Travel

ലോകത്തിലെ രണ്ടാമത്തെ വലിയ റോഡ് ശൃംഖലയാണ് ഇന്ത്യയുടേത്

വൈവിധ്യങ്ങളായ നിറഞ്ഞ ഭൂപ്രകൃതിയാലും ഫലസന്പുഷ്ടമായ മണ്ണുകളാലും സമൃദ്ധമാണ് ഭാരതം. നമ്മുടെ രാജ്യത്തിന്റെ പ്രത്യേകതകളെ കുറിച്ച് എത്ര പാടിയാലും മതിവരാത്തതാണ്. അതില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് പാതകള്‍. 6.7 ദശലക്ഷം കിലോമീറ്റര്‍ വ്യാപിച്ചുകിടക്കുന്ന ലോകത്തിലെ രണ്ടാമത്തെ വലിയ റോഡ് ശൃംഖലയാണ് ഇന്ത്യയുടേത്. ലഡാക്കിലെ ഉംലിംഗ് ലാ ചുരമാണ് ലോകത്തിലെ ഏറ്റവും ഉയരം കൂടിയ മോട്ടോര്‍ റോഡ് എന്നറിയപ്പെടുന്നത്. ബോര്‍ഡര്‍ റോഡ്സ് ഓര്‍ഗനൈസേഷന്‍ (BRO) ആണ് ഉംലിംഗ് ലായില്‍ റോഡ് നിര്‍മ്മിച്ചത്. സമുദ്രനിരപ്പില്‍ നിന്ന് 19,024 അടി (5,799 മീറ്റര്‍) ഉയരത്തില്‍ Read More…

Oddly News

ഇങ്ങനെയുമുണ്ടോ ആളുകള്‍! വിമാനത്തില്‍ ഓണത്തല്ല്; വൈറലായി വീഡിയോ

നിരവധി വീഡിയോകള്‍ സമൂഹമാധ്യമങ്ങളില്‍ ദൈംനംദിനം വൈറലാകുന്നുണ്ട്. ഇപ്പോഴിതാ ഇന്‍ഡിഗോ വിമാനവുമായി ബന്ധപ്പെട്ടൊരു വീഡിയോ ആണ് പരക്കെ പ്രചരിക്കുന്നത്. വിമാന യാത്ര കൊതിക്കാത്തവരായി ആരുമുണ്ടാകില്ല അല്ലേ? പക്ഷികളെപ്പോലെ നമുക്കും ചിറകുകള്‍ ഉണ്ടായിരുന്നെങ്കില്‍ അവയെപ്പോലെ പറക്കാന്‍ എന്ത് രസമായിരിക്കുമെന്നെല്ലാം ചിന്തിച്ചിരുന്ന ഒരു ബാല്യ കാലം നമുക്കെല്ലാമുണ്ടാകും. വിമാനത്തിലേറി അനന്തമായ ആകാശ യാത്ര നടത്തുമ്പോള്‍ പെട്ടെന്ന് വിമാനത്തിനുള്ളില്‍ യാത്രക്കാര്‍ തമ്മില്‍ അടി ഉണ്ടായാല്‍ എന്തായിരിക്കും അവസ്ഥ? അത്തരത്തിലൊരു അടിക്കഥയാണ് ഇപ്പോള്‍ വൈറലാകുന്നത്. സെപ്തംബര്‍ 13 വെള്ളിയാഴ്ച ഗുവാഹത്തിയില്‍ നിന്ന് ഡല്‍ഹിയിലേക്കുള്ള ഇന്‍ഡിഗോ Read More…

