നമ്മുടെ ശരീരത്തില്‍ ഏറെ ശ്രദ്ധ വേണ്ടതും വളരെ സെന്‍സിറ്റീവായ ഒരു അവയവമാണ് കണ്ണ്. വളരെയധികം ശ്രദ്ധ വേണ്ട ഒന്നാണ് കണ്ണുകള്‍. എന്നാല്‍ പലരും കണ്ണുകളുടെ ആരോഗ്യത്തിന് വേണ്ടത്ര ശ്രദ്ധ കൊടുക്കാറില്ല. നമ്മള്‍ കഴിക്കുന്ന ഭക്ഷണത്തിലൂടെയാണ് ശരീരത്തിനാവശ്യമായ പോഷകങ്ങള്‍ ലഭിക്കുന്നത്. പോഷകങ്ങളുടെ കുറവ് കണ്ണുകളുടെ ആരോഗ്യത്തെ ബാധിക്കും. കണ്ണുകളുടെ ആരോഗ്യത്തിനായി ഡയറ്റില്‍ പ്രത്യേക ഭക്ഷണങ്ങള്‍ ഉള്‍പ്പെടുത്തണം. കണ്ണുകളുടെ ആരോഗ്യം ശ്രദ്ധിച്ചില്ലെങ്കില്‍ കാഴ്ചശക്തിയെ ഹാനികരമായി ബാധിക്കും. പ്രായമാകുമ്പോള്‍ കണ്ണുകളെ ബാധിക്കുന്ന രോഗങ്ങളാണ് തിമിരം, കണ്ണുകളുടെ പേശികളെ ബാധിക്കുന്ന മാക്യുലാര്‍ ഡീജനറേഷന്‍, Read More…
Tag: Health
പ്രസവാനന്തര ഭക്ഷണക്രമത്തില്‍ ഈ കാര്യങ്ങള്‍ ശ്രദ്ധിയ്ക്കാം
ഗര്‍ഭകാലവും പ്രസവശേഷവും സ്ത്രീകള്‍ തങ്ങളുടെ ആരോഗ്യകാര്യങ്ങളില്‍ വളരെയധികം ശ്രദ്ധ പുലര്‍ത്തേണ്ടത് അത്യാവശ്യമായ കാര്യമാണ്. പ്രസവം മുതല്‍ മുലയൂട്ടല്‍ കാലയളവ് തീരുന്നത് വരെ അമ്മമാരുടെ ആരോഗ്യത്തില്‍ വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ട്. പ്രസവത്തിന് ശേഷം ഭക്ഷണക്രമത്തില്‍ വളരെ ശ്രദ്ധിക്കേണ്ടതുണ്ട്. പ്രസവാനന്തര ഭക്ഷണക്രമത്തില്‍ എന്തെല്ലാം കാര്യങ്ങള്‍ ശ്രദ്ധിക്കണമെന്നും എന്തെല്ലാം ഭക്ഷണങ്ങള്‍ ഉള്‍പ്പെടുത്തണമെന്നും നോക്കാം.
