ധനശ്രീ വര്‍മ്മയുമായുള്ള വിവാഹബന്ധം വേര്‍പെടുത്തിയ ഇന്ത്യന്‍ സ്പിന്നര്‍ യുസ്വേന്ദ്ര ചാഹല്‍ ആര്‍ജെ മഹ്വാഷുമായി ഡേറ്റിംഗിലാണെന്ന സൂചന. ആരാധകരുടെ ഈ സംശയത്തിന് സ്ഥിരീകരണവുമായി എത്തിയിരിക്കുന്നത് ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ ഹര്‍ദിക് പാണ്ഡ്യയാണ്. തന്റെ പുതിയ അഭിമുഖത്തില്‍, ചാഹല്‍ സമീപകാലത്ത് അനുഭവിച്ച പ്രശ്നങ്ങളെ കുറിച്ച് പാണഡ്യ സംസാരിക്കുകയും അയാളുടെ ജീവിതത്തില്‍ സന്തോഷം തിരികെ കൊണ്ടുവന്നതിന് മഹ്വാഷിനോട് നന്ദി പറയുകയും ചെയ്തു. ” അയാള്‍ കഷ്ടപ്പെടുന്നത് ഞാന്‍ കണ്ടു. ഒരാളിലേക്ക് പോകാന്‍ ആഗ്രഹിച്ച ഈ ഞാനും ഈഘട്ടത്തിലൂടെ ഞാനും കടന്നുപോയതാണ്. സമാന അനുഭവമുള്ളയാള്‍ക്കേ Read More…
Tag: Hardik Pandya
പാണ്ഡ്യയുടെയും ജാസ്മിന്റെയും പഴയ വീഡിയോ വീണ്ടും, ‘സ്റ്റില്‍ വെയ്റ്റിംഗ് ഫോര്‍ യു’ എന്ന് നടാഷായും
സൂപ്പര്‍മോഡലും നര്‍ത്തകിയും നടിയുമായ നടാഷാ സ്റ്റാന്‍കോവിക്കുമായി വേര്‍പിരിഞ്ഞശേഷം ഇന്ത്യന്‍ ക്രിക്കറ്റ് താരം ഹാര്‍ദിക് പാണ്ഡ്യയും ബ്രിട്ടീഷ് ഗായിക ജാസ്മിന്‍ വാലിയയും തമ്മിലുള്ള ബന്ധം ആരാധകര്‍ക്കിടയില്‍ വന്‍ ചര്‍ച്ചയായി മാറിയിട്ടുണ്ട്. ഇരുവരും ഒന്നിച്ചുള്ള ഒരു പഴയ വീഡിയോ വീണ്ടും ഓണ്‍ലൈനില്‍ പ്രത്യക്ഷപ്പെട്ടതോടെ ഇരുവരും തമ്മിലുള്ള ബന്ധം സംബന്ധിച്ച ഊഹാപോഹം ശക്തമായി. എന്നാല്‍ അതിനിടയില്‍ കാത്തിരിക്കുന്നെന്ന വ്യക്തമായ സൂചന നല്‍കി നടാഷയും സാമൂഹ്യമാധ്യമങ്ങളില്‍ എത്തിയിരിക്കുകയാണ്. ഹാര്‍ദിക് പാണ്ഡ്യയും ജാസ്മിന്‍ വാലിയയും ഉള്‍പ്പെടുന്ന ഒരു പഴയ വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ കറങ്ങുന്നുണ്ട്. അതില്‍ Read More…
ദുബായില്‍ തിളങ്ങിയത് ജാസ്മിന്‍ വാലിയ ; ഹര്‍ദിക് പാണ്ഡ്യയുടെ പുതിയ കാമുകി ?
