തൃശ്ശൂർ: ഗുരുവായൂരിൽ പെൺവേഷം കെട്ടിയ ഭർത്താവ് യുവതിയെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ നിർണായക വിവരങ്ങൾ പുറത്തുവന്നു. വിവാഹിതനായ യുവാവും പെൺസുഹൃത്തും തമ്മിലുള്ള ബന്ധം വേർപിരിഞ്ഞതിനെത്തുടർന്നുള്ള തർക്കങ്ങളാണ് കൊലപാതകാസൂത്രണത്തിലേക്ക് നയിച്ചതെന്നാണ് വിവരം. യുവതിയുടെ താമസസ്ഥലം കണ്ടെത്താനാകാതെ അലഞ്ഞുതിരിഞ്ഞ പ്രതികൾ പോലീസിന്റെ പിടിയിലായതോടെ തലനാരിഴയ്ക്കാണ് യുവതി രക്ഷപ്പെട്ടത്. തൊടുപുഴയിലെ ഒരു സ്പായിൽവെച്ചാണ് യുവതിയും പ്രതിയായ പ്രസാദും പരിചയപ്പെടുന്നത്. പ്രസാദിന്റെ ഭാര്യ വിദേശത്തായിരുന്നു. പിന്നീട് അടുത്ത സുഹൃത്തുക്കളായ ഇരുവരും ഒരുമിച്ച് താമസിച്ചെങ്കിലും തർക്കങ്ങളെത്തുടർന്ന് യുവതി ബന്ധം വേർപെടുത്തി ഗുരുവായൂരിലേക്ക് പോയി. ഇതിനിടെ Read More…
Tag: guruvayoor
മറ്റൊരാളുമായി അടുപ്പം; പെൺസുഹൃത്തിനെ കൊല്ലാൻ പെൺവേഷം കെട്ടി യുവാവ്! ക്രിമിനൽ സംഘത്തെ പോലീസ് പൊക്കി
ഗുരുവായൂർ ∙ പ്രണയം തകർന്ന വൈരാഗ്യത്തിൽ കാമുകിയെ അപായപ്പെടുത്താനെത്തിയ യുവാവും കൂട്ടുക്കാരും ടെംപിൾ പൊലീസിന്റെ പട്രോളിങ്ങിനിടെ പിടിയിലായി. നാലാം തീയതി രാവിലെ പടിഞ്ഞാറേനടയിൽ ബൈക്കിൽ പെൺവേഷത്തിൽ നിന്നയാളെയും കൂടെയുണ്ടായിരുന്നയാളെയും സംശയം തോന്നി പൊലീസ് തടഞ്ഞുവെച്ച് ചോദ്യം ചെയ്തതോടെയാണ് വൻ ഗൂഢാലോചന പുറത്തുവന്നത്. സ്ത്രീവേഷമണിഞ്ഞ് നഗരത്തിലിറങ്ങിയത് ഇരുപതോളം ക്രിമിനൽ കേസുകളിൽ പ്രതിയായ തൊടുപുഴ മുട്ടം ചോലാമറ്റത്തിൽ പ്രസാദ് (43) ആണെന്നും, ഒപ്പമുണ്ടായിരുന്നത് വധശ്രമക്കേസുകളിലെ പ്രതിയായ തൊടുപുഴ മുട്ടം ഒറ്റപ്ലാക്കൽ ആദർശ് (23) ആണെന്നും പൊലീസ് സ്ഥിരീകരിച്ചു. തുടർന്ന് അന്നേദിവസം Read More…
റീൽസും പുണ്യാഹവും; ഗുരുവായൂരിലെ ആചാര്യന്മാര്‍ക്ക് കുറേക്കൂടി വിശാല ബുദ്ധി ഉണ്ടാകണം: സ്വാമി സച്ചിദാനന്ദ
ശിവഗിരി : ഹൈന്ദവ സമുദായത്തിന്റെ ഭാഗമായിട്ടുള്ള ഗുരുവായൂര്‍ ക്ഷേത്രത്തിലെ വൈദിക ആചാര്യന്മാര്‍ക്കക്ക കുറേക്കൂടി വിശാല ഹൃദയം ഉണ്ടാകണമെന്ന് ശിവഗിരി മഠം പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ. അഹിന്ദു സമുദായത്തില്‍പ്പെട്ട ഒരു സഹോദരി റീല്‍ എടുക്കാന്‍ വേണ്ടി ഗുരുവായൂര്‍ ക്ഷേത്രക്കുളത്തില്‍ ഇറങ്ങി കാല്‍ കഴുകിയത് വലിയ അപരാധമായി ചിത്രീകരിച്ച് ക്ഷേത്രത്തില്‍ ഒരാഴ്ചക്കാലത്തെ പുണ്യാഹം നടത്തുന്നത് പരിഷ്കൃത കേരളത്തിന് ചേര്‍ന്നതല്ല. ഗുരുവായൂര്‍ ക്ഷേത്രത്തിലും മറ്റും ദിവസവും നൂറുകണക്കിന് അഹിന്ദുക്കള്‍ തങ്ങളുടെ മതവിശ്വാസം എന്തെന്നറിയിക്കാതെ ക്ഷേത്രദര്‍ശനം നടത്തി മടങ്ങി പോകുന്നുണ്ട്. എല്ലാം ഗുരുവായൂരപ്പന്‍ Read More…
‘വധു ദക്ഷിണ കൊടുത്തപ്പോൾ ചെരുപ്പൂരി വച്ച് വാങ്ങിയ മമ്മൂട്ടി, പ്രധാന മന്ത്രിയുടെ മുൻപിൽ വിനയത്തോടെ’: കുറിപ്പുമായി ദേവന്‍
സുരേഷ് ഗോപിയുടെ മകളുടെ വവാഹത്തിന് ഗുരുവായൂരെത്തിയ മമ്മൂട്ടിയെ പ്രശംസിച്ച് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റും നടനുമായ ദേവൻ. സമൂഹ മാധ്യമത്തിൽ ദേവന്‍ പങ്കുവച്ച കുറിപ്പ് ശ്രദ്ധേയമാകുന്നു. വിവാഹത്തിനെത്തിയ മമ്മൂട്ടിയുടെ പെരുമാറ്റ രീതികള്‍ സാമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയായിരുന്നു. ‘മനുഷ്യന്‍ എന്ന മമ്മൂട്ടി’ എന്ന തലക്കെട്ടോടെയാണ് ദേവന്‍റെ കുറിപ്പ് ആരംഭിക്കുന്നത്. മനുഷ്യൻ എന്ന മമ്മൂട്ടി. സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തിന് ഗുരുവായൂർ അമ്പലനടയിൽ വന്ന മമ്മൂട്ടിയെയും ഭാര്യയെയും മലയാളികൾ മനസ്സിലാക്കി. ഈ കല്യാണ വേളയിൽ എന്നെ മാത്രമല്ല, മനുഷ്യരായിട്ടുള്ള മനുഷ്യരെ എല്ലാവരെയും Read More…



