Hollywood

ഭർത്താവ് മരിച്ച് 10 വർഷത്തിന് ശേഷം 49-ാം വയസ്സിൽ അമ്മയായി നടി ലോറ ഒറിക്കോ

ലോസ് ആഞ്ചലസ്: സ്നേഹത്തിനും വിശ്വാസത്തിനും മരണത്തെപ്പോലും മറികടക്കാനാവുമെന്ന് തെളിയിച്ചിരിക്കുകയാണ് ഹോളിവുഡ് നടി ലോറ ഒറിക്കോ . അന്തരിച്ച തന്റെ ഭർത്താവ് റയാന്റെ കുഞ്ഞിന് 49-ാം വയസ്സിൽ ലോറ ജന്മം നൽകി. ഫെബ്രുവരി 5-നാണ് ‘അവിയാന റോസ്’ എന്ന പെൺകുഞ്ഞ് പിറന്നത്. മസ്തിഷ്ക മുഴയെത്തുടർന്ന് 2015-ലാണ് റയാൻ അന്തരിച്ചത്. 2007-ൽ ഇവർ റയാന്റെ ബീജം ശീതീകരിച്ച് സൂക്ഷിച്ചിരുന്നു (Frozen sperm). ഇതിനുമുമ്പ് അഞ്ച് തവണ ഗർഭമലസൽ അനുഭവിച്ച ലോറ, തന്റെ 48-ാം വയസ്സിലാണ് ഒറ്റയ്ക്ക് ഒരു കുഞ്ഞിനെ വളർത്താൻ Read More…

Featured

‘ആദ്യ ലൈംഗികഅനുഭവം പെണ്‍കുട്ടിയുമൊത്ത്, അന്ന് ആകാംക്ഷയായിരുന്നു’; കെയ്റ്റ് വിന്‍സ്​ലെറ്റ് പറയുന്നു

കൗമാരകാലത്ത് ആണ്‍കുട്ടികളോടും പെണ്‍കുട്ടികളോടും താത്പര്യം തോന്നിയിരുന്നുവെന്ന് ഹോളിവുഡ് നടി കെയ്റ്റ് വിന്‍സ്‌ലെറ്റ്. പുരുഷന്മാരേയും സ്ത്രീകളേയും താന്‍ ചുംബിച്ചിട്ടുണ്ടെന്നും കെയ്റ്റ് പറഞ്ഞു. ഈ അനുഭവങ്ങള്‍ പിന്നാട് പെണ്‍കുട്ടികള്‍ തമ്മിലുള്ള ബന്ധത്തെ പറ്റി പറഞ്ഞ സിനിമകളില്‍ അഭിനയിച്ചപ്പോള്‍ തനിക്ക് സഹായകമായെന്നും കെയ്റ്റ് പറഞ്ഞു. ‘ടീം ഡീക്കിന്‍സ്’ പോഡ്കാസ്റ്റിലാണ് ജീവിതത്തിലെ സ്വകാര്യ അനുഭവങ്ങളെ കുറിച്ച് താരം മനസ് തുറന്നത്.   കൗമാരകാലത്ത് എന്‍റെ ആദ്യ ലൈംഗിക അനുഭവമുണ്ടായത് പെണ്‍കുട്ടിയോടൊത്താണ്. ഞാന്‍ പെണ്‍കുട്ടികളെ ചുംബിച്ചിട്ടുണ്ട്, ആണ്‍കുട്ടികളേയും ചുംബിച്ചിട്ടുണ്ട്. അന്ന് ഒരു പ്രത്യേക ദിശയിലേക്ക് മാത്രമായി Read More…

Hollywood

‘പഴയ പരിക്കുകൾ ഗുരുതരമായി’; നടൻ ജാക്കി ചാന്‍ മരിച്ചുവെന്ന് വാര്‍ത്ത; സത്യം എന്താണ്?

