശിഖർ അഗർവാളിനെതിരെ അന്വേഷണം നടത്താൻ അഴിമതി വിരുദ്ധ ബ്യൂറോയ്ക്ക് (എ.സി.ബി) രാജസ്ഥാൻ സർക്കാർ അനുമതി നൽകി. ഇതിന് തൊട്ടുപിന്നാലെ, ഭരണപരമായ കാരണങ്ങൾ ചൂണ്ടിക്കാട്ടി അഗർവാളിന്റെ ഭാര്യയും മുതിർന്ന ഐ.പി.എസ് ഉദ്യോഗസ്ഥയുമായ പ്രശാഖ മാഥൂറിന്റെ പുതിയ നിയമന ഉത്തരവ് സർക്കാർ മരവിപ്പിച്ചു. 1995 ബാച്ച് ഐ.പി.എസ് ഉദ്യോഗസ്ഥയായ പ്രശാഖ മാഥൂർ, ആസൂത്രണം, ആധുനികവൽക്കരണം, ക്ഷേമം എന്നീ വിഭാഗങ്ങളുടെ അഡീഷണൽ ഡയറക്ടർ ജനറലായി പ്രവർത്തിച്ചു വരികയായിരുന്നു. അഗർവാളും Read More…
Tag: IAS officer
IAS രാജിവെച്ചതിന് പിന്നിലെ കാരണം വെളിപ്പെടുത്തി ദിവ്യാ മിത്തൽ! പുതിയ രാഷ്ട്രീയ യാത്രയ്ക്ക് തുടക്കം
ഐഎഎസ് രാജിവച്ചതിനു ദിവസങ്ങൾക്ക് ശേഷം രാഷ്ട്രീയ പ്രവേശന പ്രഖ്യാപനവുമായി ഉത്തർപ്രദേശ് കേഡർ മുൻ ഉദ്യോഗസ്ഥ ദിവ്യാ മിത്തൽ. രാജിക്കു പിന്നാലെ ഉയർന്ന ശക്തമായ അഭ്യൂഹങ്ങൾ ശരിവെച്ച ദിവ്യ, ഏതെങ്കിലും രാഷ്ട്രീയ പാർട്ടിയിൽ ചേരുന്നതിന് പകരം ജനങ്ങൾക്കൊപ്പം ഒരുമിച്ച് പ്രവർത്തിക്കാനാണ് തീരുമാനമെന്ന് വ്യക്തമാക്കി. തന്റെ കർമ്മഭൂമിയായ ഉത്തർപ്രദേശിൽ നിന്ന് തന്നെയായിരിക്കും രാഷ്ട്രീയ യാത്രയുടെ തുടക്കമെന്നും, വരാനിരിക്കുന്ന നിർണ്ണായകമായ ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്നും അവർ കൂട്ടിച്ചേർത്തു. 2013 ബാച്ച് ഉദ്യോഗസ്ഥയായ ദിവ്യ 13 വർഷത്തെ ഐഎഎസ് സേവനത്തിന് ശേഷമാണ് Read More…
ഏഴാം അങ്കത്തിൽ ഐഎഎസ്! രണ്ട് കുട്ടികളുടെ അമ്മ, കേൾവിപരിമിതിയെയും തോൽപ്പിച്ച് നിസ ഉണ്ണിരാജൻ
വിജയം എന്നത് അവസാന വാക്കല്ല, പരാജയം എന്നത് മാരകവുമല്ല; തുടരാനുള്ള ധൈര്യമാണ് പ്രധാനം.” ഇന്ത്യയിലെ ഏറ്റവും കഠിനമായ പരീക്ഷകളിൽ ഒന്നാണ് സിവിൽ സർവീസസ് പരീക്ഷ. പ്രിലിംസ്, മെയിൻസ്, ഇന്റർവ്യൂ എന്നിങ്ങനെ മൂന്ന് ഘട്ടങ്ങളിലായാണ് ഈ പരീക്ഷ നടക്കുന്നത്. നിരവധി ഉദ്യോഗാർത്ഥികൾ പരീക്ഷ എഴുതാറുണ്ടെങ്കിലും ചുരുക്കം ചിലർക്ക് മാത്രമേ ആദ്യ ശ്രമത്തിൽ തന്നെ വിജയിക്കാൻ സാധിക്കാറുള്ളൂ. തിരുവനന്തപുരം സ്വദേശിനിയും, നിലവിൽ ഓഡിറ്റ് അസിസ്റ്റന്റായി ജോലി ചെയ്യുന്ന നിസ ഉണ്ണിരാജന്റെ അത്ഭുതകരമായ കഥ തെളിയിക്കുന്നത്, അഭിനിവേശവും അർപ്പണബോധവുമുണ്ടെങ്കിൽ സ്വപ്നങ്ങൾ യാഥാർത്ഥ്യമാകും Read More…
10മാസംകൊണ്ട് സ്വന്തമായി പഠിച്ച് ഐഎഎസ് നേടിയ മിസ് ഇന്ത്യ ഫൈനലിസ്റ്റ് , അതും ആദ്യചാന്‍സില്‍
ഐശ്വര്യ ഷിയോറന്‍ യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മീഷന്‍ പരീക്ഷാ ഹാളിലേക്ക് കടന്നപ്പോള്‍, അവള്‍ പൂര്‍ത്തിയാക്കാന്‍ പോകുന്ന അസാധാരണമായ ലക്ഷ്യത്തെക്കുറിച്ച് കുറച്ച് പേരെങ്കിലും അത്ഭുതപ്പെട്ടിട്ടുണ്ടാകും. മോഡലായ ഒരു മുന്‍ സൗന്ദര്യ റാണി തന്റെ ആദ്യ ശ്രമത്തില്‍ തന്നെ ഒരു ഐഎഎസ് ഓഫീസറാകുന്ന നേട്ടം ഏവരെയും അത്ഭുതപ്പെടുത്തുന്ന് ഒന്നു തന്നെയാണ്. ഐശ്വര്യ ഷിയോറന്റെ കഥ ആരംഭിക്കുന്നത് രാജസ്ഥാനിലാണെങ്കിലും, അവളുടെ വിദ്യാഭ്യാസവും പ്രൊഫഷണല്‍ യാത്രകളും വേരൂന്നിയത് ഡല്‍ഹിയിലാണ്. ചാണക്യപുരിയിലെ സംസ്‌കൃതി സ്‌കൂളിലെ മികച്ച വിദ്യാര്‍ത്ഥിനിയായിരുന്ന ഐശ്വര്യ, ചെറുപ്പം മുതലേ അവളുടെ അക്കാദമിക് Read More…




