Oddly News

ഈ ദ്വീപില്‍ ആകെ താമസക്കാര്‍ 20 പേര്‍; പക്ഷേ പക്ഷികള്‍ പത്തുലക്ഷത്തോളം

ഈ ദ്വീപില്‍ താമസക്കാരായുള്ളത് ആകെപ്പാടെ 20 പേര്‍, പക്ഷികളുടെ എണ്ണമാകട്ടെ പതിനായിരവും. ഐസ്ലാന്‍ഡിന്റെ വടക്കന്‍ തീരത്ത് നിന്ന് ഏകദേശം 40 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന അനേകം കൗതുകങ്ങള്‍ നിറഞ്ഞ യൂറോപ്പിലെ ഏറ്റവും വിദൂര വാസസ്ഥലങ്ങളില്‍ ഒന്നാണ് ഗ്രിംസി. തഴച്ചുവളരുന്ന കടല്‍ പക്ഷികളുടെ ജനസംഖ്യയും അവയെ ശല്യം ചെയ്യാത്ത വളരെ ചെറുതുമാത്രമാത്രമായ ജനസംഖ്യയും പിങ്ക് ചക്രവാളവും 24 മണിക്കൂര്‍ നീണ്ടു നില്‍ക്കുന്ന പകലും അത്രയും ദൈര്‍ഘ്യമുള്ള രാത്രികളുമെല്ലാം ഇവിടെ കാണാം. 6.5 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയുള്ള ഒരു Read More…

Lifestyle

നോൺസ്റ്റിക്ക് പാത്രങ്ങളുടെ ഉപയോഗം എപ്പോൾ ഉപേക്ഷിക്കണം? ഈ കാര്യങ്ങള്‍ ശ്രദ്ധിക്കണം

നോണ്‍ സ്റ്റിക്ക് പാനുകളും മറ്റും നിങ്ങള്‍ ഉപയോഗിക്കാറില്ലേ. പല വിഭവങ്ങളും അതില്‍ ഉണ്ടാകാം. അതിനുപരിയായി പാചകത്തിന് ശേഷം അത് വൃത്തിയാക്കാനും വളരെ എളുപ്പമാണ്. സ്‌പോഞ്ചോ അല്ലെങ്കില്‍ തുണിയോ ഉപയോഗിച്ച് തുടച്ചുനീക്കിയാല്‍ മതി. അത് കൂടാതെ എണ്ണയും വളരെ കുറച്ച് ഉപയോഗിച്ചാല്‍ മതി. ആരോഗ്യം കാത്തു സൂക്ഷിക്കാനായി ആഗ്രഹിക്കുന്നവര്‍ക്ക് ഒരു നല്ല ഓപ്ഷനാണ് നോണ്‍ സ്റ്റിക്ക് പാത്രങ്ങള്‍. എന്നാല്‍ കുറച്ച് കാര്യം ശ്രദ്ധിക്കണം. ചില ബ്രാന്‍ഡുകള്‍ നോണ്‍ സ്റ്റിക്ക് പാനുകള്‍ക്ക് സെറാമിക് കോട്ടിങ് ഉപയോഗിക്കുന്നു. എന്നാല്‍ ഇത് പതിവായി Read More…

