Featured Oddly News

ചരിത്രത്തിലെ ഏറ്റവും ചെറിയ ദിവസം ഇന്നലെ ! ഭൂമിയുടെ കറക്കവേഗത കൂടുന്നു, ഒരു ദിവസം, 24 മണിക്കൂര്‍ എന്നത് മാറ്റേണ്ടിവരുമോ?

ചരിത്രത്തിലെ ഏറ്റവും ചെറിയ ദിവസങ്ങളിലെന്നായിരുന്നു ഇന്നലെ. ഭൂമിയുടെ ഭ്രമണത്തിലെ നേരിയ വ്യതിയാനമാണ് 24 മണിക്കൂര്‍ നീണ്ട ഒരു ദിവസത്തില്‍നിന്നു നേരിയ സമയം കുറച്ചത്. ഭൂമിയുടെ ഭ്രമണം മുമ്പെങ്ങുമില്ലാത്ത വിധം വേഗത്തിലാകുമെന്ന് ശാസ്ത്രജ്ഞര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഈമാസം 22, ഓഗസ്റ്റ് 5 എന്നീ ദിവസങ്ങളുടെ ദൈര്‍ഘ്യവും സാധാരണ ദിവസത്തേക്കാള്‍ 1.3 മുതല്‍ 1.51 മില്ലിസെക്കന്‍ഡ് വരെ കുറവായിരിക്കുമെന്ന് അവര്‍ വ്യക്തമാക്കി. ഭൂമിയുടെ ഭ്രമണം കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി വേഗത്തിലായിട്ടുണ്ട്. 2020 ലും 2022 ലും ആറ്റോമിക് ക്‌ളോക്കുകളില്‍ ഈ Read More…

Featured The Origin Story

ഫോൺ ഹോൾഡ് ചെയ്യുമ്പോഴുള്ള സംഗീതം; ഇതെങ്ങനെ വന്നെന്ന് അറിയുമോ?

ഏതെങ്കിലും സ്ഥാപനങ്ങളിലേക്ക് ഫോൺ വിളിച്ചാല്‍ അവർ അതു ഹോൾഡ് ചെയ്യുമ്പോൾ നാം ഒരു സംഗീതം കേൾക്കാറുണ്ട്. പല ഉപയോഗങ്ങളുണ്ട് ഈ സംഗീതത്തിന്. നമ്മൾ ഇപ്പോഴും കോളിലാണെന്നും ക്യൂവിലാണെന്നും ഇതു നമ്മെ ഓര്‍മ്മിപ്പിക്കുന്നു. എങ്ങനെയാണ് ഹോൾഡ് ചെയ്യുമ്പോൾ ഈ സംഗീതം എത്താൻ തുടങ്ങിയത്? എന്താണ് ആ ചരിത്രം? ആൽഫ്രഡ് ലെവി എന്ന വ്യക്തിയാണ് ഹോൾഡ് ചെയ്യുമ്പോഴുള്ള ഈ സംഗീതത്തിന്റെ ഉപജ്ഞാതാവായി കരുതപ്പെടുന്നത്. ലെവി ഒരു ഫാക്ടറി ഉടമയായിരുന്നു.ആ ഫാക്ടറിയിലേക്കു വന്ന മെറ്റൽ വയറുകളിൽ ചിലതൊക്കെ ലൂസ് കണക്ഷനായിരുന്നു. ഇതിലൊരെണ്ണം Read More…

Featured Sports

പകരക്കാരനായിറങ്ങി, 17 മിനിറ്റിനുള്ളില്‍ ഹാട്രിക്ക്, ചരിത്രം സൃഷ്ടിച്ച് മുസിയാല; ലോകത്തിലെ ആദ്യത്തെ കളിക്കാരന്‍

