Health

സ്‌കിപ്പിങ്ങിലൂടെ ലഭിക്കുന്ന 10 അത്ഭുതകരമായ ആരോഗ്യ ഗുണങ്ങള്‍

സ്‌കിപ്പിംഗ്, മൊത്തത്തിലുള്ള ആരോഗ്യവും ശാരീരികക്ഷമതയും മെച്ചപ്പെടുത്താന്‍ കഴിയുന്ന ഫലപ്രദമായ ഹൃദയ വ്യായാമമാണ്. ഇത് ചെലവുകുറഞ്ഞ ഒരു വിനോദം മാത്രമല്ല, എല്ലാ പ്രായത്തിലുമുള്ള ആളുകള്‍ക്കും ഫിറ്റ്നസ് മാര്‍ഗം കൂടിയാണ് . ഈ വ്യായാമം ഹൃദയത്തെയും ശ്വാസകോശത്തെയും ശക്തിപ്പെടുത്തുന്നു, ക്ഷമ വര്‍ദ്ധിപ്പിക്കുന്നു, ശരീരഭാരം നിയന്ത്രിക്കാന്‍ സഹായിക്കുന്നു. കൂടാതെ ബാലന്‍സ് വര്‍ദ്ധിപ്പിക്കുന്നു. ശാരീരിക നേട്ടങ്ങള്‍ക്കപ്പുറം, സ്‌കിപ്പിംഗ് ശരീരത്തിന്റെ സ്വാഭാവിക ഹോര്‍മോണായ എന്‍ഡോര്‍ഫിനുകള്‍ പുറത്തുവിടുന്നതിലൂടെ സമ്മര്‍ദ്ദം കുറയ്ക്കാനും മാനസികാവസ്ഥ മെച്ചപ്പെടുത്താനും സഹായിക്കുന്നു.ഹൃദയാരോഗ്യം മെച്ചപ്പെടുത്താന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഫിറ്റ്‌നസ് ദിനചര്യയില്‍ ഇത് ശീലമാക്കുന്നത് നല്ലതാണ് . Read More…

Featured Health

പുകവലി ഉപേക്ഷിച്ചതിനുശേഷം ഹൃദയാരോഗ്യം അതിവേഗം സുഖപ്പെടുമോ?

പുകവലി മൊത്തത്തിലുള്ള ആരോഗ്യത്തെ നശിപ്പിക്കുകയും ഹൃദയത്തെ ബാധിക്കുകയും ചെയ്യുന്ന ഒന്നാണന്ന് എല്ലാവര്‍ക്കും അറിവുള്ളതാണ്. കൊറിയ യൂണിവേഴ്‌സിറ്റി അൻസാൻ ഹോസ്പിറ്റലിലെ എംഡി, പിഎച്ച്‌ഡി, സിയുങ് യോങ് ഷിന്റെ നേതൃത്വത്തിൽ അടുത്തിടെ നടത്തിയ ഒരു പഠനത്തിൽ, 5.3 ദശലക്ഷം ആളുകൾ പുകവലി നിർത്തിയ ശേഷം ഹൃദയം സുഖപ്പെടാൻ എത്ര സമയമെടുക്കുമെന്ന് പഠിക്കുകയുണ്ടായി. എല്ലാ പുകവലിക്കാരിലും പുകവലി നിര്‍ത്തിയ ശേഷമുള്ള അവസ്ഥ തുല്യമല്ല എന്നാണ് ഗവേഷണം കണ്ടെത്തിയത്. പുകവലി ഉപേക്ഷിച്ചതിന് ശേഷം ആരോഗ്യനില മെച്ചപ്പെടാന്‍ ആളുകൾക്ക്‌ അവരുടേതായ വ്യക്തിഗത സമയമെടുക്കും . Read More…