Crime

പ്രണയത്തെ എതിർത്തു; മുത്തശ്ശിയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി 16-കാരി കൊച്ചുമകളും കാമുകനും, വായില്‍ ബെഡ്ഷീറ്റ് തിരുകി, കഴുത്തില്‍ കുരുക്കിട്ടു

കര്‍ണ്ണാടകയിലെ മാണ്ഡ്യയില്‍ പ്രണയബന്ധത്തെ എതിര്‍ത്ത അമ്പത്തഞ്ചുകാരിയായ മുത്തശ്ശിയെ കൊലപ്പെടുത്തിയ കേസില്‍ പതിനാറുകാരിയായ കൊച്ചുമകളെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഒക്ടോബര്‍ പതിനൊന്നിനാണ് മുത്തശ്ശി മഹാദേവമ്മയെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ പെണ്‍കുട്ടിയുടെ സുഹൃത്തും ഡ്രൈവറുമായ ഇരുപത്തിമൂന്നുകാരന്‍ ആകാശാണ് മുഖ്യപ്രതി. ബന്ധുവായ രവികുമാര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ആകാശും കൊച്ചുമകളും തമ്മിലുള്ള പ്രണയത്തെ മഹാദേവമ്മ ശക്തമായി എതിര്‍ക്കുകയും ഇതില്‍നിന്ന് പിന്മാറാന്‍ പെണ്‍കുട്ടിക്ക് താക്കീത് നല്‍കുകയും ചെയ്തിരുന്നു. ഇതിലുള്ള വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമായതെന്ന് പൊലീസ് വ്യക്തമാക്കി. ഒക്ടോബര്‍ Read More…

Crime

“എന്റെ കുഞ്ഞിനെ തൊടുന്നോടാ?” 4വയസ്സുകാരി കൊച്ചുമകളെ പീഡിപ്പിച്ച യുവാവിനെ വടിവാളിന് വെട്ടി മുത്തശ്ശി

തമിഴ്‌നാട്ടിലെ കരൂർ ജില്ലയിലെ കുളിത്തലൈയ്ക്ക് സമീപം നാലുവയസ്സുകാരിയായ കൊച്ചുമകളെ ലൈംഗികമായി പീഡിപ്പിച്ച യുവാവിനെ വടിവാൾ കൊണ്ട് വെട്ടി മുത്തശ്ശി. സംഭവത്തിൽ 55-കാരിയായ കുട്ടിയുടെ മുത്തശ്ശിയെയും മറ്റ് ബന്ധുക്കളെയും പൊലീസ് നിലവിൽ ചോദ്യം ചെയ്തുവരികയാണ്. കഴിഞ്ഞ വ്യാഴാഴ്ചയാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. മറ്റൊരു ഗ്രാമത്തിൽ താമസിക്കുന്ന മാതാപിതാക്കൾ, അയൽവാസിയായ ടി. മണിക്യം (31) എന്ന യുവാവിനോട് കുട്ടിയെ മുത്തശ്ശിയുടെ വീട്ടിലാക്കാൻ ഏൽപ്പിക്കുകയായിരുന്നു. എന്നാൽ കുട്ടിയെ മുത്തശ്ശിയുടെ വീട്ടിലെത്തിക്കുന്നതിന് പകരം സ്വന്തം വീട്ടിലേക്ക് കൊണ്ടുപോയ ഇയാൾ അവിടെവെച്ച് ക്രൂരമായി പീഡിപ്പിച്ചു. Read More…

Crime

ലഹരി നല്‍കിയെന്ന കേസില്‍ ട്വിസ്റ്റ്; 14കാരന്‍ മൊഴിമാറ്റി; അമ്മൂമ്മയുടെ ആണ്‍സുഹൃത്തിനെ വെറുതെവിട്ടു

