Oddly News

വിവാഹമോചനത്തിന് താല്‍പ്പര്യമില്ല; ഭര്‍ത്താവ് ഭാര്യയെ കോടതിമുറിയില്‍ നിന്നും തോളിലെടുത്തുകൊണ്ടുപോയി

ഭാര്യ രണ്ട് തവണ കേസ് ഫയല്‍ ചെയ്തിട്ടും വിവാഹമോചനത്തിന് സമ്മതിക്കാത്ത ഭര്‍ത്താവ് കോടതിമുറിയില്‍ നിന്ന് അവരെ ബലമായി ചുമലിലേറ്റി കൊണ്ടുപോയി. 20 വര്‍ഷമായി ഭാര്യാഭര്‍ത്താക്കന്മാരായി ജീവിക്കുന്ന ചെന്‍ എന്ന സ്ത്രീയും ലീ എന്ന പുരുഷനും ആണ് കോടതിയില്‍ എത്തിയത്. ഇവര്‍ക്ക് രണ്ട് ആണ്‍മക്കളും ഒരു മകളുമുണ്ട്. ലീക്കെതിരേ ഗാര്‍ഹിക പീഡനം ആരോപിച്ചാണ് ചെന്‍ വിവാഹമോചനത്തിന് അപേക്ഷ നല്‍കിയത്. എന്നിരുന്നാലും, ദമ്പതികള്‍ തമ്മിലുള്ള ‘അഗാധമായ വൈകാരിക ബന്ധം’ ചൂണ്ടിക്കാട്ടി കോടതി വിവാഹബന്ധത്തിന് വിസമ്മതിച്ചു. അനുരഞ്ജനത്തിന് ഇനിയും ഇടമുണ്ടെന്നും വിവാഹത്തിന് Read More…

Crime

എയിഡ്സ് രോഗിയുള്‍പ്പെടെ 50പേര്‍ തന്നെ ബലാത്സംഗം ചെയ്തെന്ന് ഫ്രഞ്ച് വനിത, പീഡനം ഭര്‍ത്താവിന്റെ സമ്മതത്തോടെ

പാരീസ്: ഒരു ദശകത്തിലേറെയായി ഭര്‍ത്താവിന്റെ സമ്മതത്തോടെ മയക്കുമരുന്ന് നൽകി തന്നെ അമ്പതോളംപേര്‍ ബലാത്സംഗം ചെയ്തതെന്ന് 72 വയസുകാരിയായ ഫ്രഞ്ച് വനിത. ഒരു തുണിപ്പാവയെപ്പോലെയും ചവറ്റുകുട്ടയെപ്പോലെയുമാണ് അവര്‍ തന്നെ കണക്കാക്കിയതെന്നും ദുരാചാരത്തിന്റെ ബലിപീഠത്തില്‍ താന്‍ ബലിയര്‍പ്പിക്കപ്പെട്ടെന്നും ഗിസെലെ പെലിക്കോട്ട് എന്ന വനിത കോടതിയില്‍ പറഞ്ഞു. ഭാര്യക്കു മയക്കുമരുന്നു നല്‍കി അബോധാവസ്ഥയിലാക്കിയ ശേഷം മറ്റു പുരുഷന്‍മാരെക്കൊണ്ടു ബലാല്‍സംഗം ചെയ്യിച്ചതായി ഇവരുടെ ഭര്‍ത്താവ് ഡൊമിനിക് പെലിക്കോട്ട് (71) സമ്മതിച്ചിരുന്നു. പത്തു വര്‍ഷത്തിനിടെ ഇവരുടെ വീട്ടില്‍വച്ച് അമ്പതോളംപേരാണ് ഇവരെ ബലാത്സംഗം ചെയ്തത്. നൂറു Read More…

Crime

മദ്യലഹരിയില്‍ യുവതിയെ ഭര്‍ത്താവ് കാലും കയ്യും കൂട്ടിക്കെട്ടി ബൈക്കില്‍ കെട്ടിവലിച്ചു

തന്റെ അനുവാദമില്ലാതെ ചേച്ചിയ്‌ക്കൊപ്പം പോയ സ്ത്രീയെ മദ്യലഹരിയില്‍ ഭര്‍ത്താവ് കാലും കയ്യും കൂട്ടിക്കെട്ടി സ്വന്തം ബൈക്കില്‍ ഗ്രാമത്തിലൂടെ കെട്ടിവലിച്ചു. രാജസ്ഥാനിലെ നാഗൗര്‍ ജില്ലയില്‍ നടന്ന സംഭവത്തില്‍ പ്രേമറാം മേഘ്വാള്‍ എന്ന 32കാരനാണ് പിടിയിലായത്. സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ പോലീസ് സംഭവത്തില്‍ അന്വേഷണം നടത്തി ഭര്‍ത്താവിനെ അറസ്റ്റ് ചെയ്തു. മോട്ടോര്‍ സൈക്കിളില്‍ കാലുകള്‍ ബന്ധിച്ച ഒരു സ്ത്രീയെ വലിച്ചിഴയ്ക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്. സഹായത്തിനായി യുവതി നിലവിളിക്കുന്നതും അവളുടെ ഭര്‍ത്താവ് കുറച്ച് നിമിഷങ്ങള്‍ പാറക്കെട്ടുകള്‍ക്ക് കുറുകെ കെട്ടിവലിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. Read More…

