ലണ്ടന്‍: അപൂര്‍വ രോഗ ബാധിതയായിരുന്ന ബിയാന്ദ്രി ബൂയ്സെന്‍ 19-ാം വയസ്സില്‍ അന്തരിച്ചു. ദക്ഷിണാഫ്രിക്കയിലെ പ്രിട്ടോറിയയില്‍ നിന്നുള്ള ബിയാന്ദ്രി 14 വയസ്സിന് മുകളില്‍ ജീവിക്കുന്നത് ഡോക്ടര്‍മാര്‍ പോലും പ്രതീക്ഷിച്ചിരുന്നില്ല. ഇച്ഛാശക്തികൊണ്ട് ഒരുപാട് പേര്‍ക്ക് പ്രചോദനമായിയാണ് അവള്‍ ലോകത്ത് നിന്ന് വിടപറഞ്ഞത്. ഹച്ചിന്‍സണ്‍- ഗില്‍ഫോര്‍ഡ് പ്രൊജീരിയ സിന്‍ഡ്രോം എന്ന ജനിതക മാറ്റത്തോടെയാണ് ബിയാന്ദ്രി ജനിച്ചത്. ഇത് കുട്ടികളില്‍ വേഗത്തില്‍ വാര്‍ധക്യം ബാധിക്കുന്നതിന് കാരണമാകുന്നു. കൂടാതെ എല്ലുകള്‍ പൊട്ടുകയും ചെയ്യാറുണ്ട്. ഈ രോഗം 40 ലക്ഷത്തില്‍ ഒരാള്‍ക്ക് മാത്രമാണ് വരുന്നത്. രോഗബാധിതരായി Read More…
Tag: Hashtagonline
തോന്നുമ്പോഴൊക്കെ കാപ്പി കുടിക്കരുത്, എങ്ങനെ കുടിക്കണം ? എപ്പോള്‍ കുടിക്കണം? അറിഞ്ഞിരിക്കുക
വൈകുന്നേരം ഒരു കപ്പ് കാപ്പി അത് പലവര്‍ക്കും നിര്‍ബന്ധമായിരിക്കും. അത് കുടിച്ചാല്‍ പിന്നെ എന്തെന്നില്ലാത്ത ഊര്‍ജ്ജം അനുഭവപ്പെട്ടേക്കാം. ഗുണദോഷ സമ്മിശ്രമായ കാപ്പി ലോകമൊട്ടാകെയുള്ള ആളുകള്‍ക്ക് പ്രിയപ്പെട്ടതാണ്. എന്നാല്‍ കോഫി എങ്ങനെ കുടിക്കണം? എപ്പോള്‍ കുടിക്കണം എന്നിങ്ങനെയുള്ള കാര്യങ്ങളില്‍ ഇക്കാലയളവില്‍ പല പഠനങ്ങളും നടന്നിട്ടുണ്ട്.. ആന്റിഓക്സിഡന്റുകള്‍ കൊണ്ട് നിറഞ്ഞ കോഫിക്ക് തലച്ചോറിന്റെ പ്രവര്‍ത്തനത്തെയും ഹൃദയാരോഗ്യത്തെയും സഹായിക്കാനും ഉപാപചയ പ്രവര്‍ത്തനങ്ങള്‍ വര്‍ധിപ്പിക്കാനും കഴിയുന്നു. പരമാവധി ഗുണങ്ങള്‍ ലഭിക്കുന്നതിന് കോഫി കുടിക്കേണ്ട രീതി എങ്ങനെയാണ് എന്നതിനെക്കുറിച്ച് പോഷകാഹാര വിദഗ്ധയും i Trive. Read More…
ആരാ ഒരു വെറൈറ്റി ആഗ്രഹിക്കാത്തെ; ഡെസ്റ്റിനേഷന്‍ വെഡ്ഡിങ് ഗോശാലയില്‍, പരിസ്ഥിതി സൗഹാര്‍ദപരമായ വിവാഹം