വ്യായാമം; ആദ്യമായി ഓട്ടം തുടങ്ങുമ്പോള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിയ്ക്കണം
വ്യായാമം ചെയ്യുമ്പോള്‍, കലോറികള്‍ കത്തിക്കുകയും ശരീരത്തിലെ കൊഴുപ്പ് കുറയുകയും ചെയ്യുന്നു. അതിനാല്‍, വ്യായാമം വയറിലെ മാത്രമല്ല, മറ്റ് ഭാഗങ്ങളില്‍ നിന്നുള്ള കൊഴുപ്പ് കൂടി പുറന്തള്ളാന്‍ സഹായിക്കുന്നു. ഓട്ടവും നടത്തവും കൊഴുപ്പ് കത്തിക്കുന്ന മികച്ച രണ്ട് വ്യായാമങ്ങളാണ്. ഓട്ടം പലതരം ശാരീരികവും മാനസികവുമായ ആരോഗ്യ ഗുണങ്ങള്‍ നമുക്ക് വാഗ്ദാനം ചെയ്യുന്ന ഒരു വ്യായാമമാണ്. കൂടാതെ പതിവ് പരിശീലനം നിങ്ങളുടെ അസ്ഥികള്‍ ശക്തമാക്കുവാനും പേശികളെ ബലപ്പെടുത്തുവാനും ഹൃദയ സംബന്ധമായ ആരോഗ്യം മെച്ചപ്പെടുത്താനും സമ്മര്‍ദ്ദ നില നിയന്ത്രിക്കാനും ആരോഗ്യകരമായ നിലയില്‍ ശരീരഭാരം Read More…
വല്ലപ്പോഴും… സ്വല്‍പ്പം… മദ്യപിക്കാറുണ്ടോ ? പുതിയ പഠനങ്ങള്‍ പറയുന്നതു വായിക്കൂ
മിതമായ മദ്യപാനത്തിന് ആരോഗ്യപരമായ ഗുണങ്ങളുണ്ടെന്ന് മുമ്പ് വിശ്വസിച്ചിരുന്നു. എന്നാല്‍ മിതമായ മദ്യപാനം പോലും നിങ്ങളുടെ ആരോഗ്യത്തിന് ഗുണകരമല്ലെന്ന് ഇപ്പോൾ നിരവധി പുതിയ പഠനങ്ങൾ സൂചിപ്പിക്കുന്നു. ആരോഗ്യം മെച്ചപ്പെടുത്താൻ മദ്യം ഉപേക്ഷിക്കാനും വിദഗ്ധർ ഉപദേശിക്കുന്നു. മിതമായ മദ്യപാനത്തിന് ചില ആരോഗ്യ ഗുണങ്ങൾ ഉണ്ടാകുമെന്നും പഴയപഠനങ്ങൾ സൂചിപ്പിക്കുന്നു, പ്രത്യേകിച്ച് ഹൃദയത്തിന്. ഉദാഹരണത്തിന്, അമേരിക്കൻ ഹാർട്ട് അസോസിയേഷൻ പറയുന്നത്, മിതമായ മദ്യപാനം എച്ച്ഡിഎൽ (നല്ല കൊളസ്ട്രോൾ) വർദ്ധിപ്പിക്കുകയും നിങ്ങളുടെ ധമനികളിൽ പ്ലാക്ക് അടിഞ്ഞുകൂടുന്നത് കുറയ്ക്കുകയും ചെയ്തുകൊണ്ട് ഹൃദ്രോഗത്തിൽ നിന്ന് സംരക്ഷിക്കാൻ സഹായിക്കും. Read More…
രുചി തന്നെ മറന്നു, വണ്ണംകുറയ്ക്കാന്‍ 27-കാരന്‍ പട്ടിണി കിടന്നത് 382 ദിവസം, ലോകറെക്കോര്‍ഡ്