എല്ലാക്കാലത്തും ഇന്ത്യന്‍ ക്രിക്കറ്റിലെ സ്‌റ്റൈല്‍മന്നനാണ് ഹര്‍ദിക് പാണ്ഡ്യ. ഇന്ത്യ കണ്ടെത്തിയ മികച്ച ഓള്‍റൗണ്ടര്‍മാരില്‍ ഒരാളായ അദ്ദേഹത്തിന്റെ കളിക്കളത്തിന് പുറത്തെ ജീവിതവും ചര്‍ച്ചയാണ്. മുന്‍ഭാര്യ നടാഷാ സ്റ്റാന്‍കോവിക്കുമായി വേര്‍പിരിഞ്ഞ ഹര്‍ദിക് പാണ്ഡ്യ പുതിയ കാമുകിയെ കണ്ടെത്തിയതാണ് ഇന്ത്യയുടെ ചാംപ്യന്‍സ്‌ട്രോഫി 2025 ലെ പ്രധാന ഗോസിപ്പ്. ദുബായില്‍ നടന്ന ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ചാമ്പ്യന്‍സ് ട്രോഫി 2025 മത്സരത്തില്‍ ഹാര്‍ദിക് പാണ്ഡ്യയുടെ കാമുകിയെന്ന് പറയപ്പെടുന്ന ജാസ്മിന്‍ വലിയ ഒരു ചര്‍ച്ചാവിഷയമായിരുന്നു. മത്സരത്തില്‍ ഇന്ത്യയുടെ മുന്നേറ്റത്തില്‍ ഈ സുന്ദരി ആഹ്ലാദിക്കുന്നതായി കാണപ്പെട്ടു. Read More…
ഹര്‍ദിക്പാണ്ഡ്യയെ തുടര്‍ച്ചയായി മൂന്ന് സിക്സറുകള്‍ പറത്തി വിജയ്ശങ്കര്‍ ; ചെന്നൈ സൂപ്പര്‍കിംഗ്സിന് ആഹ്ളാദം…!
ഫാസ്റ്റ് ബൗളിംഗ് ഓള്‍റൗണ്ടര്‍മാര്‍ ഇന്ത്യന്‍ ക്രിക്കറ്റില്‍ അപൂര്‍വമാണ്. അക്കാര്യത്തില്‍ ഇന്ത്യ വളര്‍ത്തിയെടുത്ത ലോകനിലവാരമുള്ള ഹാര്‍ദിക് പാണ്ഡ്യ കുറച്ച് വര്‍ഷങ്ങളായി, ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ ആ റോളിലുള്ള ഏറ്റവും മികച്ച കളിക്കാരനാണ്. ഈ പട്ടികയിലേക്കാണ് ശാര്‍ദൂല്‍ താക്കൂര്‍, വിജയ് ശങ്കര്‍, നിതീഷ് കുമാര്‍ റെഡ്ഡി എന്നിങ്ങനെ ചിലരും ഇന്ത്യന്‍ ടീമിന്റെ അകത്തും പുറത്തുമായി അവസരം കാത്തുനില്‍ക്കുന്നത്. ഇതില്‍ 2019 ലോകകപ്പില്‍ ഇന്ത്യ വിജയ് ശങ്കറിനെ പരീക്ഷിച്ചെങ്കിലും അദ്ദേഹത്തിന് അന്താരാഷ്ട്ര ക്രിക്കറ്റില്‍ തിളങ്ങാനായില്ല. എന്നാല്‍ ഇന്ത്യന്‍ ടീമില്‍ കളിക്കാത്തവര്‍ക്കും അവസരമായി Read More…
ഹര്‍ദിക് പാണ്ഡ്യയുമായി വേര്‍പിരിയല്‍; നതാസ തിരിച്ചെത്തുന്നു, പുതിയ ഗ്ലാമര്‍ ഡാന്‍സുമായി താരം
ഹര്‍ദിക് പാണ്ഡ്യയുമായി വേര്‍പിരിഞ്ഞ് നാട്ടിലേക്ക് പോയ നതാസ സ്റ്റാന്‍കോവിക്ക് ജീവിതം തിരിച്ചുപിടിക്കാനുള്ള ശ്രമത്തിലാണ്. നാട്ടില്‍നിന്നും മടങ്ങിയെത്തിയ താരം സിനിമയിലെ തന്റെ കരിയര്‍ മുമ്പോട്ട് കൊണ്ടുപോകാനുള്ള നീക്കത്തിലാണ്. ഒക്ടോബര്‍ 11-ന്, നതാസ സ്റ്റാന്‍കോവിച്ച് തന്റെ പുതിയ ഗാനം ‘തേരെ കര്‍ക്കേ’ പുറത്തുവിട്ടു. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് ഗാനത്തിന്റെ പരസ്യവുമായി നടി സോഷ്യല്‍ മീഡിയയില്‍ എത്തി. പ്രീതിന്ദര്‍ ആലപിച്ച ഒരു ഗാനത്തിലൂടെ താന്‍ തിരിച്ചുവരുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ്. ഗാനത്തിന്റെ വീഡിയോ പങ്കിട്ടുകൊണ്ട്, നതാസ ഒരു തിരിച്ചുവരവ് അടിക്കുറിപ്പ് എഴുതി, ‘മൈക്ക് ഡ്രോപ്പിനേക്കാള്‍ Read More…
ടി20 യിലെ ഏറ്റവും മികച്ച ഫിനിഷര്‍ ഇവിടെയുണ്ട് ; പക്ഷേ അത് വിരാട്‌കോഹ്ലിയല്ല…!
