Good News

1500 ഏക്കറില്‍ 20 വര്‍ഷംകൊണ്ട് ദമ്പതികള്‍ നട്ടു പിടുപ്പിച്ചത് ഇരുപത്‌ലക്ഷം മരങ്ങള്‍; കുടുംബസ്വത്ത് വന്യജീവി സങ്കേതമാക്കി മാറ്റി

പരിസ്ഥിതി സംരക്ഷണത്തെക്കുറിച്ച് വാ തോരാതെ സംസാരിക്കുകയും സ്വന്തം കൈ കൊണ്ട് ഒരു പുല്ലു പോലും നടുകയും ഇല്ലാത്തവരാണ് കൂടുതലും. വനനശീകരണത്തെക്കുറിച്ച് ആവലാതിപ്പെട്ടുകൊണ്ട് തന്നെ ചുറ്റുമുള്ള മരങ്ങള്‍ ആവശ്യത്തിനും അനാവശ്യത്തിനും വെട്ടിമാറ്റുകയും ചെയ്യും. എന്നാല്‍ തന്റെ വീടിന് ചുറ്റുമുണ്ടായിരുന്ന വനം പുനസ്ഥാപിക്കണമെന്ന് ആഗ്രഹിച്ച ഇതിഹാസ ഫോട്ടോ ജര്‍ണലിസ്റ്റ് സെബാസ്റ്റിയ സല്‍ഗാഡോ കുടുംബ സ്വത്ത് ഒരു ജൈവ വൈവിധ്യമാര്‍ന്ന പറുദീസയാക്കി മാറ്റിയിരിക്കുകയാണ്. 2001 ലായിരുന്നു അദ്ദേഹം മിനാസ് ഗെറൈസ് സംസ്ഥാനത്തെ തന്റെ വീടിനടുത്തുള്ള വനം തിരികെ കൊണ്ടുവരണമെന്ന് സ്വപ്നം കണ്ടത്. Read More…

Good News

ഈ സുന്ദരനെ സ്വന്തമാക്കാന്‍ കറാച്ചി സുന്ദരി അതിര്‍ത്തി കടന്ന് ഇങ്ങു പോന്നു ; വീണ്ടും ഇന്ത്യാ- പാക് വിവാഹം

ആഗ്രഹം സത്യമാണെങ്കില്‍ പ്രതിസന്ധികള്‍ മാറി നില്‍ക്കുമെന്നാണല്ലോ. ഇന്ത്യാ പാകിസ്താന്‍ വിവാഹബന്ധങ്ങളും അതിന്റെ പ്രതിസന്ധികള്‍ക്കും അനേകം ഉദാഹരണങ്ങള്‍ അടുത്ത കാലത്തുണ്ടായി. എന്നാല്‍ അഞ്ചു വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ കറാച്ചിയില്‍ നിന്നുള്ള ജാവരിയ ഖാനം എന്ന സുന്ദരിയും കൊല്‍ക്കത്ത സ്വദേശിയായ സമീര്‍ഖാനും തമ്മിലുള്ള വിവാഹം അടുത്തവര്‍ഷം ആദ്യം നടക്കും. കറാച്ചിയില്‍ നിന്നും വാഗാ അതിര്‍ത്തി വഴി ഇന്ത്യയില്‍ എത്തിയ ജാവേരിയയെ പ്രതിശ്രുത വരന്‍ സമീറും ഭാവി ഭാര്യാപിതാവ് അഹമ്മദ് കമാല്‍ ഖാന്‍ യൂസഫ്സായിയും ചേര്‍ന്ന് താള മേളങ്ങളോടെയാണ് സ്വീകരിച്ചത്. 21 കാരിയായ Read More…

Good News

അപ്പൂപ്പന്‍ന്മാര്‍ക്കും അമ്മൂമ്മമാര്‍ക്കും സ്വര്‍ഗ്ഗത്തിലേക്ക് കത്തയയ്ക്കാന്‍ ഒരു പോസ്റ്റ് ബോക്‌സ്; 10 വയസുകാരിയുടെ ആശയം