Health

കുട്ടികളുടെ ഒരു ദിവസം ആരംഭിക്കാം, ചില നല്ല ശീലങ്ങളിലൂടെ

ഉറക്കമുണര്‍ന്നതിന് ശേഷമുള്ള കുട്ടികളുടെ ആദ്യ മണിക്കൂറുകള്‍ അവരുടെ മാനസികാവസ്ഥയും ഊര്‍ജ്ജ നിലയും രൂപപ്പെടുത്തുന്നതില്‍ നിര്‍ണായകമാണ്. ഉന്മേഷകരമായ ഒരു ദിവസത്തിന് മികച്ച തുടക്കം പ്രധാനമാണ് . കുട്ടികളെ സംബന്ധിച്ചിടത്തോളം, ഈ കാലഘട്ടം മാനസികവും ശാരീരികവുമായ വികാസത്തിന് നിര്‍ണായകമാണ്. ഒരു നല്ല പ്രഭാത ദിനചര്യയിലൂടെ വെല്ലുവിളികളെ നേരിടാനും ആത്മവിശ്വാസം വളര്‍ത്താനും ആരോഗ്യകരമായ ശീലങ്ങള്‍ വളര്‍ത്തിയെടുക്കാനും മാതാപിതാക്കള്‍ കുട്ടികളെ പ്രാപ്തരാക്കേണ്ടതുണ്ട് . മികച്ച പ്രഭാതം കുട്ടികളെ ഉത്സാഹത്തോടെയിരിക്കാന്‍ സഹായിക്കും. ഇതിനായി ചില വഴികള്‍ ഇതാ പ്രഭാത സ്ട്രെച്ചുകള്‍ രക്തചംക്രമണം വര്‍ദ്ധിപ്പിക്കുകയും ഫോക്കസ് Read More…

Featured Oddly News

പതിനായിരം മുതലക്കുഞ്ഞുങ്ങളുടെ പിതാവ്, ലോകത്തിലെ ഏറ്റവും പ്രായമുള്ള മുതല 125-ാം വയസ്സിലേക്ക്

125-ാം വയസ്സിലേക്കുള്ള യാത്ര തുടങ്ങിയിരിക്കുകയാണ് ഹെന്റി മുതല. കഴിഞ്ഞ ഡിസംബര്‍ 16 ന് തന്റെ 124-ാം പിറന്നാള്‍ ഈ മുതല മുത്തശ്ശന്‍ ആഘോഷിച്ചു . ഈ മുതലയുടെ വാസം ദക്ഷിണാഫ്രിക്കയിലെ സംരക്ഷണകേന്ദ്രത്തിലാണ്. 1985 മുതല്‍ ഇവിടുത്തെ സ്‌കോട്ബര്‍ഗ് കണ്‍സര്‍വേഷന്‍ സെന്ററില്‍ വിഹരിക്കുകയാണ് ഹെന്റി. ബോട്സ്വാനയിലെ ഒകവാംഗോ ഡെല്‍റ്റയില്‍ നിന്നാണ് ആദ്യം ഈ മുതലയെ പിടികൂടുന്നത്. ഈ കേന്ദ്രത്തില്‍ എത്തിയതിന് പിന്നാലെ പല മുതലപ്പങ്കാളികളിലായി പതിനായിരത്തിലധികം മുതലക്കുട്ടികള്‍ ഹെന്റിക്കുണ്ട്. മുതലകള്‍ ഉരഗവര്‍ഗത്തില്‍പെടുന്ന ജീവികളാണ് . സാധാരണ ജീവികളില്‍ നിന്നും Read More…

Good News

വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലില്‍ കിടന്നത് 15 വര്‍ഷം ; ഒടുവില്‍ മേരിക്ക് തോക്കിന്‍ മുനയില്‍ നിന്നും മോചനം

ഇന്തോനേഷ്യയില്‍ മരണശിക്ഷ കാത്ത് ഏകദേശം 15 വര്‍ഷത്തോളം ജയിലില്‍ കഴിഞ്ഞ ഫിലിപ്പീനിയന്‍ സ്ത്രീയ്ക്ക് ഒടുവില്‍ മോചനം. ഏതു നിമിഷവും ജീവിതം അവസാനിക്കുമെന്ന് കരുതിയ ഫിലിപ്പീനിയന്‍ സ്ത്രീ മേരീ ജെയ്ന്‍ വെലോസോയ്ക്കാണ് ഒടുവില്‍ ഇന്തോനേഷ്യന്‍ യുക ഫയറിംഗ് സക്വാഡിന്റെ തോക്കിന്‍മുനയില്‍ നിന്നും മോചനം കിട്ടിയത്. ഇന്തോനേഷ്യന്‍ വിമാനത്താവളം വഴി 2.6 കിലോഗ്രാം (5.7 പൗണ്ട്) ഹെറോയിന്‍ കടത്താന്‍ ശ്രമിച്ചെന്ന കുറ്റത്തിന് 2010-ലായിരുന്നു മേരി ജെയ്ന്‍ വെലോസോയെ വധശിക്ഷയ്ക്ക് വിധിച്ചത്. എന്നാല്‍ രണ്ട് കുട്ടികളുടെ അമ്മയായ 39 കാരി താന്‍ Read More…

