ഭര്‍ത്താവിന്റെ ജീവന്‍ രക്ഷിക്കാനെന്ന വ്യാജേനെ വ്യാജമന്ത്രവാദി വീട്ടുകാരെ കൊള്ളയടിച്ച് 1.3 കോടി രൂപ തട്ടിയെടുക്കുകയും വീട്ടമ്മയെ ബലാത്സംഗത്തിന് ഇരയാക്കുകയും ചെയ്തതായി പരാതി. ബംഗലുരുവിലെ ഗായത്രി നഗറിലാണ് സംഭവം. സ്വയം പ്രഖ്യാപിത ആത്മീയ ഗുരുവായ കിരണ്‍കുമാര്‍ ഗുരുജി എന്നയാള്‍ക്കെതി രേയാണ് പരാതി. ഭര്‍ത്താവിന് ആപത്ത് വരാന്‍ പോകുന്നെന്ന് വ്യാജ സന്ദേശം നടത്തിയെന്നും പണം തട്ടിയെടുത്തെന്നും വീട്ടമ്മ സുബ്രഹ്മണ്യം നഗര്‍ പോലീസില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തിരിക്കുന്നത്. വീട്ടില്‍ അത്യാവശ്യമായി പൂജ നടത്തിയില്ലെങ്കില്‍ ഭര്‍ത്താവിന്റെ ജീവന്‍ അപകടത്തിലാണെന്ന് ഇയാള്‍ വീട്ടമ്മയെ Read More…
Tag: husband
പട്ടാപ്പകൽ യുവതിയെ തട്ടിക്കൊണ്ടുപോകുന്ന ഭർത്താവും സുഹൃത്തുക്കളും: നാസിക്കിൽ നിന്നുള്ള ദൃശ്യങ്ങൾ പുറത്ത്
പട്ടാപ്പകൽ റോഡിലൂടെ നടക്കുകയായിരുന്ന ഒരു യുവതിയെ തന്റെ ഭർത്താവും സുഹൃത്തുക്കളും ചേർന്ന് തട്ടിക്കൊണ്ടു പോകുന്നതിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങളാണ് ഇപ്പോൾ നാസിക്കിൽ നിന്ന് പുറത്തുവന്നുകൊണ്ടിരിക്കുന്നത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നത് നഗരത്തിൽ വലിയ കോളിളക്കം സൃഷ്ടിച്ചിരിക്കുകയാണ്. പ്രണയവിവാഹത്തിന് ശേഷം യുവതി മാതൃ വീട്ടിലേക്ക് മടങ്ങിപോയിരുന്നു. തുടർന്ന് സിന്നാർ-ഷിർദി റോഡിൽ പാൻഗ്രി ബസ് സ്റ്റാൻഡിന് സമീപം അമ്മയോടൊപ്പം നടക്കുമ്പോൾ ഭർത്താവും സുഹൃത്തുക്കളും ചേർന്ന് അവളെ ബലമായി തട്ടിക്കൊണ്ടുപോകുകയായിരുന്നു. ഇത് തടയാൻ ശ്രമിച്ച യുവതിയുടെ അമ്മയെ പലതവണ സംഘം തള്ളിയിട്ടു. തട്ടിക്കൊണ്ടുപോയതിനെ Read More…
80 വർഷത്തെ കാത്തിരിപ്പ്, ഒടുവിൽ 103ാമത്തെ വയസ്സിൽ ഭർത്താവിനെ കാണാതെ മരണം
