Healthy Food

ഇതാണ് ലോകത്തിലെ ഏറ്റവും വിലകൂടിയ കൂൺ, വില കിലോയ്ക്ക് ഏകദേശം 92,000 രൂപ

ലോകത്തിലെ ഏറ്റവും വിലകൂടിയ കൂണാണ് ജാപ്പനീസ് മാറ്റ്‌സുടാക്കേ കൂൺ. ഒരു പൗണ്ടിന് 500 ഡോളര്‍ വരെയാണ് വില. (കിലോയ്ക്ക് ഏകദേശം 92,208 രൂപ) ജാപ്പനീസ് പാചകരീതിയിലെ ഏറ്റവും വിശേഷപ്പെട്ട ചേരുവകളിലൊന്നായി ഇതിനെ കണക്കാക്കുന്നു. കൊറിയൻ പെനിൻസുലയിലും ചൈനയിലും അമേരിക്കയിലും Matsutake അല്ലെങ്കിൽ മാറ്റ്‌സുടാക്കേ കൂണുകൾ കൃഷിചെയ്യുന്നുണ്ട്. എന്നാൽ ജപ്പാനിൽ, പ്രത്യേകിച്ച് ക്യോട്ടോ പ്രദേശത്തിന് ചുറ്റുമുള്ള സ്ഥലത്ത് ഉണ്ടാകുന്ന കൂണുകള്‍ക്കുമാത്രമാണ് ഈ സവിശേഷമായ വിലയും രുചിയും ഗുണങ്ങളും ഉള്ളത്. മേല്‍പ്പറഞ്ഞ രാജ്യങ്ങളില്‍നിന്ന് ഇറക്കുമതി ചെയ്യുന്ന Matsutake ഒരു പൗണ്ടിന് Read More…

Health

ഈ വൈറ്റമിന്‍ ആവശ്യത്തിന് ശരീരത്തിന് ലഭിക്കാതെ വരുന്നത് ഹൃദ്രോഗസാധ്യത വര്‍ധിപ്പിക്കുമെന്ന് പഠനം

ആളുകളുടെ മരണത്തെ സംബന്ധിച്ച് ലോകാരോഗ്യസംഘടന പുറത്ത് വിട്ട കണക്കുകളാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്. ലോകത്ത് ഇന്ന് നടക്കുന്ന മരണങ്ങളില്‍ 32 ശതമാനത്തിനും കാരണം ഹൃദ്രോഗ സംബന്ധമായ പ്രശ്‌നങ്ങളാണെന്നാണ് കണക്കുകള്‍ പറയുന്നത്. അനാരോഗ്യകരമായ ഭക്ഷണക്രമം, ശാരീരികമായ അധ്വാനത്തിന്റെ അഭാവം, പുകയില ഉപയോഗം, മദ്യപാനം, കൊളസ്ട്രോള്‍, ഉയര്‍ന്ന രക്ത സമ്മര്‍ദം എന്നിങ്ങനെ ഹൃദ്രോഗ സാധ്യത വര്‍ധിപ്പിക്കുന്ന നിരവധി ഘടകങ്ങളുണ്ട്. എന്നാല്‍ വൈറ്റമിന്‍ കെ ആവശ്യത്തിന് ശരീരത്തിന് ലഭിക്കാതെ വരുന്നത് ഹൃദ്രോഗസാധ്യത വര്‍ധിപ്പിക്കുമെന്ന് ഓസ്‌ട്രേലിയയിലെ ന്യൂ എഡിത് കോവന്‍ സര്‍വകലാശാല നടത്തിയ പഠനത്തില്‍ Read More…

Health

വിവാഹ പൂര്‍വ്വ വൈദ്യപരിശോധന അനിവാര്യമാണോ?

