Health

ഹൃദയാഘാതം; സ്ത്രീകളിലും പുരുഷന്മാരിലും ലക്ഷണം വ്യത്യസ്തം, മുന്നറിയിപ്പുകള്‍ 24 മണിക്കൂറിനുമുമ്പ് ലഭിക്കുമെന്ന് പഠനം

മുന്‍കാലങ്ങളില്‍ ഹൃദയസംബന്ധമായ രോഗങ്ങള്‍ പ്രായമായവര്‍ക്കായിരുന്നു വന്നിരുന്നത്. എന്നാല്‍ ഇന്ന് ഹൃദയാഘാതമടക്കമുള്ള രോഗങ്ങള്‍ ചെറുപ്പക്കാരിലും വ്യാപകമായി കാണപ്പെടുന്നു. ഹൃദയസ്തംഭനത്തെ തുടര്‍ന്നുള്ള മരണങ്ങളും കൂടുതലായി റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ഹൃദയസ്തംഭനം ഉണ്ടാകുന്ന പകുതിയിലധികം ആളുകള്‍ക്കും ഇത് സംബന്ധിച്ച് ഏതെങ്കിലും തരത്തിലുള്ള മുന്നറിയിപ്പുകള്‍ 24 മണിക്കൂറിന് മുമ്പ് ലഭിക്കുന്നതായി പഠനങ്ങള്‍ പറയുന്നു. എന്നാല്‍ ഈ ലക്ഷണങ്ങള്‍ സ്ത്രീകളിലും പുരുഷന്മാരിലും വ്യത്യസ്തമായിരിക്കുമെന്ന് ലോസാഞ്ചലസ് സമിറ്റ് ഹാര്‍ട്ട് ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഗവേഷകര്‍ നടത്തിയ പഠനത്തില്‍ വ്യക്തമാക്കുന്നു. സ്ത്രീകള്‍ക്ക് ഹൃദയസ്തംഭനവുമായി ബന്ധപ്പെട്ട് കാണുന്ന സുപ്രധാന ലക്ഷണം ശ്വാസമുട്ടലാണ് എങ്കില്‍ Read More…

Health

കരളില്‍ അര്‍ബുദമുണ്ടോ? തിരിച്ചറിയാം ഈ ലക്ഷണങ്ങളിലൂടെ

ലോകത്ത് ലക്ഷക്കണക്കിന് ആളുകളെ പിടികൂടുന്ന രോഗമാണ് കരളിലെ അര്‍ബുദം. ഓരോ വര്‍ഷവും എട്ട് ലക്ഷം പേരെയാണ് ഈ രോഗം ബാധിക്കുന്നത്. കരളില്‍ ആരംഭിക്കുന്ന അര്‍ബുദങ്ങളെക്കാള്‍ കൂടുതലായിക്കാണുന്നത് കരളിലേയ്ക്ക് വ്യാപിക്കുന്ന അര്‍ബുദങ്ങളാണ്. അര്‍ബുദം വളരെ വൈകിമാത്രം തിരിച്ചറയുന്ന സാഹചര്യങ്ങളുണ്ട്. നേരത്തെ കണ്ടെത്തിയാല്‍ പലപ്പോഴും ജീവന്‍ രക്ഷിക്കാന്‍ കഴിയുമെങ്കിലും ചിലര്‍ പ്രാരംഭലക്ഷണങ്ങള്‍ അവഗണിക്കുന്നതിനാല്‍ കണ്ടെത്താന്‍ വൈകും കരളിലെ അര്‍ബുദത്തിന്റെ ലക്ഷണങ്ങള്‍ ഒന്നു നോക്കാം. സുഖമില്ല എന്ന തോന്നല്‍ക്ഷീണം, ഉന്‍മേഷക്കുറവ്വയറിന്റെ വലതുവശത്ത് മുകളിലായി ഉണാകുന്ന വേദനകാരണമില്ലാതെ ശരീര ഭാരം കുറയുകവിശപ്പിലായ്മ്മവയറിന്റെ മുകാള്‍ Read More…