Movie News

10വര്‍ഷം മുമ്പ് ഷാരൂഖിനൊപ്പം അവസരം കിട്ടി; നയന്‍സ് നോ പറയാന്‍ കാരണം പ്രഭുദേവ

ജവാന്‍ വന്‍ഹിറ്റായി മാറിയപ്പോള്‍ ആരാധകര്‍ ഉയര്‍ത്തിയ പ്രധാന ചോദ്യം നയന്‍താര ബോളിവുഡില്‍ എത്താന്‍ ഇത്രയും വൈകിയത് എന്തുകൊണ്ടാണ് എന്നാണ്. എന്നാല്‍ ജവാനില്‍ ഷാരൂഖിന്റെ നായികയായി എത്തുന്നതിന് വളരെ മുമ്പ് ഏകദേശം പത്തുവര്‍ഷത്തോളം പുറകില്‍ ബോളിവുഡില്‍ അരങ്ങേറാന്‍ നയന്‍സിന് അവസരം വന്നതാണെന്നും അവര്‍ നോ പറഞ്ഞതാണെന്നും എത്രപേര്‍ക്കറിയാം? കേള്‍ക്കുന്നത് സത്യമാണ്. ഷാരൂഖ് നായകനായി ദീപികാ പദുക്കോണ നായികയായി വന്‍ പണംവാരി ചിത്രമായി മാറിയ ചെന്നൈ എക്സ്പ്രസിലായിരുന്നു നയന്‍സിനെ ക്ഷണിച്ചത്. രോഹിത്ഷെട്ടി സംവിധാനം ചെയ്ത സിനിമയില്‍ ‘വണ്‍ ടു ത്രീ Read More…

Oddly News

സോഷ്യല്‍ മീഡിയയില്‍ അത്ര നെഗളിക്കേണ്ട! വനിതാ ഉദ്യോഗസ്ഥയെ സ്ഥലം മാറ്റി, ഒരു പോസ്റ്റും നല്‍കാതെ

സോഷ്യല്‍മീഡിയയില്‍ അനേകം ഫോളോവേഴ്സിനെ സമ്പാദിച്ച സ്റ്റാറായി നില്‍ക്കുന്നു എന്ന കാരണത്താല്‍ ഹിമാചല്‍ പ്രദേശില്‍ ഉദ്യോഗസ്ഥയെ പോസ്റ്റ് പോലും നിശ്ചയിക്കാതെ സ്ഥലംമാറ്റി. 32 കാരിയായ ഹിമാചല്‍ അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസസ് (എച്ച്എഎസ്) ഓഫീസര്‍ ഒഷിന്‍ ശര്‍മ്മയെയാണ് നിയുക്ത പോസ്റ്റിംഗില്ലാതെ സ്ഥലംമാറ്റിയത്. സംഭവം ഓണ്‍ലൈനില്‍ വന്‍ ചര്‍ച്ചയായി മാറിയിട്ടുണ്ട്. സോഷ്യല്‍മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ പ്രതിഷേധം വര്‍ധിക്കുമ്പോഴും എന്തുകൊണ്ടാണ് ശര്‍മ്മയെ സ്ഥലം മാറ്റിയതെന്നോ എന്തുകൊണ്ടാണ് അവര്‍ക്ക് പുതിയ പോസ്റ്റിംഗ് നല്‍കാത്തതെന്നോ ഭരണകൂടം ഇതുവരെ വ്യക്തമാക്കിയിട്ടില്ല. ജോലിയിലെ പ്രകടനം തൃപ്തികരമല്ലെന്നും ഭരണപരമായ കാരണങ്ങളാലാണ് ശര്‍മ്മയെ സ്ഥലം Read More…

Oddly News

ആണവായുധത്തെക്കുറിച്ച് മുന്നറിയിപ്പ് നല്‍കിയ ഐന്‍സ്റ്റീന്റെ കത്ത്; വിറ്റത് 32.7 കോടിയ്ക്ക്

ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും പ്രശസ്തനായ ശാസ്ത്രഗവേഷകനായി അറിയപ്പെടുന്ന വ്യക്തിയാണ് ഭൗതികശാസ്ത്രജ്ഞന്‍ ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍. അണുബോംബ് നിര്‍മിക്കുകയെന്നതിനായി ജര്‍മനി അണു പരീക്ഷണം നടത്തുമെന്ന് കാണിച്ച് അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ഫ്രാങ്ക്ളിന്‍ ഡി റൂസ് വെല്‍റ്റിന് ഐന്‍സ്റ്റീന്‍ ഒരു കത്തെഴുതിയിരുന്നു. ന്യൂയോര്‍ക്കിലെ ഫ്രാങ്ക്‌ലിന്‍ ഡി റൂസ്വെല്‍റ്റ് ലൈബ്രറിയില്‍ സൂക്ഷിച്ചിരിക്കുന്ന ആ കത്ത് കുറച്ച് കാലങ്ങള്‍ക്ക് മുന്‍പ് ലേലത്തിനായി വച്ചു. ഇപ്പോഴിതാ ഐന്‍സ്റ്റീന്‍ എഴുതിയ ആ നിര്‍ണായക കത്ത് ലേലത്തില്‍ പോയിരിക്കുന്നു എന്ന വാര്‍ത്തയാണ് പുറത്ത് വരുന്നത്. ന്യൂയോര്‍ക്കിലെ ക്രിസ്റ്റീസ് ആക്ഷനറീസ് Read More…

Good News

ബഹിരാകാശ നടത്തം പൂര്‍ത്തിയാക്കിയ കോടീശ്വരന്‍, ജാരെഡ് സ്‌കൂള്‍ പഠനം ഉപേക്ഷിച്ചയാള്‍

അസാധാരണ മനുഷ്യര്‍ക്ക് മാത്രം കഴിയുന്ന നേട്ടം സ്വന്തമാക്കിയ ഒരു സാധാരണക്കാരന്‍. ബഹിരാകാശ നടത്തം പൂര്‍ത്തിയാക്കിയ 41-കാരനായ കോടീശ്വരന്‍ ജാരെഡ് ഐസക്മാനെ ഇങ്ങിനെ വിശേഷിപ്പിച്ചാല്‍ അത് ഒട്ടും അതിശയോക്തിയാകില്ല. വ്യാഴാഴ്ച ഐസക്മാനും സ്പേസ് എഞ്ചിനീയര്‍ സാറാ ഗില്ലിസും ബഹിരാകാശയാത്ര നടത്തിയപ്പോള്‍ ഒരു സ്വകാര്യ കമ്പനിയില്‍ നിന്നുള്ള പ്രൊഫഷണലല്ലാത്ത ആദ്യത്തെ ബഹിരാകാശയാത്രികരായി മാറിയാണ് ഇരുവരും ചരിത്രത്തില്‍ ഇടം നേടിയത്. അഞ്ച് ദിവസ പോളാരിസ് ഡോണ്‍ ദൗത്യത്തിനിടെ കമ്പനിയുടെ പുതിയ സ്‌പേസ് സ്യൂട്ടുകള്‍ പരീക്ഷിക്കുന്നതിനായിരുന്നു ഇരുവരും ബഹിരാകാശത്തില്‍ ഹൃസ്വമായി കടന്നത്. അതേസമയം Read More…

Oddly News

കുളിക്കില്ല, ശരീരത്ത് ദുര്‍ഗ്ഗന്ധം; 40 ദിവസം, ഭര്‍ത്താവില്‍ നിന്നും വിവാഹമോചനം നേടി യുവതി

