Health

ബോറടി മാറ്റാന്‍ റീലുകളും ഷോട്സുമൊക്കെ കാണുന്നവരാണോ നിങ്ങള്‍ ? ശ്രദ്ധേയമായി പുതിയ പഠനം

സോഷ്യല്‍ മീഡിയയില്‍ കൂടുതല്‍ സമയം ചിലവഴിയ്ക്കുന്നവരാണ് ഇന്ന് മിക്ക ആളുകളും. ഇന്‍സ്റ്റാഗ്രാമിലും, യൂട്യൂബിലുമൊക്കെ റീലുകളും ഷോട്സുമൊക്കെ കണ്ടാണ് പലരും ഒഴിവു സമയത്തെ ബോറടി മാറ്റുന്നത്. എന്നാല്‍ ഈ ശീലത്തെ കുറിച്ചുള്ള പുതിയ പഠനമാണ് ശ്രദ്ധേയമാകുന്നത്. ബോറടി മാറ്റാന്‍ റീലുകളും ഷോട്സുമൊക്കെ കാണുന്നത് ശരിയ്ക്കും പറഞ്ഞാല്‍ ബോറടി വര്‍ധിപ്പിക്കുകയാണ് ചെയ്യുന്നതെന്നാണ് പഠനങ്ങള്‍ പറയുന്നത്. ടോറന്റോ സര്‍വകലാശാലയുടെ പുതിയ പഠനമാണ് ശ്രദ്ധേയമാകുന്നത്. യൂട്യൂബിലും ഇന്‍സ്റ്റാഗ്രാമിലും ഫേസ്ബുക്കിലും മാത്രമല്ല നെറ്റ്ഫ്‌ളിക്‌സ് പോലുള്ള ഒടിടി പ്ലാറ്റ്‌ഫോമുകളിലും ഇന്ന് നിരവധി ഷോര്‍ട്ട് വീഡിയോകള്‍ ലഭ്യമാണ്. Read More…

Health

അടുത്തിരിക്കുന്നയാള്‍ ചവയ്ക്കുന്ന ശബ്ദം കേട്ടാല്‍ ദേഷ്യം വരുമോ? എങ്കില്‍ നിങ്ങള്‍ ഈ അസുഖത്തിന്റെ ഇരയാണ്

അടുത്തിരിക്കുന്നയാള്‍ ചവയ്ക്കുകയോ കുടിക്കുകയോ കൈകൊട്ടുകയോ നഖം കൊണ്ടു പോറുകയോ പോലുള്ള ശബ്ദം ഉണ്ടാക്കുന്നത് നിങ്ങളെ എപ്പോഴെങ്കിലും പ്രകോപിപ്പിച്ചിട്ടുണ്ടോ? അതെ എങ്കില്‍, നിങ്ങള്‍ ‘മിസോഫോണിയ’ എന്ന അസുഖത്തിന്റെ ഇരയാണ്. ജീവിതകാലം മുഴുവന്‍ ഈ അവസ്ഥയില്‍ കഷ്ടപ്പെട്ടിട്ടുണ്ടെന്ന് നടി മെലിസ ഗില്‍ബെര്‍ട്ട്, അടുത്തിടെയാണ് വെളിപ്പെടുത്തിയത്. മിസോഫോണിയ ഒരു വ്യക്തിയെ ദൈനംദിന ശബ്ദങ്ങളില്‍ കോപിപ്പിക്കുന്നു. ഷോയുടെ ഷൂട്ടിംഗിനിടെ, ‘കുട്ടികളില്‍ ആരെങ്കിലും ച്യൂയിംഗം ചവയ്ക്കുകയോ കഴിക്കുകയോ മേശപ്പുറത്ത് നഖം തട്ടുകയോ ചെയ്താല്‍, അവിടുന്ന് എഴൂന്നേറ്റ് ഓടാന്‍ തോന്നുമായിരുന്നു.’ മെലീസ പറഞ്ഞു. താന്‍ സ്‌നേഹിക്കുന്ന Read More…

Health

‘സ്ലോത്ത് ഫീവര്‍’; കുരങ്ങുപനിയ്ക്ക് ശേഷം അടുത്ത മുന്നറിയിപ്പുമായി ആരോഗ്യ വിദഗ്ദര്‍

