Hollywood

എന്റെ സൗന്ദര്യം… സിനിമയില്‍ തന്റെ നഗ്നത കാണിക്കാനുള്ള ധൈര്യം തനിക്കുണ്ടെന്ന് കേറ്റ് വിന്‍സ്‌ലെറ്റ്

സിനിമയില്‍ തന്റെ നഗ്നത കാണിക്കാനുള്ള ധൈര്യം തനിക്കുണ്ടെന്ന് ടൈറ്റാനിക്ക് നടി കേറ്റ് വിന്‍സ്‌ലേറ്റ്. 26 വര്‍ഷം മുമ്പ് ജെയിംസ് കാമറൂണിന്റെ ‘ടൈറ്റാനിക്കില്‍’ അനാവൃതമായ രംഗത്ത് അഭിനയിച്ച നടി പുതിയ സിനിമയായ ലീ യിലും ടോപ്‌ലെസ് രംഗം ചിത്രീകരിക്കുന്നതിനെക്കുറിച്ചാണ് തുറന്നടിച്ചത്. സിനിമയില്‍ ശരീരം പ്രദര്‍ശിക്കാന്‍ ശരിക്കും ധൈര്യശാലി ആയിരിക്കണം എന്ന് കേറ്റ് വിന്‍സ്ലെറ്റ് പറയുന്നു. വോഗിന്റെ 2023 ഒക്ടോബര്‍ ലക്കത്തില്‍ നല്‍കിയിട്ടുള്ള അഭിമുഖത്തിലാണ് താരം ഇക്കാര്യം പറയുന്നത്. ഇത്തരം കാര്യങ്ങള്‍ക്ക് മുമ്പ് താന്‍ ബോഡി ഷെയ്മിംഗിന് ഇരയായിട്ടുള്ള കാര്യവും Read More…

Hollywood

ടെയ്‌ലര്‍ സ്വിഫ്റ്റുനോടുള്ള സകല കലിപ്പും അങ്ങാടിപ്പാട്ടാക്കി; പിണക്കം പാട്ടിലൂടെ പറഞ്ഞ് ഒലീവിയ റോഡ്രിഗ്രോ

പോപ്പ് താരങ്ങള്‍ തമ്മിലുള്ള വൈരാഗ്യം എങ്ങിനെയായിരിക്കും തീര്‍ക്കുക എന്നാണ് നിങ്ങളുടെ അഭിപ്രായം. വേദികിട്ടിയാല്‍ ആ വിഷയത്തില്‍ പാട്ടെഴുതി ട്യൂണ്‍ ചെയ്ത് നാട്ടുകാരെ പാടി കേള്‍പ്പിക്കും. ഹോളിവുഡ് നടിമാരും പാട്ടുകാരികളുമായ ഒലിവിയ റോഡ്രിഗോയും ടെയ്ലര്‍ സ്വിഫ്റ്റും തമ്മിലുള്ള കലിപ്പ് എല്ലാവര്‍ക്കും ചിരപരിചയമാണ്. സ്വഫ്റ്റിനോടുള്ള വൈരാഗ്യം അടുത്തിടെ റോഡ്രിഗോ പാട്ടാക്കി മാറ്റി. ഒലിവിയ റോഡ്രിഗോയും ടെയ്ലര്‍ സ്വിഫ്റ്റും തമ്മിലുള്ള വൈരാഗ്യത്തെക്കുറിച്ചുള്ള ഊഹാപോഹങ്ങളാല്‍ സംഗീത ലോകം മുഴങ്ങി. ഇരുവരും തമ്മിലുള്ള പ്രശ്നങ്ങളൊന്നും കലാകാരന്മാര്‍ സ്ഥിരീകരിച്ചിട്ടില്ലെങ്കിലും, റോഡ്രിഗോയുടെ പുതിയ ഗാനമായ ‘ദ ഗ്രഡ്ജ്’ Read More…

Hollywood

ഇല്ലാ, പൊളിക്കില്ല… മര്‍ലിന്‍ മണ്‍റോയുടെ വീട് ചരിത്ര സ്മാരകമായി സൂക്ഷിക്കും; ആരാധകര്‍ക്ക് ആശ്വസിക്കാം