ഹോങ്കോങ്: അന്താരാഷ്ട്ര സൂപ്പർസ്റ്റാറും ആയോധന കലാകാരനുമായ ജാക്കി ചാൻ അന്തരിച്ചതായി സമൂഹമാധ്യമങ്ങളിൽ വ്യാജ റിപ്പോർട്ടുകൾ. നടൻ ആരോഗ്യവാനായി ജീവിച്ചിരിപ്പുണ്ട്. മരണവാർത്ത അതിവേഗം ഫേസ്ബുക്കിലും എക്സിലും പടരുകയും ലോകമെമ്പാടുമുള്ള ആരാധകരെ ആശങ്കപ്പെടുത്തുകയും ചെയ്തു. പഴയ പരിക്കുകൾ വലിയ ആരോഗ്യപ്രശ്നങ്ങളായി പരിണമിച്ചെന്നും 71കാരനായ നടൻ മരിച്ചുവെന്നുമാണ് എക്സും ഫേസ്ബുക്കും അടക്കമുള്ള മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഹൃദയഭേദകമായ ഈ നഷ്ടം ജാക്കി ചാന്റെ കുടുംബം സ്ഥിരീകരിച്ചുവെന്ന് പോലും വൈറലായ പോസ്റ്റുകളിൽ പറഞ്ഞിരുന്നു. പക്ഷേ പൂർണആരോഗ്യവാനായ ജാക്കി ചാൻ അടുത്ത സിനിമയുടെ തയ്യാറെടുപ്പിലാണ്. സിനിമാ Read More…

Hollywood

ടില്ലി നോര്‍വുഡ് സുന്ദരി, മികച്ച അഭിനേത്രി ; ഹോളിവുഡിലെ ആദ്യത്തെ ജീവനില്ലാത്ത നടി !

ഹോളിവുഡ് ഏജന്റുമാര്‍ കരാര്‍ ഒപ്പിടാന്‍ ആഗ്രഹിക്കുന്ന, നിര്‍മിത ബുദ്ധി ഉപയോഗിച്ച് നിര്‍മിച്ച ഒരു അഭിനേത്രിയാണ് ടില്ലി നോര്‍വുഡ്. നടിയും ടെക്‌നോളജിസ്റ്റുമായ എലൈന്‍ വാന്‍ ഡെര്‍ വെല്‍ഡെ സ്ഥാപിച്ച എഐ ടാലന്റ് സ്റ്റുഡിയോ ആയ ‘സിക്കോയ’ ആണ് ഈ കഥാപാത്രത്തെ വികസിപ്പിച്ചത്. ടില്ലി നോര്‍വുഡിന് വേണ്ടി ഒരു ഏജന്റിനെ നിയമിക്കാനൊരുങ്ങുകയാണ് എലൈന്‍. അങ്ങിനെ സംഭവിച്ചാല്‍ ഒരു ഏജന്റ് വഴി പ്രൊഫഷണല്‍ കരാര്‍ നേടുന്ന ആദ്യത്തെ എഐ-നിര്‍മ്മിത അഭിനേത്രിയായി ടില്ലി നോര്‍വുഡ് മാറിയേക്കാം. സാധാരണയായി മനുഷ്യരായ അഭിനേതാക്കള്‍ക്ക് മാത്രമാണ് ഇത്തരം Read More…

Movie News

‘പോയി തുലയൂ’, ഫോട്ടോയെടുക്കാന്‍ ചെന്ന രണ്‍ബീറിനോട് ഹോളിവുഡ് സൂപ്പര്‍നായിക നതാലി പോര്‍ട്ടുമാന്‍