കൊച്ചുമക്കള്‍ക്ക് മരിച്ചുപോയ മുത്തശ്ശന്‍മാര്‍ക്കും മുത്തശ്ശിമാര്‍ക്കും കത്തയയ്ക്കാന്‍ ‘സ്വര്‍ഗത്തിലേക്കുള്ള പോസ്റ്റ്ബോക്സ്’. ഒരു പെണ്‍കുട്ടിയുടെ ആശയം യുകെയിലുടനീളമുള്ള സെമിത്തേരികളില്‍ വ്യാപകമാകുകയാണ്. തന്റെ മുത്തശ്ശന്‍മാരും മുത്തശ്ശിമാരും അഞ്ച് വര്‍ഷത്തെ വ്യത്യാസത്തില്‍ മരിച്ചതിന് പിന്നാലെ 10 വയസ്സുള്ള മട്ടില്‍ഡ ഹാന്‍ഡി എന്ന പെണ്‍കുട്ടിയാണ് ഈ നിര്‍ദ്ദേശവുമായി രംഗത്തെത്തിയത്. മകളുടെ നിര്‍ബ്ബന്ധപ്രകാരം അമ്മ, ലീന്‍, കഴിഞ്ഞ വര്‍ഷം നോട്ടിംഗ്ഹാമിലെ ഗെഡ്ലിംഗ് ശ്മശാനത്തെ ഈ ആശയവുമായി സമീപിച്ചിരുന്നു. ക്രിസ്മസിനോട് അനുബന്ധിച്ച ശ്മശാനം സൂക്ഷിപ്പുകാര്‍ വെള്ളയും സ്വര്‍ണ്ണവും ചായം പൂശിയ ഒരു പഴയ പോസ്റ്റ് ബോക്‌സ് സ്ഥാപിച്ചുകൊണ്ട് Read More…

Good News

പ്രണയത്തിന് കാലവും ദേശവുമില്ല; ഫത്തേപ്പൂര്‍കാരനായ ഹര്‍ദിക് വര്‍മ്മയ്ക്ക് വധു നെതര്‍ലന്റുകാരി ഗബ്രിയേല

പ്രണയത്തിന് കാലവും ദേശവുമില്ലെന്ന് പറയുന്നത് എത്രയോ ശരിയാണ്. അല്ലെങ്കില്‍ പിന്നെ ഉത്തര്‍പ്രദേശിലെ ഫത്തേപൂര്‍ ജില്ലയില്‍ നിന്നുള്ള ഹാര്‍ദിക് വര്‍മ്മയ്ക്ക് നെതര്‍ലന്റ്കാരി ഗബ്രിയേല ദുഡ കാമുകിയായി മാറുന്നതെങ്ങിനെയാണ്. 21 കാരിയെ 32 കാരന്‍ വിവാഹം കഴിച്ചിരിക്കുകയാണ്. ദമ്പതികള്‍ ബുധനാഴ്ച ഹിന്ദു ആചാരപ്രകാരം വിവാഹിതരായി. ഫത്തേപൂരിലെ ഒരു ഗ്രാമീണനായ ഹര്‍ദിക് ജോലിക്കായി നെതര്‍ലാന്‍ഡിലേക്ക് പോയിരുന്നു. ഒരു ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയില്‍ സൂപ്പര്‍വൈസറായി അവിടെ ജോലിയും നേടി. ഇവിടെ വെച്ച് സഹപ്രവര്‍ത്തകയായ ഗബ്രിയേലയെ കണ്ടുമുട്ടുകയായിരുന്നു.ഇരുവരും കൂടുതല്‍ അടുക്കുകയും ഒടുവില്‍ ഹാര്‍ദിക് ഗബ്രിയേലയോട് പ്രണയം Read More…

Good News

ഒന്നാം സമ്മാനം 12 കോടി ഭാര്യവിറ്റ ടിക്കറ്റിന്; രണ്ടാം സമ്മാനം ഒരു കോടി ഭര്‍ത്താവ് വിറ്റ ടിക്കറ്റിനും; ഭാഗ്യദമ്പതികളായി മേരിയും ജോജോയും

