Healthy Food

തവിടെണ്ണ ആരോഗ്യത്തിന് ഗുണകരമോ ?

തവിടെണ്ണയില്‍ ഒറൈസ്‌നോള്‍ എന്ന ആന്റിഓക്‌സിഡന്റ്‌ ധാരാളമായി അടങ്ങിയിരിക്കുന്നു. ഇതിന്‌ രക്‌തത്തിലെ കൊളസ്‌ട്രോള്‍ കുറയ്‌ക്കാന്‍ കഴിയും എന്ന്‌ പഠനങ്ങള്‍ സൂചിപ്പിക്കുന്നു. കൂടാതെ രക്‌തം കട്ടപിടിക്കുന്നതിന്റെ തോത്‌ കുറയ്‌ക്കാനും സഹായിക്കും. അതുവഴി ഹൃദയാഘാത സാധ്യത കുറയ്‌ക്കാന്‍ കഴിയും. രക്‌തത്തിലെ ട്രൈഗ്ലിസറൈഡ്‌സിന്റെ അളവ്‌ കുറയ്‌ക്കാനും തവിടെണ്ണ പതിവായി ഉപയോഗിക്കുന്നത്‌ നല്ലതാണ്‌. രക്‌തത്തിലുള്ള ചീത്ത കൊളസ്‌ട്രോള്‍ ആയ എല്‍.ഡി.എല്‍ അളവ്‌ കുറയുന്നതിനും നല്ല കൊളസ്‌ട്രോള്‍ ആയ എച്ച്‌.ഡി.എല്‍ അളവ്‌ ഉയര്‍ത്തുന്നതിനും തവിടെണ്ണ സഹായിക്കുന്നു. തവിടെണ്ണയില്‍ വൈറ്റമിന്‍ ‘ഇ’ യും അടങ്ങിയിട്ടുണ്ട്‌. അതിനാല്‍ കാന്‍സര്‍ Read More…

Health

ചര്‍മ്മത്തിന് സ്വര്‍ണ്ണവര്‍ണ്ണം നല്‍കും, മഞ്ഞളെന്ന അത്ഭുത ഔഷധം

സുഗന്ധവ്യഞ്ജന റാണിയായ ഈ മഞ്ഞള്‍ ആരോഗ്യ സൗന്ദര്യ രംഗങ്ങളിലും ജ്വലിച്ചു നില്‍ക്കുന്നു. എപ്പോഴും കാഴ്ചകള്‍ക്ക് മനുഷ്യ മനസുകളില്‍ വളരെയധികം സ്വാധീനം ചെലുത്തുവാന്‍ കഴിയും. കണ്ണുകള്‍ പഞ്ചേന്ദ്രിയങ്ങളില്‍ വച്ച് ഏറ്റവും ശക്തമായ ഇന്ദ്രിയമാണ്. ഏതു കറി കൂട്ടുകളിലും മഞ്ഞള്‍ ഒഴിവാക്കാനാകാത്ത ഒന്നാണ്. ഭക്ഷണവിഭവങ്ങള്‍ ഏതുമാകട്ടെ അതു രുചിച്ചു നോക്കുന്നതിന് മുന്നോടിയായി കണ്ണിന് നല്ലത് എന്നു തോന്നുന്ന വിഭവങ്ങള്‍ ആണ് ആദ്യം നാം കഴിക്കുന്നത് അങ്ങനെ കണ്ണിനെ തൃപ്തിപ്പെടുത്തി വിഭവങ്ങള്‍ക്ക് മഞ്ഞള്‍ ഏഴഴക് നല്കുന്നു. മുക്കിന് സുഗന്ധവും നാവിന് രുചിയും Read More…

Healthy Food

പച്ചക്കറിയുടെ കരുത്ത്‌; ലൈംഗിക ഉണര്‍വിന്‌ മാംസാഹാരത്തെ തോല്‍പ്പിക്കുന്ന ഭക്ഷണങ്ങള്‍