ഇന്ത്യ മുഴുവന്‍ ആരാധകരുള്ള ബോളിവുഡ് താരങ്ങള്‍ക്ക് ആരോടെങ്കിലൂം ആരാധന ഉണ്ടാകാറുണ്ടോ? ബോളിവുഡിലെ തിരക്കു പിടിച്ച മിക്ക താരങ്ങളും ഹോളിവുഡ് താരങ്ങളെ കാണുമ്പോള്‍ ആരാധകന്റെ മനോഭാവത്തിലാകാറുണ്ട്. അത്തരം ഒരനുഭവം പങ്കുവെയ്ക്കുകയാണ് യുവ സൂപ്പര്‍താരം രണ്‍ബീര്‍ കപൂര്‍. ഓസ്‌കാര്‍ ജേതാവായ നടി നതാലി പോര്‍ട്ട്മാനുമായും, പ്രശസ്ത സംവിധായകന്‍ ക്വെന്റിന്‍ ടറന്റിനോയുമായും ന്യൂയോര്‍ക്കില്‍ വെച്ചുണ്ടായ രണ്ട് രസകരമായ അനുഭവങ്ങള്‍ ഈയിടെ നടന്‍ പങ്കുവെച്ചു. ദി കപില്‍ ശര്‍മ്മ ഷോയില്‍ അതിഥിയായി എത്തിയ രണ്‍ബീര്‍, ഇന്ത്യയില്‍ തനിക്ക് വലിയ പ്രശസ്തിയുണ്ടായിട്ടും വിദേശ താരങ്ങളോടൊപ്പം Read More…

Hollywood

കണ്‍ജറിംഗ്: ലാസ്റ്റ് റൈറ്റ്‌സിനു പിന്നിലെ യഥാര്‍ത്ഥ കഥ ; എഡ്, ലോറെയ്ന്‍ വാറന്‍ എന്നിവരുടെ ജീവിതത്തിലെ അവസാന കേസ്

ഹൊറര്‍ സിനിമകളില്‍ ലോകത്ത് തന്നെ ഏറ്റവും മികച്ച ഫ്രാഞ്ചൈസിയിലാണ് ‘കോണ്‍ജറിംഗ്’ നിലനില്‍ക്കുന്നത്. യഥാര്‍ത്ഥ സംഭവങ്ങളുടെ അവലംബിത കഥയായി തീയേറ്ററുകളില്‍ എത്തിയ സിനിമകള്‍ വലിയ പണംവാരലും നടത്തിയിട്ടുണ്ട്. പുതുതായി പുറത്തിറങ്ങിയ ‘ദി കണ്‍ജറിംഗ്: ലാസ്റ്റ് റൈറ്റ്‌സ്’, ഈ ഫ്രാഞ്ചൈസിയുടെ ആദ്യ ഘട്ടത്തിന് വിരാമമിടുന്നു. ഇത്തവണ, എഡ്, ലോറെയ്ന്‍ വാറന്‍ എന്നിവര്‍ അന്വേഷിച്ച ഏറ്റവും ഭീകരമായ കേസുകളിലൊന്നായ പെന്‍സില്‍വാനിയയിലെ സ്മള്‍ കുടുംബത്തിന്റെ കഥയാണ് ഇതില്‍ പറയുന്നത്. ഇത് ഏറ്റവുമധികം ഗൂഗിള്‍ ചെയ്യപ്പെട്ട ഒരു അസാധാരണ സംഭവമായി കണക്കാക്കപ്പെടുന്നു. കൂടാതെ, ഇത് Read More…

Hollywood

3 വണ്‍നൈറ്റ് സ്റ്റാന്റുഡുകള്‍ ഉണ്ടായിട്ടുണ്ട്; 26 കാരനുമായുള്ളത് അത്ഭുതകരമെന്ന് ചാര്‍ലിസ് തെറോണ്‍

അടുത്തിടെ ഒരു പോഡ്കാസ്റ്റ് ഷോയില്‍ ഒരു യുവാവുമൊത്തുള്ള തന്റെ വണ്‍നൈറ്റ് സ്റ്റാന്‍ഡിനെക്കുറിച്ച് തുറന്നുപറഞ്ഞ ചാര്‍ലിസ് തെറോണ്‍. ടോക്ക് ഷോ അവതാരകയായ മേഗിന്‍ കെല്ലിയുമായുള്ള ഒരു ‘സെക്‌സ് പോഡ്കാസ്റ്റ്’ ഷോയിലാണ് ചാര്‍ലിസ് തന്റെ ലൈംഗിക അതിക്രമത്തെക്കുറിച്ച് തുറന്നുപറഞ്ഞത്. ജീവിതത്തില്‍ ഒരു പുരുഷനെ എത്രമാത്രം ആവശ്യമാണെന്ന സൂചനയാണ് നടി നല്‍കിയത്. എന്റെ മുഴുവന്‍ ജീവിതത്തിലും എനിക്ക് മൂന്ന് വണ്‍-നൈറ്റ് സ്റ്റാന്‍ഡുകള്‍ ഉണ്ടായിട്ടുണ്ടാകാം, പക്ഷേ ഞാന്‍ അടുത്തിടെയാണ് 26 വയസ്സുള്ള ഒരു യുവാവുമായി ശാരീരികബന്ധത്തില്‍ ഏര്‍പ്പെട്ടത്. അത് ശരിക്കും അത്ഭുതകരമായിരുന്നു, ഞാന്‍ Read More…

