Hollywood

ഇസ്രായേലിനെ ന്യായീകരിച്ച് ഒക്‌ടോബര്‍ 7 ന്റെ വീഡിയോകളുമായി ഗാല്‍ ഗാഡോട്ട്

ആയിരങ്ങള്‍ കൊല്ലപ്പെട്ടുകൊണ്ടിരിക്കുന്ന ഗാസയിലെ ആക്രമണത്തില്‍ ലോകമനസ്സാക്ഷി മുഴുവന്‍ ഇസ്രായേലിനെതിരേ തിരിയുമ്പോള്‍ സ്വന്തം നാടിനെ ന്യായീകരിക്കാന്‍ ഹോളിവുഡ് നടി ഗാല്‍ ഗാഡോട്ട് അന്താരാഷ്ട്ര വേദിയിലേക്ക്. ഇസ്രായേലികള്‍ക്ക് നേരെ ഹമാസ് ഒക്‌ടോബര്‍ 7 ന് നടത്തിയ ആക്രമണങ്ങളുടെ 45 മിനിറ്റ് ദൈര്‍ല്യമുള്ള ഡോക്യുമെന്ററി സൃഷ്ടിച്ച് ലോകവേദിയില്‍ എത്തിക്കാനാണ് നീക്കം.നടിയുടെ നേതൃത്വത്തില്‍ വിശ്വവിഖ്യാതരായ ഇസ്രായേലി സംവിധായകരുടേയും സിനിമാപ്രവര്‍ത്തകരുടെയും സഹകരണത്തോടെയാണ് നടപടി. ഭീകരാക്രമണം എന്ന് വിശേഷിപ്പിച്ച് ഒക്‌ടോബര്‍ 7 ന് ഇസ്രായേലി പ്രതിരോധ സേന പകര്‍ത്തിയ ദൃശ്യങ്ങളാണിവ. സെലിബ്രിട്ടികള്‍ അടക്കമുള്ള 120 പേര്‍ Read More…

Hollywood

ഗാസയിലെ ബോംബിംഗ് ന്യായീകരിക്കാനാകില്ല; പാലസ്തീന്‍ വിഷയത്തില്‍ ശക്തമായ നിലപാടുമായി ആഞ്ജലീന

ഹോളിവുഡിലെ അനേകം സഹതാരങ്ങള്‍ ഇസ്രായേലിന് അനുകൂലമായ നിലപാടുമായി രംഗത്ത് വന്നിരിക്കെ അതില്‍ നിന്നും ഭിന്ന നിലപാട് സ്വീകരിച്ച് ഇസ്രായേല്‍-പലസ്തീന്‍ വിഷയത്തില്‍ ശക്തമായ നിലപാടില്‍ ഉറച്ച് നടി ആഞ്ജലീന ജോളി. എന്തു കാരണത്താലും ഗാസയിലെ ആയിരങ്ങളെ കൊന്നൊടുക്കുന്ന ബോംബിംഗിനെ ന്യായീകരിക്കാനാകില്ലെന്ന് നടി നിസ്സംശയം പറഞ്ഞു. കഴിഞ്ഞ ഒരു ദശാബ്ദത്തിലേറെയായി പൊതുസേവനരംഗത്തുള്ള നടി മിഡില്‍ ഈസ്റ്റിലെ യുദ്ധത്തെ അഭിസംബോധന ചെയ്തുകൊണ്ട് ഈ വാരാന്ത്യത്തില്‍ ഇട്ട നീണ്ട പോസ്റ്റിലാണ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്. ഒക്ടോബര്‍ 7-ന് ഹമാസ് നടത്തിയ ഭീകരാക്രമണത്തില്‍ ഇരകളായ ഇസ്രായേലികളോട് Read More…

Good News

ഹമാസില്‍ നിന്ന് വൃദ്ധയെ രക്ഷിച്ചു, ഇത് കേരളത്തില്‍ നിന്നുള്ള സൂപ്പര്‍ വുമണ്‍ എന്ന് ഇസ്രയേല്‍

ഹമാസിന്റെ ആക്രമണത്തില്‍ നിന്ന് തങ്ങള്‍ പരിചരിച്ചുകൊണ്ടിരുന്ന ഇസ്രയേലി പൗരന്മാരെ രക്ഷിച്ച രണ്ട് മലയാളി കെയര്‍ ഗിവര്‍മാര്‍ക്ക് അഭിനന്ദനവുമായി ഇന്ത്യയിലെ ഇസ്രയേല്‍ എംബസി. ഇന്ത്യയിലെ ഇസ്രയേല്‍ എംബസി ചൊവ്വാഴ്ചയാണ് ഇത് സംബന്ധിച്ച് സോഷ്യല്‍ മീഡിയയില്‍ പോസറ്റ് ഇട്ടത്. ഇന്ത്യന്‍ സൂപ്പര്‍ വുമണ്‍ സബിതയും മീര മോഹനനും ആണ് ഇസ്രയേലിന്റ അഭിനന്ദനം ഏറ്റുവാങ്ങിയത്. തങ്ങള്‍ പരിചരിച്ചുകൊണ്ടിരുന്ന ഇസ്രയേല്‍ പൗരന്മാരെ വാതിലിന്റെ കൈപ്പിടിയില്‍ പിടിച്ച് നിന്ന് ഹമാസ് ഭീകരരില്‍ നിന്ന് ഇവര്‍ രക്ഷിക്കുകയായിരുന്നു. സബിത തന്റെ അനുഭവം വിവരിക്കുന്ന വീഡിയോയും എംബസി Read More…