Health

ഈ ലക്ഷണങ്ങള്‍ അവഗണിക്കാതിരിക്കുക; ഇത് സ്‌ട്രോക്കിന്റെ മുന്നറിയിപ്പാകാം

സംസാരത്തില്‍ വ്യക്തതയില്ലാത്ത അവസ്ഥ. രോഗി എന്താണ് പറയുന്നത് എന്ന് കേള്‍ക്കുന്നവര്‍ക്ക് മനസിലാകാത്ത അവസ്ഥ.പെട്ടെന്ന് സംസാരിക്കാന്‍ കഴിയാതെ വരിക. ഒരു ഭാഗത്ത് പെട്ടെന്ന് ഉണ്ടാകുന്ന മരവിപ്പ്. മുഖത്തിനും കൈകാലുകള്‍ക്കും സംഭവിക്കുന്ന ബലക്ഷയം അല്ലെങ്കില്‍ തളര്‍ച്ച. മുഖത്ത് പെട്ടെന്ന് സംഭവിക്കുന്ന കോട്ടം. പെട്ടെന്ന് ഉണ്ടാകുന്ന ആശയക്കുഴപ്പം, ഒരു കണ്ണിനോ രണ്ട് കണ്ണിനോ കാഴ്ച പ്രശ്‌നം ഉണ്ടാകുക അല്ലെങ്കില്‍ രണ്ടായി കാണുക. പെട്ടെന്ന് കഠിനമായി ഉണ്ടാകുന്ന തലവേദന, ഛര്‍ദ്ദി പെട്ടെന്നുണ്ടാകു അപസ്മാരം അല്ലെങ്കില്‍ ബോധക്ഷയം. ചെറിയ ജോലികള്‍ ചെയ്യുമ്പോള്‍ പോലും കിതപ്പ് Read More…

Featured Healthy Food

ഒരു മാസം മൈദ ഉപയോഗിക്കാതിരുന്നാല്‍ നിങ്ങളുടെ ശരീരത്തിന് എന്ത് സംഭവിക്കും ?

മൈദ നമ്മുടെ ആഹാരത്തിന്റെ ഭാഗമായിട്ട് നാളുകള്‍ ഏെറയായി. ബ്രെഡിന്റെയും ബിസ്‌ക്കറ്റിന്റെയും പേസ്ട്രിയുടെയും നമ്മുടെ പ്രിയപ്പെട്ട പൊറോട്ടയുടെയും എല്ലാം രൂപത്തില്‍ മൈദയെ നമ്മള്‍ അകത്താക്കുന്നുണ്ട്. ഒരു മാസത്തേയ്ക്ക് മൈദ പൂര്‍ണമായും ഉപേക്ഷിച്ചാല്‍ നിങ്ങളുടെ ശരീരത്തില്‍ ഏന്തെല്ലാം മാറ്റങ്ങള്‍ വരുമെന്ന് നോക്കാം. പോഷകാഹാര വിദഗ്ദനായ നൂപൂര്‍ പാട്ടിലാണ് മൈദയുമായി ബന്ധപ്പെട്ട് ഇങ്ങെന ഒരു വിലയിരുത്തല്‍ നടത്തിരിക്കുന്നത്. ദഹനപ്രക്രിയ മികച്ചതാകുന്നു മൈദനയില്‍ നാരുകളും പോഷകങ്ങളും കുറവായത് കൊണ്ട് തന്നെ മൈദയുടെ അമിതമായ ഉപയോഗം ദഹന വ്യവസ്ഥയെ തകരാറിലാക്കും. അതുകൊണ്ട് തന്നെ മൈദയുടെ Read More…

Featured Fitness

നമ്മുടെ രണ്ടാം ഹൃദയം കാലില്‍ മുട്ടിനു പുറകില്‍; ഹൃദയാരോഗ്യം കാക്കാന്‍ കാഫ് മസിലുകളെക്കുറിച്ചറിയാം