സന്തോഷകരമായ ലൈംഗിക ജീവിതത്തിന്‌ കഴിക്കുന്ന ഭക്ഷണത്തിനുമുണ്ട്‌ സ്‌ഥാനം. പോഷക സമ്പുഷ്‌ടമായ ആഹാരം ലൈംഗികാസ്വാദ്യത വര്‍ധിപ്പിക്കുമെന്ന്‌ പഠനങ്ങള്‍ തെളിയിക്കുന്നു. ആഹാരത്തിലെ പോഷകങ്ങളും ധാതുക്കളും മാംസ്യവുമൊക്കെ ശരീരപുഷ്‌ടിക്ക്‌ സഹായിക്കുന്നു. ശരീരത്തില്‍ ആകെയുണ്ടാകുന്ന ഈ ഉണര്‍വ്‌ ലൈംഗികശേഷിയിലും പ്രകടമാകും. മാംസാഹാരം മാത്രമാണ്‌ ലൈംഗിക ഉത്തേജനം പകരുന്ന ഭക്ഷണത്തില്‍ മുന്‍പന്തിയിലെന്നാണ്‌ പണ്ടു മുതലുള്ള വിശ്വാസം. മാംസാഹാരത്തേക്കാളും പഴങ്ങളും പച്ചക്കറികളുമാണ്‌ ഏറ്റവും ഫലപ്രദം. ശരീരത്തില്‍ ഹോര്‍മോണ്‍ ഉല്‍പാദനത്തിന്‌ ആവശ്യമായ ധാതുക്കളും ജീവകങ്ങളും ഇവ നല്‍കുന്നു. പഴങ്ങള്‍ തരുന്ന ഉണര്‍വ്‌ പഴത്തിന്റെ കൊതിപ്പിക്കുന്ന ഗന്ധവും നിറവും Read More…

Health

പുരുഷന്മാരുടെ ശ്രദ്ധയ്ക്ക്… മുടി കൊഴിച്ചില്‍ തടയാന്‍ ഇക്കാര്യങ്ങള്‍ ചെയ്തുനോക്കൂ…

കറുത്ത ഇടതൂര്‍ന്ന മുടി ഏതൊരു പെണ്‍കുട്ടിയുടേയും സ്വപ്നമാണ്. ഇതിനായി പല പരീക്ഷണങ്ങളും പെണ്‍കുട്ടികള്‍ ചെയ്യാറുണ്ട്. മുടി സംരക്ഷണത്തിന്റെ കാര്യത്തില്‍ സ്ത്രീകളെ പോലെ തന്നെ പുരുഷന്മാരും ആശങ്കപ്പെടുന്നവരാണ്. മുടി കൊഴിച്ചില്‍ പുരുഷന്മാരെയും വളരെയധികം ബാധിയ്ക്കാറുണ്ട്. കാലാവസ്ഥാ മാറ്റങ്ങളും, ജോലിയും, സ്‌ട്രെസുമൊക്കെ മുടി കൊഴിച്ചിലിനെ ബാധിയ്ക്കാറുണ്ട്. മുടി നന്നായി വളര്‍ത്തിയെടുക്കാന്‍ പൊതുവെ പുരുഷന്മാര്‍ക്ക് കുറച്ച് കഷ്ടപ്പാടാണ്. പുരുഷന്മാരുടെ മുടി കൊഴിച്ചില്‍ മാറ്റാന്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിയ്ക്കാം….