നമ്മുടെ നാട്ടില്‍ ഏറെയും, മാതാപിതാക്കള്‍ തീരുമാനിച്ച്‌ ഉറപ്പിക്കുന്ന വിവാഹങ്ങാളാണ്‌. മതവും, ജാതിയും, കണക്കിലെടുത്ത്‌, വിദ്യാഭ്യാസവും, സാമ്പത്തികനിലയും, ഗ്രഹനിലയും എല്ലാം പരിഗണിച്ച്‌ ഉറപ്പിക്കുന്ന വിവാഹത്തില്‍ വരന്റെ അല്ലങ്കില്‍ വധുവിന്റെ ആരോഗ്യസ്‌ഥിതിയെക്കുറിച്ച്‌ ഗൗരവമായി ചിന്തിക്കുന്നതേയില്ല. മാനസികവും ശാരീരികവമായ ആശങ്കകളെ അകറ്റിനിര്‍ത്തി വേണം വിവാഹവേദിയിലേയ്‌ക്ക് കാല്‍വെയ്‌ക്കാന്‍. എന്തെങ്കിലും ആരോഗ്യപ്രശ്‌നം ഉണ്ടെങ്കില്‍ വിവാഹത്തില്‍ നിന്ന്‌ പിന്തിരിയണം എന്നല്ല, മറിച്ച്‌ അത്‌ വിലയിരുത്തി പരിഹാരം കാണണം എന്നു മാത്രമാണ്‌. ഭാവിയില്‍ ഒരു വിവാഹ മോചനത്തിലേയ്‌ക്കു തന്നെ വഴി തെളിച്ചേക്കാവുന്ന ചില പ്രശ്‌നങ്ങളെങ്കിലും വിവാഹ പൂര്‍വ്വ Read More…

Healthy Food

ഈ 5പഴങ്ങളുടെ തൊലികള്‍ രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കുന്നതിന് ഗുണം ചെയ്യും

രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടുന്ന രോഗാവസ്ഥയാണ് പ്രമേഹം ഉണ്ടാകുന്നത്. ഇത് പൂര്‍ണമായും ഭേദമാക്കാനാവാത്ത രോഗമാണ്. പ്രമേഹം മൂലം ഒരു വ്യക്തിക്ക് ക്ഷീണം, കാഴ്ച മങ്ങല്‍, വിശപ്പില്ലായ്മ, വിശപ്പില്ലായ്മ തുടങ്ങിയ നിരവധി ലക്ഷണങ്ങള്‍ അനുഭവപ്പെടുന്നു. രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാന്‍ പലതും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താം. പലതരം പഴങ്ങളും പ്രമേഹം കുറയ്ക്കാന്‍ ഏറെ ഗുണകരമാണ്. എന്നിരുന്നാലും, ചില പഴങ്ങളുടെ തൊലികള്‍ ഉപയോഗിച്ച് നിങ്ങള്‍ക്ക് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാനും കഴിയും. ഈ അഞ്ച് പഴങ്ങളുടെ തൊലികള്‍ രക്തത്തിലെ പഞ്ചസാര കുറയ്ക്കും Read More…

