Lifestyle

ലോകത്തിലെ ഏറ്റവും വിലയേറിയ വാച്ച് ; വില 466 കോടി രൂപ

സമയം അറിയാന്‍ ഇന്ന് നിരവധി മാര്‍ഗങ്ങളുണ്ട്. എങ്കിലും മിക്കവര്‍ക്കും സൗകര്യപ്രദമായുള്ളത് വാച്ച് തന്നെയാണ്. ഒരു കാലത്ത് സമയം നോക്കാനായി മാത്രമാണ് വാച്ച് ഉപയോഗിച്ചിരുന്നതെങ്കില്‍ ഇന്ന് അത് ഒരു സ്റ്റൈല്‍ മെറ്റീരിയല്‍ കൂടിയായി മാറിയിരിയ്ക്കുകയാണ്. ഫാഷന്റെ ഒരു പര്യായം കൂടി തന്നെയാണ് വാച്ചുകളും. വില കൂടിയയും വ്യത്യസ്ത തരത്തില്‍ നിര്‍മ്മിച്ചതുമായ വാച്ചുകള്‍ വിപണിയില്‍ ഇന്ന് ലഭ്യമാണ്. ലോകത്തിലെ ഏറ്റവും വിലയേറിയ വാച്ചിനെ കുറിച്ചാണ് ഇനി പറയുന്നത്. 55 മില്യണ്‍ ഡോളര്‍ (ഏകദേശം 466 കോടി രൂപ) വിലമതിക്കുന്ന ഇത് Read More…

Oddly News

വജ്രങ്ങള്‍ കുന്നുകൂടിയ ആഫ്രിക്കന്‍ രാജ്യം ; ഈ വര്‍ഷം കണ്ടെത്തിയത് ലോകത്തെ വലിയ രണ്ടാമത്തെ വജ്രം

ലോകത്തിലെ ഏറ്റവും വലിയ വജ്രനിക്ഷേപം റഷ്യയിലാണുള്ളത്. എന്നാല്‍ വജ്രഖനനത്തില്‍ രണ്ടാം സ്ഥാനത്തുള്ളത് ആഫ്രിക്കന്‍ രാജ്യമായ ബോട്സ്വാനയാണ് . അനേകം വജ്രങ്ങള്‍ ഇവിടെ നിന്നു കണ്ടെത്തിയിരുന്നു. ഈ വര്‍ഷം ഓഗസ്റ്റില്‍ ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ വജ്രവും ഇവിടെ നിന്നും കണ്ടെത്തി. 1885 മുതല്‍ 1966 വരെ ബ്രിട്ടീഷ് ഭരണത്തിലിരുന്ന ബോട്സ്വാന അക്കാലളവില്‍ ലോകത്തിലെ വലിയ ദാരിദ്രമായ രാജ്യ ങ്ങളിലൊന്നായിരുന്നു. എന്നാല്‍ 1967 ല്‍ സ്വാതന്ത്ര്യം നേടിയതിന് പിന്നാലെ അടുത്ത വര്‍ഷം രാജ്യത്തിന്റെ ജാതകം തിരുത്തിക്കുറിച്ച് കൊണ്ട് തലസ്ഥാന Read More…

Fitness

പടികള്‍ കയറുന്നതാണോ, നടത്തമാണോ വ്യായാമത്തിന് ബെസ്റ്റ്? ഇത് അറിഞ്ഞിരിക്കാം

ശരീരം ഫിറ്റായിരിക്കാനായി ആഗ്രഹിക്കുന്ന വ്യക്തികളായിരിക്കും അധികവും. എന്നാല്‍ വ്യായാമം ചെയ്യാനായി ചിലപ്പോള്‍ സമയം ലഭിക്കില്ല. ഇനി ജിമ്മില്‍ പോകാമെന്ന് വെച്ചാലോ അപ്പോഴും പണം വില്ലനാകുന്നു. എന്നാല്‍ പടികള്‍ കയറുന്നതും നടക്കുന്നതും ജീവിതശൈലിയുടെ ഭാഗമാക്കുന്നത് ഫിറ്റ്നസിന് സഹായിക്കുമെന്നാണ് പഠനം വ്യക്തമാക്കുന്നത്. പടികള്‍ കയറുന്നത് ആരോഗ്യകരമായ പ്രവര്‍ത്തനമാണ്. നിരവധി പേശികള്‍ക്ക് ഇത് ഗുണം ചെയ്യുന്നു, ഒപ്പം ഹൃദയസംബന്ധമായ ആരോഗ്യം മെച്ചപ്പെടുന്നു. ഹൃദയത്തിന്റെ പ്രവര്‍ത്തനവും മെച്ചപ്പെടുത്തുന്നു. വളരെ വേഗത്തില്‍ കാലറി കത്തിക്കാനായി പടികള്‍ കയറുന്നത് സഹായിക്കുന്നു. ആഴ്ചയില്‍ 30 മിനിറ്റ് പടികള്‍ Read More…

