ഹനുമാൻ സ്വാമിയെ സ്ത്രീ രൂപത്തില്‍ ആരാധിക്കുന്ന ക്ഷേത്രത്തെ കുറിച്ച് കേട്ടിട്ടുണ്ടോ ? ഛത്തീസ്ഗഡിലെ രത്തന്‍പൂര്‍ ജില്ലയില്‍ ഗിര്‍ജബന്ധിലാണ് ഇത്തരത്തിലൊരു ക്ഷേത്രമുള്ളത്. നിരവധി ഭക്തരാണ് ഇവിടെ ഏത്താറുള്ളത്. സ്ത്രീവേഷധാരിയായ ഹനുമാനാണ് ഇവിടുത്തെ പ്രതിഷ്ഠ. പ്രധാന പ്രതിഷ്ഠയ്ക്കു പുറമെ, ശ്രീരാമനെയും സീതയെയും ഇരുതോളുകളിലായി വഹിച്ചു കൊണ്ടു പറക്കുന്ന ഹനുമാന്റെ വിഗ്രഹവും കാണാം. ഇവിടത്തെ ഹനുമാനെ ആരാധിച്ചാല്‍ മനസില്‍ ആഗ്രഹിക്കുന്നതെന്തും സാധ്യമാകും എന്നാണ് ഇവിടുത്തുകാര്‍ വിശ്വസിക്കുന്നത്. റായ്പൂരിലെ സ്വാമി വിവേകാനന്ദ എയര്‍പോര്‍ട്ടാണ് രത്തന്‍പൂറിന് തൊട്ടടുത്തായി സ്ഥിതി ചെയ്യുന്ന വിമാനത്താവളം. വിമാനത്താവളത്തില്‍ നിന്ന് Read More…