ലോകമെമ്പാടും കുരങ്ങ്പോക്‌സ് കേസുകളുടെ വര്‍ദ്ധനവിനു പിന്നാലെ അന്താരാഷ്ട്ര ആരോഗ്യ വിദഗ്ധര്‍ ഇപ്പോള്‍ മുന്നറിയിപ്പ് നല്‍കുന്നത് ‘സ്ലോത്ത് ഫീവറി’നെക്കുറിച്ചാണ് (sloth fever). രോഗബാധയുള്ള മിഡ്ജുകളുടെയും ചില കൊതുകുകളുടെയും കടിയിലൂടെയാണ് രോഗം പകരുന്നത്. ഒറോപുച്ചെ വൈറസ് (Oropuche virus) മൂലമാണ് സ്ലോത്ത് ഫീവര്‍ പടരുന്നത്, ഇത് ഒറോപുച്ചെ പനി എന്നാണ് ഔദ്യോഗികമായി അറിയപ്പെടുന്നത്. 1955-ല്‍ ട്രിനിഡാഡ് ടൊബാഗോയില്‍ ഒറോപൗച്ചെ നദിയിലാണ് ഈ വൈറസ് ആദ്യമായി കണ്ടെത്തിയത്. ലാറ്റിനമേരിക്കയും കരീബിയന്‍ രാജ്യങ്ങളിലുമാണ് ആദ്യം ഈ വൈറസ് ബാധ ഉണ്ടായത്. ഒറോപൗച്ചെ വൈറസില്‍ Read More…

Health

ചര്‍മ്മത്തിന് സ്വര്‍ണ്ണവര്‍ണ്ണം നല്‍കും, മഞ്ഞളെന്ന അത്ഭുത ഔഷധം

സുഗന്ധവ്യഞ്ജന റാണിയായ ഈ മഞ്ഞള്‍ ആരോഗ്യ സൗന്ദര്യ രംഗങ്ങളിലും ജ്വലിച്ചു നില്‍ക്കുന്നു. എപ്പോഴും കാഴ്ചകള്‍ക്ക് മനുഷ്യ മനസുകളില്‍ വളരെയധികം സ്വാധീനം ചെലുത്തുവാന്‍ കഴിയും. കണ്ണുകള്‍ പഞ്ചേന്ദ്രിയങ്ങളില്‍ വച്ച് ഏറ്റവും ശക്തമായ ഇന്ദ്രിയമാണ്. ഏതു കറി കൂട്ടുകളിലും മഞ്ഞള്‍ ഒഴിവാക്കാനാകാത്ത ഒന്നാണ്. ഭക്ഷണവിഭവങ്ങള്‍ ഏതുമാകട്ടെ അതു രുചിച്ചു നോക്കുന്നതിന് മുന്നോടിയായി കണ്ണിന് നല്ലത് എന്നു തോന്നുന്ന വിഭവങ്ങള്‍ ആണ് ആദ്യം നാം കഴിക്കുന്നത് അങ്ങനെ കണ്ണിനെ തൃപ്തിപ്പെടുത്തി വിഭവങ്ങള്‍ക്ക് മഞ്ഞള്‍ ഏഴഴക് നല്കുന്നു. മുക്കിന് സുഗന്ധവും നാവിന് രുചിയും Read More…

Healthy Food

പച്ചക്കറിയുടെ കരുത്ത്‌; ലൈംഗിക ഉണര്‍വിന്‌ മാംസാഹാരത്തെ തോല്‍പ്പിക്കുന്ന ഭക്ഷണങ്ങള്‍

