Featured Oddly News

വധുവിന്റെ കഴുത്തിൽ താലികെട്ടി, പിന്നാലെ ഹൃദയാഘാതം; വരന് ദാരുണാന്ത്യം

വധുവിന്റെ കഴുത്തിൽ താലി കെട്ടിയ ഉടനെ, വരന്‍ ഹൃദയാഘാതംമൂലം മരിച്ചു. ശനിയാഴ്ച കർണാടകയിലെ ബാഗൽകോട്ടിലെ ജാംഖണ്ഡി പട്ടണത്തിൽ വിവാഹം നടക്കുന്നതിനിടെയാണ് ദുരന്തമുണ്ടായത്. 25-കാരനായ പ്രവീണ്‍ എന്ന യുവാവാണ് വധുവിന്റെ കഴുത്തില്‍ താലിചാര്‍ത്തിയതിന് പിന്നാലെ മരണപ്പെട്ടത്. താലികെട്ടി നിമിഷങ്ങൾക്കുള്ളിൽ തന്നെ വരന് നെഞ്ചുവേദന അനുഭവപ്പെടുകയും തുടർന്ന് കുഴഞ്ഞുവീഴുകയുമായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ കൊണ്ടുപോയെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി മാറ്റി. നേരത്തെ, വിവാഹം ഒരു ഉത്സവ ചടങ്ങായിട്ടാണ് ആരംഭിച്ചത്, ഇരു കുടുംബങ്ങളിലെയും ബന്ധുക്കളും സുഹൃത്തുക്കളും പ്രവീണിന്റെയും പൂജയുടെയും വിവാഹം ആഘോഷിക്കാൻ Read More…

Featured Oddly News

ഇങ്ങനെയൊക്കെ ചെയ്യാമോ? ഇതെങ്ങനെ തമാശയാകും? വരന്റെ പ്രാങ്കിന് പരക്കെ വിമർശനം

വിവാഹ ആഘോഷങ്ങള്‍ക്കിടയില്‍ രസകരമായ പല തമാശകളും ഒപ്പിയ്ക്കുന്ന പല വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്. എന്നാല്‍ വിവാഹ ആഘോഷങ്ങള്‍ക്കിടയില്‍ വരന്‍ ഒപ്പിച്ച തമാശ ഇപ്പോള്‍ നെറ്റിസണ്‍സിന്റെ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങുകയാണ്. വിവാഹത്തിന്റെ സന്തോഷം പങ്കിടാനായി വരനും വധുവും ചേര്‍ന്ന് കേക്ക് മുറിക്കുന്ന സന്ദര്‍ഭത്തിലാണ് വരന്റെ തമാശ. വിവാഹത്തിന്റെ സന്തോഷം പങ്കിടാനായി വരനും വധുവും ചേര്‍ന്ന് കേക്ക് മുറിക്കുന്ന സന്ദര്‍ഭത്തില്‍ അപ്രതീക്ഷിതമായി വധുവിന്റെ തലപിടിച്ച് വരന്‍ കേക്കിലേക്ക് പൂഴ്ത്തുന്നതും വരന്റെ ചെയ്തിയില്‍ അമ്പരന്നു പോയ വധുവിന്റെ മുഖഭാവം മാറുന്നതുമാണ് വീഡിയോയില്‍ Read More…

Oddly News

വിവാഹക്ഷണക്കത്തില്‍ ഈ ‘യോഗ്യത’യും വയ്ക്കണോ? ക്ഷണക്കത്ത് കണ്ട് ചിരിയടങ്ങാതെ നെറ്റിസൺസ്

