അമേരിക്കന്‍ ഗായികയും നടിയുമായ ജാന ക്രാമര്‍ വൃക്കയില്‍ അണുബാധയെ തുടര്‍ന്ന് ആശുപത്രിയിലായി. ഇവര്‍ ഗര്‍ഭിണിയായിരുന്നു. തന്റെ പ്രതിശ്രുത വരന്‍ അലന്‍ റസ്സലുമായി ചേര്‍ന്ന് ആശുപത്രിയിലാണെന്ന വിവരം നടി പങ്കുവച്ചു. വൃക്കയിലാണ് നടിക്ക് അണുബാധയുണ്ടായിരിക്കുന്നത്. ചിത്രങ്ങള്‍ പങ്കുവച്ചുകൊണ്ട് അവള്‍ കുറിച്ചു: ഞങ്ങളുടെ ബേബി മൂണ്‍ ആസൂത്രണം ചെയ്ത പോലെ നടന്നില്ല. ഏതാനം മാസങ്ങളായി തനിക്ക് നടുവേദന അനുഭവപ്പെടുന്നുണ്ടായിരുന്നു. എന്നാല്‍ ഇത് ഗര്‍ഭത്തിന്റെ സാധാരണ ഭാഗം മാത്രമാെണന്നാണ് കരുതിയിരുന്നത്. പാഠം ഒന്ന് വേദന ഒഴിവാക്കരുത് . അത് നമ്മള്‍ വിചാരിക്കുന്നതിലും Read More…
Tag: hollywood
നൈമിഷികമല്ല ഹോളിവുഡിലെ ഈ വിവാഹബന്ധം; നടന്‍ ബില്‍ പുള്‍മാനും നടി ടമാരയും പ്രണയം തുടങ്ങിയിട്ട് 38 വര്‍ഷം
നൈമിഷികമായ കുടുംബ ബന്ധങ്ങള്‍ കൊണ്ടു നിറഞ്ഞ ഹോളിവുഡില്‍ വിവാഹമോചന വാര്‍ത്ത ഒട്ടും പുതുമയുള്ള കാര്യമല്ല. എന്നാല്‍ 40 വര്‍ഷമായി സിനിമയില്‍ നിറഞ്ഞു നില്‍ക്കുന്ന ബില്‍ പുള്‍മാന്റെ കാര്യം അല്‍പ്പം കൂടി വ്യത്യസ്തമാണ്. താരവും ഭാര്യ ടമാരയും 38 വര്‍ഷമായി ഒട്ടും മടുക്കാത്ത പ്രണയബന്ധം ആഘോഷിക്കുകയാണ്. മൂന്ന് ദശകം കഴിഞ്ഞിട്ടും മൂന്ന് കുട്ടികള്‍ പ്രായപൂര്‍ത്തിയായിട്ടും ബില്ലിന് ടമാരയോടോ ടമാരയ്ക്ക് ബില്ലിനോടോ അല്‍പ്പം പോലും മടുപ്പ് തോന്നിയിട്ടില്ലത്രേ. തന്റെ അഭിനയ ജീവിതം ആരംഭിക്കുന്നതിന് തൊട്ടുമുമ്പ് തന്നെ നടന്‍ താമര ഹര്‍വിറ്റ്‌സിനെ Read More…
ഇസ്രായേലിന് പിന്തുണയുമായി ഹോളിവുഡ്; ഹമാസിന് ഗാല്‍ഗാഡോട്ട് അടക്കം 700 പേര്‍ ഒപ്പിട്ട തുറന്ന കത്ത്