സന്തോഷകരമായ ലൈംഗിക ജീവിതത്തിന്‌ കഴിക്കുന്ന ഭക്ഷണത്തിനുമുണ്ട്‌ സ്‌ഥാനം. പോഷക സമ്പുഷ്‌ടമായ ആഹാരം ലൈംഗികാസ്വാദ്യത വര്‍ധിപ്പിക്കുമെന്ന്‌ പഠനങ്ങള്‍ തെളിയിക്കുന്നു. ആഹാരത്തിലെ പോഷകങ്ങളും ധാതുക്കളും മാംസ്യവുമൊക്കെ ശരീരപുഷ്‌ടിക്ക്‌ സഹായിക്കുന്നു. ശരീരത്തില്‍ ആകെയുണ്ടാകുന്ന ഈ ഉണര്‍വ്‌ ലൈംഗികശേഷിയിലും പ്രകടമാകും. മാംസാഹാരം മാത്രമാണ്‌ ലൈംഗിക ഉത്തേജനം പകരുന്ന ഭക്ഷണത്തില്‍ മുന്‍പന്തിയിലെന്നാണ്‌ പണ്ടു മുതലുള്ള വിശ്വാസം. മാംസാഹാരത്തേക്കാളും പഴങ്ങളും പച്ചക്കറികളുമാണ്‌ ഏറ്റവും ഫലപ്രദം. ശരീരത്തില്‍ ഹോര്‍മോണ്‍ ഉല്‍പാദനത്തിന്‌ ആവശ്യമായ ധാതുക്കളും ജീവകങ്ങളും ഇവ നല്‍കുന്നു. പഴങ്ങള്‍ തരുന്ന ഉണര്‍വ്‌ പഴത്തിന്റെ കൊതിപ്പിക്കുന്ന ഗന്ധവും നിറവും Read More…

Healthy Food

ചായയില്‍ ഏലക്ക ചേര്‍ത്താല്‍ അസിഡിറ്റി കുറയുമോ? ഇക്കാര്യം അറിയാതെ പോകരുത്

ചായയെ സ്നേഹിക്കുന്നവരാണ് അധികം ആളുകളും. എന്നാല്‍ ഒരു നാണയത്തിന്റെ രണ്ട് വശങ്ങള്‍ പോലെ ചായയ്ക്ക് ഗുണങ്ങളും ദോഷങ്ങളുമുണ്ട്.ആരോഗ്യ പ്രശ്നങ്ങള്‍ കുറയ്ക്കുന്നതിന്റെ ഭാഗമായി ചായയില്‍ ഏലക്ക ചേര്‍ക്കുന്നത് ഗുണമോ ദോഷമോ?ചായയില്‍ ഏലക്ക ചേര്‍ക്കുന്നത് അസിഡിറ്റി കുറയ്ക്കുമോ എന്ന ചോദ്യത്തിന് ഉത്തരം ഇല്ലായെന്നാണ്. സാധാരണയായി ചായക്ക് 6.4 മുതല്‍ 6.8 വരെയാണ് പി എച്ച് മൂല്യം ഉള്ളത്. ഇതിന് പിന്നാലെ അസിഡ് ഗുണങ്ങളടങ്ങിയ പാല്‍ കൂടി ചേര്‍ക്കുന്നതിലൂടെ ചായയുടെ അസിഡിറ്റിയില്‍ പ്രത്യേക മാറ്റങ്ങളൊന്നും വരുന്നില്ല. എന്നാല്‍ ചായയുടെ പി എച്ച് Read More…

Healthy Food

ഈ ഭക്ഷണങ്ങള്‍ ഒരുമിച്ച് കഴിക്കരുതേ.. ഈ 5 കോംബിനേഷന്‍ ശരീരത്തെ ദോഷകരമായി ബാധിക്കും

സിനിമയില്‍ പല ഉഗ്രന്‍ കോംബോകളും വലിയ രീതിയില്‍ വര്‍ക്കൗട്ട് ആകാറുണ്ട്. അത്തരത്തില്‍ ഭക്ഷണത്തിലും ചില കോംബിനേഷനുകള്‍ എന്നും സൂപ്പറാണ്. എന്നാല്‍ ഭക്ഷണത്തില്‍ നമ്മള്‍ ക്ലാസിക് കോംബോയായി കരുതുന്ന പലതും മനുഷ്യ ശരീരത്തിന് ഹാനികരമായി ബാധിക്കുന്നുവെന്നാണ് പൂര്‍ണിമ പേരി എന്ന ഹോര്‍മോണ്‍ കോച്ച് സമൂഹ മാധ്യമത്തിലൂടെ പറയുന്നത്. പഴങ്ങളോടൊപ്പം പച്ചക്കറികളും ചേര്‍ത്ത് കൊണ്ട് സാലഡുകള്‍ തയ്യാറാക്കുന്നത് ദഹനം സുഗമമാക്കില്ല. ഗ്യാസ്ട്രബില്‍ പോലുള്ള പ്രശ്നത്തിലേക്ക് നയിക്കാം. രണ്ടാമതായി എണ്ണയില്‍ വറുത്തെടുത്തവ ചായ പോലെ പാല് ചേര്‍ത്തിട്ടുള്ള പാനീയത്തിനോടൊപ്പം കഴിക്കുന്നതാണ്. അത് Read More…