ആദ്യ മത്സരത്തില്‍ ഓക്‌ലന്റ് സിറ്റിയെ തകര്‍ത്തുവാരിയ ബയേണ്‍ മ്യൂണിക് ക്ലബ്ബ് ലോകകപ്പിന്റെ ആദ്യ മത്സരം ചരിത്രപ്രസിദ്ധമായ വിജയമായപ്പോള്‍ അവരുടെ താരമായ ജമാല്‍ മുസിയാല തന്റെ പേര് ചരിത്ര പുസ്തകത്തില്‍ രേഖപ്പെടുത്തി. പകരക്കാരനായി കളത്തിലെത്തി ഹാട്രിക് നേടിയ ക്ലബ്ബ് ലോകകപ്പിലെ ആദ്യ താരമായിട്ടാണ് മുസിയാല മാറിയത്. ജര്‍മ്മന്‍ക്ലബ്ബ് എതിര്‍ടീമിനെ ഏകപക്ഷീയമായ പത്തുഗോളിന് തകര്‍ത്ത മത്സരത്തില്‍ 61-ാം മിനിറ്റില്‍ ഹാരി കെയ്നിന് പകരക്കാരനായ മുസിയാല 17 മിനിറ്റിനുള്ളില്‍ ഹാട്രിക്ക് നേടി വമ്പന്‍ ലോക റെക്കോര്‍ഡ് സ്ഥാപിച്ചു. മുസിയാല കളത്തില്‍ എത്തുന്നതിന് Read More…

Featured Sports

ഇഷാന്‍ കിഷന്‍ ചരിത്രം സൃഷ്ടിച്ചു; അപൂര്‍വ നേട്ടം പൂര്‍ത്തിയാക്കുന്ന ലോകത്തിലെ ആദ്യ കളിക്കാരന്‍

ഹൈദരാബാദ്: മഴ കൊണ്ടുപോയ 2025ലെ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് സണ്‍റൈസേഴ്സ് ഹൈദരാബാദും ഡല്‍ഹി ക്യാപിറ്റല്‍സും (ഡിസി) തമ്മിലുള്ള പോരാട്ടത്തില്‍ അതുല്യമായ ഐപിഎല്‍ റെക്കോഡ് ഇട്ട് യുവതാരം ഇഷാന്‍ കിഷന്‍. ഈ സീസണില്‍ വിക്കറ്റ്കീപ്പറായി അരങ്ങേറ്റം കുറിച്ച ആദ്യ മത്സരത്തില്‍ ഒരു ടീമിലെ ടോപ്പ് ഓര്‍ഡറിലെ നാലു ബാറ്റ്‌സ്മാന്‍മാരെയാണ് താരം ക്യാച്ചെടുത്തത്. കളിയില്‍ ടോസ് നേടിയ പാറ്റ് കമ്മിന്‍സ് ആദ്യം ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. സണ്‍റൈസേഴ്‌സിന്റെ ഭാഗമായതിന് ശേഷം ആദ്യമായി, വിക്കറ്റ് കീപ്പര്‍ ചുമതല ഏറ്റെടുത്ത മത്സരത്തില്‍ തന്നെ ഇഷാന്‍കിഷന് Read More…

The Origin Story

മലയാളിക്ക് ഈ കസേരയെ മറക്കാനാകുമോ? ലോകത്ത് ഏറ്റവുമധികം വിറ്റഴിച്ച പ്ലാസ്റ്റിക് കസേരയുടെ കഥ