Oddly News

ഭര്‍ത്താവ് ‘തടിയന്‍’, ശാരീരിക ബന്ധത്തിന് ഓരോ തവണയും പണം ചോദിച്ച് ഭാര്യ; വിവാഹമോചനം നേടി ഭര്‍ത്താവ്

ശാരീരിക ബന്ധത്തിന് പണം ചോദിക്കുന്നുവെന്ന കാരണത്താല്‍ ഭാര്യയില്‍നിന്ന് വിവാഹമോചനം നേടി ഭര്‍ത്താവ് . തായ് വാനിലാണ് ഈ വിചിത്രമായ വിവാഹമോചന കേസ്. ലൈംഗികത നിഷേധിക്കുന്നു എന്ന് ചൂണ്ടിക്കാട്ടി കോടതി ഭര്‍ത്താവിന് വിവാഹമോചനം അനുവദിക്കുകയും ചെയ്തു. ഭാര്യയുടെ രൂക്ഷമായ എതിര്‍പ്പ് മറികടന്നായിരുന്നു ഭര്‍ത്താവിന് ഡൈവോഴ്‌സ് അനുവദിച്ചത്. 2014ല്‍ വിവാഹിതരായ ഇരുവര്‍ക്കും രണ്ട് കുട്ടികളുണ്ട്. 2017 മുതല്‍ ഭാര്യ തനിക്ക് മാസത്തിലൊരിക്കല്‍ എന്ന കണക്കിന് സെക്സ് റേഷനാക്കിരുന്നുവെന്നും പിന്നീട് ഒരു കാരണവും പറയാതെ 2019ല്‍ സെക്സ് പൂര്‍ണമായും നിരസിക്കാന്‍ തുടങ്ങിയെന്നും Read More…

Oddly News

‘അവനവന്‍ കുഴിക്കുന്ന കുഴികളില്‍… ’ ലോകത്തെ ഏറ്റവും സംശയാലുവായ ഭാര്യ, ഭര്‍ത്താവ് സ്വയം കുഴിച്ച കുഴി

ലോകത്തിലെ എല്ലാ ദമ്പതിമാരും രണ്ടു ശതമാനം സംശയരോഗികളാണെന്നാണ് കണക്കുകള്‍ പറയുന്നത്. എന്നാല്‍ അതൊന്നും ബ്രിട്ടീഷുകാരിയായ ഡെബ്ബിവുഡിനൊപ്പം വരില്ലെന്ന് തോന്നുന്നു. തന്റെ ഭര്‍ത്താവ് തന്നെ വഞ്ചിക്കുന്നുണ്ടോ എന്നറിയാന്‍ ഇവര്‍ കൊണ്ടുവന്നിരിക്കുന്ന നിയന്ത്രണങ്ങള്‍മാധ്യമങ്ങളില്‍ തലക്കെട്ടുകള്‍ സൃഷ്ടിക്കുകയാണ്. നുണപരിശോധന യന്ത്രം ഉള്‍പ്പെടെ അവര്‍ ഒരുക്കിയിരിക്കുന്ന സംവിധാനങ്ങള്‍ കൗതുമുള്ളതുമാണ്. ഭര്‍ത്താവ് സ്റ്റീവി എവിടെയൊക്കെ പോകുന്നുവെന്നറിയാനും ആരൊടൊക്കെ സംസാരിക്കുന്നു എന്ന് അറിയാനും അയാളുടെ പ്രവര്‍ത്തനങ്ങള്‍ ട്രാക്കുചെയ്യാനുമൊക്കെ അവര്‍ സംവിധാനമൊരുക്കിയിരിക്കുകയാണ്. ഡെബ്ബി സ്റ്റീവിനെ നിരന്തരം നുണപരിശോധനയ്ക്ക് വിധേയനാക്കും. ഈ അസാധാരണ കാര്യങ്ങളുടെ തുടക്കം അവരുടെ ബന്ധത്തിന്റെ Read More…

Oddly News

കുടുംബത്തിലെ ഒരു പുരുഷനെ വിവാഹം കഴിക്കും, പിന്നീട് അയാളുടെ സഹോദരന്മാരുടെയും ഭാര്യ; ‘ദ്രൗപതി പാത’-ഹിമാചലിലെ വിചിത്രാചാരം