ഡെസ്റ്റിനേഷന്‍ വെഡ്ഡിങ്ങുകളാണെല്ലോ ഇപ്പോഴത്തെ ഒരു ട്രെന്‍ഡ്. ഇതിനായി മനോഹരമായ സ്ഥലങ്ങളാണ് വധു വരന്മാര്‍ ഇപ്പോള്‍ തിരഞ്ഞെടുക്കാറുള്ളത്. ഇവിടെ ഒരു പശുത്തൊഴുത്താണ് വെഡ്ഡിങ്ങ് ഡെസ്റ്റിനേഷനായി തിരഞ്ഞെടുത്തിരിക്കുന്നത്. ജനുവരി 22ന് മദ്ധ്യപ്രദേശിലെ ഗ്വാളിയോറില്‍ നടന്ന ഈ ഡെസ്റ്റിനേഷന്‍ വെഡ്ഡിങ് നടക്കുന്നത് ഗോശാലയിലാണ്. പരിസ്ഥിതി സൗഹൃദപരമായാണെത്രേ ഇങ്ങനെ ഒരു തിരഞ്ഞെടുപ്പ്. ലാല്‍ തിപാര ആദര്‍ശ് ഗോശാലയിലാണ് വിവാഹം നടക്കുന്നത്.20 ലക്ഷം രൂപ മുതല്‍മുടക്കിലാണ് ഈ ഗോശാല കള്‍ച്ചറല്‍ പവലിയനായി വികസിപ്പിച്ചത്. ഇവിടെ നടക്കുന്ന ആദ്യ വെഡ്ഡിങ്ങാണിത്. അതിഥികള്‍ക്ക് ഭക്ഷണം നല്‍കുന്നതിന് മുമ്പായി Read More…
കാലം ചെല്ലുംമ്പോള്‍ വീര്യം കൂടുന്ന വൈന്‍; പക്ഷെ കേടായതാണോയെന്ന് ഇങ്ങനെ തിരിച്ചറിയാം
ക്രിസ്മസ് ആയിട്ട് ഒരു ഗ്ലാസ് വൈന്‍ കുടിച്ചില്ലെങ്കില്‍ ആഘോഷം പൂര്‍ണമാവില്ലല്ലോ. വൈന്‍തന്നെ പല തരമുണ്ട്. ചില ആളുകള്‍ക്ക് മധുരമുള്ള വൈനായിരിക്കും ഇഷ്ടം, മറ്റ് ചിലര്‍ക്ക് അല്‍പ്പം ചവര്‍പ്പൊക്കെ ആവാം. പഴക്കം ചെല്ലുമ്പോള്‍ വൈനിന് വീര്യം കൂടുന്നുവെന്ന് നിങ്ങള്‍ കേട്ടിട്ടില്ലേ. എന്നാല്‍ സൂക്ഷിക്കേണ്ട രീതിയില്‍ സൂക്ഷിച്ചില്ലെങ്കില്‍ വീഞ്ഞ് കേടായി പോകും. കേടായ വൈന്‍ എങ്ങനെ തിരിച്ചറിയാമെന്ന് ഇന്‍സ്റ്റഗ്രാമിലൂടെ വൈന്‍ മാസ്റ്ററായ സോണല്‍ സി ഹോളണ്ട് ഒരു വീഡിയോ പങ്കുവച്ചു. കാഴ്ചയിലൂടെ ആദ്യം വൈന്‍ നല്ലതാണോ ചീത്തയാണോയെന്ന് മനസ്സിലാക്കാം. വൈനിന്റെ Read More…
പുരുഷന്മാര്‍ കൂടുതല്‍ ദുര്‍ബലരാണ് ! ഏകാന്തത പുരുഷന്മാരെയും സ്ത്രീകളെയും ബാധിക്കുന്നത് വ്യത്യസ്തമായിട്ടെന്ന് പഠനങ്ങള്‍
ഏകാന്തത എല്ലാ പ്രായത്തിലും പശ്ചാത്തലത്തിലുമുള്ള ആളുകളെയും പ്രതികൂലമായി ബാധിക്കുന്ന ഒരു അവസ്ഥയാണ് . എന്നാല്‍ അതിന്റെ ഫലങ്ങള്‍ എല്ലാവര്‍ക്കും ഒരുപോലെ ആയിരിക്കണമെന്നില്ല. പുരുഷന്മാരും സ്ത്രീകളും അവരുടെ മാനസികവും ശാരീരികവുമായ ആരോഗ്യത്തില്‍ വ്യത്യസ്തത പുലര്‍ത്തുന്നു . സ്ത്രീകളെ സംബന്ധിച്ചിടത്തോളം, ബന്ധങ്ങളാണ് അവരുടെ ജീവിതത്തിലെ ഒരു പ്രധാന