മോഷണങ്ങളുമായി ബന്ധപ്പെട്ട നിരവധി സിസിടിവി ദൃശ്യങ്ങളാണ് ഈ അടുത്ത കാലത്തായി പുറത്തുവന്നുകൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ പുലർച്ചെ വെള്ളം ചോദിച്ചെത്തി ഒടുവിൽ വീട്ടിൽ കയറി വായോധികയുടെ മാല മോഷ്ടിക്കുന്ന യുവാവിന്റെ ദൃശ്യങ്ങളാണ് സമൂഹ മാധ്യമങ്ങളിലൂടെ വൈറലാകുന്നത്. ഹൈദരാബാദിലെ കുക്കട്ട്പള്ളിയിൽ നിന്നുള്ള സിസിടിവി ദൃശ്യങ്ങളാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്. മാർച്ച് 12 നു പുലർച്ചെയാണ് മോഷണത്തിന്റെ ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞത്. മുഖംമൂടി ധരിച്ചെത്തിയ ഒരാൾ ടെമ്പിൾ ബസ് സ്റ്റോപ്പിനടുത്തുള്ള വീട്ടിലെ അഞ്ജലി എന്ന 50 കാരിയായ സ്ത്രീയോട് വെള്ളം ചോദിക്കുന്നതായി അഭിനയിച്ച് വീട്ടിൽ കയറിയ Read More…