Health

ഇന്ത്യക്കാര്‍ക്ക് രക്തസമ്മര്‍ദ്ദം പരിശോധിക്കാന്‍ മടിയെന്ന് പഠനം; കാരണങ്ങള്‍ ഇവ

സൈലന്റ് കില്ലര്‍ എന്നറിയപ്പെടുന്ന രോഗമാണ് അമിതരക്തസമ്മര്‍ദ്ദം. ഇടയ്ക്കിടെ രക്തസമ്മര്‍ദ്ദം പരിശോധിക്കുന്നത് വളരെ നല്ലതാണ്. എന്നാല്‍ 18നും 54 നും ഇടയില്‍ പ്രായമുള്ള 10-ല്‍ മൂന്ന് ഇന്ത്യക്കാരും നാളിത് വരെ സ്വന്തം രക്ത സമ്മര്‍ദ്ദം പരിശോധിച്ചിട്ടില്ലെന്നാണ് ഒരു പഠനം വ്യക്തമാക്കുന്നത്. ഇത് സംബന്ധിച്ചുള്ള ഗവേഷണം നടത്തിയത് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചിന്റെ ഭാഗമായ നാഷണല്‍ സെന്റര്‍ ഫോര്‍ ഡിസീസ് ഇന്‍ഫര്‍മാറ്റിക്സ് ആന്‍ഡ് റിസര്‍ച്ചാണ്. മധ്യപ്രദേശ്, ഛത്തീസ്ഗഢ്, രാജസ്ഥാന്‍, ഒഡീഷ, ജാര്‍ഖണ്ഡ് എന്നിവടങ്ങളില്‍ രക്തസമ്മര്‍ദ്ദം പരിശോധിപ്പിക്കുന്നവരുടെ എണ്ണം കുറവാണെന്നും Read More…

Healthy Food

ഇടയ്ക്കിടെ കൊറിക്കുന്ന ശീലമുള്ളവരാണോ നിങ്ങള്‍ ? നിര്‍ത്താന്‍ വഴിയുണ്ട്!

ആരോഗ്യത്തിനും ഭക്ഷണ ക്രമീകരണത്തിനും വലിയ പ്രാധാന്യം നല്‍കുന്നവരാണ് നമ്മളില്‍ അധികവും. നിങ്ങള്‍ ദിവസം തുടങ്ങുമ്പോള്‍ കഴിക്കുന്ന ഭക്ഷണത്തിന് വലിയ പ്രധാന്യമുണ്ട്. വൈകിട്ട് ഭക്ഷണം കഴിച്ചതിന് ശേഷം വലിയ ഒരു ഇടവേളയ്ക്ക് ശേഷമാണ് നമ്മള്‍ രാവിലെ ഭക്ഷണം കഴിക്കുന്നത് . അപ്പോള്‍ രാവിലെ തന്നെ എണ്ണ പലഹാരമോ ചായയോ കഴിച്ചാണ് ദിവസം ആരംഭിക്കുന്നതെങ്കില്‍ അധികം വൈകാതെ തന്നെ വയറിന്റെ ഗുരുതരമായ പ്രശ്നങ്ങളും ഇന്‍സുലിന്‍ റസിസ്റ്റന്‍സും ഉണ്ടാകാം. സ്ത്രീകളില്‍ യൂട്രസ് സംബന്ധമായ രോഗങ്ങളും ആണുങ്ങളില്‍ ഫാറ്റി ലിവറുമാണ് പ്രാരംഭ ഘട്ടത്തില്‍ Read More…

Health

സമ്മര്‍ദ്ദം ഹൃദയത്തെ പോലും പ്രതിരോധത്തിലാക്കും; സംരക്ഷിക്കാന്‍ ഇക്കാര്യങ്ങള്‍ ചെയ്യാം

സമ്മര്‍ദ്ദവും പിരിമുറുക്കവും കുറച്ചില്ലെങ്കില്‍ നാം പോലും അറിയാതെ ചിന്തകള്‍ പിടിവിട്ട് പോകും. സമ്മര്‍ദ്ദത്തിന് അടിപ്പെടുമ്പോള്‍ ശരീരം കോര്‍ട്ടിസോള്‍ പോലുള്ള ഹോര്‍മോണുകള്‍ പുറന്തള്ളം. ഇത് പ്രതിരോധ സംവിധാനത്തിന്റെ കാര്യക്ഷമമായ പ്രവര്‍ത്തനത്തെ ബാധിക്കും. തുടര്‍ച്ചയായ സമ്മര്‍ദ്ദം പ്രതിരോധ സംവിധാനത്തെ അമര്‍ത്തിവെച്ച് നമ്മെ രോഗങ്ങള്‍ക്കും അണുബാധകള്‍ക്കും വിധേയരാക്കും. സമ്മര്‍ദ്ദം പരിധി വിട്ടുയരുന്നത് ഹൃദയത്തെ പോലും പ്രതിരോധത്തിലാക്കും. സമ്മര്‍ദ്ദങ്ങള്‍ക്കിടെ ഹൃദയത്തിന്റെ ആരോഗ്യം സംരക്ഷിക്കാന്‍ ഇക്കാര്യങ്ങള്‍ ചെയ്യാം….