Health

മുഖക്കുരു പോലൊരു വളര്‍ച്ച, സ്താനാര്‍ബുദമാകാമെന്ന് ഡോക്ടര്‍; അനുഭവം യൂട്യൂബിലൂടെ പങ്കുവെച്ച് ലിന്റു

മിനിസ്‌ക്രീനിലൂടെയും വ്ളോഗിലൂടെയും ഏറെ പ്രശസ്തി ആര്‍ജിച്ച വ്യക്തിയാണ് ലിന്റു റോണി. ഭര്‍ത്താവിനും മകനുമൊപ്പം യു കെയില്‍ സ്ഥിരതാമസമാണ് ലിന്റു. കുടുംബവിശേഷങ്ങള്‍ വ്ളോഗില്‍ പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ തന്റെ ജീവിതത്തില്‍ സ്താനാര്‍ബുദം ഭയം നിറച്ച കാര്യവും തുറന്ന് പറയുകയാണ് ലിന്റു. ഇടത് സ്തനത്തില്‍ മുഖക്കുരു പോലെയാണ് ആദ്യം വന്നത് . ഹോര്‍മോണ്‍ പ്രശ്നങ്ങളായിരിക്കുമെന്നാണ് ആദ്യംകരുതിയത്. പ്രസവശേഷം ആര്‍ത്തവമുണ്ടാകുകയും അധികം താമസിക്കാതെ അത് നില്‍ക്കുകയും ചെയതു. ആ സമയത്ത് താന്‍ ഗര്‍ഭിണിയാണെന്നാണ് സംശയിച്ചത്. എന്നാല്‍ പരിശോധനയില്‍ അങ്ങനെയല്ലെന്ന് മനസ്സിലായി. സ്തനത്തില്‍ മുഖക്കുരു Read More…

Health

ജലദോഷമുള്ളപ്പോള്‍ മൂക്ക് ശക്തമായി പിഴിയരുത്, എന്തുകൊണ്ട്?

ജലദോഷം കൂടുമ്പോള്‍ ശ്വസിക്കാനുള്ള എളുപ്പത്തിന് നാം മൂക്ക് ശക്തമായി പിഴിയുന്ന ശീലമുണ്ട്. ഇത് താല്‍ക്കാലിക ആശ്വാസം നല്‍കുന്നുവെങ്കിലുംഇങ്ങനെ ചെയ്യുന്നത് കൂടുതല്‍ സങ്കീര്‍ണതകളിലേക്ക് നയിക്കുമെന്നാണ് വിദഗ്ധര്‍ പറയുന്നത് . മനുഷ്യന്റെ മൂക്ക് എല്ലാ ദിവസവും 1 മുതല്‍ 2 ലിറ്റര്‍ വരെ മ്യൂക്കസ് ഉത്പാദിപ്പിക്കുന്നു. രോഗാവസ്ഥയില്‍ അത് വൈറസുകള്‍ നിമിത്തം കട്ടിയാകും. മൂക്ക് പിഴിയുന്നത് ഈ കട്ടിയുള്ള മ്യൂക്കസ് പുറന്തള്ളാന്‍ സഹായിക്കുന്നുണ്ടെങ്കിലും ഇത് മറ്റ് നിരവധി പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നു. ഏഷ്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലെ സീനിയര്‍ കണ്‍സള്‍ട്ടന്റും Read More…