കണ്ണി . ഏകാന്തതയില്‍ നിന്ന് അവരെ സംരക്ഷിക്കാന്‍ കഴിയുന്ന ആഴത്തിലുള്ള വൈകാരിക ബന്ധങ്ങള്‍ അവര്‍ രൂപപ്പെടുത്തുന്നു. എന്നിരുന്നാലും, ഈ ബന്ധങ്ങള്‍ നഷ്ടപ്പെടുമ്പോള്‍ – വേര്‍പിരിയല്‍, അല്ലെങ്കില്‍ പ്രിയപ്പെട്ട ഒരാളുടെ മരണം നിമിത്തം Read More…
പ്രായം വെറും 14, ഇപ്പോള്‍ പി എച്ച് ഡി ചെയ്യുന്നു; ലോറന്‍ സൈമണ്‍സ് സൂപ്പറാ!
14 വയസ്സുള്ള ഒരു കുട്ടി സാധാരണയായി ഏത് ക്ലാസിലായിരിക്കും. ഒന്നുകില്‍ ഒന്‍പതാം ക്ലാസില്‍, അല്ലെങ്കില്‍ പത്തില്‍. പക്ഷെ നമ്മുടെ കഥയിലെ നായകന്‍ ലോറന്‍ സൈമണ്‍സ് പതിനാലാം വയസ്സില്‍ പിഎച്ച് ഡി ചെയ്തുകൊണ്ടിരിക്കുകയാണ്. രണ്ട് വര്‍ഷം മുന്‍പാണ് ലോകത്തിലെ തന്നെ ഏറ്റവും വലിയ ഗവേഷണ സ്ഥാപനങ്ങളിലൊന്നായ മാക്സ് പ്ലാങ്ക് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ സൈമണ്‍ പി എച്ച് ഡിയ്ക്ക് ചേര്‍ന്നത്. സൈമണ്‍സ് ബെല്‍ജിയത്തില്‍ നിന്നുള്ള ബാലനാണ്. തന്റെ പതിനാലാം വയസ്സില്‍ ഫിസിക്സില്‍ ബിരുദം നേടിയാണ് സൈമണ്‍സ് ലോകത്തിനെ ഞെട്ടിച്ചത്. വെറും ഒരു Read More…
ഈ വര്‍ഷം മലയാളി ഗൂഗിളില്‍ ഏറ്റവും അധികം അന്വേഷിച്ച കാര്യം
ഓണമെന്നോര്‍ക്കുമ്പോള്‍ തന്നെ മലയാളിക്ക് ഓര്‍മ്മ വരുന്നത് ഓണസദ്യയായിരിക്കും. കാണം വിറ്റും ഓണം ഉണ്ണണം എന്ന് പഴമക്കാര്‍ പറയുന്നത് കേട്ടിട്ടില്ലേ. എന്നാല്‍ കാലം മാറിയപ്പോള്‍ ചൊല്ലും ഒന്ന് മാറി. കടല്‍ കടന്ന് മഞ്ഞുള്ള നാട്ടില്‍ എത്തിയാലും ഓണം ഉണ്ണണം എന്നാക്കി മാറ്റേണ്ടിയിരിക്കുന്നു. അതിനുള്ള തെളിവാണ് ഗൂഗിള്‍ സെര്‍ച്ചില്‍ തെളിഞ്ഞിരിക്കുന്നത്. 2024ല്‍ ലോകത്ത് രണ്ടാമതായി ഏറ്റവും അധികം ആളുകള്‍ ‘നിയര്‍ മി’ (എനിക്ക് ഏറ്റവും അടുത്ത്) അന്വേഷിച്ചത് ഓണസദ്യയ്ക്ക് വേണ്ടിയാണ്. ഗൂഗിളില്‍ അധികം ആളുകള്‍ അന്വേഷിച്ച ഒന്നായി ഓണസദ്യ മാറി. Read More…
സംഗീതജ്ഞനായ വിജയ് സേതുപതി എങ്ങിനെ പോരാളിയായി ? വിടുതലൈ 2 സിനിമയ്ക്ക് എന്തിനാണ് ഇത്ര നിബന്ധനകള്‍ ?