ശരീരത്തിലെ എല്ലാ ഭാഗങ്ങളിലേക്കും രക്തം ശുദ്ധീകരിച്ച് പമ്പ് ചെയ്യുകയാണ് ഹൃദയത്തിന്റെ പ്രധാന ധര്‍മ്മം. പമ്പിംഗ് ശരിയായി നടന്നില്ലെങ്കില്‍ ശരീരത്തിന് ആവശ്യമായ ഘടകങ്ങള്‍ ലഭിയ്ക്കില്ല. ക്ഷീണവും ഊര്‍ജക്കുറവും ആരോഗ്യ പ്രശ്നങ്ങളുമെല്ലാമാണ് പിന്നീട് ഉണ്ടാകുക. പമ്പിംഗിലൂടെ ഓക്സിജനും മറ്റ് പോഷകങ്ങളും ശരീരത്തിലെ എല്ലാ കോശങ്ങളിലേയ്ക്കും എത്തുക മാത്രമല്ല, കോശങ്ങളില്‍ നിന്നും അശുദ്ധമായ വസ്തുക്കളും കാര്‍ബണ്‍ ഡൈ ഓക്സൈഡുമെല്ലാം ഈ രക്തം ശേഖരിച്ച് ഹൃദയത്തിലെത്തി ഇവിടെ നിന്നും ഇത് ശ്വാസകോശങ്ങളിലൂടെ പുറന്തള്ളപ്പെടുകയും ചെയ്യുന്നു. കാല്‍വണ്ണയിലെ മസിലുകളെ ശരീരത്തിന്റെ സെക്കന്റ് ഹാര്‍ട്ട് എന്നാണ് Read More…

Featured Health

യുവത്വം നിലനിര്‍ത്തണോ ? ; എങ്കില്‍ കഴിയ്ക്കാം ഈ ഭക്ഷണങ്ങള്‍

സൗന്ദര്യം എന്നത് ജന്മനാ ലഭിക്കുന്നതെങ്കിലും അവ നിലനിര്‍ത്തണമെങ്കില്‍ സ്വയം തീരുമാനിക്കണം. വ്യായാമവും, ഭക്ഷണ ക്രമീകരണവും സൗന്ദര്യം നിലനിര്‍ത്തേണ്ടതിന് ആവശ്യമായ കാര്യങ്ങളാണ്. എപ്പോഴും യുവത്വം വേണമെന്ന് ആഗ്രഹിക്കാത്ത ആരുമില്ല. ആരോഗ്യവും യുവത്വവും നഷ്ടമാകാതിരിക്കാന്‍ ഭക്ഷണക്രമത്തിലും ചില കാര്യങ്ങള്‍ ശ്രദ്ധിയ്ക്കാം….. * ഇഞ്ചി – കോശങ്ങള്‍ക്ക് വരുന്ന മാറ്റമാണ് പ്രായക്കൂടുതലിന് കാരണമാകുന്നത്. ഇത് തടഞ്ഞു നിര്‍ത്താന്‍ സഹായിക്കുന്ന ഒന്നാണ് ഇഞ്ചി. ഇതിലെ ഫ്ളേവനോയ്ഡുകള്‍ ഏറെ നല്ലതാണ്. ഇഞ്ചി ചവച്ചരച്ചു കഴിയ്ക്കാം, ഇഞ്ചിച്ചായ കഴിയ്ക്കാം. ദിവസവും അരയിഞ്ച് വീതം കഴിയ്ക്കുന്നത് നല്ലതാണ്. Read More…