യാഥാര്‍ത്ഥ പ്രണയം മരിക്കില്ലെന്നല്ലേ. കാണാതെപോയ ഭര്‍ത്താവിനായി 80 വര്‍ഷം കാത്തിരുന്ന സ്ത്രീ ഒടുവില്‍ 103-ാമത്തെവയസ്സില്‍ മരണത്തിന് കീഴടങ്ങി. വിദേശത്ത് ജോലി ചെയ്തിരുന്ന ഭര്‍ത്താവ് 1952-ല്‍ എഴുതിയ അവസാനത്തെ കത്തില്‍ പ്രതീക്ഷവെച്ച് ജീവിച്ച സ്ത്രീ മരണത്തിന് കീഴടങ്ങിയപ്പോള്‍ ആശ്വസിച്ചത് കുടുംബമായിരുന്നു. മാര്‍ച്ച് 8 ന് തെക്കുപടിഞ്ഞാറന്‍ ചൈനയിലെ ഗുയിഷോ പ്രവിശ്യയിലെ വീട്ടില്‍ ഡു ഹുഷെന്‍ മരിച്ചുവെന്ന് അവരുടെ കുടുംബം പുറത്തിറക്കിയ ഒരു ചരമക്കുറിപ്പില്‍ പറയുന്നു, മരണകാരണം വിശദീകരിച്ചിട്ടില്ല. മരണത്തിന് മുമ്പ്, 1940 ല്‍ ഈ സ്ത്രീ വിവാഹിതയായപ്പോള്‍ ഉപയോഗിച്ചിരുന്ന Read More…
‘ഈ നിമിഷം ഈ വീടു വിട്ടിറങ്ങിക്കോണം’, ഭർത്താവിന്റെ ‘കുളി’യെക്കുറിഞ്ഞ ഭാര്യ വീഡിയോ
എത്ര കാലം ഒരുമിച്ച് താമസിച്ചാലും ഒപ്പമുള്ള ആളെ മുഴുവനായി മനസ്സിലാക്കാന്‍ കഴിയില്ലെന്ന് കേട്ടിട്ടില്ലേ. അത്തരത്തില്‍ പതിറ്റാണ്ടുകളായി ഒപ്പം കഴിയുന്ന ഭര്‍ത്താവിന്റെ ഒരു ദൂഷ്യം ഭാര്യ കണ്ടെത്തി വീഡിയോയായി പങ്കുവച്ചിരിക്കുകയാണിപ്പോള്‍. ഇത് വൈറലാവുകയും ചെയ്തു. തന്റെ ഭര്‍ത്താവ് കുളിക്കുന്ന രീതി ശരിയല്ലെന്ന് ഏറെ വൈകിയാണ് താന്‍ തിരിച്ചറിഞ്ഞതെന്നാണ് യുവതി പറയുന്നത്. അടുത്തിടെ ആണത്രേ ഭര്‍ത്താവിന്റെ ശരീര ശുചിത്വത്തില്‍ എന്തെക്കയോ പ്രശ്‌നമുള്ളതായി യുവതിക്ക് സംശയം തോന്നിയത്. സംശയം തീര്‍ക്കാനായി ഭര്‍ത്താവിനോട് അയാള്‍ കുളിക്കുന്നത് എത്തരത്തിലാണെന്ന് വിവരിക്കാനായി പറഞ്ഞു. ഒരു മടിയും Read More…
പ്രണയത്തിന് മരണമില്ല ! രണ്ടു വർഷം മുമ്പ് മരിച്ചുപോയ ഭർത്താവ് തയാറാക്കിയ ഭക്ഷണം കഴിച്ച് യുവതി
പ്രണയത്തിന്റെ വഴികള്‍ വിചിത്രവുമാണ്. എന്നാല്‍ ഭക്ഷണം എന്നത് വൈകാരികതയും ഓര്‍മ്മകളും ഒരുമയും കൂടിയാണ്. ചില ഭക്ഷണങ്ങള്‍ നമ്മുക്ക് നല്ല ഓര്‍മകള്‍ സമ്മാനിക്കാറുണ്ട്. അങ്ങനെ മനോഹരായ ഒരു ഓര്‍മ്മ വേദനയായി മാറിയ ഒരോര്‍മ്മ സമൂഹ മാധ്യമത്തില്‍ പങ്കുവച്ചിരിക്കുകയാണ് സബ്റീന എന്ന യുവതി. രണ്ട് വര്‍ഷം മുമ്പായിരുന്നു സബ് റീനയുടെ ഭർത്താവ് ടോണി ലോകത്തോട് വിടപറഞ്ഞത്. അതിന് മുമ്പായി ടോണി അവസാനമായി ഉണ്ടാക്കിയ കറിയാണ് സബ്‌റീന കഴിഞ്ഞ 2 വര്‍ഷമായി സൂക്ഷിച്ച് വച്ചിരിയ്ക്കുന്നത്. കറി ഫ്രീസ് ചെയ്തു സൂക്ഷിക്കുകയായിരുന്നു. ആ Read More…
