പാകിസ്താനെ അവരുടെ നാട്ടില്‍ തകര്‍ത്തതിന്റെ ആവേശത്തില്‍ എത്തിയ ബംഗ്‌ളാദേശ് ഇന്ത്യയ്ക്ക് മേലും പിടി മുറുക്കുകയാണ്. വ്യാഴാഴ്ച ചെന്നൈയില്‍ ആതിഥേയരായ ഇന്ത്യയ്ക്ക് എതിരേ ആദ്യ ടെസ്റ്റ് മത്സരത്തിന്റെ ഒന്നാം ദിനത്തില്‍ ഇന്ത്യയുടെ മൂന്‍നിര ബാറ്റ്‌സ്മാന്‍മാരെയാകെ വെള്ളംകുടിപ്പിക്കുകയാണ് ബംഗ്‌ളാദേശ് കടുവകള്‍. കൂട്ടത്തില്‍ ഏറ്റവും അപകടകാരിയായത് ഫാസ്റ്റ്ബൗളര്‍ ഹസന്‍ മഹ്മൂദാണ്. ഉച്ചവരെയുള്ള കളിയില്‍ നാലു വിക്കറ്റുകളാണ് 24 കാരന്‍ പയ്യന്‍ വീഴ്ത്തിയത്.ഇന്ത്യയുടെ തകര്‍പ്പനടിക്കാരായ രോഹിത് ശര്‍മ്മ, ശുഭ്മാന്‍ ഗില്‍, വിരാട് കോഹ്ലി, ഋഷഭ്പന്ത് എന്നിവരെ പുറത്താക്കി ഹസന്‍ ഇന്ത്യയെ വെള്ളം കുടിപ്പിച്ചുകളഞ്ഞു. Read More…