ഇരുപത്തിയഞ്ച് വര്‍ഷം മുമ്പ്, സുനിലാ ദേവി ഹിമാചല്‍ പ്രദേശിലെ സിര്‍മൗറിലെ ജമ്ന ഗ്രാമത്തില്‍ വധുവായി എത്തുമ്പോള്‍, ഭര്‍ത്താവിന്റെ സഹോദരന്‍ സ്‌കൂളിലായിരുന്നു. അവന് അവള്‍ ഉച്ചഭക്ഷണവും മറ്റും ഉണ്ടാക്കിക്കൊടുത്തു വിടുമായിരുന്നു. ഭര്‍ത്തൃസഹോദരന്‍ വളര്‍ന്നു കഴിഞ്ഞപ്പോള്‍ ഒരു ദിവസം സുനിലാദേവിയോട് സഹോദരനെയും ഭര്‍ത്താവായി സ്വീകരിക്കാന്‍ ആവശ്യപ്പെട്ടു. സുനിലാ ദേവിയുടെ കഥ ഹിമാചല്‍ പ്രദേശിലെ ട്രാന്‍സ്-ഗിരി മേഖലയില്‍ അപൂര്‍വമായ ഒന്നല്ല. ഇവിടുത്തെ ഹട്ടി സമുദായത്തിലെ സ്ത്രീകള്‍ ഒരു കുടുംബത്തിലെ ഒരു പുരുഷനെ സാമൂഹികമായി വിവാഹം കഴിക്കുന്നു, എന്നാല്‍ പിന്നീട് മറ്റ് സഹോദരന്മാരുടെ Read More…

Crime

ആദ്യരാത്രിയില് എഞ്ചിനീയറായ ഭര്‍ത്താവ് ലൈംഗിക ഗുളിക കഴിച്ചു ; ക്രൂരമായ പീഡനത്തിന് ഇരയായ ഭാര്യ മരിച്ചു

ലഖ്നൗ: വിവാഹം കഴിഞ്ഞ് ഏഴാം ദിവസം മരണത്തിന് കീഴടങ്ങിയ യുവതിയുടെ അന്ത്യത്തിന് പിന്നില്‍ ആദ്യരാത്രിയില്‍ ഭര്‍ത്താവ് നടത്തിയ കഠിനമായ ശാരീരികപീഡനം. ഗുരുതര പരിക്കുകളെ തുടര്‍ന്ന് ആരോഗ്യനില വഷളായ നവവധു ഗുരുതരമായി പരിക്കേറ്റാണ് മരണമടഞ്ഞത്. സംഭവത്തില്‍ യുവതിയുടെ ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കിയതായാണ് റിപ്പോര്‍ട്ടുകള്‍. ഭര്‍ത്താവ് ഒളിവില്‍ പോയിരിക്കുകയാണ്. കൂട്ടബലാത്സംഗത്തിന് സമാനമായ പീഡനം യുവതി നേരിട്ടതായി ചികിത്സിച്ച ഡോക്ടര്‍ പറയുന്നു. എഞ്ചിനീയറായ ഭര്‍ത്താവ് ആദ്യരാത്രിയില്‍ തന്നെ ഭാര്യയെ ലൈംഗീകമായി കീഴടക്കാന്‍ ഭര്‍ത്താവ് ലൈംഗിക ഉത്തേജക മരുന്ന് കഴിച്ചായിരുന്നു എത്തിയത്. Read More…

Crime

ചായചോദിച്ച് ശല്യമുണ്ടാക്കി, ഭര്‍ത്താവിന്റെ കണ്ണ് ഭാര്യ കത്രികയ്ക്ക് കുത്തിപ്പൊട്ടിച്ചു

ചായചോദിച്ച് ശല്യം ചെയ്ത ഭര്‍ത്താവിന്റെ കണ്ണ് ഭാര്യ കുത്തിപ്പൊട്ടിച്ചു. ഉത്തര്‍പ്രദേശിലെ ബാഗ്പത് ജില്ലയില്‍ നടന്ന സംഭവത്തില്‍ ഭര്‍ത്താവിന്റെ കണ്ണില്‍ യുവതി കത്രിക കൊണ്ട് കുത്തുകയായിരുന്നു. തുടര്‍ന്ന് ഭര്‍ത്താവിനെ ചോരവാര്‍ന്ന നിലയില്‍ ഉപേക്ഷിച്ച് പോലീസിനെ വെട്ടിച്ച് യുവതി ഓടി രക്ഷപ്പെട്ടു. അതേസമയം ഇരുവരും തമ്മില്‍ കുടുംബകലഹം പതിവായിരുന്നതായി നാട്ടുകാര്‍ പറഞ്ഞു. മൂന്ന് വര്‍ഷം മുമ്പാണ് അങ്കിത് യുവതിയെ വിവാഹം കഴിച്ചത്. എന്നാല്‍ നാളുകള്‍ക്കകം ദമ്പതികള്‍ വീട്ടിലെ പ്രശ്നങ്ങളെ ചൊല്ലി പതിവായി വഴക്കുണ്ടാക്കാന്‍ തുടങ്ങി. സംഭവത്തിന് മൂന്ന് ദിവസം മുമ്പ് Read More…