Hollywood

ഹോളിവുഡിലെ ചൂടന്‍ സുന്ദരി ഡെക്കോട്ടാ ജോണ്‍സണ്‍ സംവിധായികയായി മാറുന്നു

ഇറോട്ടിക് ക്ലാസ്സിക്കായ ‘ഫിഫ്റ്റി ഷേഡ്‌സ് ഓഫ് ഗ്രേ’ പോലുള്ള സിനിമകളിലൂടെ പ്രശസ്തയായ നടി ഡക്കോട്ട ജോണ്‍സണ്‍ തന്റെ ആദ്യ ഫീച്ചര്‍ ഫിലിം സംവിധാനം ചെയ്യാനുള്ള പദ്ധതികളിലാണ്. കാര്‍ലോവി വാരി ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലിലാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. അവിടെ തന്റെ ഹൃദയത്തോട് ചേര്‍ന്നുനില്‍ക്കുന്ന ഒരു പ്രോജക്റ്റ് സംവിധാനം ചെയ്യാനുള്ള താല്‍പര്യം പ്രകടിപ്പിച്ചു. ‘വളരെ ചെറിയ ഒരു ഫീച്ചര്‍ സിനിമ ഞാന്‍ സംവിധാനം ചെയ്യുമെന്ന് ഞാന്‍ കരുതുന്നു, വളരെ വേഗം തന്നെ. എന്റെ ഹൃദയത്തോട് വളരെ അടുത്തതും ‘ടീടൈം’ എന്ന Read More…

Hollywood

ആനിമേഷന്‍ പരമ്പര ഷിന്‍ ചാന്‍ ആരാധകര്‍ക്ക് സന്തോഷവാര്‍ത്ത ; അടുത്ത സിനിമ സെപ്തംബറില്‍ റിലീസ് ചെയ്യും

പ്രിയപ്പെട്ട ആനിമേഷന്‍ ക്രയോണ്‍ ഷിന്‍-ചാനിന്റെ ഇന്ത്യന്‍ ആരാധകര്‍ക്ക് സന്തോഷവാര്‍ത്ത. പ്രതീക്ഷിച്ചതിലും നേരത്തെ ഷിന്‍-ചാനിന്റെ അടുത്ത ബിഗ് സ്‌ക്രീന്‍ സാഹസികത കാണാന്‍ ആകാംക്ഷയോടെ കാത്തിരിക്കാം. ഓഗസ്റ്റ് 8 ന് ജപ്പാനില്‍ പ്രീമിയര്‍ ചെയ്ത് ഒരു മാസത്തിന് ശേഷം ‘ഷിന്‍-ചാന്‍: ദി സ്പൈസി കസുകബെ ഡാന്‍സേഴ്സ്’ ഇന്ത്യയിലുടനീളം തീയേറ്ററിലെത്തും. 2025 ഒക്ടോബറില്‍ ചിത്രം റിലീസ് ചെയ്യാനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്. എന്നാല്‍ സിനിമ ഇപ്പോള്‍ സെപ്തംബറില്‍ എത്തിക്കാനാണ് ഉദ്ദേശിക്കുന്നത്. മെയ് മാസത്തില്‍ പുറത്തിറങ്ങിയ ‘ഷിന്‍-ചാന്‍: ഔര്‍ ദിനോസര്‍ ഡയറി’ ഇന്ത്യയില്‍ വിജയം Read More…