Celebrity

ഗംഭീര പ്രകടനവുമായി ആരാധ്യയും അബ്റാമും; വീഡിയോയും ചിത്രങ്ങളും പകര്‍ത്തി ഷാരൂഖ് ഖാനും ഐശ്വര്യ റായും

മുംബൈയിലെ ധീരുഭായ് അംബാനി സ്‌കൂളിലാണ് ബോളിവുഡിലെ പ്രമുഖതാരങ്ങളുടെയെല്ലാം മക്കള്‍ പഠിക്കുന്നത്. വര്‍ഷം തോറും സ്‌കൂളില്‍ നടക്കുന്ന ആനുവല്‍ ഡേ സിലബ്രേഷനുകള്‍ അതുകൊണ്ടു തന്നെ വാര്‍ത്തയാകാറുണ്ട്. ഐശ്വര്യറായി, അഭിഷേക് ബച്ചന്‍, ഷാരൂഖ് ഖാന്‍, കരീന കപൂര്‍, ഷാഹിദ് കപൂര്‍, കരണ്‍ ജോഹര്‍ തുടങ്ങി പ്രമുഖരെല്ലാം ഇത്തവണയും പരിപാടികള്‍ കാണാനെത്തിയിരുന്നു. ആനുവല്‍ ഡേയിലെ ക്രിസ്മസ് പ്ലേയില്‍ ഐശ്വര്യ റായുടേയും അഭിഷേക് ബച്ചന്റേയും മകള്‍ ആരാധ്യ ബച്ചനും ഷാരൂഖ് ഖാന്റെ മകന്‍ അബ്റാമും ഒരുമിച്ചാണ് പ്രകടനം നടത്തിയത്. ആരാധ്യയും അബ്റാമും തങ്ങളുടെ Read More…

Celebrity

അവരെ ഒന്ന് ശ്വാസം വിടാന്‍ അനുവദിക്കൂ… ട്രംപു് – മെലാനിയ ചുംബനം വൈറലാകുന്നു

നിയുക്ത പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ രണ്ടാം ടേം ആരംഭിക്കാന്‍ ഇനി ദിവസങ്ങള്‍ മാത്രമാണ് ബാക്കിയുള്ളത്. ഇതിനിടയില്‍ ഭാര്യയും പ്രഥമവനിതയുമാകാനിരിക്കുന്ന മെലാനിയയുമായി ട്രംപ് അകലത്തിലാണെന്ന് വന്‍ കിംവദന്തികളാണ് പ്രചരിക്കുന്നത്. എന്നാല്‍ ഈ പ്രചരണത്തെയെല്ലാം കാറ്റില്‍ പറത്തിയിരിക്കുകയാണ് കഴിഞ്ഞ ദിവസം നടന്ന ഒരു ബേസ്ബോള്‍ ഗെയിമിലെ കാഴ്ച. പ്രചാരണ പരിപാടികള്‍ മിക്കവാറും ഒഴിവാക്കിയിരിക്കുന്ന മെലാനിയ ഒരു ബേസ്‌ബോള്‍ ഗെയിമില്‍ ഭര്‍ത്താവുമായി ചുംബനം പങ്കിടുന്നതിന്റെ ദൃശ്യം വ്യാപകമായ ശ്രദ്ധ നേടുകയും ചര്‍ച്ചയാകുകയും ചെയ്തു. നിയുക്ത പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ആദ്യ ടേമില്‍ Read More…

Celebrity

താരങ്ങള്‍ വയേര്‍ഡ് ഹെഡ്ഫോണുകള്‍ ഉപയോഗിക്കുന്നതിന്റെ പിന്നിലെ രഹസ്യം ഇതോ?

പലപ്പോഴും സിനിമാ, സംഗീത, കായിക താരങ്ങളുടെയും ചിത്രങ്ങളോടൊപ്പം തന്നെ അവരുടെ വസ്ത്രങ്ങളും ഗാഡ്ജറ്റുകളും ശ്രദ്ധനേടാറുണ്ട്. അടുത്തിടെ സമൂഹ മാധ്യമങ്ങളില്‍ ഉയരുന്ന ചോദ്യമാണ് നല്ല ശബ്ദാനുഭവം നല്‍കുന്ന ടിഡബ്ലിയു എസ് ബഡ്സും നെക്ക്ബാന്‍ഡുമൊക്കെ. ഇതൊക്കെ ഉള്ളപ്പോള്‍ എന്തിനാണ് ഇവരൊക്കെ വയേര്‍ഡ് ഇയര്‍ഫോണുകള്‍ ഉപയോഗിക്കുന്നത്.ഇതിന് പല അഭിപ്രായങ്ങളാണ് പുറത്ത് വരുന്നത്. ചാര്‍ജ് ചെയ്യാന്‍ മടിയായതിനാല്‍, അപ്പോള്‍ ലാന്‍ഡ് ലൈന്‍ എടുക്കുമോയെന്ന മറു ചോദ്യവും നിലനില്‍ക്കുന്നു. തിരക്ക് പിടിച്ചു പോകുമ്പോള്‍ കളഞ്ഞുപോകാതെയിരിക്കാന്‍, ഹാക്ക് ചെയ്യുമെന്ന പേടി അങ്ങനെ നിരവധി അഭിപ്രായങ്ങള്‍ നിറയുന്നു. Read More…

