Featured Good News

വീൽ ചെയറിൽ നിന്ന് സിവിൽ സർവീസിലേക്ക്! ചക്രക്കസേരയിൽ ഒതുങ്ങേണ്ടതല്ല ജീവിതം, അഭിമാനമാണ് ആതിര

തിരുവനന്തപുരം: ചക്രക്കസേരയില്‍ ഒതുങ്ങേണ്ടതല്ല ജീവിതമെന്നു തെളിയിച്ച ഡോ. ആതിര സുഗതന് ഐ.എ.എസ്. ഭിന്നശേഷിക്കാരായ വിദ്യാര്‍ഥികളെ സമൂഹത്തിന്റെ നേതൃസ്ഥാനങ്ങളില്‍ എത്തിക്കുക എന്ന ലക്ഷ്യത്തോടെ മോട്ടിവേഷണല്‍ സ്പീക്കറും, എഴുത്തുകാരനും, അബ്‌സൊല്യൂട്ട് ഐ.എ.എസ്. അക്കാദമി സ്ഥാപകനുമായ ഡോ. ജോബിന്‍ എസ്. കൊട്ടാരം ആരംഭിച്ച ‘പ്രൊജക്റ്റ് ചിത്രശലഭം’ എന്ന സൗജന്യ സിവില്‍ സര്‍വീസ് പരിശീലന പദ്ധതിയിലൂടെയാണു കോഴിക്കോട് സ്വദേശിനി ഡോ. ആതിര വിധിയെ തോല്‍പ്പിച്ച് സിവില്‍ സര്‍വീസ് പരീക്ഷയില്‍ 483-ാം റാങ്ക് നേടിയത്. ഒരു റോഡ് അപകടത്തെത്തുടര്‍ന്നു ഓര്‍മ പോലും ഇല്ലാതെ അരയ്ക്ക് Read More…

Featured Good News

കാഴ്ചപരിമിതിയെ അതിജീവിച്ച് ജസീല ജന്നത്തിന്റെ വിജയം; 397-ാം റാങ്ക് നേടി അഭിമാനമായി

കോഴിക്കോട്: കാഴ്ചയുടെ പരിമിതികളെ നിശ്ചയദാര്‍ഢ്യം കൊണ്ട് തോല്‍പിച്ച് സിവില്‍ സര്‍വീസ് പരീക്ഷയില്‍ ഉജ്വല വിജയം കൈവരിച്ച് കോഴിക്കോട് വടകര സ്വദേശിനി പി. ജസീല ജന്നത്ത്. 397-ാം റാങ്ക് നേടിയാണ് ഈ മിടുക്കി തന്റെ സ്വപ്നനേട്ടം സ്വന്തമാക്കിയത്. മൂന്നാം തവണയാണ് പരീക്ഷ എഴുതിയത്. സോഷ്യോളജി ആയിരുന്നു ഐച്ഛിക വിഷയം. സ്ത്രീ കേന്ദ്രീകൃത വിഷയത്തില്‍ ബിരുദാനന്തര ബിരുദം നേടിയ ജസീല തന്നെപോലെ അരികുവത്കരിക്കപ്പെട്ടവര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കാനും ക്രിയാത്മകമായി ഇടപെടാനും എന്ന വലിയ ലക്ഷ്യവുമായാണ് സിവില്‍ സര്‍വീസ് എന്ന സ്വപ്നത്തിലേക്ക് നടന്നുകയറുന്നത്. Read More…