വിവാഹം കഴിഞ്ഞ് നാല്‍പ്പതാം ദിവസം തന്നെ ഭര്‍ത്താവില്‍ നിന്ന് വിവാഹമോചനം ആവശ്യപ്പെട്ട് ആഗ്രയിലെ യുവതി കുടുംബ കോടതിയില്‍. ഇവര്‍ വിവാഹമോചനത്തിനായി പറഞ്ഞ കാരണം കേട്ടപ്പോള്‍ ഞെട്ടിയത് കോടതി. ഭര്‍ത്താവ് ദിവസവും കുളിക്കുന്നില്ലെന്നും മാസത്തില്‍ ഒന്നോ രണ്ടോ തവണ മാത്രമാണ് കുളിക്കുന്നതെന്നും പരാതിയില്‍ പറഞ്ഞു. ഭര്‍ത്താവ് ഇക്കാര്യം ശരിയും വെച്ചിരിക്കുകയാണ്. വിവാഹം കഴിഞ്ഞ് ഒന്നര മാസം പോലും ആകും മുമ്പാണ് വേര്‍പിരിയല്‍. മനുഷ്യന്‍ ദിവസവും കുളിക്കാറില്ലെന്നും അതുകൊണ്ടു തന്നെ ശരീരത്തില്‍ നിന്നും അസുഖകരമായ ദുര്‍ഗന്ധം ഉണ്ടാക്കുന്നുണ്ടെന്നും ഇത്രയും ശുചിത്വമില്ലാത്ത Read More…

Healthy Food

ഈ 5പഴങ്ങളുടെ തൊലികള്‍ രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കുന്നതിന് ഗുണം ചെയ്യും

രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടുന്ന രോഗാവസ്ഥയാണ് പ്രമേഹം ഉണ്ടാകുന്നത്. ഇത് പൂര്‍ണമായും ഭേദമാക്കാനാവാത്ത രോഗമാണ്. പ്രമേഹം മൂലം ഒരു വ്യക്തിക്ക് ക്ഷീണം, കാഴ്ച മങ്ങല്‍, വിശപ്പില്ലായ്മ, വിശപ്പില്ലായ്മ തുടങ്ങിയ നിരവധി ലക്ഷണങ്ങള്‍ അനുഭവപ്പെടുന്നു. രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാന്‍ പലതും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താം. പലതരം പഴങ്ങളും പ്രമേഹം കുറയ്ക്കാന്‍ ഏറെ ഗുണകരമാണ്. എന്നിരുന്നാലും, ചില പഴങ്ങളുടെ തൊലികള്‍ ഉപയോഗിച്ച് നിങ്ങള്‍ക്ക് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാനും കഴിയും. ഈ അഞ്ച് പഴങ്ങളുടെ തൊലികള്‍ രക്തത്തിലെ പഞ്ചസാര കുറയ്ക്കും Read More…

Oddly News

വെറും 550 ഡോളര്‍; ഏണസ്റ്റോ ഇഷ്ടമില്ലാത്ത വിവാഹം പൊളിച്ചടുക്കിത്തരും…!

ഒരു വിവാഹം നടത്താന്‍ എന്തെല്ലാം ചെലവുകളാണ് മാതാപിതാക്കള്‍ക്ക്. എന്നാല്‍ പണം തട്ടാന്‍ വേണ്ടി തട്ടിപ്പു വിവാഹം കഴിക്കുന്നവര്‍ ധാരാളമുണ്ട് താനും. എന്നാല്‍ ഇതില്‍ രണ്ടിലും പെടാത്ത സ്പെയിന്‍കാരന്‍ ഏണസ്റ്റോ വിവാഹം മുടക്കിയാണ് പണം സമ്പാദിക്കുന്നത്. വിവാഹം മുടക്കാനായി 550 ഡോളര്‍ ഫീസ് വാങ്ങുന്നയാളെക്കുറിച്ച് യുവതി ടിക്ടോക്കില്‍ പോസ്റ്റ് ചെയ്ത വീഡിയോ വൈറലായി. വീഡിയോയില്‍ പ്രത്യക്ഷപ്പെട്ടതിന് ശേഷം വിചിത്രമായ സേവനത്തിന് ഏണസ്റ്റോ സ്‌പെയിനിലെ ചര്‍ച്ചാവിഷയമായി. വിവാഹങ്ങള്‍ മുടക്കി വധുവിന്റെയോ വരന്റെയോ കാമുകനായി നടിക്കുകയും ഒളിച്ചോടാമെന്ന് ആവശ്യപ്പെടുകയുമാണ് ഇയാളുടെ രീതി. Read More…