സഞ്ജുസാംസണ്‍ ഐപിഎല്ലിന്റെ ചരിത്രത്തിലെ ഏറ്റവും മികച്ച നായകനാണോ എന്ന് ചോദിച്ചാല്‍ ഉത്തരം പറയാന്‍ പലര്‍ക്കും പ്രയാസം നേരിടും. പക്ഷേ ഐപിഎല്ലിലെ രാജസ്ഥാന്‍ റോയല്‍സിന്റെ ഏറ്റവും മികച്ച നായകനാണെന്ന് റെക്കോഡുകള്‍ തെളിയിക്കുന്നു. 2025 ലെ ഐപിഎല്ലില്‍ തുടര്‍ച്ചയായ രണ്ടാം വിജയം നേടി രാജസ്ഥാന്‍ റോയല്‍സ് ഒരു മികച്ച പ്രകടനം കാഴ്ചവച്ചപ്പോള്‍ രാജസ്ഥാന്‍ റോയല്‍സില്‍ മറ്റൊരു ചരിത്രം കൂടി എഴുതപ്പെട്ടു. പിങ്ക് ഫ്രാഞ്ചൈസിക്കായി ഏറ്റവും കൂടുതല്‍ വിജയം നേടാന്‍ സഞ്ജുവിനായി. രാജസ്ഥാനെ 31 വിജയങ്ങളിലേക്ക് നടത്തിയ ഏക്കാലത്തെയും തകര്‍പ്പന്‍ ക്യാപ്റ്റന്‍ Read More…
Tag: history
ചാംപ്യന്‍സ് ട്രോഫിയില്‍ 183 റണ്‍സ് നേടിയാല്‍ രോഹിതിനെ കാത്തിരിക്കുന്നത് മറ്റൊരു റെക്കോഡ്
ഫെബ്രുവരി 20 ന് ബംഗ്ലാദേശിനെതിരെ ചാമ്പ്യന്‍സ് ട്രോഫി 2025 ല്‍ ഇന്ത്യ തങ്ങളുടെ പ്രചാരണം ആരംഭിക്കാനിരിക്കെ ഇന്ത്യന്‍ ടീമിനെ കപ്പിലേക്ക് നയിക്കാന്‍ ഇന്ത്യന്‍ നായകന്‍ രോഹിത്ശര്‍മ്മയ്ക്ക് കഴിയുമോ എന്നാണ് ഇന്ത്യന്‍ ആരാധകര്‍ ഉറ്റുനോക്കുന്നത്. മൂന്നാം വിജയത്തിലേക്ക് ഇന്ത്യന്‍ ടീമിനെ നയിക്കാന്‍ കഴിഞ്ഞാല്‍ എംഎസ് ധോണിക്ക് കീഴില്‍ 2013 ചാമ്പ്യന്‍സ് ട്രോഫി വിജയത്തിന് ശേഷമുള്ള ആദ്യ വിജയമായും ധോണിക്ക് ശേഷം ഇന്ത്യയെ ഒന്നിലധികം ഐസിസി ട്രോഫി നേട്ടങ്ങളിലേക്ക് നയിക്കുന്ന രണ്ടാമത്തെ ക്യാപ്റ്റനായും രോഹിത് മാറും. അദ്വിതീയ നേട്ടം കൈവരിക്കുന്ന Read More…
പ്രായം 170 കഴിഞ്ഞിട്ടും ഇന്നും ഫാഷൻ പ്രേമികൾക്കു പ്രിയം, ട്രെൻഡായ ജീൻസിന്റെ കഥ
ജീന്‍സിന് യുവതീ യുവാക്കളുടെ ഇടയില്‍ ഒരു പ്രത്യേക ഫാന്‍ ബേസ് തന്നെയുണ്ടല്ലേ. 170 വര്‍ഷത്തിലേറെ പഴക്കമുള്ള ഒരു വസ്ത്രത്തിന് കാലങ്ങള്‍ക്കിപ്പുറവും വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്.1850ല്‍ കലിഫോര്‍ണിയയിലെ ഖനിത്തൊഴിലാളികള്‍ക്കായി ഒരുക്കിയ ഡെനിംവസ്ത്രങ്ങള്‍ യൂത്തിന്റെ ഫാഷന്‍ ഐക്കണായി