Lifestyle

അടുക്കളയിലെ പ്രാണിശല്യം എളുപ്പത്തില്‍ ഇല്ലാതാക്കാം ; ഇക്കാര്യങ്ങള്‍ പരീക്ഷിയ്ക്കാം

വീട്ടമ്മമാര്‍ അടുക്കളയില്‍ നേരിടുന്ന ഏറ്റവും വലിയ പ്രശ്നമാണ് പ്രാണികളുടെ ശല്യം. ഈച്ചകളും പ്രാണികളുമൊക്കെ അടുക്കളയില്‍ പലപ്പോഴും വ്യാപിയ്ക്കുന്നത് വളരെ വലിയൊരു പ്രശ്നം തന്നെയാണ്. ചിലരുടെ വീട്ടിലെ പ്രധാന പ്രശ്നമാണ് പല്ലിയും പാറ്റയും. വീട് വൃത്തികേടാകുന്നതിനു പുറമേ ഇവയുടെ സാന്നിധ്യം ഗുരുതര ആരോഗ്യപ്രശ്നങ്ങള്‍ക്ക് കാരണമാവുകയും ചെയ്യും. ഇത്തരം കീടങ്ങളുടെ ശല്യം അകറ്റാന്‍ എന്തൊക്കെ ചെയ്യാമെന്ന് നോക്കാം….

Lifestyle

മധുരക്കൊതിയന്മാരാണോ കുട്ടികള്‍ ? നിയന്ത്രിയ്ക്കാന്‍ വഴിയുണ്ട്

കുട്ടികള്‍ക്ക് വളരെ ഇഷ്ടമുള്ള ഒന്നാണ് മധുരമുള്ള ആഹാരങ്ങള്‍. ചോക്ലേറ്റ് ആയാലും, മധുര പലഹാരങ്ങള്‍ ആയാലും അവര്‍ കഴിയ്ക്കാന്‍ വളരെ താല്പര്യപ്പെടുകയും ചെയ്യും. എന്നാല്‍ അമിതമായി മധുരം കഴിയ്ക്കുന്നത് കുട്ടികളുടെ പല്ല് ചീത്തയാകുന്നതിനും അവര്‍ക്ക് ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാകുന്നതിനും കാരണമാകും. റിഫൈന്‍ഡ് ഷുഗറിനും സംസ്‌കരിച്ച ഭക്ഷണങ്ങള്‍ക്കും ജങ്ക്ഫുഡിനും പകരം രുചികരവും ആരോഗ്യത്തിന് ദോഷം വരുത്താത്തതുമായ ഭക്ഷണങ്ങള്‍ വേണം കഴിക്കാന്‍. കുട്ടികളുടെ മധുരപ്രിയം നിയന്ത്രിയ്ക്കാന്‍ ഭക്ഷണത്തില്‍ ചില മാറ്റങ്ങള്‍ വരുത്താവുന്നതാണ്….

Lifestyle

കൗമാരത്തിൽ തന്നെ വൃദ്ധയായി: ബിയാന്ദ്രി 19-ാം വയസ്സിൽ വിടവാങ്ങി, ലോകത്തെ അതിശയിപ്പിച്ച കുട്ടി

ലണ്ടന്‍: അപൂര്‍വ രോഗ ബാധിതയായിരുന്ന ബിയാന്ദ്രി ബൂയ്സെന്‍ 19-ാം വയസ്സില്‍ അന്തരിച്ചു. ദക്ഷിണാഫ്രിക്കയിലെ പ്രിട്ടോറിയയില്‍ നിന്നുള്ള ബിയാന്ദ്രി 14 വയസ്സിന് മുകളില്‍ ജീവിക്കുന്നത് ഡോക്ടര്‍മാര്‍ പോലും പ്രതീക്ഷിച്ചിരുന്നില്ല. ഇച്ഛാശക്തികൊണ്ട് ഒരുപാട് പേര്‍ക്ക് പ്രചോദനമായിയാണ് അവള്‍ ലോകത്ത് നിന്ന് വിടപറഞ്ഞത്. ഹച്ചിന്‍സണ്‍- ഗില്‍ഫോര്‍ഡ് പ്രൊജീരിയ സിന്‍ഡ്രോം എന്ന ജനിതക മാറ്റത്തോടെയാണ് ബിയാന്ദ്രി ജനിച്ചത്. ഇത് കുട്ടികളില്‍ വേഗത്തില്‍ വാര്‍ധക്യം ബാധിക്കുന്നതിന് കാരണമാകുന്നു. കൂടാതെ എല്ലുകള്‍ പൊട്ടുകയും ചെയ്യാറുണ്ട്. ഈ രോഗം 40 ലക്ഷത്തില്‍ ഒരാള്‍ക്ക് മാത്രമാണ് വരുന്നത്. രോഗബാധിതരായി Read More…