Fitness

രാവിലെ നടക്കാന്‍ സമയം കിട്ടുന്നില്ലേ? വഴിയുണ്ട്, വീട്ടിനുള്ളില്‍ നടന്നാലും ഫലം

വ്യായാമത്തിന് ഒരോ വ്യക്തികളുടെയും ജീവിതത്തില്‍ വലിയ സ്ഥാനമുണ്ട്. നടപ്പാണ് ഏറ്റവും ലളിതവു പ്രായോഗികവുമായ വ്യായാമം. എന്നാല്‍ രാവിലെ നടക്കാന്‍ പോകാന്‍ സമയം ലഭിക്കുന്നില്ലയെന്നാണ് പലര്‍ക്കും പരാതി. പുറത്തുനടക്കാന്‍ പോകാന്‍ പറ്റാത്തവര്‍ ഓഫീസിലും വീട്ടിലും നടക്കുന്നതും പടികള്‍ കയറുന്നതും വലിയ ഗുണങ്ങള്‍ നല്‍കുമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. ഏത് തരത്തലുള്ള വ്യായമവും ശരീരത്തിലുള്ള അനാവശ്യ കാലറികള്‍ കുറയ്ക്കുന്നു . എല്ലുകളെയും പേശികളെയും കരുത്തുറ്റതാക്കാനും തലച്ചോറിന്റെ വാര്‍ദ്ധക്യം തടയാനും പ്രമേഹത്തിന്റെ സാധ്യത കുറയ്ക്കുന്നതിനും നടക്കുന്നത് നല്ലതാണ് .നടക്കുമ്പോള്‍ ശരീരത്തിലെ രക്തചംക്രമണം മെച്ചപ്പെടുന്നു. Read More…

Health

സ്വാഭാവികമായി കൊളസ്‌ട്രോള്‍ കുറയ്ക്കാം ; രാവിലെയുള്ള ഈ ശീലങ്ങളിലൂടെ

ജീവിത ശൈലീ രോഗങ്ങളുടെ പട്ടികയില്‍ വരുന്ന ഒന്നാണ് പ്രധാനമായും കൊളസ്ട്രോള്‍. നമ്മളുടെ രക്തത്തില്‍ കാണപ്പെടുന്ന വാക്സി സബ്സ്റ്റന്‍സിനെയാണ് കൊളസ്ട്രോള്‍ എന്ന് പറയുന്നത്. കൊളസ്‌ട്രോള്‍ ഭക്ഷണത്തിന്റെ കാര്യത്തില്‍ വളരെയധികം പ്രശ്‌നമുണ്ടാക്കുന്ന ഒന്ന് തന്നെയാണ്. ചീത്ത കൊളസ്‌ട്രോളിന്റെ തോത് കുറയ്ക്കാനും നല്ല കൊളസ്‌ട്രോളിന്റെ തോത് വര്‍ധിപ്പിക്കാനും ഭക്ഷണത്തിലൂടെയും ജീവിതശൈലിയിലൂടെയും സാധിയ്ക്കും. നല്ല ശീലങ്ങളോടെ ദിവസം തുടങ്ങുന്നത് ആരോഗ്യവും സൗഖ്യവും മെച്ചപ്പെടുത്തും. കൊളസ്‌ട്രോള്‍ കൂടുതലുള്ളവരാണെങ്കില്‍, സ്വാഭാവികമായി കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ രാവിലെയുള്ള ചില ശീലങ്ങള്‍ സഹായിക്കും. അവ എന്തൊക്കെയാണെന്ന് നോക്കാം….