Featured Good News

കോര്‍പ്പറേറ്റ് ജോലി ഉപേക്ഷിച്ചു, നാലാം ശ്രമത്തില്‍ മലയാളി ഐഎഎസ് ഓഫീസറായി

ഇന്ത്യയില്‍ ലക്ഷക്കണക്കിന് യുവജനങ്ങള്‍ എഴുതുന്ന യുപിഎസ് സി പരീക്ഷ വിജയിക്കുക എന്നത് അനേകം യുവജനങ്ങ ളുടെ സ്വപ്‌നമാണ്. മികച്ച ഭൗതികസാഹചര്യത്തിന്റെ പിന്‍ബലത്തിലാണ് പലരും ഈ നേട്ടം കൊയ്യുന്നതും. എന്നാല്‍ മലയാളിയായ എസ്. അശ്വതിയെപ്പോലെ, പ്രചോദിപ്പിക്കുന്ന ഒരു കഥ വളരെ ചുരുക്കം പേര്‍ക്കേ പറയാനുള്ളൂ. മനക്കരുത്തുണ്ടെങ്കില്‍ ഒരു സ്വപ്നവും വലുതല്ലെന്നും ഒരു പശ്ചാത്തലവും കുറവല്ലെല്ലെന്നും അവരുടെ യാത്ര നമുക്ക് കാണിച്ചുതരുന്നു. കടുത്ത സാമ്പത്തിക ബുദ്ധിമുട്ടുകളിലൂടെ വളര്‍ന്ന അശ്വതി നാലാം ശ്രമത്തില്‍ ഐഎഎസ് എഴുതിയെടുത്തു. ഐടി ഭീമനായ ടിസിഎസി ലെ Read More…

Featured Good News

‘തലച്ചോറുള്ള സുന്ദരി’; മെഡിക്കല്‍ പഠനം ഉപേക്ഷിച്ച് UPSC എഴുതി ; ഐപിഎസും ഐഎഎസും നേടി

ഐഎഎസ്, ഐപിഎസ്, ഐഎഫ്എസ് ഓഫീസര്‍ തുടങ്ങിയ അഭിമാനകരമായ തസ്തികകളില്‍ സര്‍ക്കാര്‍ ജോലി നേടുക എന്നത് പല യുവാക്കളുടെയും സ്വപ്നമാണ്. അതുകൊണ്ടു തന്നെയാണ് ലോകത്തിലെ ഏറ്റവും കഠിനമായ പരീക്ഷകളില്‍ ഒന്നായി യൂണിയന്‍ സിവില്‍ സര്‍വീസസ് പരീക്ഷയെ കണക്കാക്കുന്നത്. പ്രിലിമിനറി, മെയിന്‍, ഇന്റര്‍വ്യൂ എന്നിങ്ങനെ അതിന് മൂന്ന് തലങ്ങളും കടന്ന് മുന്നേറണമെങ്കില്‍ അസാധാരണ മികവ് തന്നെ വേണ്ടതുണ്ട്. മെഡിക്കല്‍ പഠനം ഉപേക്ഷിച്ച് യുപിഎസ്സി പരീക്ഷയില്‍ ഒന്നല്ല, രണ്ടുതവണ വിജയിച്ച ഐഎഎസുകാര മുദ്ര ഗൈറോളയുടെ കഥ ഐഎഎസ് മോഹികള്‍ക്ക് വലിയ പ്രചോദനമായിരിക്കും. Read More…

Featured Good News

ഓട്ടോക്കാരന്റെ മകള്‍ക്ക് സിവില്‍ സര്‍വീസ്; നിശ്ചയദാര്‍ഡ്യമുണ്ടെങ്കില്‍ ലക്ഷ്യം പിന്നാലെ വരും…

നിശ്ചയദാര്‍ഡ്യമുണ്ടെങ്കില്‍ മാര്‍ഗ്ഗം സ്വയം നമ്മുടെ വശത്താകും. ഇക്കാര്യം സത്യമാ ണെന്ന് തെളിയിച്ചിരിക്കുകയാണ് മഹാരാഷ്ട്രയിലെ യവത്മാലില്‍ നിന്നുള്ള വാടക യ്ക്കെടുത്ത ഓട്ടോറിക്ഷാ ഡ്രൈവറുടെ മകളായ അദിബ അനം. 2024ലെ യുപിഎസ്സി സിവില്‍ സര്‍വീസസ് പരീക്ഷയില്‍ 142-ാം റാങ്ക് കരസ്ഥമാക്കി. മഹാരാഷ്ട്ര യിലെ ആദ്യ മുസ്ലീം വനിതാ ഐഎഎസ് ഓഫീസറാകാന്‍ ഒരുങ്ങുകയാണ് അദിബ. യാത്ര എളുപ്പമായിരുന്നില്ല, പക്ഷേ ശ്രമം അവര്‍ ഉപേക്ഷിച്ചില്ല. വാടക വീട്ടില്‍ ജനിച്ചു വളര്‍ന്ന അദിബ പഠിച്ചത് പ്രാദേശിക സര്‍ക്കാര്‍ സ്‌കൂളുകളിലാണ്. അവളുടെ പിതാവ് അഷ്ഫാക്ക് അഹമ്മദ് Read More…