വിവാഹ ക്ഷണക്കത്തുകൾ വെറൈറ്റിയാക്കാൻ പലരും ശ്രമിക്കാറുമുണ്ട്. വെറൈറ്റിയായ വിവാഹ ക്ഷണക്കത്തുകള്‍ സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്. ഇപ്പോള്‍ അങ്ങനെ ഒരു വിവാഹ ക്ഷണക്കത്താണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറിക്കൊണ്ടിരിക്കുന്നത്. ബിഹാറിൽ നിന്നുള്ള യുവാവിന്റെയും യുവതിയുടേതുമാണ് ഈ വെറൈറ്റി ക്ഷണക്കത്ത്. സാധാരണ ഈ കാർഡുകളിൽ വധൂവരന്മാരുടെ പേരും വിവാഹ തീയതിയും, വിവാഹം നടക്കുന്ന വേദി, വിവാഹ സമയം തുടങ്ങിയ വിവരങ്ങളൊക്കെയാണ് ഉൾപ്പെടുത്തുക. എന്നാൽ തികച്ചും വ്യത്യസ്തം എന്നു പറയാവുന്ന ഒരു വിവരം ഉൾപ്പെടുത്തിയതിന്റെ പേരിലാണ് ഈ ക്ഷണക്കത്ത് സോഷ്യൽ മീഡിയയിൽ Read More…

Crime

വിവാഹഘോഷയാത്രയിൽ നിന്ന് പാതിവഴിയിൽ ഇറങ്ങിയ വരൻ ട്രെയിനിന് മുന്നിൽ ചാടി ആത്മഹത്യ ചെയ്തു

ഉത്തർപ്രദേശിലെ അമേഠിയിൽ വിവാഹത്തിന് തൊട്ടുമുൻപ് ട്രെയിനിനു മുന്നിൽ ചാടി ആത്മഹത്യ ചെയ്ത് യുവാവ്. അസംഗഡിലേക്കുള്ള വിവാഹ ഘോഷയാത്ര യാത്രയ്ക്കിടെ റെയിൽവേ സ്റ്റേഷന് സമീപമെത്തിയപ്പോൾ ട്രെയിനിന് മുന്നിൽ ചാടി 30 വയസുകാരൻ ആത്മഹത്യ ചെയ്യുകയായിരുന്നു എന്ന് പോലിസ് ശനിയാഴ്ച വ്യക്തമാക്കി. അമേഠി ജില്ലയിലെ ലഖ്‌നൗ-വാരാണസി റെയിൽവേ സെക്ഷനിൽ വെള്ളിയാഴ്ച വൈകുന്നേരമാണ് സംഭവം. റായ്ബറേലി ജില്ലയിലെ സലോണിൽ താമസിക്കുന്ന രവിയുടെ വിവാഹ ഘോഷയാത്ര വെള്ളിയാഴ്ച വൈകുന്നേരം അസംഗഢിലേക്ക് പോകുകയായിരുന്നുവെന്നു. തുടർന്ന് ഗൗരിഗഞ്ച് പോലീസ് സ്‌റ്റേഷൻ പരിധിയിലെ ബാനി റെയിൽവേ സ്‌റ്റേഷനു Read More…

Oddly News

ആദ്യരാത്രി വീഡിയോയിലാക്കി ദമ്പതികള്‍, മുറിയില്‍ ഒളിച്ചിരിക്കുന്ന വരന്റെ സഹോദരന്റെ ദൃശ്യങ്ങൾ പുറത്ത്

സോഷ്യൽ മീഡിയ ട്രെൻഡുകൾ പലപ്പോഴും വ്യക്തിജീവിതവും പൊതുജീവിതവും തമ്മിലുള്ള അതിർവരമ്പുകൾക്ക് മങ്ങൽ ഏൽപ്പിക്കാറുണ്ട്. ഇതിനുദാഹരണമാണ് അടുത്തിടെ നടന്ന ഒരു സംഭവം. ദമ്പതികൾ തങ്ങളുടെ ആദ്യ രാത്രി അല്ലെങ്കിൽ സുഹാഗ്രത്തിന്റെ ദൃശ്യങ്ങൾ പകർത്തിയിരിക്കുകയാണ്. ഇതിപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. സംഗതി വൈറലായതോടെ അത് വ്യാപകമായ ആശങ്കയ്ക്കും നിയമപരമായ പരിശോധനയ്ക്കും കാരണമായിട്ടുണ്ട്. സ്വകാര്യത, സമ്മതം, നിയമസാധുത എന്നിവയെക്കുറിച്ച് ഗുരുതരമായ ആശങ്കകളാണ് വീഡിയോ ഉയർത്തുന്നത്. നവദമ്പതികൾ തന്നെ റെക്കോർഡ് ചെയ്‌ത വീഡിയോ സ്വകാര്യ ഉപയോഗത്തിന് വേണ്ടിയുള്ളതാണെന്നാണ് റിപ്പോർട്ട്. എന്നാൽ ദൃശ്യങ്ങൾ പകർത്തുന്നതിനിടയിൽ Read More…

