ചര്‍മ്മം തൂങ്ങിക്കിടക്കുന്ന സഹായത്തിനായി നിലവിളിക്കുന്ന ആളുകള്‍, തുറന്നിരിക്കുന്ന ആന്തരികാവയവങ്ങള്‍ ശരീരത്തിലേക്ക് തിരികെ തള്ളിക്കയറ്റാന്‍ തീവ്രമായി ശ്രമിക്കുന്നവര്‍. ജപ്പാനിലെ ‘ഹിബാകുഷ’കളുടെ വേദനിപ്പിക്കുന്ന ഓര്‍മ്മകളില്‍ ഒന്നാണിത്. അണുബോംബിനെ അതിജീവിച്ച മനുഷ്യരാണ് ജപ്പാനില്‍ ഹിബാകുഷകള്‍ എന്നറിയപ്പെടുന്നത്. ഏതാണ്ട് 80 വര്‍ഷങ്ങള്‍ക്ക് ശേഷം, ജപ്പാനിലെ ‘ഹിബാകുഷ’ കള്‍ തങ്ങളുടെ കഥകള്‍ പുതിയ ബിബിസി ഫിലിമായ ‘അറ്റോമിക് പീപ്പിളി’ല്‍ അടുത്തിടെ പങ്കിട്ടു. ഞെട്ടിക്കുന്ന വിവരണങ്ങള്‍ കൊണ്ട് ഈ വിനാശവും ദുരന്തവും ലോകത്തിന് ഒരിക്കലും മറക്കാന്‍ കഴിയുന്നതല്ലെന്ന് ഉറപ്പാക്കുന്നു. 1945-ല്‍ അമേരിക്ക ജപ്പാനില്‍ ബോംബിടുമ്പോള്‍ ചീക്കോ Read More…