ലോട്ടറിയടിക്കുന്നവരെപ്പോലെ തന്നെ ഭാഗ്യദേവത അനുഗ്രഹിക്കുന്നവരാണ് ലോട്ടറി ഭാഗ്യവാന്റെ കൈകളിലേയ്ക്ക് എത്തിക്കുന്നവരും എന്നാണ് നമ്മള്‍ മലയാളികള്‍ വിശ്വസിക്കുന്നത്. അങ്ങിനെ നോക്കുമ്പോള്‍ കഴിഞ്ഞ പൂജാബമ്പറിന്റെ ഒന്നാം സമ്മാനം കിട്ടിയതും രണ്ടാം സമ്മാനം കിട്ടിയതുമായ ലോട്ടറികള്‍ വില്‍പ്പന നടത്തിയ ദമ്പതികളെ ഭാഗ്യദേവത എ​‍‍ത്ര​മാത്രം അനുഗ്രഹിച്ചു കാണുമെന്നാണ് പറയേണ്ടത്. കാസര്‍കോട് സ്വദേശികളായ ലോട്ടറി ഏജന്റ് ദമ്പതികള്‍ വിറ്റ ടിക്കറ്റുകള്‍ക്കായിരുന്നു 12 കോടി ഒന്നാം സമ്മാനവും ഒരു കോടി രണ്ടാം സമ്മാനവും വരുന്ന ലോട്ടറിടിക്കറ്റുകള്‍ അടിച്ചത്. സംസ്ഥാന സര്‍ക്കാരിന്റെ പൂജ ബമ്പര്‍ ജാക്ക്‌പോട്ട് നേടിയ Read More…

Oddly News

കാണാതായി രണ്ടു മാസത്തിനുശേഷം 71കാരന്റെ മൃതദേഹം പര്‍വ്വത മുകളില്‍; തൊട്ടടുത്ത് ജീവനോടെ വളര്‍ത്തുനായയും

വളര്‍ത്തുനായയ്‌ക്കൊപ്പം നടക്കാന്‍ പോയി കാണാതായ 71 കാരന്റെ മൃതദേഹം രണ്ടു മാസത്തിന് ശേഷം പര്‍വ്വതമുകളില്‍ കണ്ടെത്തി. മൃതദേഹത്തിന്റെ അരികില്‍ കാവല്‍ നില്‍ക്കുന്ന നിലയില്‍ നായയെയും കണ്ടെത്തി. കോളറാഡോയില്‍ നടന്ന സംഭവത്തില്‍ 71 കാരനായ റിച്ച് മൂറിന്റെ മൃതദേഹമാണ് കണ്ടെത്തിയത്്. ഇരുവര്‍ക്കും വേണ്ടി ഓഗസ്റ്റ് 19-ന് ആരംഭിച്ച തെരച്ചില്‍ ബ്ലാക്ക്ഹെഡ് പീക്ക് കൊടുമുടിയിലാണ് അവസാനിച്ചത്. മൂറിന്റെ വെള്ളനിറത്തിലുള്ള ജാക്ക് റസ്സല്‍ ടെറിയര്‍ ഫിന്നി യജമാനന്റെ മൃതദേഹത്തിന് അരികില്‍ നില്‍ക്കുന്ന നിലയിലായിരുന്നു. പഗോസ സ്പ്രിംഗ്‌സിന് ഏകദേശം 20 മൈല്‍ കിഴക്ക് Read More…

Good News

തൊഴിലാളികള്‍ക്ക് ടീ എസ്‌റ്റേറ്റ് മുതലാളി നല്‍കിയ ദീപാവലി സമ്മാനം- എന്‍ഫീല്‍ഡ് ബൈക്കുകള്‍…!!

ജീവനക്കാരുടെ അര്‍പ്പണബോധവും കഠിനാധ്വാനവും തിരിച്ചറിഞ്ഞ മുതലാളിമാര്‍ തങ്ങളുടെ തൊഴിലാളികള്‍ക്ക് വിശേഷദിവസം വിലയേറിയ സമ്മാനങ്ങള്‍ നല്‍കി ഞെട്ടിക്കാറുണ്ട്. ഹരിയാനയിലെ ഒരു കമ്പനിയുടമ ദീപാവലി സമ്മാനമായി തന്റെ ജീവനക്കാര്‍ക്ക് കാറുകള്‍ സമ്മാനിച്ചതിന്റെ വാര്‍ത്ത ഇന്റര്‍നെറ്റില്‍ വൈറലായിരുന്നു. ഇതിന് പിന്നാലെ തമിഴ്‌നാട്ടിലെ ഒരു ടീ എസ്മറ്ററ്റ് ഉടമ ദീപാവലി ബോണസായി തന്റെ തൊഴിലാളികള്‍ക്ക് നല്‍കിയത് ലക്ഷങ്ങള്‍ വിലയുള്ള എന്‍ഫീല്‍ഡ് ബൈക്കുകള്‍. തമിഴ്നാട്ടിലെ കോത്തഗിരി പട്ടണത്തിലെ ഒരു തേയിലത്തോട്ടം ജീവനക്കാര്‍ക്കാണ് ദീപാവലി ബോണസായി റോയല്‍ എന്‍ഫീല്‍ഡ് ബൈക്കുകള്‍ കിട്ടിയത്. 190 ഏക്കര്‍ വിസ്തൃതിയുള്ള Read More…