ലൈംഗികത്തൊഴിലാളിയെ വെച്ച് ഭര്‍ത്താവിനെ കുടുക്കാന്‍ ശ്രമം; ഭാര്യയും കാമുകനും തട്ടിപ്പുസംഘവും കുരുങ്ങി
ലൈംഗികത്തൊഴിലാളിയുമായി ബന്ധപ്പെടുത്തി കെണിയിലാക്കി ഭര്‍ത്താവില്‍ നിന്നും പണം തട്ടാന്‍ ശ്രമിച്ച ഭാര്യയ്ക്കും കൂട്ടാളിക്കും ചൈനയില്‍ തടവ്. നമ്മുടെ സ്ത്രീധനത്തിന് പകരമായി ചൈനയില്‍ പുരുഷന്മാര്‍ നല്‍കുന്ന വന്‍തുക ‘വധുവില’ തട്ടിയെടുക്കാനായിരുന്നു സ്ത്രീയുടേയും കാമുകന്റെയും കൂട്ടുകാരുടെയും ശ്രമം. എന്നാല്‍ കെണിയില്‍ വീഴാതിരുന്ന ഭര്‍ത്താവ് പോലീസിനെ ബന്ധപ്പെടുകയും തട്ടിപ്പുകാരിയേയും കാമുകനേയും കുടുക്കുകയായിരുന്നു. വരന്‍ ലൈംഗികത്തൊഴിലാളിയുമായി പിടിക്കപ്പെട്ടാല്‍ വധു വാങ്ങിയ പണം മടക്കിക്കൊടുക്കേണ്ടതില്ല. തെക്കുപടിഞ്ഞാറന്‍ ചൈനയിലെ ഗുയ്ഷോ പ്രവിശ്യയിലെ ലോങ്ലി കൗണ്ടിയിലെ ഒരു കോടതി ഈ മാസം ആദ്യം കേസ് പരിഗണിച്ചു. സിയോങ് Read More…
വേര്‍പിരിയും, വീണ്ടും അതേയാളെ വിവാഹം കഴിക്കും … 43 വര്‍ഷത്തിനിടെ ആവർത്തിച്ചത് 12 തവണ !
ആവര്‍ത്തിച്ച് വിവാഹം കഴിക്കുകയും വിവാഹമോചനം നേടുകയും ചെയ്ത ദമ്പതികള്‍ ഇക്കാര്യം ചെയ്തത് പന്ത്രണ്ട് തവണ. പെന്‍ഷന്‍ പഴുതുകളെ ചൂഷണം ചെയ്തും വിധവാ പെന്‍ഷന്‍ തുടര്‍ന്നുകൊണ്ടു പോകുന്നതിനും വേണ്ടിയുള്ള നാടകമായിരുന്നു എന്ന ആരോപണത്തെ തുടര്‍ന്ന് ആവര്‍ത്തിച്ചുള്ള വിവാഹവും വിവാഹമോചനവും അധികൃതര്‍ ഇപ്പോള്‍ അന്വേഷണത്തിന്റെ പരിധിയിലാക്കിയിരിക്കുകയാണ്. വിവാഹിതയായിട്ടും ഓസ്ട്രിയന്‍ യുവതി ഒന്നിലധികം വിധവാ പെന്‍ഷനുകള്‍ പിരിച്ചെടുത്ത പെന്‍ഷന്‍ തട്ടിപ്പിന്റെ വിചിത്രമായ കേസ് അന്താരാഷ്ട്ര ശ്രദ്ധ നേടിയിട്ടുണ്ട്. വന്‍ വിവാദമായേക്കാവുന്ന നിയമ പശ്ചാത്തലം വരുന്ന കേസില്‍ പക്ഷേ ദമ്പതികള്‍ ഒരിക്കലും വേര്‍പിരിഞ്ഞിരുന്നില്ലെന്നും Read More…
ഒരു പണിയുമില്ല… ഭാര്യയുടെ ചെലവില്‍ ജീവിക്കുന്നു… എന്നാലും ഈ ചൈനാക്കാരന്‍ വൈറലാണ്…!