പതിനായിരങ്ങളും ലക്ഷങ്ങളും മുടക്കി സോഫകളും സെറ്റികളും വാങ്ങി അതിഥികള്‍ക്ക് ഇരിപ്പിടം കൊടുക്കാനാവാത്ത സാധാരണക്കാരനായ മലയാളിയുടെ ആശ്രമാണ് പ്ലാസറ്റിക് കസേര. ഒന്നോ രണ്ടോ അംഗങ്ങൾ മാത്രമുള്ള വീട്ടിലും ആയിരക്കണക്കിന് അതിഥികളെത്തുന്ന ചടങ്ങുകളിലും പ്ലാസ്റ്റിക് കസേരയാണ് താരം. ‘കുറഞ്ഞ ചെലവിൽ സൗകര്യപ്രദമായ ഇരിപ്പിടം എന്ന ആശയത്തിൽ അവതരിപ്പിക്കപ്പെട്ട പ്ലാസ്റ്റിക് കസേരകൾ ചുരുങ്ങിയ കാലംകൊണ്ട് ലോകം കീഴടക്കി. ലോകത്തിൽ ഏറ്റവും അധികം വിറ്റഴിക്കപ്പെട്ട കസേര എന്ന പദവിയും ഈ പ്ലാസ്റ്റിക്ക് കസേരകൾക്ക് തന്നെയാണ്. ഇവ പൊതുവേ അറിയപ്പെടുന്നത് ‘മോണോബ്ലോക്ക് ചെയർ’ എന്ന Read More…

Featured Sports

ഐപിഎല്ലില്‍ സഞ്ജു സാംസണ്‍ ചരിത്രം സൃഷ്ടിച്ചു ; ഷെയ്ന്‍ വോണിന്റെ റെക്കോര്‍ഡ് തകര്‍ത്തു

സഞ്ജുസാംസണ്‍ ഐപിഎല്ലിന്റെ ചരിത്രത്തിലെ ഏറ്റവും മികച്ച നായകനാണോ എന്ന് ചോദിച്ചാല്‍ ഉത്തരം പറയാന്‍ പലര്‍ക്കും പ്രയാസം നേരിടും. പക്ഷേ ഐപിഎല്ലിലെ രാജസ്ഥാന്‍ റോയല്‍സിന്റെ ഏറ്റവും മികച്ച നായകനാണെന്ന് റെക്കോഡുകള്‍ തെളിയിക്കുന്നു. 2025 ലെ ഐപിഎല്ലില്‍ തുടര്‍ച്ചയായ രണ്ടാം വിജയം നേടി രാജസ്ഥാന്‍ റോയല്‍സ് ഒരു മികച്ച പ്രകടനം കാഴ്ചവച്ചപ്പോള്‍ രാജസ്ഥാന്‍ റോയല്‍സില്‍ മറ്റൊരു ചരിത്രം കൂടി എഴുതപ്പെട്ടു. പിങ്ക് ഫ്രാഞ്ചൈസിക്കായി ഏറ്റവും കൂടുതല്‍ വിജയം നേടാന്‍ സഞ്ജുവിനായി. രാജസ്ഥാനെ 31 വിജയങ്ങളിലേക്ക് നടത്തിയ ഏക്കാലത്തെയും തകര്‍പ്പന്‍ ക്യാപ്റ്റന്‍ Read More…

Sports

ചാംപ്യന്‍സ് ട്രോഫിയില്‍ 183 റണ്‍സ് നേടിയാല്‍ രോഹിതിനെ കാത്തിരിക്കുന്നത് മറ്റൊരു റെക്കോഡ്

ഫെബ്രുവരി 20 ന് ബംഗ്ലാദേശിനെതിരെ ചാമ്പ്യന്‍സ് ട്രോഫി 2025 ല്‍ ഇന്ത്യ തങ്ങളുടെ പ്രചാരണം ആരംഭിക്കാനിരിക്കെ ഇന്ത്യന്‍ ടീമിനെ കപ്പിലേക്ക് നയിക്കാന്‍ ഇന്ത്യന്‍ നായകന്‍ രോഹിത്ശര്‍മ്മയ്ക്ക് കഴിയുമോ എന്നാണ് ഇന്ത്യന്‍ ആരാധകര്‍ ഉറ്റുനോക്കുന്നത്. മൂന്നാം വിജയത്തിലേക്ക് ഇന്ത്യന്‍ ടീമിനെ നയിക്കാന്‍ കഴിഞ്ഞാല്‍ എംഎസ് ധോണിക്ക് കീഴില്‍ 2013 ചാമ്പ്യന്‍സ് ട്രോഫി വിജയത്തിന് ശേഷമുള്ള ആദ്യ വിജയമായും ധോണിക്ക് ശേഷം ഇന്ത്യയെ ഒന്നിലധികം ഐസിസി ട്രോഫി നേട്ടങ്ങളിലേക്ക് നയിക്കുന്ന രണ്ടാമത്തെ ക്യാപ്റ്റനായും രോഹിത് മാറും. അദ്വിതീയ നേട്ടം കൈവരിക്കുന്ന Read More…