ഗാസയില്‍ വ്യോമാക്രണം നൂറുകണക്കിന് മനുഷ്യരെ കൊന്നൊടുക്കുമ്പോള്‍ ഇസ്രായേലിന് പിന്തുണയുമായി ഹോളിവുഡ്. ഹമാസിനെ അപലപിച്ചുകൊണ്ട് 700-ലധികം വ്യക്തികള്‍ ഒപ്പിട്ട തുറന്ന കത്തുമായി ഇസ്രായേലിന് പിന്തുണയുമായി ഹോളിവുഡ് രംഗത്തെത്തി. ഗാസയില്‍ ഭീകരസംഘം ബന്ദികളാക്കിയവരെ സുരക്ഷിതമായി തിരിച്ചെത്തിക്കണമെന്ന് കത്തില്‍ ആവശ്യപ്പെടുന്നു. ഇസ്രായേല്‍ ആക്രമണം തുടങ്ങിയ ശേഷം വിനോദ വ്യവസായത്തില്‍ നിന്നുള്ള ആദ്യത്തെ പ്രധാന നീക്കമാണ് കത്ത്. ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ക്രിയേറ്റീവ് കമ്മ്യൂണിറ്റി ഫോര്‍ പീസ് പുറത്തിറക്കിയ കത്തില്‍ ഗാല്‍ ഗാഡോട്ട്, ജാമി ലീ കര്‍ട്ടിസ്, ക്രിസ് പൈന്‍, മയിം ബിയാലിക്, ലീവ് Read More…
നിറത്തിന്റെ പേരില്‍ 100 ഓഡീഷനുകളില്‍ തഴയപ്പെട്ടു; ഇന്ന് ഹോളിവുഡില്‍ ഏറ്റവും പ്രതിഫലം വാങ്ങുന്ന നായിക
ഹോളിവുഡില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന നടിമാരില്‍ ഒരാളാണ് ആഞ്ജലീന ജോളി. പതിറ്റാണ്ടുകളായി ലൈംഗികബിംബമായി ചലച്ചിത്ര പ്രവര്‍ത്തകരുടെ നമ്പര്‍ വണ്‍ ചോയ്സും നടി തന്നെയാണ്. ആന്‍ജിയുടെ മിസ്റ്റര്‍ & മിസിസ് സ്മിത്ത്, ഗേള്‍, ഇന്ററപ്റ്റഡ്, ലാറ ക്രോഫ്റ്റ്: ടോംബ് റൈഡര്‍ തുടങ്ങിയ പ്രശസ്ത വേഷങ്ങളെക്കുറിച്ച് നമുക്കെല്ലാം അറിയാം. എന്നാല്‍ കരിയറിന്റെ ആദ്യകാലങ്ങളില്‍ 100 ലധികം ഓഡീഷനുകളിലാണ് താരം തിരസ്‌ക്കരിക്കപ്പെട്ടിട്ടുള്ളതെന്ന് എത്രപേര്‍ക്കറിയാം. ഇതിന് കാരണം തന്റെ ഇരുണ്ട നിറമായിരുന്നെന്ന് താരം പറയുന്നു. പതിനാറാം വയസ്സില്‍ ഒന്നിലധികം തിരസ്‌കരണങ്ങള്‍ നേരിട്ടതിന് Read More…
‘അതിന് ശേഷം ഞാന്‍ സിനിമ വെറുത്തു, മയക്കുമരുന്നിന് അടിമപ്പെട്ടു’: റയാന്‍ റെയ്‌നോള്‍ഡ്‌സിന്റെ വെളിപ്പെടുത്തല്‍
ഹോളിവുഡ് പ്രേമികളുടെ പ്രിയപ്പെട്ട താരമാണ് റയാന്‍ റെയ്‌നോള്‍ഡ്‌സ്. അദ്ദേഹത്തിന്റെ പണംവാരി ചിത്രമായ ഡെഡ്പൂളിലൂടെ താരം ഏറെ ആരാധകരെ സമ്പാദിക്കുകയും ചെയ്തു. എന്നാല്‍ ബാലതാരമായി എത്തിയ നിക്കലോഡിയനിലെ അഭിനയത്തിന് ശേഷം താരം താന്‍ സിനിമാ അഭിനയം തന്നെ ഉപേക്ഷിച്ചിരുന്നതായി