Health

കുഴിനഖം മാറ്റാന്‍ എളുപ്പത്തില്‍ വീട്ടില്‍ ചെയ്യാം ഇക്കാര്യങ്ങള്‍

പലരും നേരിടുന്ന ഒരു പ്രധാന പ്രശ്നമാണ് കാലിലെ കുഴിനഖം. അസഹ്യമായ വേദനയാണ് ഇതിന് പ്രധാനമായും ഉള്ളത്. മരുന്നുകളുടെ ഉപയോഗം, ശുചിത്വം, ഫംഗസുമായുള്ള സമ്പര്‍ക്കം തുടങ്ങിയ നിരവധി കാരണങ്ങളാലൊക്കെ കാലില്‍ കുഴിനഖം ഉണ്ടാകുന്നതിന് സാധ്യതയുണ്ട്. വേദന അമിതമാകുകയാണെങ്കില്‍ ഡോക്ടറെ കാണേണ്ടതാണ്. കുഴിനഖം മാറ്റാന്‍ എളുപ്പത്തില്‍ വീട്ടില്‍ ചെയ്യാന്‍ കഴിയുന്ന ചില പരിഹാര മാര്‍ഗങ്ങളെ കുറിച്ച് അറിയാം…. * മാസത്തില്‍ ഒരു തവണയെങ്കിലും നഖങ്ങളില്‍ മൈലാഞ്ചി അണിയുന്നത് കുഴിനഖം വരാതെ സംരക്ഷിക്കും. * മഞ്ഞളും കറ്റാര്‍ വാഴയുടെ നീരും ചേര്‍ത്ത് Read More…

Health

കുട്ടികളിലെ വിരശല്യം പ്രശ്‌നമാകുന്നുവോ ? ; ഇക്കാര്യങ്ങള്‍ വീട്ടില്‍ തന്നെ ചെയ്യാം

വിരശല്യം കുട്ടികളെയും മുതിര്‍ന്നവരേയും സാരമായി ബാധിയ്ക്കുന്ന ഒന്നാണ്. മുതിര്‍ന്നവരേക്കാള്‍ ചെറിയ കുട്ടികളെയാണ് ഇത് പ്രശ്‌നത്തിലാക്കാറുള്ളത്. അമിതമായി പുറത്ത് നിന്നും ആഹാരം കഴിക്കുന്നവരിലും വ്യക്തി ശുചിത്വം കുറഞ്ഞവരിലും വിരശല്യം കണ്ട് വരാറുണ്ട്. കുട്ടികള്‍ ചിലപ്പോള്‍ മണ്ണിലും മറ്റും കളിച്ചതിന് ശേഷം കൈകള്‍ വൃത്തിയായി കഴുകിയില്ലെങ്കില്‍ അതും വിരശല്യം ഉണ്ടാകുന്നതിന് കാരണമാകുന്നു. നല്ലപോലെ വേവിച്ചതും വൃത്തിയുള്ള അന്തരീക്ഷത്തില്‍ പാചകം ചെയ്തതുമായ ആഹാരങ്ങള്‍ കുട്ടികള്‍ക്ക് നല്‍കാന്‍ ശ്രദ്ധിയ്ക്കണം. തിളപ്പിച്ച് ചൂടാറിയ വെള്ളം മാത്രമായിരിയ്ക്കണം കുട്ടികള്‍ക്ക് നല്‍കേണ്ടത്. മഴക്കാലത്തെല്ലാം പല സ്ഥലത്ത് നിന്നും Read More…

Healthy Food

ഇഞ്ചി സൂപ്പറാ… കൊളസ്‌ട്രോള്‍ നിയന്ത്രിക്കും, ആര്‍ത്തവ വേദന കുറയ്ക്കും, ദഹനം മെച്ചപ്പെടുത്തും

നമ്മുടെയെല്ലാം വീടുകളില്‍ എപ്പോഴും ഉള്ള ഒന്നാണ് ഇഞ്ചി. പല തരത്തിലുള്ള രോഗത്തിനുള്ള മരുന്നാണ് ഇഞ്ചിയെന്ന് തന്നെ പറയാം. ഇതിലെ ആന്റി ഇന്‍ഫ്‌ലമേറ്ററി ഗുണങ്ങള്‍ വയറിന്റെ പല പ്രശ്‌നങ്ങളും ഇല്ലാതാക്കും. വര്‍ഷങ്ങളായി പല രോഗങ്ങള്‍ക്കും ഇഞ്ചി ഉപയോഗിക്കാറുണ്ട്. ജിഞ്ചറോള്‍ ജിഞ്ചര്‍ എന്ന പ്രത്യേക സംയുക്തമുള്‍പ്പെടെയുള്ള ആന്റി ഓക്സിഡന്റുകളാല്‍ സമ്പുഷ്ടമാണ് ഇഞ്ചി. ഒരു മികച്ച കാര്‍മിനേറ്റീവ് ( കുടല്‍ വാതങ്ങളെ ഉന്മൂലനം ചെയ്യുന്ന ഒരു പദാര്‍ത്ഥം ) കുടല്‍ സ്പാസ്മോലൈറ്റിക് ആയി കണക്കാക്കപ്പെടുന്നു. കറികള്‍ക്ക് രുചിയും മണവും നല്‍കുന്ന ഇഞ്ചി Read More…