ഒരു പണിയുമില്ലാതെ ഭാര്യയുടെ ചെലവില്‍ ജീവിക്കുന്ന ചൈനാക്കാരന്‍ ഓണ്‍ലൈനില്‍ ശ്രദ്ധനേടുന്നു. ‘സഡന്‍ ഫാന്റസി’ എന്ന പേരില്‍ മാത്രം അറിയപ്പെടുന്ന ഒരു ചൈനക്കാരന്‍ പണമില്ലാതെയും ജോലിയില്ലാതെയും എങ്ങിനെ ജീവിക്കാം എന്ന കാര്യത്തിലുള്ള തന്റെ ലൈഫ് സ്‌റ്റൈല്‍ വെളിപ്പെടുത്തി ഓണ്‍ലൈനില്‍ വളരെയധികം ശ്രദ്ധ നേടുകയാണ്. സഡന്‍ ഫാന്റസി ഏകദേശം ഒരു മാസം മുമ്പ് ഡൗയിനില്‍ (ടിക് ടോക്കിന്റെ ചൈനീസ് പതിപ്പ്) വീഡിയോകള്‍ പോസ്റ്റ് ചെയ്യാന്‍ തുടങ്ങിയത്. വളരെവേഗം ജനപ്രിയത നേടിയ അദ്ദേഹം സോഷ്യല്‍ നെറ്റ് വര്‍ക്കില്‍ 1.4 ദശലക്ഷത്തിലധികം ഫോളോവേഴ്‌സിനെയാണ് Read More…
കിടപ്പിലായ ആളെ 6വര്‍ഷം പരിചരിച്ച് ഭാര്യ; സുഖപ്പെട്ടപ്പോള്‍ ഭര്‍ത്താവ് വേറെ കെട്ടി, പിന്നെ സംഭവിച്ചത്…
വാഹനാപകടത്തെ തുടര്‍ന്ന് ആറ് വര്‍ഷത്തോളം കിടപ്പിലായ ഭര്‍ത്താവിനെ പരിചരിച്ച് സുഖപ്പെടുത്തിയ മലേഷ്യന്‍ യുവതിയോട് ഭര്‍ത്താവിന്റെ ക്രൂരത. സുഖം പ്രാപിച്ചതിനു പിന്നാലെ ഭര്‍ത്താവ് അവരെ വിവാഹമോചനം ചെയ്ത് മറ്റൊരു സ്ത്രീയെ വിവാഹം കഴിച്ചു. ഭര്‍ത്താവിനെ പരിപാലിച്ചതിലൂടെ സോഷ്യല്‍ മീഡിയയില്‍ അനേകരെ ഫോളോവേഴ്‌സാക്കി മാറ്റിയ നൂറുല്‍ സിയാസ്വാനി എന്ന യുവതിയെയാണ് ഭര്‍ത്താവ് ഉപേക്ഷിച്ചു പോയത്. വര്‍ഷങ്ങളോളം തന്റെ ഭര്‍ത്താവിന്റെ പരിപാലകയെന്ന നിലയില്‍ തന്റെ ദൈനംദിന ജീവിതം നൂറുല്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരുന്നു. അപകടത്തെ തുടര്‍ന്ന് അനങ്ങാന്‍ കഴിയാത്ത വിധം കിടക്കയിലായി Read More…