Oddly News

കല്യാണസദ്യ വിളമ്പാന്‍ വൈകി, നിശ്ചയിച്ചുറപ്പിച്ച കല്യാണം ഉപേക്ഷിച്ച് വരന്‍; മറ്റൊരു വിവാഹം കഴിച്ചു

ഉത്തര്‍പ്രദേശില്‍ ഭക്ഷണം വേണ്ടത്ര കിട്ടിയില്ലെന്ന് ആരോപിച്ച് രോഷാകുലനായ വരന്‍ നിശ്ചയിച്ചുറപ്പിച്ച കല്യാണം ഉപേക്ഷിച്ച് മറ്റൊരു പെണ്‍കുട്ടിയെ വിവാഹം കഴിച്ചു. വരന്‍ മെഹ്താബ് അതേ രാത്രി തന്നെ മറ്റൊരു ബന്ധുവിനെ വിവാഹം കഴിച്ചതോടെ വധുവിന്റെ വീട്ടുകാര്‍ സ്ത്രീധനമായി 1,60,000 രൂപ വാങ്ങിയതായി കാണിച്ച് പരാതി നല്‍കി. ഉത്തര്‍പ്രദേശിലെ ചന്ദൗലി ജില്ലയില്‍ ആയിരുന്നു വിചിത്രമായ സംഭവം നടന്നത്. ഭക്ഷണം കിട്ടാന്‍ വൈകിയതിനെ തുടര്‍ന്ന് അന്നു രാത്രി തന്നെ വരന്‍ മറ്റൊരു സ്ത്രീയെ വിവാഹം കഴിച്ചു. ഹമീദ്പൂര്‍ ഗ്രാമത്തില്‍ ഡിസംബര്‍ 22 Read More…

Oddly News

30 വയസുള്ള ഫെമിനിസ്റ്റ് യുവതിക്ക് വരനെ വേണം; ‘ഗ്യാസ് ട്രബിള്‍ ഉള്ളവര്‍ വേണ്ട, പാചകം അറിയണം’

ഇന്ത്യൻ മാട്രിമോണിയൽ പരസ്യങ്ങൾ പലപ്പോഴും അതിലെ നർമ്മം, അസാധാരണമായ ആവശ്യങ്ങൾ, അല്ലെങ്കിൽ തികച്ചും വിചിത്രമായ വ്യവസ്ഥകൾ എന്നിവയാൽ ശ്രദ്ധ നേടാറുണ്ട്. കല്യാണം കഴിക്കാന്‍ ആഗ്രഹമുള്ളവരൊക്കെ പത്രത്തില്‍ വരുന്ന വിവാഹ പരസ്യം നോക്കാറുമുണ്ട്. ഇതാ സൈബറിടത്ത് വൈറലായ ഒരു വിവാഹ പത്ര പരസ്യം. മുപ്പത് വയസുള്ള ഫെമിനിസ്റ്റാണ് എന്ന് സ്വയം വിശേഷിപ്പിക്കുന്ന യുവതിയാണ് വരനെ തേടുന്നത്. ഈ യുവതിക്ക് ജോലിയുണ്ട്, വിദ്യാഭ്യാസവുമുണ്ട്. വര്‍ക്ക് ആവശ്യം 25-28 വയസിനിടയില്‍ പ്രായമുള്ള സുമുഖനും സുന്ദരനുമായ യുവാവിനെയാണ്. മാത്രമല്ല ബിസിനസുകാരായ ദമ്പതികളുടെ ഒറ്റ Read More…