Featured Good News

21-ാം വയസ്സിൽ IPS, 22-ൽ IAS, കൂലിപ്പണിക്കാരിയുടെ മകള്‍; ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ IAS ഓഫീസർ

ഹരിയാനയിലെ നിംബി എന്ന ചെറിയ ഗ്രാമത്തില്‍, അച്ഛന്‍ കുട്ടിക്കാലത്തുതന്നെ മരിച്ച, കൂലിപ്പണിചെയ്ത് കുടുംബം പുലര്‍ത്തുന്ന അമ്മയുടെ മകള്‍ ദിവ്യ തൻവാർ. തന്റെ 21-ാം വയസ്സിൽ ഏറ്റവും പ്രായം കുറഞ്ഞ ഐപിഎസ് ഓഫീസറായി മാറിയ ദിവ്യ 22-ാം വയസ്സില്‍ ഐ.എ.എസും നേടി മാതൃകയായി. കഠിനാധ്വാനവും ദൃഢനിശ്ചയവും കൊണ്ട്, വെല്ലുവിളി നിറഞ്ഞ യുപിഎസ്‌സി പരീക്ഷകളില്‍ വിജയിച്ചു. ദിവ്യയുടെ കഥ ദാരിദ്ര്യം, പോരാട്ടം, പ്രചോദനം, വിജയം എന്നിവയുടെ സവിശേഷമായ മിശ്രിതമാണ്. ദൃഢനിശ്ചയത്തോടെ വെല്ലുവിളികളെ മറികടന്ന് വിജയം കൈവരിക്കാൻ കഴിയുമെന്ന് ദിവ്യ തൻവാറിന്റെ Read More…

Featured Good News

സുനാമി അനാഥരാക്കിയ രണ്ടു പെണ്‍കുട്ടികള്‍; വളര്‍ത്തി വലുതാക്കി വിവാഹവും നടത്തി തമിഴ്‌നാട്‌ ചീഫ് സെക്രട്ടറി

2004 ഡിസംബര്‍ 26ന് ആറായിരത്തിലധികം പേരുടെ മരണത്തിനിടയാക്കിയ സുനാമി തമിഴ്‌നാട്‌ തീരത്ത് ആഞ്ഞടിച്ചപ്പോള്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ മുന്‍നിരയില്‍ നിന്നത് നിലവില്‍ അഡീഷണല്‍ ചീഫ് സെക്രട്ടറിയായ അന്നത്തെ നാഗപട്ടണം ജില്ലാ കളക്ടറായിരുന്നജെ രാധാകൃഷ്ണനായിരുന്നു. കീച്ചന്‍കുപ്പം മത്സ്യബന്ധന ഗ്രാമത്തിലെ നാശനഷ്ടങ്ങള്‍ക്ക് ഇടയില്‍ മത്സ്യത്തൊഴിലാളികള്‍ക്ക് അത്ഭുതകരമായി ഒരു പെണ്‍കുഞ്ഞിനെ ജീവനോടെ കിട്ടി. ദുരന്തത്തില്‍ അനാഥരായ കുട്ടികളെ പരിപാലിക്കുന്നതിനായി, തമിഴ്നാട് സര്‍ക്കാര്‍ നാഗപട്ടണത്ത് അന്നൈ സത്യ സര്‍ക്കാര്‍ ചില്‍ഡ്രന്‍സ് ഹോം സ്ഥാപിച്ചിരുന്നു. രക്ഷപ്പെടുത്തിയ ആ കുഞ്ഞിനെ അവിടെ പാര്‍പ്പിച്ചു. മീന എന്ന പേരും Read More…