അമ്മൂമ്മയുടെ ആണ്‍സുഹൃത്ത്‌ നിര്‍ബന്ധിച്ചു ലഹരി നല്‍കിയെന്ന പരാതിയില്‍ പതിനാലുകാരന്‍ മൊഴിമാറ്റി. മുത്തശിയുടെ സുഹൃത്ത്‌ ലഹരി നല്‍കിയിട്ടില്ലെന്നു കുട്ടി പറഞ്ഞതോടെ കസ്‌റ്റഡിയിലെടുത്ത പ്രതിയെ പോലീസ്‌ വെറുതെ വിട്ടു. പതിനാലുകാരന്‌ പ്രതിയായ പ്രവീണ്‍ മദ്യവും കഞ്ചാവും നല്‍കിയെന്നായിരുന്നു കേസ്‌. അച്‌ഛന്‍ മരിക്കുകയും അമ്മ രണ്ടാംവിവാഹം കഴിക്കുകയും ചെയ്‌തതോടെ മറ്റാരു വീട്ടില്‍ അമ്മൂമ്മയ്‌ക്കൊപ്പമാണു കുട്ടി താമസിച്ചിരുന്നത്‌. പ്രതി തനിക്കു പലതവണ മദ്യം നല്‍കിയതായി കുട്ടി നേരത്തെ മൊഴി നല്‍കിയിരുന്നു. കഴിഞ്ഞ ഡിസംബറിലായിരുന്നു സംഭവം. വീട്ടില്‍ ടിവി കണ്ടു കൊണ്ടിരിക്കെ അമ്മൂമ്മയുടെ ആണ്‍സുഹൃത്തായ Read More…

Oddly News

മുത്തശ്ശിയുടെ കഴുത്തിൽ പാമ്പ്; ധൈര്യം കണ്ട് ഞെട്ടി സോഷ്യൽ മീഡിയ

പുനെയിലെ ഗ്രാമത്തിൽ നിന്നുള്ള ഒരു വൃദ്ധ പാമ്പിനെ പിടിക്കുകയും അതിനെ സമർത്ഥമായി കൈകാര്യം ചെയ്യുകയും കഴുത്തിൽ ചുറ്റുകയും ചെയ്തുകൊണ്ട് സോഷ്യൽ മീഡിയയെ ഞെട്ടിച്ചിരിക്കുകയാണ്. 70 വയസ്സുകാരിയായ ശകുന്തള സുതർ എന്ന സ്ത്രീയാണ് ഈ സാഹസിക പ്രകടനത്തിന് പിന്നിൽ. പുനെയിലെ മുൽഷി താലൂക്കിലെ അംബോളി ഗ്രാമവാസിയാണ് ഇവർ. എക്സിൽ (മുമ്പ് ട്വിറ്റർ) ഒരു ഉപയോക്താവ് പങ്കുവെച്ച വീഡിയോ ആണ് ഇപ്പോൾ വൈറലായിരിക്കുന്നത്. വീഡിയോയിൽ, വീടിനുള്ളിലെ ഒരു ബോർഡിന് പിന്നിൽ ഒളിച്ചിരിക്കുന്ന പാമ്പിനെ സുതർ ശാന്തമായി പിടിച്ച് പുറത്തെടുക്കുന്നത് കാണാം. Read More…

Good News

ചെറുമകന്റെ കല്യാണം അവസാന ആഗ്രഹം, വിവാഹം കഴിഞ്ഞ് രണ്ട് മണിക്കൂറിനുള്ളില്‍ മുത്തശ്ശി മരിച്ചു

ബീഹാറിലെ മുസാഫർപൂരിലുള്ള ശ്രീകൃഷ്ണ മെഡിക്കൽ കോളേജ് ആൻഡ് ഹോസ്പിറ്റലിൽ ഒരു അപൂര്‍വ രംഗം അരങ്ങേറി. ആശുപത്രിയിലേയ്ക്ക് വിവാഹ വസ്ത്രത്തിൽ വധൂവരന്മാർ എത്തി. നേരേ വരന്റെ മുത്തശ്ശി രോഗബാധിതയായി കിടക്കുന്ന ആശുപത്രിയിലെ എമർജൻസി വാർഡിലേയ്ക്ക്. ആ മുറിയില്‍വച്ച് മുത്തശ്ശിയുടെ അനുഗ്രഹം വാങ്ങി. വിവാഹത്തിന് സാക്ഷ്യം വഹിക്കാനുള്ള വരന്റെ മുത്തശ്ശിയുടെ അവസാനത്തെ ആഗ്രഹം അങ്ങനെ നിറവേറ്റി. എന്നാല്‍ വിവാഹം കഴിഞ്ഞ് രണ്ട് മണിക്കൂറിനുള്ളില്‍ മുത്തശ്ശി മരിച്ചു. ബീഹാറിലെ മുസാഫർപൂരിലെ മിതൻപുരയിൽ നിന്നുള്ള റീത്ത ദേവിയുടെ ചെറുമകനായ അഭിഷേകിന്റെ വിവാഹം അടുത്ത Read More…