ലോകത്തെ മര്‍ലിന്‍ മണ്‍റോ ആരാധകര്‍ക്ക് ഒടുവില്‍ ആശ്വാസം. ഒരുകാലത്ത് ലോകം മുഴുവനുമുള്ള ഹോളിവുഡ് ആരാധകരുടെ സ്വപ്‌ന സുന്ദരിയായിരുന്ന മര്‍ലിന്‍ മണ്‍റോ മരിച്ച ബ്രെന്റ്‌വുഡിലെ വീട് ഇനി സ്മാരകമായി സംരക്ഷിക്കാന്‍ ലോസ് ഏഞ്ചല്‍സ് സിറ്റി കൗണ്‍സില്‍ തീരുമാനിച്ചു. 1962 ല്‍ അവര്‍ ദാരുണമായി അന്തരിച്ച മുന്‍ വസതിയെ ചരിത്രപരവും സാംസ്‌കാരികവുമായ സ്മാരകമായി തിരഞ്ഞെടുക്കാന്‍ സിറ്റികൗണ്‍സില്‍ വോട്ടെടുപ്പിലൂടെ തീരുമാനിച്ചു. മണ്‍റോയുടെ ബ്രെന്റ്‌വുഡിലെ സ്പാനിഷ് കൊളോണിയല്‍ ശൈലിയിലുള്ള വീട് ചരിത്രപരമായ സംരക്ഷണത്തിനായി പരിഗണിക്കുന്നതിനുള്ള പ്രമേയത്തിന് ഏകകണ്ഠമായ അംഗീകാരം ലഭിച്ചു. ഈ പ്രോപ്പര്‍ട്ടി Read More…

Featured Movie News

ഹോളിവുഡില്‍ നിന്നു സൂപ്പര്‍ഹീറോയാകാനുള്ള ക്ഷണം ഷാരൂഖ് വേണ്ടന്നുവച്ചത് എന്തുകൊണ്ട്? ആരായിരുന്നു ആ ഹീറോ?

ലോകമെമ്പാടും ആരാധകരുണ്ടെങ്കിലും ബോളിവുഡ് സൂപ്പര്‍താരം ഷാരൂഖ് ഇതുവരെ ഒരു ഹോളിവുഡ് സിനിമയ്ക്ക് ശ്രമിച്ചിട്ടില്ല. എന്നാല്‍ ഹോളിവുഡില്‍ ഇന്ത്യന്‍ ദൈവമായ ഹനുമാനെ ഒരു സൂപ്പര്‍ഹീറോ സിനിമ ചെയ്യാന്‍ മുമ്പ് വന്ന അവസരം പക്ഷേ വര്‍ക്കൗട്ടായില്ലെന്ന് സൂപ്പര്‍താരം. അന്തരിച്ച ഹോളിവുഡിലെ ടോപ്പ് ഗണ്‍ സംവിധായകന്‍ ടോണി സ്‌കോട്ടാണ് സിനിമ വാഗ്ദാനം ചെയ്തതെന്നും ഷാരൂഖ് പറയുന്നു. 2011 ലാണ് ഷാരൂഖ് ഈ വെളിപ്പെടുത്തല്‍ നടത്തിയത്. സൂപ്പര്‍മാനും ബാറ്റ്മാനും നിര്‍മ്മിക്കുന്നതിന് മുമ്പ്, ചലച്ചിത്ര നിര്‍മ്മാതാവ് തനിക്ക് ഈ ആശയം അയച്ചതായി തരണ്‍ ആദര്‍ശുമായുള്ള Read More…

Hollywood

ഒരു വര്‍ഷത്തെ ഡേറ്റിംഗ്, അല്‍പാച്ചിനോയും നൂര്‍ അല്‍ഫല്ലായും പിരിഞ്ഞു; ഇനി മൂന്ന് മാസം പ്രായമുള്ള കുട്ടിക്കായി നിയമപോരാട്ടം