Hollywood

‘ഈ കഴിഞ്ഞ ആഴ്ച നിങ്ങള്‍ ഉറങ്ങുകയായിരുന്നോ? ; പലസ്തീനെ അനുകൂലിച്ച ജിജി ഹദീദിനെതിരേ ഇസ്രായേല്‍

ഇസ്രായേല്‍ യുദ്ധം ഹോളിവുഡിനെ രണ്ടു ദിശയിലേക്ക് മാറ്റിയിട്ടുണ്ട്. ജന്മംകൊണ്ട് ഇസ്രായേലുകാരിയായ വണ്ടര്‍വുമണ്‍ ഗാല്‍ ഗാഡോട്ട് അടക്കമുള്ളവര്‍ തന്റെ നാടിന് ഹോളിവുഡില്‍ നിന്നുള്ള പരസ്യപിന്തുണ തന്നെയാണ് തേടിയിട്ടുള്ളത്. ഹോളിവുഡില്‍ നിന്നും അനേകര്‍ ഇസ്രായേലിന് ഐക്യദാര്‍ഡ്യം പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ പകുതി പാലസ്തീന്‍കാരിയായ സൂപ്പര്‍മോഡല്‍ ജിജി ഹദീദ് പാലസ്തീനെ അനുകൂലിച്ച് നടത്തിയ പോസ്റ്റ് വൈറലാകുകയും ഇസ്രായേല്‍ മറുപടിയുമായി രംഗത്ത് വരികയും ചെയ്തു. ”ഇസ്രായേല്‍ ഗവണ്‍മെന്റിന്റെ പലസ്തീനികളോടുള്ള പെരുമാറ്റം വെച്ചു നോക്കിയാല്‍ ജൂതന്മാരോട് ചെയ്തത് ഒന്നുമില്ല. ഇസ്രായേല്‍ സര്‍ക്കാരിനെ അപലപിക്കുന്നത് യഹൂദവിരുദ്ധമല്ല, Read More…

Hollywood

ഇസ്രായേലിന് പിന്തുണയുമായി ഹോളിവുഡ്; ഹമാസിന് ഗാല്‍ഗാഡോട്ട് അടക്കം 700 പേര്‍ ഒപ്പിട്ട തുറന്ന കത്ത്

ഗാസയില്‍ വ്യോമാക്രണം നൂറുകണക്കിന് മനുഷ്യരെ കൊന്നൊടുക്കുമ്പോള്‍ ഇസ്രായേലിന് പിന്തുണയുമായി ഹോളിവുഡ്. ഹമാസിനെ അപലപിച്ചുകൊണ്ട് 700-ലധികം വ്യക്തികള്‍ ഒപ്പിട്ട തുറന്ന കത്തുമായി ഇസ്രായേലിന് പിന്തുണയുമായി ഹോളിവുഡ് രംഗത്തെത്തി. ഗാസയില്‍ ഭീകരസംഘം ബന്ദികളാക്കിയവരെ സുരക്ഷിതമായി തിരിച്ചെത്തിക്കണമെന്ന് കത്തില്‍ ആവശ്യപ്പെടുന്നു. ഇസ്രായേല്‍ ആക്രമണം തുടങ്ങിയ ശേഷം വിനോദ വ്യവസായത്തില്‍ നിന്നുള്ള ആദ്യത്തെ പ്രധാന നീക്കമാണ് കത്ത്. ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ക്രിയേറ്റീവ് കമ്മ്യൂണിറ്റി ഫോര്‍ പീസ് പുറത്തിറക്കിയ കത്തില്‍ ഗാല്‍ ഗാഡോട്ട്, ജാമി ലീ കര്‍ട്ടിസ്, ക്രിസ് പൈന്‍, മയിം ബിയാലിക്, ലീവ് Read More…

Movie News

‘ആശ്വാസം, ദൈവത്തിന് നന്ദി’: ഇസ്രയേലിൽ കുടുങ്ങിയ നടി നുസ്രത്ത് മുംബൈയിൽ തിരിച്ചെത്തി- വിഡിയോ

സംഘര്‍ഷത്തിനിടയില്‍ ഇസ്രായേലില്‍ കുടുങ്ങിയ ബോളിവുഡ് നടി നുസ്രത്ത് ബറൂച്ച സുരക്ഷിതയായി തിരിച്ചെത്തി. ഇന്ന് ഉച്ചയ്ക്ക് രണ്ടു മണിയൊടെ മുംബൈ വിമാനത്താവളത്തിലാണ് നടി ഇറങ്ങിയത്. ഏറെ നേരത്തെ ശ്രമത്തിനൊടുവില്‍ എംബസിയുടെ സഹായത്തോടെ നുസ്രത്തിനെ കണ്ടെത്താനും അവരുമായി ബന്ധപ്പെടാനും സാധിച്ചു. നടി സുരക്ഷിരമായി നാട്ടിലെത്തി. നേരിട്ടുളള യാത്ര സാധ്യമല്ലാത്തതിനാല്‍ വിമാനങ്ങള്‍ മാറിക്കയറേണ്ടി വന്നു. സുരക്ഷാ കാരണങ്ങളാല്‍ കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്താനാകില്ല. ഞങ്ങള്‍ക്ക് ആശ്വാസമായി ദൈവത്തിനു നന്ദി- നുസ്രത്തിന്റെ ടീം പ്രസ്താവനയില്‍ അറിയിച്ചു. നടി ഇസ്രായേലില്‍ കുടുങ്ങിയതായി ഞായറാഴ്ചയാണ് റിപ്പോര്‍ട്ട് വന്നത്. Read More…