Featured Health

പെട്ടെന്നുണ്ടാകുന്ന ഹൃദയസ്തംഭനം; കാരണം എന്താണ്? ശ്രദ്ധേയമാകുന്ന പുതിയ പഠനങ്ങള്‍

യൂറോപ്യന്‍ സൊസൈറ്റി ഓഫ് കാര്‍ഡിയോളജിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന സംഘത്തിന്റെ പുതിയ കണ്ടെത്തലുകളാണ് ശ്രദ്ധേയമാകുന്നത്. പെട്ടെന്ന് ഹൃദയസ്തംഭനം ഉണ്ടാകുന്നവരില്‍ അതു സംബന്ധിച്ച മുന്നറിയിപ്പുകള്‍ എന്തെങ്കിലും നേരത്തെ തന്നെ ഉണ്ടായേക്കാമെന്ന് എസ്‌കേപ്പ് നെറ്റ് പ്രൊജക്ട് ലീഡര്‍ ഡോ. ഹന്നോ താന്‍ പറയുന്നത്. പെട്ടെന്നുണ്ടാകുന്ന ഹൃദയസ്തംഭനത്തെ പ്രതിരോധിക്കുക ചികിത്സ മെച്ചപ്പെടുത്തുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് എസ്‌കേപ്പ് നെറ്റ് പ്രൊജക്ട് പ്രവര്‍ത്തിക്കുന്നത്. പെട്ടെന്ന് ഹൃദയസ്തംഭനം സംഭവിച്ച 10,000 പേരുടെ ഡിഎന്‍എ സാമ്പിളുകള്‍ പരിശോധിച്ച് അതേക്കുറിച്ചുള്ള ഡാറ്റയും എസ്‌കേപ്പ് നെറ്റ് പ്രൊജക്ടില്‍ പ്രവര്‍ത്തിക്കുന്ന ശാസ്ത്രജ്ഞര്‍ തയ്യാറാക്കിയിട്ടുണ്ട്. Read More…

Featured Health

ഈ ഭക്ഷണത്തിലൂടെ ദഹനപ്രശ്നങ്ങള്‍ പരിഹരിയ്ക്കാം

ആരോഗ്യപ്രദമായ ഭക്ഷണശീലത്തിലൂടെ മാത്രമേ ശരീരത്തിന്റെ ദഹനവ്യവസ്ഥാ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സാധിയ്ക്കുകയുള്ളുവെന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. നാരുകള്‍ ഇല്ലാത്ത ഭക്ഷണവും പ്രോബയോട്ടിക് ആഹാരങ്ങള്‍ കഴിക്കാത്തതും ദഹനപ്രശ്നങ്ങള്‍ സൃഷ്ടിക്കുമെന്ന് പഠനങ്ങള്‍ പറയുന്നു. ദഹനപ്രശ്നങ്ങള്‍ പരിഹരിച്ച്, ആരോഗ്യമുള്ള ശരീരത്തിന് സഹായിക്കുന്ന ഭക്ഷണങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം…..

breath
Featured Health

വായ്‌നാറ്റമുണ്ടോ ? എങ്കില്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിയ്ക്കാം…

വായ്നാറ്റം പലരേയും അലട്ടുന്ന ഒരു പ്രധാന പ്രശ്നമാണ്. വായിലെ ഉമിനീരു കുറയുന്നതാണ് പ്രധാനമായും വായ്നാറ്റത്തിനു കാരണമാകുന്നത്. ഡ്രൈ മൗത്ത് എന്നാണ് ഇതു പൊതുവായി അറിയപ്പെടുന്നത്. ഇതിനു പുറമേ വായിലുണ്ടാകുന്ന ദോഷകരമായ ബാക്ടീരിയകളും വായ നല്ല പോലെ വൃത്തിയാക്കാത്തതും ചില തരം ഭക്ഷണങ്ങളുമെല്ലാം വായ്നാറ്റത്തിനു കാരണമാകാറുണ്ട്. ആളുകള്‍ നിങ്ങളെ ഒഴിവാക്കുന്നതിനുള്ള ഒരു പ്രധാന കാരണമായി പോലും വായ്‌നാറ്റം മാറാം. വായ്നാറ്റം പല അസുഖങ്ങളുടെയും തുടക്കമാകാനും സാധ്യതകളുണ്ട്. ജലദോഷം, കഫക്കെട്ട്, ശ്വാസകോശ രോഗങ്ങള്‍, കരള്‍ രോഗങ്ങള്‍ എന്നിവ മൂലവും വായ്‌നാറ്റം Read More…