അമിതവണ്ണം കുറയ്ക്കുന്നതിനായി പല ഡയറ്റുകളും വ്യായാമങ്ങളും പലവരും പിന്തുടരാറുണ്ട്. എന്നാല്‍ അതിനെയൊക്കെ പിന്നിലാക്കികൊണ്ടുള്ള പ്രകടനമായിരുന്നു ഗിന്നസ് ലോകറെക്കോര്‍ഡ് ബുക്കില്‍ ഇടം പിടിച്ച സ്‌കോട്ടലന്‍ഡ്കാരനായ ആന്‍ഗസ് ബാര്‍ബിറിയുടെത്. തന്റെ അമിതവണ്ണം കുറയ്ക്കുന്നതിനായി ആന്‍ഗസ് നീണ്ട് 382 ദിവസം പട്ടിണി കിടന്നുവത്രേ. ഇതോടെ ഗിന്നസ് ബുക്കില്‍ ഇടം നേടുകയും ചെയ്തു.ഈ ദിവസങ്ങളില്‍ ഇയാല്‍ ഖരരൂപത്തിലുള്ള ഭക്ഷണമൊന്നും തന്നെ കവിച്ചില്ല പകരം ചായ, കാപ്പി, വെളളം, സോഡ, വൈറ്റമിനുകള്‍ തുടങ്ങിയവയായിരുന്നു കഴിച്ചത്. മേരിഫാല്‍ഡ്‌സ് ഹോസ്പിറ്റലിന്റെ മേല്‍നോട്ടത്തിലായിരുന്നു പരീക്ഷണം. അതിന്റെ ഫലമായി ഭാരം Read More…
കരിക്കിന്‍ വെള്ളം ദിവസവും കുടിക്കാമോ? ശരീരത്തിന് ലഭിയ്ക്കുന്നത് ചെറിയ ഗുണങ്ങളല്ല
ഏത് കാലാവസ്ഥയിലും ആരോഗ്യത്തിന് ഗുണം നല്‍കുന്ന ഒന്നാണ് കരിക്ക്. ആരോഗ്യം മെച്ചപ്പെടുത്തുന്ന ഒരു സൂപ്പര്‍ ഡ്രിങ്കാണ് കരിക്ക് എന്ന് നിസംശയം പറയാം. പൊട്ടാസ്യം, മാംഗനീസ്, വിറ്റാമിന്‍ സി, കാത്സ്യം, ഫൈബറുകള്‍ എന്നിവ കൊണ്ട് സമ്പന്നമാണ് കരിക്കെന്ന് പറയാം. ധാരാളം ആന്റി ഓക്‌സിഡന്റ്‌സും ധാതുക്കളും അടങ്ങിയ കരിക്കിന്‍ വെള്ളം പല രോഗങ്ങള്‍ക്കും ഔഷധമാണ്. ഗര്‍ഭിണികള്‍ നിര്‍ബന്ധമായും കരിക്കിന്‍ വെള്ളം കുടിക്കണം. കരിക്കിന്‍ വെള്ളം ദിവസവും കുടിയ്ക്കുന്നത് ആരോഗ്യത്തിന് ഗുണങ്ങള്‍ നല്‍കുക മാത്രമല്ല, സൗന്ദര്യവും വര്‍ദ്ധിപ്പിക്കുന്നു. കരിക്കിന്‍ വെള്ളം കുടിയ്ക്കുന്നത് Read More…
എന്തുകൊണ്ടാണ് നിങ്ങള്‍ പേടിസ്വപ്‌നങ്ങള്‍ കാണുന്നത്?
സ്വപ്നങ്ങള്‍ പല തരത്തിലുണ്ട്. ചില സ്വപ്നങ്ങള്‍ ആസ്വാദ്യകരമായ സന്തോഷാനുഭവങ്ങള്‍ തരും. മറ്റു ചിലതാകട്ടെ ഭയത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തി നിദ്രയെ പൂര്‍ണമായും കവര്‍ന്നെടുക്കും. ഇത്തരം ഭീതീ ജനകമായ പേടി സ്വപ്നങ്ങള്‍ കൂടുതലും കുട്ടിക്കാലത്താണ് അനുഭവവേദ്യമാവുക. ഭീകരസ്വപ്നങ്ങള്‍ കണ്ട്, വിയര്‍ത്ത് കുളിച്ച് പലരും എത്ര രാത്രികളാണ് ഞെട്ടിയുണര്‍ന്നിട്ടുള്ളത്. സ്വപ്നമാണെന്നോ യാഥാര്‍ത്ഥ്യമാണെന്നോ പോലും തിരിച്ചറിയാനാകാതെ തല വഴി പുതപ്പ് മൂടി, അടുത്തു കിടന്ന അമ്മയെ കെട്ടിപ്പിടിച്ച് എത്ര പേരാണ് നേരം വെളുപ്പിച്ചിട്ടുള്ളത്. എന്നാല്‍ മുതിര്‍ന്നിട്ടും ഭയാനകമായ പേടി സ്വപ്നങ്ങള്‍ കാരണം ഉറങ്ങാന്‍ Read More…