സംവിധായകന്‍ വെട്രിമാറന്‍ സംവിധാനം ചെയ്ത് പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന വിടുതലൈ 2 വെള്ളിയാഴ്ചയെത്തുന്നു. ആദ്യ ഭാഗത്തിൽ വിജയ് സേതുപതി അവതരിപ്പിച്ച പെരുമാളിന്റെ മുന്‍കാല ജീവിതം കൂടി ചിത്രത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ആദ്യ ഭാഗത്തില്‍ അറസ്റ്റിലായ വിജയ് സേതുപതിയുടെ ക്യാരക്ടര്‍ രണ്ടാം ഭാഗത്തില്‍ എന്തു ചെയ്യുമെന്ന് അറിയാന്‍ ആകാംക്ഷയോടെയാണ് ആരാധകര്‍ സിനിമയെ നോക്കിക്കാണുന്നത്. സംഗീതജ്ഞനായിരുന്ന വിജയ് സേതുപതി എന്തിനാണ് പോരാളിയായി മാറിയത് എന്നാണ് സിനിമ പറയുന്നത്. രണ്ടു മണിക്കൂറും 52 മിനിറ്റുമാണ് ചിത്രത്തിന്റെ ടൈം. ചിത്രത്തിന് ‘എ’ സര്‍ട്ടിഫിക്കറ്റാണ് നല്‍കിയിരിക്കുന്നത്. Read More…
70കോടി ലോട്ടറി അടിച്ച പണംകൊണ്ട് ആഡംബര വീട് വാങ്ങി; ഒടുവില്‍ ചെറിയ വീട്ടിലേക്ക് മാറാന്‍ ദമ്പതികള്‍
അപ്രതീക്ഷിതമായി സമ്പന്നരായാല്‍ മതിമറന്ന് പോകുന്നവരാണ് അധികവും . എന്നാല്‍ ഒരു ഭാഗ്യം കടന്നുവന്നിട്ടും ജീവിതശൈലിയില്‍ മാറ്റം വരുത്താതെ ലളിതമായി ജീവിക്കുന്നതിന് നല്ല മനസ്സുറപ്പ് ആവശ്യമാണ്. ഇംഗ്ലണ്ടിലെ വേക്ക് ഫീല്‍ഡ് സ്വദേശികളായ അമാന്‍ഡയും ഗ്രഹാമും അതിന് ഉദാഹരണമാണ്. കോടികള്‍ ലോട്ടറി അടിച്ചപ്പോള്‍ വാങ്ങിയ വീട്ടില്‍ സൗകര്യങ്ങള്‍ അധികമായത് കാരണം ചെറിയ വീട് അന്വേഷിക്കുകയാണ് അവര്‍. കാര്‍പെറ്റ് ഫാക്റ്ററിയിലാണ് ഇരുവരും ജോലി ചെയ്തിരുന്നത്. 2013ലാണ് 6.6 മില്ല്യണ്‍ പൗണ്ടിന്റെ ലോട്ടറി അടിച്ചത്. ബാധ്യതകള്‍ തീര്‍ത്ത് പിന്നാലെ ജോലിയും രാജിവെച്ചു. 2014ല്‍ Read More…