Oddly News

ആദ്യം കിട്ടിയ ജോലിയുടെ ഓഫര്‍ലെറ്റര്‍ പങ്കുവെച്ച് ഐഎഎസുകാരന്‍ ; ടിസിഎസില്‍ അന്ന് ശമ്പളം 1300 രൂപ

മുന്‍ ഐഎഎസുകാരന്‍ ഓണ്‍ലൈനില്‍ പങ്കിട്ട തനിക്ക് ആദ്യമായി കിട്ടിയ ജോലിയുടെ ഓഫര്‍ലെറ്റര്‍ വൈറലാകുന്നു. ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസില്‍ 1,300 രൂപ പ്രതിമാസ വേതനം വാഗ്ദാനം ചെയ്തു-നാലു പതിറ്റാണ്ട് മുമ്പ് രാജസ്ഥാന്റെ 1989 ബാച്ചില്‍ നിന്നുള്ള ഉദ്യോഗസ്ഥന്‍ ഇട്ട പോസ്റ്റാണ് വൈറലായത്. എക്സിലെ ഒരു പോസ്റ്റില്‍, ഇന്ത്യാ ഗവണ്‍മെന്റിന്റെ മുന്‍ സെക്രട്ടറിയായിരുന്ന രോഹിത് കുമാര്‍ സിംഗ്, ടിസിഎസിന്റെ മുംബൈ ഓഫീസില്‍ ട്രെയിനിയായി തന്റെ കരിയര്‍ ആരംഭിച്ചതായിട്ടാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ”40 വര്‍ഷങ്ങള്‍ക്ക് മുമ്പ്, ഐഐടി ബിഎച്ച്യുവിലെ കാമ്പസ് റിക്രൂട്ട്മെന്റിലൂടെ എനിക്ക് Read More…

Good News

35 തവണ തോറ്റിട്ടും വിട്ടില്ല; നിശ്ചയദാര്‍ഢ്യവും കഠിനാദ്ധ്വാനവും കൊണ്ട് സ്വപ്‌നം സഫലമാക്കിയ ഐഎഎസ് കാരനെ കാണൂ,

ഒരു ഐഎഎസ് ഓഫീസര്‍ ആകുക എന്നത് ഇന്ത്യയിലെ മദ്ധ്യവര്‍ത്തി സമൂഹത്തില്‍ പെടുന്ന ഏതൊരു യുവാക്കളുടേയും ആത്യന്തികമായ സ്വപ്നമാണ്. അത് നിരന്തരമായ അര്‍പ്പണബോധത്തോടും അചഞ്ചലമായ സ്ഥിരോത്സാഹത്തോടും കൂടി പിന്തുടരേണ്ട ഒരു കാര്യവുമാണ്. എണ്ണിയാലൊടുങ്ങാത്ത അഭിലാഷങ്ങള്‍ക്കിടയില്‍, കഠിനാദ്ധ്വാനത്തിന്റെയും നിശ്ചയദാര്‍ഢ്യത്തിന്റെയും പ്രചോദനാത്മകമായ അനേകം കഥകളുണ്ട്. അതിലൊന്നാണ് നിരവധി തിരിച്ചടികള്‍ നേരിട്ടിട്ടും നിരാശപ്പെടാതെ ഇന്ത്യയിലെ ഏറ്റവും വലിയ മത്സരപ്പരീക്ഷ പൊരുതി നേടിയ ഐഎഎസ് ഓഫീസര്‍ വിജയ് വര്‍ദ്ധന്റെ കഥ. യുപിഎസ്സി പരീക്ഷ എഐആര്‍ 104 നേടുന്നതിന് മുമ്പ് 35 വ്യത്യസ്ത ടെസ്റ്റുകളിലാണ് വര്‍ധന്‍ Read More…