കുറുനരി എന്ന വന്യ ജീവിയെപ്പറ്റി നിങ്ങള്‍ക്കറിയില്ലേ. ഇന്ത്യയില്‍ അധികമായി കാണപ്പെടുന്നത്, സ്വര്‍ണ കുറുനരിയെന്ന് പറയപ്പെടുന്ന കുറുനരികളാണ്. കഴിഞ്ഞ മാസം മുംബൈയിലാണ് സ്വര്‍ണ കുറുനരികളെ പറ്റിയും ഇവയുടെ വാസസ്ഥലങ്ങളെക്കുറിച്ചുമൊരു പഠനം പുറത്തിറങ്ങിയത്. മുംബൈയില്‍ ഭാഭ അറ്റോമിക് റിസര്‍ച് സെന്റര്‍ പരിസരങ്ങള്‍ , ഗൊറായ് , മനോരി തുടങ്ങിയ കണ്ടല്‍ക്കാടുകള്‍ എന്നിവിടങ്ങളിലാണ് സ്വര്‍ണകുറുനരികള്‍ കേന്ദ്രീകരിച്ചിരിക്കുന്നതെന്നാണ് പഠനം വ്യക്തമാക്കുന്നത്. വന്യമൃഗമാണെങ്കിലും ഇന്ത്യയിലുടനീളം പല നഗരങ്ങളിലും കുറുനരികളുണ്ട്. ചെന്നായ്ക്കളെക്കാള്‍ വലുപ്പം കുറവാണ്. ജൈവമാലിന്യം ഭക്ഷിക്കാനായാണ് ഇത് നഗരങ്ങളിലെത്തുന്നത്. ആര്‍ണോ റിവര്‍ ഡോഗ് എന്ന Read More…