Travel

അവ്താറില്‍ നിങ്ങള്‍ കണ്ട ആ പാന്‍ഡോറ ഗ്രഹം ദേ… ഇതാണ് ; ചൈനയിലെ ഷാങ്ജിയാജി

ചൈനയിലെ ഹുനാന്‍ പ്രവിശ്യയുടെ വടക്ക്-പടിഞ്ഞാറന്‍ കോണില്‍ സ്ഥിതി ചെയ്യുന്ന, 1982-ല്‍ സ്ഥാപിതമായ ചൈനയിലെ ആദ്യത്തെ ദേശീയ ഉദ്യാനമാണ് ഷാങ്ജിയാജി. 1992-ല്‍ യുനെസ്‌കോയുടെ ലോക പൈതൃക സൈറ്റുകളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തുകയും പിന്നീട് ഗ്ലോബല്‍ ജിയോപാര്‍ക്ക് പദവി നല്‍കുകയും ചെയ്ത വലിയ വുലിംഗ്യുവാന്‍ പ്രകൃതിദത്ത പ്രദേശത്തിന്റെ ഭാഗമാണ് ഈ കരിങ്കല്‍ വനം. ബ്ലോക്ക്ബസ്റ്റര്‍ അവതാറില്‍ അവതരിപ്പിച്ച ഹല്ലേലൂയ പര്‍വതനിരകള്‍ ചൈനീസ് വിനോദസഞ്ചാരികളുടെ ഇടയില്‍ പോലും കാര്യമായി അറിയപ്പെട്ടിരുന്ന ഒരു സ്ഥലമായിരുന്നില്ല. ചൈനയിലെ ആദ്യത്തെ ദേശീയ ഉദ്യാനമായ ഷാങ്ജിയാജിയില്‍ ഗ്ലാസ് അടിപ്പാലങ്ങള്‍, Read More…

Featured Lifestyle

പ്രണയമോ സൗഹൃദമോ ? തലച്ചോറിന്‌ കൂടുതല്‍ അടുപ്പം ആരോട്? പഠനം വ്യക്തമാക്കുന്നത് ഇങ്ങനെ

പ്രണയത്തോളമോ ചില്ലപ്പോള്‍ അതിലധികമോ ആഴത്തിലുള്ള സൗഹൃദങ്ങല്‍ നാം ജീവിതത്തില്‍ ഉണ്ടാക്കാറുണ്ട്. വളരെ നല്ല ചങ്ക് ബഡ്ഡികളുള്ള ആളുകളുണ്ട്. എന്നാല്‍ പ്രണയിക്കുന്ന വ്യക്തിയോടാണോ അതോ സുഹൃത്തിനോടാണോ തലച്ചോറിന് അധികം അടുപ്പമുണ്ടാക്കാനായി സാധിക്കുക. പെരുമാറ്റത്തിന്റെ കാര്യത്തിലും തലച്ചോറിലെ നാഡീവ്യൂഹങ്ങളുടെ പ്രതികരണത്തിന്റെ കാര്യത്തിലും അധികം പൊരുത്തമുള്ളത് സുഹൃത്തുക്കളേക്കാള്‍ പ്രണയിക്കുന്നവര്‍ തമ്മിലാണെന്ന് ന്യൂറോ ഇമേജില്‍ പ്രസിദ്ധീകരിച്ച ഒരു പഠനം വ്യക്തമാക്കുന്നു. തലച്ചോറിലെ വികാരങ്ങളേയും ധാരണശേഷി പ്രിക്രിയകളെയും നിയന്ത്രിക്കുന്ന പ്രീ ഫ്രോണ്ടല്‍ കോര്‍ട്ടെക്സിലാണെന്നു പഠന റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.യൂണിവേഴ്സിറ്റി വിദ്യാര്‍ഥികളായ 25 പ്രണയജോടികളെയും 25 ജോടി Read More…