നായകളെ ഉമ്മ വയ്ക്കാറുണ്ടോ? നായ ‘നക്കി’യാല്‍ ജീവിതം പോകാം, പഠനറിപ്പോര്‍ട്ട്
നോട്ടിംഗ്ഹാം: വീട്ടില്‍ സ്‌നേഹത്തോടെ വളര്‍ത്തുന്ന നായകളെ ഉമ്മ വയ്ക്കാറുണ്ടോ? എന്നാല്‍ ഇനി അതു വേണ്ട. നായകളുടെ ഉമിനീര്‍ ശരീരത്തില്‍ കലരുന്നത് ആരോഗ്യത്തിനു ഹാനികരമാണെന്ന് നോട്ടിങ്ഹാം സര്‍വകലാശാലയിലെ ഗവേഷകരുടെ പഠനം. സ്‌നേഹപ്രകടനത്തിന്റെ ഭാഗമായാണു നായകള്‍ ഉടമകളെ നക്കുന്നത്. അവ ഭക്ഷണം കഴിക്കുന്നതും വെള്ളംകുടിക്കുന്നതും നാക്ക് ഉപയോഗിച്ചാണ്. പൂച്ചകളെപ്പോലെ നായകളും നാക്ക് ഉപയോഗിച്ചു ശരീരം വ്യത്തിയാക്കാറുണ്ട്. കണ്ണില്‍ കാണുന്നതെല്ലാം അവ നാവുകൊണ്ട് സ്പര്‍ശിക്കാറുണ്ട്. രോഗപ്രതിരോധ ശേഷി കുറവുള്ളവര്‍, തുറന്ന മുറിവുകള്‍ ഉള്ളവര്‍ എന്നിവര്‍ക്ക് നായകളുടെ ഉമിനീര്‍ ശരീത്തില്‍ കലരുന്നത് ആരോഗ്യപ്രശ്‌നങ്ങള്‍ക്കു Read More…
പാരസെറ്റമോള്‍ അമിതമായി ഉപയോഗിക്കുന്നുണ്ടോ? കരള്‍ നാശത്തിലേക്കു നയിക്കുമെന്ന് പഠനം
ഏത് വീട്ടിലും ഇപ്പോള്‍ സ്റ്റോക്കുള്ള ഒരു മരുന്നാണ് പാരസെറ്റമോള്‍. കോവിഡ് വന്നതിന് ശേഷം പാരസെറ്റമോളിന്റെ പ്രാധാന്യവും വര്‍ദ്ധിച്ചു. ചെറിയ പനി വന്നാല്‍ പോലും പാരസെറ്റമോളിനെ ആശ്രയിക്കാന്‍ തുടങ്ങി. എന്നാല്‍ പാരസെറ്റമോള്‍ അമിതമായി കഴിച്ചാല്‍ ഗുരുതര ആരോഗ്യപ്രശ്നങ്ങള്‍ തന്നെ ഉണ്ടായേക്കാമെന്നാണ് ഏറ്റവും പുതിയ പഠനങ്ങള്‍ പറയുന്നത്. എഡിന്‍ബര്‍ഗ് സര്‍വകലാശാലയില്‍ നടത്തിയ പഠനത്തില്‍ പറയുന്നത് പാരസെറ്റമോളിന്റെ അമിത ഉപയോഗം കരള്‍ നാശത്തിലേക്കും കരള്‍ സ്തംഭനത്തിലേക്കും നയിക്കാമെന്നാണ്.പാരസെറ്റാമോളിന്റെ ഉപയോഗത്തെ സംബന്ധിച്ച മുന്നറിയിപ്പ് നല്‍കുന്നതാണ് പഠനം. എലികളുടെയും മനുഷ്യരുടെയും കോശങ്ങളില്‍ നടത്തിയ പഠനത്തിലാണ് Read More…