Good News

കോണ്‍വാളിലെ ഈ മൃഗാശുപത്രിക്ക് ഒരു പ്രത്യേകതയുണ്ട്; ചികിത്സിക്കുന്നത് കടല്‍സീലുകളെ…!

കടല്‍ത്തീര നഗരമായ കോണ്‍വാളില്‍ ഒരു മൃഗാശുപത്രിയുണ്ട്. പരിക്കേറ്റ സീലുകളെ ചികിത്സിക്കാനുള്ള ആശുപത്രി. അവിടെ നടക്കുന്ന വീരോചിത പ്രവര്‍ത്തനത്തിന് അടുത്തിടെ അനിമല്‍ ആക്ഷന്‍ അവാര്‍ഡ് ലഭിച്ചു. എല്ലാത്തരം കടല്‍ജീവികളെയും രക്ഷിക്കുന്ന ഇവിടെ സന്നദ്ധപ്രവര്‍ത്തനം നടത്തുന്നത് ബ്രിട്ടീഷ് ഡൈവേഴ്‌സ് മറൈന്‍ ലൈഫ് റെസ്‌ക്യൂവിന്റെ (ബിഡിഎംഎല്‍ആര്‍) സന്നദ്ധപ്രവര്‍ത്തകയായ ലിസി ലാര്‍ബലെസ്റ്റിയറാണ്. തന്റെ എയര്‍ബിഎന്‍ബിയെ താല്‍ക്കാലിക മൃഗ ആശുപത്രിയാക്കി മാറ്റിയ ശേഷം പരിക്കേറ്റ സീലുകളെ പരിചരിക്കാന്‍ ഒമ്പത് മാസം ചെലവഴിച്ചു. അത് പര്യാപ്തമല്ലെന്ന് നിര്‍ണ്ണയിച്ച ശേഷം, അവരും ഭര്‍ത്താവും മറ്റ് സന്നദ്ധപ്രവര്‍ത്തകരും കോണ്‍വാളിലെ Read More…

Good News

വര്‍ഷങ്ങളുടെ കാത്തിരിപ്പിനൊടുവില്‍ ‘ഇരുള്‍’ നീങ്ങി; ബുലന്ദഷഹര്‍ പോലീസ് 70 കാരി നൂര്‍ജഹാന്റെ വീട്ടില്‍ വെളിച്ചമെത്തിച്ചു

എന്റെ ജീവിതത്തിലെ സ്വേഡ്‌സ് നിമിഷം’, ഐപിഎസ് ഓഫീസര്‍ അനുകൃതി ശര്‍മ്മ ട്വീറ്റ് ചെയ്തത്് അങ്ങിനെയാണ്. പിന്നാലെ വീഡിയോ വൈറലായി മാറുകയും ചെയ്തു. ഒരു ജീവിതത്തെ പ്രകാശിപ്പിച്ച ഉത്തര്‍പ്രദേശിലെ ബുലന്ദ്ഷഹറിലെ 70 വയസ്സുകാരിയായ വിധവയുടെ ദരിദ്ര സ്ത്രീയുടെ വീട്ടില്‍ വൈദ്യുതി എത്തിച്ചതിനെക്കുറിച്ചായിരുന്നു അനുകൃതി ട്വിറ്ററില്‍ കുറിച്ചത്. ബുലന്ദ്ഷഹറിലെ ഖേഡി ഗ്രാമത്തിലാണ് എഴുപതുകാരിയായ നൂര്‍ജഹാന്‍ താമസിക്കുന്നത്. മകളുടെ വിവാഹം കഴിഞ്ഞത് മുതല്‍ തന്റെ ചെറിയ വീട്ടില്‍ ഇവര്‍ തനിച്ചായിരുന്നു താമസിക്കുന്നത്. ഐപിഎസ് ഓഫീസര്‍ അനുകൃതി ശര്‍മ്മയെ കാണുന്നതുവരെ ഇവരുടെ വീട്ടില്‍ Read More…