താരത്തിന്റെ വെളിപ്പെടുത്തല്‍. ഒരു അഭിമുഖത്തിലായിരുന്നു താരം ഇക്കാര്യം പറഞ്ഞത്. വീട്ടില്‍ നിന്നും ഇറങ്ങാന്‍ വേണ്ടി മാത്രമായിരുന്നു താന്‍ നിക്കലോഡിയനിലെ വേഷം ചെയ്തതെന്നും അതിനുശേഷം അഭിനയം ഉപേക്ഷിച്ചെന്നും താരം പറഞ്ഞു. കാരണം താന്‍ അഭിനയത്തെ വെറുത്തെന്നും അതിനുശേഷം ഒരു വെയര്‍ഹൗസില്‍ Read More…
ദി എക്സോര്‍സിസ്റ്റ്: ബിലീവറും ആദ്യ ആഴ്ച പ്രേക്ഷകരെ ഭീതിപ്പെടുത്തി മുന്നേറുന്നു; പ്രിവ്യൂവില്‍ നേടിയത് 2.85 ദശലക്ഷം ഡോളര്‍
എക്‌സോര്‍സിസ്റ്റിന്റെ ആദ്യ ക്ലാസ്സിക് പിറന്ന് 50 വര്‍ഷങ്ങള്‍ക്ക് ശേഷം തീയറ്ററില്‍ എത്തിയിരിക്കുന്ന ദി എക്സോര്‍സിസ്റ്റ്: ബിലീവറും ആദ്യ ആഴ്ച പ്രേക്ഷകരെ ഭീതിപ്പെടുത്തി മുന്നേറുന്നു. ആഭ്യന്തര ബോക്സ് ഓഫീസില്‍ വ്യാഴാഴ്ച പ്രിവ്യൂവില്‍ സിനിമ നേടിയത് 2.85 ദശലക്ഷം ഡോളറായിരുന്നു. ഡേവിഡ് ഗോര്‍ഡന്‍ ഗ്രീന്‍ സംവിധാനം ചെയ്ത ഹൊറര്‍ ചിത്രം ഈ വാരാന്ത്യത്തില്‍ 40-ലധികം രാജ്യാന്തര വിപണികളില്‍ എത്തും. ഇതിനകം രണ്ടു തുടര്‍ച്ചകള്‍ ആസൂത്രണം ചെയ്തിരിക്കുന്ന സിനിമയുടെ അവകാശത്തിനായി യൂണിവേഴ്‌സല്‍ 400 മില്യണ്‍ ഡോളര്‍ നല്‍കിയതായി റിപ്പോര്‍ട്ടുകളുണ്ട്. ഹാലോവീന്‍ ഫ്രാഞ്ചൈസിയില്‍ Read More…
‘പ്രതികാരത്തേക്കാള്‍ ഉച്ചത്തില്‍ ഒന്നും സംസാരിക്കില്ല,” ; സംഭാഷണമില്ലാത്ത ത്രില്ലര്‍ ദി സൈലന്റ് നൈറ്റുമായി ജോണ്‍ വൂ
വര്‍ഷങ്ങളായി സംഭാഷണങ്ങളില്ലാത്ത അനേകം സിനിമകള്‍ ഹോളിവുഡില്‍ ഉണ്ടായിട്ടുണ്ട്. എ ക്വയറ്റ് പ്ലേസിന് വളരെ കുറഞ്ഞ സംഭാഷണങ്ങളേ ഉണ്ടായിരുന്നുള്ളൂ. റോബര്‍ട്ട് റെഡ്ഫോര്‍ഡിന്റെ 2013-ല്‍ പുറത്തിറങ്ങിയ ഓള്‍ ഈസ് ലോസ്റ്റ് എന്ന സിനിമ ചില വോയ്സ്ഓവര്‍ മാറ്റിനിര്‍ത്തിയാല്‍ സംഭാഷണങ്ങള്‍ കാര്യമായ സംഭാഷണങ്ങള്‍ ഇല്ലായിരുന്നു. 2013-ലെ മോബിയസ് 2010 ല്‍ പുറത്തുവന്ന ലെ ക്വട്രോ വോള്‍ട്ടോയും എന്നിങ്ങനെ അനേകം സിനിമകള്‍ ഈ ജോണറില്‍ വന്നിട്ടുണ്ട്. സമാനപാതയിലാണ് ജോണ്‍ വൂവിന്റെ പുതിയ സിനിമ ദി സൈലന്റ് നൈറ്റുംജോണ്‍ വൂവിന്റെ ഡിസംബറില്‍ പുറത്തുവരാന്‍ പോകുന്ന Read More…