ടി20 ക്രിക്കറ്റിലെ ഏറ്റവും മികച്ച ഫിനിഷര്‍ ഇതിഹാസ ബാറ്റ്സ്മാന്‍ വിരാട് കോഹ്ലിയായിരുന്നു ഇതുവരെ. എന്നാല്‍ അതെല്ലാം ബംഗ്‌ളാദേശിനെതിരേ നടന്ന ആദ്യ ടി20 വരെ മാത്രമായിരുന്നു. ഈ മത്സരത്തില്‍ ആ റെക്കോഡ് പക്ഷേ ഇന്ത്യയുടെ യുവതാരം കൈക്കലാക്കി. ഇതിഹാസ ബാറ്റ്സ്മാന്‍ വിരാട് കോഹ്ലിയെ പിന്തള്ളി സ്റ്റാര്‍ ഇന്ത്യ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യ ഏറ്റവും കൂടുതല്‍ ടി20 മത്സരങ്ങള്‍ സിക്‌സറോടെ ഫിനിഷ് ചെയ്ത അതുല്യ നേട്ടം സ്വന്തമാക്കിയത്. ഗ്വാളിയോറില്‍ ബംഗ്ലാദേശിനെതിരായ ഹാര്‍ദിക് മികച്ച ഓള്‍റൗണ്ട് പ്രകടനമാണ് കാഴ്ചവെച്ചത്. ബൗളിംഗില്‍ നാലോവറില്‍ Read More…
കോഹ്ലിയെ മറികടന്ന് പാണ്ഡ്യ , അഞ്ചാം തവണയും സിക്സറോടെ മത്സരം അവസാനിപ്പിച്ചു
ഏറ്റവും കൂടുതല്‍ ട്വന്റി20 ക്രിക്കറ്റ് മത്സരങ്ങള്‍ സിക്സറടിച്ച് പൂര്‍ത്തിയാക്കിയ വിരാട് കോഹ്ലിയുടെ റെക്കോഡ് മറികടന്ന് ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യ. ബംഗ്ലാദേശിനെതിരായ ഒന്നാം ട്വന്റി20 മത്സരത്തിനിടെയാണു പാണ്ഡ്യ റെക്കോഡിട്ടത്. നാല് തവണയാണു കോഹ്‌ലി സിക്‌സറടിച്ചു മത്സരം അവസാനിപ്പിച്ചത്. പാണ്ഡ്യ അഞ്ചാം തവണയും സിക്സറോടെ മത്സരം അവസാനിപ്പിച്ചു. തസ്‌കിന്‍ അഹമ്മദിനെ തുടരെ രണ്ട് ഫോറുകളടിച്ച ശേഷമാണു പാണ്ഡ്യയുടെ സിക്‌സര്‍ വരുന്നത്. മുന്‍ നായകന്‍ എം.എസ്. ധോണിയും ഋഷഭ് പന്തും മൂന്നു തവണ വീതം സിക്‌സറടിച്ചു ജയിപ്പിച്ചവരാണ്. പന്തിനു മാത്രമാണ് Read More…
ഹര്‍ദിക് പാണ്ഡ്യ എന്തുകൊണ്ടാണ് ഇപ്പോള്‍ ടെസ്റ്റ് കളിക്കാത്തത്? ചുവന്നപന്തുമായി മടങ്ങിവരുന്നു?