The Origin Story

പ്രായം 170 കഴിഞ്ഞിട്ടും ഇന്നും ഫാഷൻ പ്രേമികൾക്കു പ്രിയം, ട്രെൻഡായ ജീൻസിന്റെ കഥ

ജീന്‍സിന് യുവതീ യുവാക്കളുടെ ഇടയില്‍ ഒരു പ്രത്യേക ഫാന്‍ ബേസ് തന്നെയുണ്ടല്ലേ. 170 വര്‍ഷത്തിലേറെ പഴക്കമുള്ള ഒരു വസ്ത്രത്തിന് കാലങ്ങള്‍ക്കിപ്പുറവും വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്.1850ല്‍ കലിഫോര്‍ണിയയിലെ ഖനിത്തൊഴിലാളികള്‍ക്കായി ഒരുക്കിയ ഡെനിംവസ്ത്രങ്ങള്‍ യൂത്തിന്റെ ഫാഷന്‍ ഐക്കണായി മാറിയതെങ്ങനെയാണ്? ഡെനിം ജീന്‍സിന്റെ പിറവിക്ക് കാരണമായത് ലെവി സ്‌ട്രോസ് എന്ന അമേരിക്കന്‍ വസ്ത്രവ്യാപാരിയാണ്. ഖനിത്തൊഴിലാളികള്‍ക്ക് വസ്ത്രം തുന്നാനുള്ള തുണിയും ബട്ടന്‍സും സിബുമൊക്കെ നല്‍കിയത് ഇദ്ദേഹമായിരുന്നു. എന്നാല്‍ വസ്ത്രങ്ങള്‍ വേഗം നശിച്ചുപോകുന്നുവെന്ന പരാതി ഉയര്‍ന്നതിന് പിന്നാലെ കൂടുതല്‍ കട്ടിയുള്ള തുണി ഉപയോഗിച്ച് വസ്ത്രം Read More…

Sports

പ്രായത്തെ വെല്ലുവിളിച്ച് ക്രിസ്ത്യാനോ റൊണാള്‍ഡോ; കളിച്ച എല്ലാ ക്ലബ്ബിലും 100 ഗോളുകളും 100 അസിസ്റ്റുകളും

ക്രിസ്ത്യാനോ റൊണാള്‍ഡോ പ്രായത്തെയും പരിമിതികളെയും വെല്ലുവിളിക്കുക യാണ്. സൗദി പ്രോലീസില്‍ കളിക്കുന്ന താരം അല്‍ ഖലീജിനെതിരെ ഇരട്ട ഗോളു കളോടെ കരിയറിലെ മറ്റൊരു ശ്രദ്ധേയമായ നാഴികക്കല്ല് കൂടി നേടി. അല്‍ നാസറിനെ സുപ്രധാന വിജയത്തിലേക്ക് നയിച്ച പോര്‍ച്ചുഗല്‍ ഇതിഹാസം 100 ഗോളുകളും 100 അസിസ്റ്റുകളും തികച്ചു. 92 മത്സരങ്ങളില്‍ നിന്നുമാണ് താരത്തിന്റെ ശ്രദ്ധേയമായ നേട്ടം. 830 കരിയര്‍ വിജയങ്ങളും അദ്ദേഹത്തിന് ഉണ്ട്. ഇത് കളിയുടെ ചരിത്രത്തിലെ ഏറ്റവും മികച്ച വിജയമാണ്. കളിച്ച എല്ലാ ക്ലബ്ബുകള്‍ക്ക് വേണ്ടിയും ഈ Read More…