ബംഗളൂരു: തൊഴിലുടമയുടെ മകളെ പ്രണയിച്ചതിന്റെ പേരിൽ മലയാളി യുവാവിനെ തല്ലിക്കൊന്നു. പാലക്കാട് തിരുവേഗപ്പുറ സ്വദേശി കിരൺ (22) ആണ് ക്രൂരമായി കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് യെലഹങ്കയിൽ സ്വീറ്റ് കോൺ നിർമാണ യന്ത്രങ്ങൾ ഉണ്ടാക്കുന്ന ഫാക്ടറി ഉടമയും തമിഴ്‌നാട് സ്വദേശിയുമായ ആനന്ദിനെ പോലീസ് കസ്റ്റഡിയിലെടുത്തു. യെലഹങ്ക പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം നടന്നത്. കഴിഞ്ഞ രണ്ടു വർഷമായി ആനന്ദിന്റെ സ്ഥാപനത്തിൽ ജോലി ചെയ്തുവരികയായിരുന്ന കിരൺ, അദ്ദേഹത്തിന്റെ 19 വയസ്സുള്ള മകളുമായി പ്രണയത്തിലായിരുന്നു. എന്നാൽ ഈ ബന്ധത്തെ ആനന്ദ് ശക്തമായി Read More…
Tag: honour killing
കൊല്ലരുതച്ഛാ…. ഇന്‍സ്റ്റ സുഹൃത്തില്‍ നിന്നും മകള്‍ ഗര്‍ഭിണിയായി; നദിയില്‍ മുക്കിക്കൊന്ന് പിതാവ്, ദുരഭിമാനക്കൊല
ഇൻസ്റ്റഗ്രാം സുഹൃത്തിൽ നിന്ന് ഗർഭിണിയായ പ്രായപൂർത്തിയാകാത്ത മകളെ നദിയിൽ മുക്കിക്കൊന്ന പിതാവ് അറസ്റ്റിലായി. തെക്കൻ ഡൽഹിയിലെ തിഗ്രി സ്വദേശിയായ ലോക്പാൽ സിങ് ആണ് മകൾ ഖുശിയെ കൊലപ്പെടുത്തിയ കുറ്റത്തിന് പിടിയിലായത്. കുടുംബത്തിന്റെ മാനം സംരക്ഷിക്കാനാണ് ഈ ക്രൂരത ചെയ്തതെന്ന് ഇയാൾ പൊലീസിനോട് സമ്മതിച്ചു. എട്ടാം വയസ്സിൽ അമ്മ നഷ്ടപ്പെട്ട ഖുശി ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട കൗമാരക്കാരനുമായി പ്രണയത്തിലാവുകയും തുടർന്ന് ഗർഭിണിയാവുകയുമായിരുന്നു. നാലു മാസം ഗർഭിണിയാണെന്ന് തിരിച്ചറിഞ്ഞതോടെ വിവരം കാമുകനെ അറിയിച്ചു. ഇരുവീട്ടുകാരും സംസാരിച്ചെങ്കിലും അപമാനം ഭയന്ന് ഗർഭച്ഛിദ്രം നടത്താൻ Read More…
ഭാര്യ എവിടെ? കണ്ടെത്തിയില്ലെങ്കില്‍ ജീവന്‍കളയുമെന്ന് യുവാവ്, അന്വേഷണം, ചുരുളഴിഞ്ഞത് ദുരഭിമാനകൊലപാതകം
കാണാതായ ഭാര്യയെ കണ്ടെത്താൻ ഒരു യുവാവ് നടത്തിയ നിരന്തരമായ ശ്രമങ്ങൾക്കൊടുവിൽ അതിക്രൂരമായ ഒരു കൊലപാതകത്തിന്റെ ചുരുളഴിച്ച് ബിഹാർ പൊലീസ്. ബിഹാറിലെ മുസാഫർപുരിലാണ് നാടിനെ നടുക്കിയ ഈ സംഭവം നടന്നത്. തന്റെ പത്തൊൻപതുകാരിയായ ഭാര്യ സുജാത കുമാരിയെ കാണാനില്ലെന്ന് കാട്ടി ഭർത്താവ് ഗൗരീശങ്കർ നൽകിയ പരാതിയാണ് വലിയൊരു ക്രൂരത പുറത്തുകൊണ്ടുവന്നത്. കുട്ടിക്കാലം മുതലേ പരസ്പരം അറിയാമായിരുന്ന സുജാതയും ഗൗരീശങ്കറും കുടുംബക്കാരുടെ എതിർപ്പുകൾ അവഗണിച്ച് ഇക്കഴിഞ്ഞ ജനുവരിയിലാണ് വിവാഹിതരായത്. വിവാഹശേഷം ഇരുവരും ഹരിയാനയിലേക്ക് മാറുകയും ചെയ്തു. എന്നാൽ ഇതിന് പിന്നാലെ Read More…
കാമുകനെ വീട്ടുകാർ വെടിവച്ചു കൊന്നു, യുവതി മൃതദേഹത്തെ വിവാഹം കഴിച്ചു