ഒരു വര്‍ഷത്തിലേറെയായി ഡേറ്റിംഗില്‍ ആയിരുന്ന ഹോളിവുഡ് സൂപ്പര്‍താരം അല്‍ പാച്ചിനോയും കാമുകി നൂര്‍ അല്‍ഫല്ലായും ഡേറ്റിംഗ് അവസാനിപ്പിച്ചു. ഇതോടെ മൂന്ന് മാസം പ്രായമുള്ള അവരുടെ മകന്‍ റോമാന്റെ കസ്റ്റഡിയ്ക്ക് വേണ്ടി നിയമപോരാട്ടത്തിനിറങ്ങുന്നു. സുപ്പീരിയര്‍ കോടതിയില്‍ അല്‍ഫല്ല കുഞ്ഞിന്റെ കസ്റ്റഡിക്കായി ഹര്‍ജി ഫയല്‍ ചെയ്തതായിട്ടാണ് റിപ്പോര്‍ട്ട്. കുട്ടിയുടെ വിദ്യാഭ്യാസവും മെഡിക്കല്‍ ആവശ്യങ്ങളും അടക്കമുള്ള പ്രധാന തീരുമാനങ്ങളില്‍ തീരുമാനം ഉണ്ടാക്കുന്നതിനാണ് കോടതിയെ സമീപിച്ചിരിക്കുന്നത്. അല്‍ഫല്ലയും പാച്ചിനോയും റോമന്റെ മാതാവും പിതാവും ആണെന്ന് തെളിയിക്കുന്ന ഒരു വോളണ്ടറി ഡിക്ലറേഷന്‍ ഹാജരാക്കിയിട്ടുണ്ട്. തന്റെ Read More…

Hollywood

യുദ്ധവും സര്‍വനാശവും; ടോഹോയുടെ പുതിയ ഗോഡ്സില്ല ചിത്രം ഈ വര്‍ഷം; ട്രെയ്‌ലറിന് വന്‍ വരവേല്‍പ്പ്

ജാപ്പനീസ് നിര്‍മ്മാണ കമ്പനിയായ ടോഹോയുടെ പുതിയ ഗോഡ്സില്ല ചിത്രമായ ഗോഡ്സില്ല മൈനസ് വണ്ണിന്റെ ആദ്യ ട്രെയിലറിന് വന്‍ വരവേല്‍പ്പ്. ജാപ്പനീസ് ഭാഷയില്‍ വരുന്ന ചിത്രത്തിന്റെ ആവേശകരമായ ട്രെയിലര്‍ ഇതിനകം ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞിരിക്കുകയാണ്. ഇത് ഈ വര്‍ഷം അവസാനം വരുന്ന സിനിമയ്ക്ക് വേണ്ടിയുള്ള ആരാധകരുടെ കാത്തിരിപ്പിനെ കൂട്ടുമെന്നാണ് അണിയറക്കാരുടെ പ്രതീക്ഷ. അതേസമയം കോങ്: സ്‌കള്‍ ഐലന്‍ഡ്, ഗോഡ്സില്ല: കിംഗ് ഓഫ് ദ മോണ്‍സ്റ്റേഴ്സ്, ഗോഡ്സില്ല വേഴ്സ് കോംഗ് എന്നിവ പോലെയുള്ള സിനിമകള്‍ ഒരുക്കിയ അന്താരാഷ്ട്ര സിനിമാ നിര്‍മ്മാതാക്കളായ Read More…

Featured Hollywood

ഹോളിവുഡിലെ സൂപ്പര്‍താര ദമ്പതികള്‍ പിരിയുന്നു; ഗെയിം ഓഫ് ത്രോണ്‍സ് നടി സോഫി ടര്‍ണറും ഗായകന്‍ ജോ ജോനാസും

ന്യൂഡല്‍ഹി: കൊട്ടിഘോഷിക്കപ്പെട്ട ഹോളിവുഡിലെ മറ്റൊരു സൂപ്പര്‍താര ദമ്പതികള്‍ കൂടി വേര്‍ പിരിയുന്നു. ഗെയിം ഓഫ് ത്രോണ്‍സ് നടി സോഫി ടര്‍ണറും ഗായകന്‍ ജോ ജോനാസുമാണ് വിവാഹമോചനത്തിന് അപേക്ഷ നല്‍കിയിരിക്കുന്നത്. പേജ് സിക്‌സാണ് ഇവരുടെ വിവാഹമോചന വാര്‍ത്ത പുറത്തുവിട്ടിരിക്കുന്നത്. കഴിഞ്ഞ ആറ് മാസമായി ഇരുവരുടേയും ദാമ്പത്യത്തില്‍ ഗുരുതരമായ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നതായി ടിഎംഇസഡും റിപ്പോര്‍ട്ട് ചെയ്തതിന് പിന്നാലെയാണ് ഇക്കാര്യത്തില്‍ സ്ഥിരീകരണം വന്നിരിക്കുന്നത്. നാലു വര്‍ഷം മുമ്പ് വിവാഹിതരായ ഇവര്‍ക്ക് രണ്ടു പെണ്‍മക്കളുണ്ട്. ”വിവാഹമോചനം ജോയുടെ അവസാന ആശ്രയമായിരുന്നു. തന്റെ കുടുംബത്തെ Read More…