ഇന്ത്യ സൃഷ്ടിച്ച ഏറ്റവും മികച്ച ഓള്‍റൗണ്ടര്‍മാരില്‍ ഒരാളായിട്ടും ഹര്‍ദിക് പാണ്ഡ്യ എന്തുകൊണ്ടാണ് ടെസ്റ്റ് കളിക്കാത്തതെന്നത് ആരാധകരുടെ വലിയ കണ്‍ഫ്യൂഷനാണ്. എന്നാല്‍ ദേ ഹര്‍ദിക് ഉടന്‍ ഇന്ത്യയുടെ ടെസ്റ്റ് ടീമിലേക്ക് മടങ്ങിയെത്തും. ഇക്കാര്യത്തില്‍ ഏറ്റവും പുതിയ അപ്ഡേറ്റ് നല്‍കിയിരിക്കുന്നതും താരമാണ്. കഴിഞ്ഞ ഏതാനും ദിവസമായി ചുവന്നപന്തുമായി നില്‍ക്കുന്ന രീതിയിലുള്ള ചിത്രങ്ങളാണ് ഹര്‍ദിക് സാമൂഹ്യമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തുകൊണ്ടിരിക്കുന്നത്. താരത്തിന് ടെസ്റ്റ് മത്സരങ്ങളോടുള്ള അതൃപ്തി മാറിയെന്ന സൂചനയായി കരുതുന്നുണ്ട്. അതേസമയം 2018 മുതല്‍ ടെസ്റ്റ് ടീമിലെ പ്രവേശനം ഒഴിവാക്കിക്കൊണ്ടിരിക്കുന്നതായിട്ടാണ് താരത്തിനെതിരേ ഉയര്‍ന്നിട്ടുള്ള Read More…
ഹര്‍ദികിന്റെ വഞ്ചനയും പീഡനവുമാണോ വേര്‍പിരിയാന്‍ കാരണം? നടാസ നല്‍കുന്ന ആ സൂചന എന്താണ്?
ഇന്ത്യന്‍ ക്രിക്കറ്റില്‍ അടുത്ത കാലത്ത് ഏറെ ശ്രദ്ധിക്കപ്പെട്ട മുന്‍ ദമ്പതികളാണ് ഹര്‍ദിക് പാണ്ഡ്യയും നടാസാ സ്റ്റാന്‍കോവിക്കും. നാലുവര്‍ഷത്തെ ദാമ്പത്യത്തിന് ശേഷം അടുത്തിടെയാണ് ഇരുവരും വേര്‍പിരിയല്‍ പ്രഖ്യാപിച്ചത്. ഉഭയസമ്മതപ്രകാരം ഇരുവരും വേര്‍പിരിയുകയാണെന്നതായിരുന്നു ഇരുവരും ചേര്‍ന്ന് പുറത്തുവിട്ട വാര്‍ത്താ കുറിപ്പിലെ സൂചന. മകന്‍ അഗസ്ത്യയുമായി നടാഷ തന്റെ ജന്മനാടായ സെര്‍ബിയയിലേക്ക് മടങ്ങുകയും ചെയ്തു. നാട്ടിലെത്തിയ നടാഷ മകനുമായി നില്‍ക്കുന്നതിന്റെ അനേകം ചിത്രങ്ങളും വീഡിയോയും പതിവായി പങ്കുവെയ്ക്കുന്നുണ്ട്. അടുത്തിടെ ഇരുവരുടേയും വേര്‍പിരിയലിന് പിന്നിലെ കാരണങ്ങളുമായി ബന്ധപ്പെട്ട് അനേകം ഊഹാപോഹങ്ങള്‍ പ്രചരിക്കുന്നുണ്ട്. നടാസ Read More…