മുംബൈ∙ പ്രണയബന്ധത്തിന്റെ പേരിൽ മകളുടെ കാമുകനെ ജാതിയുടെ പേരില്‍ ക്രൂരമായി വെടിവച്ച് കൊന്ന് വീട്ടുകാർ. മഹാരാഷ്ട്രയിലെ നാന്ദേഡിലാണ് ക്രൂരമായ കൊലപാതകം നടന്നത്. സാക്ഷം ടേറ്റിനെയാണ് (20) കാമുകിയായ അഞ്ചലിന്റെ പിതാവും സഹോദരന്‍മാരും ചേര്‍ന്നാണ് വെടിവച്ചും കല്ലുകൊണ്ട് തലയ്ക്കിടിച്ചും കൊലപ്പെടുത്തിയത്. ശവസംസ്കാര ചടങ്ങിനെത്തിയ ആഞ്ചൽ, സാക്ഷം ടേറ്റിന്റെ മൃതദേഹത്തിൽ മാല ചാർത്തി. ഇനിയുള്ള കാലം ടേറ്റിന്റെ വീട്ടിൽ മരുമകളായി ജീവിക്കുമെന്നും പ്രഖ്യാപിച്ചു. സാക്ഷത്തിന്റെ ശവസംസ്‌കാരത്തിനെത്തിയ അഞ്ചല്‍ മൃതദേഹത്തില്‍ മഞ്ഞള്‍ പുരട്ടി കുങ്കുമം തൊട്ട് ഇയാളെ വിവാഹം ചെയ്തതായി പ്രഖ്യാപിച്ചു. Read More…
താഴ്‌ന്ന ജാതിക്കാരനുമായി ലിവിങ് ടുഗതര്‍; മെഡിക്കല്‍ വിദ്യാര്‍ഥിനിയെ മയക്കുമരുന്ന് നല്‍കി കഴുത്തുഞെരിച്ചു കൊന്നു
അഹമ്മദാബാദ്: താഴ്‌ന്ന ജാതിക്കാരനുമായി ലിവിങ് ടുഗതര്‍ ബന്ധത്തിലായ മെഡിക്കല്‍ വിദ്യാര്‍ഥിനിയെ മയക്കുമരുന്ന് നല്‍കിയ ശേഷം കഴുത്തുഞെരിച്ച് കൊലപ്പെടുത്തി പിതാവും ബന്ധുക്കളും. മാനക്കേട് ഭയന്ന് ആത്മഹ്യയെന്നു വരുത്തിത്തീര്‍ക്കാന്‍ മൃതദേഹം കെട്ടിത്തൂക്കി.ഗുജറാത്തിലെ അഹമ്മദാബാദിലാണ് സംഭവം. ചന്ദ്രിക ചൗധരി(19)യാണ് ദാരുണമായി കൊല ചെയ്യപ്പെട്ടത്. കുടുംബാംഗങ്ങളുടെ സുഹൃത്തുക്കളായ രണ്ട് കെമിസ്‌റ്റുകള്‍ നല്‍കിയ 50 ഉറക്കഗുളിക പാലില്‍ കലര്‍ത്തി ചന്ദ്രികയ്‌ക്കു നല്‍കി. അബോധാവസ്‌ഥയിലായപ്പോള്‍ ഷാള്‍ ഉപയോഗിച്ച് കുട്ടിയുടെ പിതാവും അമ്മാവനുമടക്കമുള്ള ബന്ധുക്കള്‍ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് ബനസ്‌കന്ത പോലീസിന്റെ കുറ്റപത്രത്തില്‍ പറയുന്നു. ആല്‍പ്രാസോലം ഗുളികകള്‍ Read More…
അമ്മയുടെ സംശയം, കാമുകനൊപ്പം ഒളിച്ചോടിയ മകളെ കൊലപ്പെടുത്തിയ പിതാവ് പിടിയില്‍
മറ്റൊരു ജാതിയില്‍പ്പെട്ട കാമുകനൊപ്പം ഡല്‍ഹിയിലേക്കു ഒളിച്ചോടിയ മകളെ പിതാവ് കൊലപ്പെടുത്തി. ബിഹാറിലെ സമസ്‌തിപൂരിലാണ് സംഭവം. കഴിഞ്ഞ ഏഴിനു സാക്ഷി(25) എന്ന പെണ്‍കുട്ടിയെ വീടിനുള്ളിലെ പൂട്ടിയിട്ട ശുചിമുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. കേസുമായി ബന്ധപ്പെട്ട് പെണ്‍കുട്ടിയുടെ പിതാവ് മുകേഷ് സിങ്ങിനെ പോലീസ് അറസ്‌റ്റ് ചെയ്‌തു. പ്രതി പെണ്‍കുട്ടിയുടെ കാമുകനെ കൊല്ലാനായി അന്വേഷിച്ചു നടന്നുവെങ്കിലും അയാള്‍ നാട്ടിലില്ലാതിരുന്നതിനാല്‍ രക്ഷപ്പെട്ടു. ജാതിയില്‍പ്പെട്ട ചെറുപ്പക്കാരനൊപ്പം പെണ്‍കുട്ടി പലായനം ചെയ്‌തതായി സാക്ഷിയുടെ അമ്മാവന്‍ വിപിന്‍ കുമാര്‍ പറഞ്ഞു. ഇരുവരും ഒരുമിച്ച് കോളജില്‍ പഠിച്ചിരുന്നവരാണ്. മുന്‍ സൈനികന്‍ Read More…