മൈക്കല്‍ ജാക്സന്റെ ജീവിതം സിനിമയാകുന്നു; ചിത്രത്തില്‍ ജാക്സനാകുന്നത് അനന്തരവന്‍ ജാഫര്‍
അന്തരിച്ച സംഗീത നൃത്ത പ്രതിഭ മൈക്കല്‍ ജാക്സന്റെ ജീവിതം സിനിമയാകുന്നു. അന്റോയിന്‍ ഫുക്വാ സംവിധാനം ചെയ്യുന്ന പ്രോജക്ടിന് പിന്നില്‍ ലയണ്‍സ്‌ഗേറ്റ് ആണ്. ഗായകന്റെ ജീവിതം പറയുന്ന ചിത്രത്തില്‍ ജാക്സന്റെ അനന്തരവന്‍ ജാഫര്‍ ജാക്സണാണ് അദ്ദേഹത്തെ അവതരിപ്പിക്കുന്നത്. ജപ്പാന്‍ ഒഴികെയുള്ള എല്ലാ അന്താരാഷ്ട്ര അവകാശങ്ങളും സാര്‍വത്രിക കരാര്‍ ഉള്‍ക്കൊള്ളുന്നു. ഓസ്‌കാര്‍ ജേതാവായ ക്വീന്‍ ചിത്രമായ ബൊഹീമിയന്‍ റാപ്സോഡിയുടെ ബയോപിക്കുകളില്‍ പരിചയസമ്പന്നനായ ഗ്രഹാം കിംഗ്, മൈക്കല്‍ ജാക്സണ്‍ എസ്റ്റേറ്റിന്റെ സഹനിര്‍വാഹകരായ ജോണ്‍ ബ്രാങ്കയും ജോണ്‍ മക്ലെയ്നും ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്. ഗ്ലാഡിയേറ്റര്‍, Read More…
ആഞ്ജലീന കഷ്ടപ്പെട്ടാണ് ജോണി ഡെപ്പുമായുളള ആ ചുംബനരംഗം അഭിനയിച്ചത്, കാരണം…
ആഞ്ജലീന ജോളിയും ജോണി ഡെപ്പും ഹോളിവുഡിലെ ഏറ്റവും പ്രശസ്തരായ താരങ്ങളും ആഗോളതലത്തില്‍ അറിയപ്പെടുന്നവരുമാണ്. മികച്ച കെമിസ്ട്രി ഉണ്ടായിട്ടും എന്നാല്‍ 2010 ലെ ആക്ഷന്‍ ത്രില്ലര്‍ ദ ടൂറിസ്റ്റിന് ശേഷം ഒരു സിനിമകളിലും ഇരുവരും സ്‌ക്രീന്‍ സ്‌പേസ് പങ്കിട്ടില്ല. വന്‍ വിജയമായ ദി ടൂറിസ്റ്റില്‍ താരത്തിനൊപ്പം ചുംബനരംഗം ഷൂട്ട് ചെയ്യാന്‍ ആഞ്ജലിനയ്ക്ക് ബുദ്ധിമുട്ടായിരുന്നത്രേ. ആക്ഷന്‍ ത്രില്ലറിലുടനീളം, ഇരുവരും തമ്മിലുള്ള ചില ചൂടന്‍ പ്രണയരംഗങ്ങള്‍ ഉണ്ടായിരുന്നു. ഇരുവരും ഓണ്‍സ്‌ക്രീനില്‍ മികച്ച കെമിസ്ട്രി ഉണ്ടായിരുന്നെങ്കിലും ഓഫ് സ്‌ക്രീനില്‍ അങ്ങിനെയല്ലായിരുന്നു. താരത്തിന്റെ വായ് Read More…