Health

അധികമായാല്‍ ഡാര്‍ക്ക് ചോക്ലേറ്റും വിഷമാണ് ; പഠനം സൂചിപ്പിക്കുന്നതിങ്ങനെ

ചോക്ലേറ്റ് ഇഷ്ടപ്പെടാത്തവര്‍ കുറവായിരിക്കും. പലരുടെയും പേഴ്സണല്‍ ഫേവറേറ്റ് ഡാര്‍ക്ക് ചോക്ലേറ്റുകളായിരിക്കും. മധുരം കുറവും എന്നാല്‍ കൊക്കോയുടെ അളവ് ധാരാളമായി ഉള്ള മികച്ച ആന്റി ഓക്സിഡന്റാണ് ഡാര്‍ക്ക് ചോക്ലേറ്റ് . ഇത് കാന്‍സര്‍, ഹൃദ്രോഗം, തുടങ്ങിയ പല രോഗങ്ങളെ തടയാന്‍ സഹായിക്കുമെന്ന് മുന്‍പ് പല പഠനങ്ങളും തെളിയിച്ചിരുന്നു. കൂടാതെ നമ്മുടെ മൂഡ് മാറ്റാനും ഇത് സഹായകമാകുമത്രേ. സെറാടോണിന്റെ സാന്നിധ്യമാണ് ഇതിന് കാരണമാകുന്നത്. കഴിക്കുമ്പോള്‍ ശരീരത്തില്‍ നൈട്രിക് ഓക്സൈഡ് ഉത്പാദിപ്പിക്കപ്പെടാനും അതിലൂടെ രക്തസമ്മര്‍ദ്ദം നിയന്ത്രിക്കുന്നതിനും ഡാര്‍ക്ക് ചോക്ലേറ്റുകള്‍ക്ക് സാധ്യമാണ്. ചര്‍മ്മത്തിന് Read More…

Healthy Food

ഉപ്പിട്ട കാപ്പിയാണ് ഇപ്പോള്‍ ട്രെന്റ്; ഇതിന് പിന്നിലെ കാരണമെന്ത്?

സമൂഹ മാധ്യമങ്ങളില്‍ ഇപ്പോള്‍ തരംഗം സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന ഒന്നാണ് വിയറ്റ്നാമിലെ ഉപ്പ് കാപ്പി. പേര് കേട്ട് മുഖം ചുളിക്കേണ്ട. ഉപ്പിട്ട ക്രീമിനോടൊപ്പം ചൂടോടെയോ തണുപ്പിച്ചോ വിളമ്പുന്ന സ്പെഷ്യല്‍ കോഫിയാണിത്. ഇത് ആദ്യമായി ഉണ്ടാക്കിയത് വിയറ്റ്നാമിലെ ചരിത്ര നഗരമായ ഹ്യുവിലെ ങ്ങുയന്‍ ലുവോങ്ങ് ബാംഗ് സ്ട്രിറ്റില്‍ ഒരു ചെറിയ കഫേയിലാണ്. ഹോ തി ഹുവോങ്ങ്, ട്രാന്‍ ങ്ങുയന്‍ എന്നിവരാണ് ആദ്യമായി ഇത് അവതരിപ്പിച്ചത്. ഈ സ്പെഷ്യല്‍ കാപ്പിയുടെ പേര് വിയറ്റ്നാമീസ് ഭാഷയില്‍ കാ ഫെ മുവോയ് എന്നാണ്. ‘കാ ഫെ’ Read More…