Oddly News

”സൗരഭിന്റെ പ്രവേശനം കര്‍ശനമായി നിരോധിച്ചിരിക്കുന്നു, എവിടെ കണ്ടാലും ഓടിച്ചു വിടുക.”; വൈറലായി ഒരു ക്ഷണക്കത്ത്

ഉത്തര്‍പ്രദേശില്‍ നിന്നുള്ള ഒരു വിവാഹ ക്ഷണക്കത്താണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുന്നത്. ക്ഷണക്കത്തിന്റെ രൂപകല്പനയുടെ പേരിലല്ല, അസാധാരണമായ ഒരു സന്ദേശത്തിന്റെ പേരിലാണ് ഈ ക്ഷണക്കത്ത് വൈറലായിരിയ്ക്കുന്നു. രജനിയുമായുള്ള വിവാഹത്തിന് രോഹിത് എന്ന യുവാവ് സുഹൃത്തുക്കള്‍ക്ക് അയച്ച കാര്‍ഡില്‍ പ്രത്യേക നിര്‍ദ്ദേശമുള്ളത്. ”സൗരഭിന്റെ പ്രവേശനം കര്‍ശനമായി നിരോധിച്ചിരിക്കുന്നു. അവനെ വിവാഹത്തിന് സ്വാഗതം ചെയ്യുന്നില്ല. അവനെ എവിടെ കണ്ടാലും ഓടിച്ചു വിടുക.” – എന്നാണ് ക്ഷണക്കത്തില്‍ നിര്‍ദ്ദേശിച്ചിരിയ്ക്കുന്നത്. വളരെ പെട്ടെന്ന് തന്നെയാണ് ഈ ക്ഷണക്കത്ത് ചര്‍ച്ചയായത്. പ്രധാനമായും സൗരഭ് Read More…

Oddly News

വിവാഹശേഷം വധു അഞ്ചു ദിവസത്തേക്ക് വസ്ത്രം ധരിക്കാറില്ല, ഇങ്ങനെയും ആചാരങ്ങളോ? കൗതുകമായി ഒരു ഇന്ത്യൻ ഗ്രാമം

വൈവിധ്യമാർന്ന സംസ്കാരം കൊണ്ടും ആചാര അനുഷ്ഠാനങ്ങൾ കൊണ്ടും ലോകരാഷ്ട്രങ്ങൾക്കിടയിൽ പേരുകേട്ട രാജ്യമാണ് ഇന്ത്യ. എന്നാൽ ഇന്ത്യക്കുള്ളിൽ തന്നെ ഓരോ സംസ്ഥാനങ്ങളും അവരുടേതായ പരമ്പരാഗത രീതികളാണ് പിന്തുടർന്നുപോരുന്നത്. പ്രത്യേകിച്ചും വിവാഹ കാര്യങ്ങളിൽ. അതിനാൽ ഓരോ സംസ്ഥാനത്തുമുള്ള വിവാഹ ആചാരങ്ങളും പാരമ്പര്യങ്ങളും ഗണ്യമായി വ്യത്യാസപ്പെട്ടിരിക്കുന്നു. ചില പ്രദേശങ്ങളിൽ വിവാഹശേഷം വസ്ത്രങ്ങൾ കീറുന്നത് ഉൾപ്പെടുന്ന ആചാരങ്ങൾ നിലനിൽക്കുന്നുണ്ടെങ്കിൽ മറ്റുചില സ്ഥലങ്ങളിൽ, വധൂവരന്മാരെ മുറിയിൽ ഇട്ട് പൂട്ടുന്നതടക്കമുള്ള ചടങ്ങുകൾ നിലനിൽക്കുന്നു. ഇന്ത്യയുടെ പല ഭാഗങ്ങളിലും വിവാഹ ചടങ്ങുകൾ ആഡംബരവും വിനോദവും ആഘോഷവും നിറഞ്ഞതാണ്. Read More…