മാറിയതെങ്ങനെയാണ്? ഡെനിം ജീന്‍സിന്റെ പിറവിക്ക് കാരണമായത് ലെവി സ്‌ട്രോസ് എന്ന അമേരിക്കന്‍ വസ്ത്രവ്യാപാരിയാണ്. ഖനിത്തൊഴിലാളികള്‍ക്ക് വസ്ത്രം തുന്നാനുള്ള തുണിയും ബട്ടന്‍സും സിബുമൊക്കെ നല്‍കിയത് ഇദ്ദേഹമായിരുന്നു. എന്നാല്‍ വസ്ത്രങ്ങള്‍ വേഗം നശിച്ചുപോകുന്നുവെന്ന പരാതി ഉയര്‍ന്നതിന് പിന്നാലെ കൂടുതല്‍ കട്ടിയുള്ള തുണി ഉപയോഗിച്ച് വസ്ത്രം Read More…
പ്രായത്തെ വെല്ലുവിളിച്ച് ക്രിസ്ത്യാനോ റൊണാള്‍ഡോ; കളിച്ച എല്ലാ ക്ലബ്ബിലും 100 ഗോളുകളും 100 അസിസ്റ്റുകളും
ക്രിസ്ത്യാനോ റൊണാള്‍ഡോ പ്രായത്തെയും പരിമിതികളെയും വെല്ലുവിളിക്കുക യാണ്. സൗദി പ്രോലീസില്‍ കളിക്കുന്ന താരം അല്‍ ഖലീജിനെതിരെ ഇരട്ട ഗോളു കളോടെ കരിയറിലെ മറ്റൊരു ശ്രദ്ധേയമായ നാഴികക്കല്ല് കൂടി നേടി. അല്‍ നാസറിനെ സുപ്രധാന വിജയത്തിലേക്ക് നയിച്ച പോര്‍ച്ചുഗല്‍ ഇതിഹാസം 100 ഗോളുകളും 100 അസിസ്റ്റുകളും തികച്ചു. 92 മത്സരങ്ങളില്‍ നിന്നുമാണ് താരത്തിന്റെ ശ്രദ്ധേയമായ നേട്ടം. 830 കരിയര്‍ വിജയങ്ങളും അദ്ദേഹത്തിന് ഉണ്ട്. ഇത് കളിയുടെ ചരിത്രത്തിലെ ഏറ്റവും മികച്ച വിജയമാണ്. കളിച്ച എല്ലാ ക്ലബ്ബുകള്‍ക്ക് വേണ്ടിയും ഈ Read More…
എന്തുകൊണ്ടാണ് ക്ളോക്കിലെ സൂചി ഇടതുനിന്നും വലത്തോട്ട് തിരിയുന്നത്?
‘ക്ളോക്ക് വൈസ് ‘ അഥവാ ‘ഘടികാരദിശ’ എന്നത് ഇടതു നിന്നും വലത്തോട്ട് തിരിഞ്ഞുള്ള എല്ലാ കറക്കങ്ങളെക്കുറിച്ചും പൊതുവേ പറയുന്ന വിശേഷണമാണ്. ക്ലോക്കിലെ സെക്കന്റ്, മിനിറ്റുകള്‍, മണിക്കൂര്‍ സൂചികള്‍ എപ്പോഴും ഇടതുനിന്നും വലത്തോട്ട് ചലിക്കുന്നത് എന്തുകൊണ്ടാണെന്ന് ചിന്തിച്ചിട്ടുണ്ടോ? ക്ലോക്കുകള്‍ ഒരു ദിശയില്‍ മാത്രം സമയം കാണിക്കുന്നത് ആരുടെ നിര്‍ദേശം അനുസരിച്ചാണെന്നുമുള്ള ചോദ്യത്തിന് വളരെയധികം പഴക്കമുണ്ട്. നമ്മള്‍ എല്ലാ ദിവസവും കാണുന്ന ചലനത്തിന് പിന്നില്‍ ഒരു ചരിത്രം തന്നെയുണ്ട്. ഉത്തരാര്‍ദ്ധഗോളത്തിലെ സമയസൂചനയുടെ ചരിത്രപരമായ പരാമര്‍ശമായ ഘടികാരദിശ ചലനം സമയം അളക്കാന്‍ Read More…