Lifestyle

വേപ്പിലയുണ്ടോ വീട്ടില്‍? എങ്കില്‍ താരനോട് ‘നോ’ പറയാം, 4പ്രകൃതിദത്ത വഴികള്‍

താരന്‍ പലരുടെയും പ്രധാന പ്രശ്നമാണ്. ചര്‍മത്തിനടിയില്‍ കുറഞ്ഞ ആയുസുള്ള കോശങ്ങളാണ് താരന് കാരണമാകുന്നതാണെന്നാണ് ഗവേഷണങ്ങളില്‍ നിന്ന് വ്യക്തമാകുന്നത്. തലയോട് വ്യത്തിയായി സൂക്ഷിച്ചില്ലെങ്കില്‍ അവിടെ ഫംഗസ് ബാധക്ക് കാരണമാകുന്നു. തലയോടില്‍ നിന്ന് സ്രവിക്കുന്ന സെബം ഈ ഫംഗസിന് ഭക്ഷണമാകുന്നു. ഫംഗസിന്റെ പ്രവര്‍ത്തനം തലയോടില്‍ കൂടുതലാകുമ്പോള്‍ താരനും അധികരിക്കുന്നു. കഠിനമായ താരന്‍ ഉള്ളവര്‍ ചീപ്പുകള്‍, ബ്രഷുകള്‍, തലയിണ കവറുകള്‍, തൂവാലകള്‍ എന്നിവ ദിവസേന കഴുകണം, ചെറുചൂടുള്ള സോപ്പ് വെള്ളത്തില്‍, ഒരു ആന്റിസെപ്റ്റിക് ലായനിയില്‍ കുറച്ച് തുള്ളി ചേര്‍ത്ത് കഴുകുന്നതാണ് ഉത്തമം. Read More…

Lifestyle

ഇനി വെളുത്തുള്ളി തൊലി കളയാന്‍ ഈസിയാണ്; ഈ വിദ്യ പ്രയോഗിക്കാം

വെളുത്തുള്ളിയുടെ തൊലികളയുകയെന്നത് വളരെ ബുദ്ധിമുട്ടുള്ള ജോലിയാണ്. എന്നാല്‍ ഒട്ടുമിക്ക കറികളിലും നമ്മള്‍ വെളുത്തുള്ളി ചേര്‍ക്കാറുമുണ്ട്. അപ്പോള്‍ വെളുത്തുള്ളിയുടെ തൊലി കളയുന്ന ജോലി വളരെ എളുപ്പമാക്കിയേ പറ്റൂ. അതിന് ഒരു എളുപ്പ വിദ്യയുണ്ട്. ആ വിദ്യ പരിചയപ്പെടുത്തിയിരിക്കുകയാണ് ഫാരിഹ അസ്ഫന്ദ് എന്ന ഒരു വ്‌ളോഗര്‍. തന്റെ ഇന്‍സ്റ്റാഗ്രാമിലൂടെയാണ് വീഡിയോ പങ്കുവച്ചത്. ആദ്യം നന്നാക്കിയെടുക്കേണ്ട വെളുത്തുള്ളി അല്ലികളായി വേര്‍തിരിക്കുക. ശേഷം അടുപ്പില്‍ ഒരു പാന്‍ വെച്ച് ചൂടാക്കുക. ഇതില്‍ വെളുത്തുള്ളി ഇട്ട് ഇളക്കി കൊടുക്കുക. ചൂടായശേഷം ഒരു കോട്ടണ്‍ തുണിയിലേക്ക് Read More…